ഇ​നി മ​ത്സ​രം ബ​സും ബോ​ട്ടും ത​മ്മി​ൽ ; വൈ​ക്കം-​എ​റ​ണാ​കു​ളം അ​തി​വേ​ഗ ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വൈ​ക്കം: വൈ​ക്കം – എ​റ​ണാ​കു​ളം അ​തി​വേ​ഗ എ​സി ദീ​ർ​ഘ​ദൂ​ര​ബോ​ട്ട് വേ​ഗ 120 യാ​ത്ര ആ​രം​ഭി​ച്ചു. ക​ന്നി യാ​ത്ര ഇ​ന്നു രാ​വി​ലെ 7.30ന് ​ഏ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​ക്ക​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​സ് സ​ർ​വീ​സു​മാ​യി ബോ​ട്ടു സ​ർ​വീ​സ് മ​ൽ​സ​രി​ക്കു​ന്ന കാ​ലം വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജ​ല​ഗ​താ​ഗ​ത​രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ അ​തി​വേ​ഗ ബോ​ട്ടു​ക​ൾ ഉ​ട​ൻ നീ​റ്റി​ലി​റ​ക്കു​മെ​ന്നും ജ​ല​യാ​ത്ര കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ വാ​ട്ട​ർ ടാ​ക്സി​ക​ളു​ടെ സ​ർ​വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട യാ​ത്ര ഒ​രു​ക്കു​ന്ന​തി​നൊ​പ്പം വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത കൂ​ടി വി​ക​സി​പ്പി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ഷ്കാ​ര​ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

സ്റ്റീ​ൽ​നി​ർ​മി​ത​മാ​യ അ​ഞ്ചു ബോ​ട്ടു​ക​ൾ ഉ​ട​ൻ നീ​റ്റി​ലി​റ​ക്കും. വൈ​ക്കം – ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സോ​ളാ​ർ ബോ​ട്ട് സ​ർ​വീ​സ് അ​തി​വി​ജ​യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു നി​ല സോ​ളാ​ർ ബോ​ട്ട് ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ സ​ർ​വീ​സ് തു​ട​ങ്ങും.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഓ​ടി​ക്കാ​ൻ പ​റ്റു​ന്ന ര​ണ്ടു സോ​ളാ​ർ ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും കു​മ​ര​ക​ത്തേ​ക്കും അ​തി​വേ​ഗ എ​സി ബോ​ട്ടു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എം ​എ​ൽ എ ​മാ​യ സി.​കെ.​ആ​ശ , എ.​എം.​ആ​രീ​ഫ്, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി.​വി.​നാ​യ​ർ, വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ബോ​ട്ട് സ​മ​യ​വും യാ​ത്രാ നി​ര​ക്കും
രാ​വി​ലെ 7.30നു ​വൈ​ക്കം ജെ​ട്ടി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബോ​ട്ട് 9.30ന്് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. പെ​രു​ന്പ​ളം സൗ​ത്ത്, പാ​ണാ​വ​ള്ളി, തേ​വ​ര ഫെ​റി, എ​ന്നി സ്റ്റോ​പ്പു​ക​ളി​ലൂ​ടെ ക​ട​ന്നാ​ണ് 9.30 ന് ​ബോ​ട്ട് എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന​ത്. വൈ​ക്കം – എ​റ​ണാ​കു​ളം യാ​ത്രാ നി​ര​ക്ക് നോ​ണ്‍ എ ​സി 40 രൂ​പ​യും എ​സി 80 രൂ​പ​യു​മാ​ണ്.

തേ​വ​ര നോ​ണ്‍ എ​സി 30, എ​സി 60, പെ​രു​ന്പ​ളം, പാ​ണാ​വ​ള്ളി നോ​ണ്‍ എ​സി 20,എ ​സി 40. എ​റ​ണാ​കു​ളം ജെ​ട്ടി​യി​ൽ നി​ന്നും തേ​വ​ര ഫെ​റി​യി​ലേ​യ​ക്ക് നോ​ണ്‍ എ​സി 10 രൂ​പ, എ​സി 20 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9400050358, 94000503 48 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts