പാരീസ്: പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്നെത്തിയ ഹൈന്ദവ സംഘടനയായ ബാപ്സ് പ്രതിനിധികൾ എത്തിയപ്പോൾ വനിത ജീവനക്കാരെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടെതായി ആരോപണം. പാരീസിൽ പുതിയതായി നിർമിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി എത്തിയതായിരുന്നു സംഘം. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതായും പുരുഷന്മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന്റെ ലിംഗവിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.
