മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മൂന്നാംദിവസവും സെന്‍സെക്സ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നലെ 364.01 പോയിന്റ് ഉയര്‍ന്ന് 24,606.99 ലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയും മോശമാക്കിയില്ല. 106.75 പോയിന്റ് ഉയര്‍ന്ന് 7,475.60തിലാണ് ക്ലോസ് ചെയ്തത്.
ടാറ്റാ സ്റ്റീല്‍ (7%), ടാറ്റാ മോട്ടോഴ്സ് (6.1%), ബിഎച്ച്ഇല് (6.02%), എല്‍ആന്‍ഡ്ടി (6.01%) ഓഹരികള്‍ നേട്ടം കെയ്തു. മറ്റു ഏഷ്യന്‍ ഓഹരികളിലും ഇന്നലെ ഉണര്‍വ് ദൃശ്യമായിരുന്നു.എണ്ണവില ബാരലിന് 35 ഡോളറായി ഉയര്‍ന്നതും യുഎസ്, ചൈനീസ് സമ്പദ്വ്യവസ്ഥകള് കൂടുതല്‍ കരുത്തു നേടുന്നതുമായുള്ള വാര്‍ത്തകളാണ് കാരണം.