ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. 41കാരനായ റൊണാള്‍ഡോ നിലവില്‍ കാൽ മസിൽ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്. തീവ്രമായ തീക്ഷ്ണതയുള്ള റോള്‍ മോഡല്‍. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്‍’’ – റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു. 2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്‍ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്‍ട്ടിനെസ് അടിവരയിട്ടത്. 2022 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25 ഗോള്‍…
Read MoreCategory: All News
ആഗോള പാക് ഭീകരൻ മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ ദുരൂഹസാഹചര്യത്തിൽ മരിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇന്നലെ ബഹാവൽപുരിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിലായിരുന്നു സംസ്കാരം. അൻവറിന്റെ മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മസൂദ് അസറിന്റെ അഞ്ചു സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്ഷെ ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിച്ചിരുന്ന കൊടുംഭീകരനായിരുന്നു. സംഘടനയുടെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇയാൾ സജീവമായിരുന്നുവെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്തോളം അംഗങ്ങൾ കൊല്ലപ്പെട്ടതായി മസൂദ് അസർ കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. ബഹാവൽപുരിലെ ജെയ്ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ തന്റെ മൂത്ത സഹോദരിയും ഭർത്താവും മരുമക്കളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായാണ് അസർ പറഞ്ഞിരുന്നത്.…
Read Moreകുറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽ 62 പവന്റെ കവര്‍ച്ച: അന്വേഷണം ഊര്‍ജിതം
പെരിങ്ങോം: കുറ്റൂരിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഈ മാസം 24ന് രാവിലെയാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടന്ന വിവരം വീട്ടുകാരറിഞ്ഞത്. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 62 പവന്റെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും 62 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നുമുള്ള നഫീസയുടെ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണമാരംഭിച്ചത്. പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍നിന്നും മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങള്‍ കണ്ടെത്തുകയുമുണ്ടായി.കുറ്റവാളികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക…
Read Moreനാട്ടികയിൽ യുഡിഎഫ് സ്ഥാനാർഥിക്കായി പെണ്മ വനിതാ റോഡ് ഷോ
തൃപ്രയാർ: കേരളത്തിലെ സ്ത്രീകൾ യുഡിഎഫിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂരിനായി വനിതകൾ നടത്തിയ പെണ്മ വനിതാ റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്കായി പുത്തൻപദ്ധതികളും പരിപാടികളും യുഡിഎഫ് ആവിഷ്കരിക്കുകയാണ്. യു ഡി എഫ് അധികാരത്തിൽ വരുമെന്നും അപ്പോൾ കേരളത്തിലെ സ്ത്രീകളുടെ വലിയ മുന്നേറ്റമുണ്ടാകുമെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകുമാർ, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷീല ഹരിദാസ് എന്നിവർ നേതൃത്വംനൽകി. റോഡ് ഷോ തൃപ്രയാർ ബസ് സ്റ്റാൻഡ് സമീപം അവസാനിച്ചു.
Read Moreഇറാൻ ആണവനിലയങ്ങൾ പിടിച്ചെടുക്കാൻ അമേരിക്ക; ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്കു തകരാർ
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവായുധ നിർമാണങ്ങൾ തകർക്കനാണ് ഈ നീക്കം. യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, കുവൈറ്റിലെ വൈദ്യുതിനിലയത്തിനുനേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരേ നടന്ന ആക്രമണത്തിൽ കെട്ടിടങ്ങൾക്കു വൻ നാശം സംഭവിച്ചിട്ടുണ്ട്. കുവൈറ്റ് വിമാനത്താവളത്തിനുനേരേ നടത്തിയ ഡ്രോൺ ആക്രമണത്തിലും കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുദ്ധം ആഗോള എണ്ണ-വാതക വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്മേൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതു വിപണിയിൽ വിലക്കയറ്റത്തിനു കാരണമായി. വിമാനയാത്രയെയും യുദ്ധം കാര്യമായി ബാധിച്ചിട്ടുണ്ട്. ചെങ്കടലിലെ ബാബ് എൽ-മന്ദെബ് കടലിടുക്കിൽ ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങിയാൽ ആഗോള ഷിപ്പിംഗ് രംഗം…
Read Moreവിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസിൽ അറുപത്തിമൂന്നുകാരൻ പിടിയിൽ
മാവൂർ: വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ മാവൂർ കായലം സ്വദേശി പിടിയില്‍.കണ്ടിയിൽ വീട്ടിൽ രാഘവൻ (63 ) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2026 മാര്‍ച്ചില്‍ 15 വയസുകാരനായ വിദ്യാര്‍ഥിയെ ഉത്സവപ്പറമ്പിൽ നിന്നും പ്രതി കുട്ടികൊണ്ടുപോയി മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് മദ്യം നല്‍കിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാര്‍ഥിയുടെ പരാതിയിൽ മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ മാവൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകേരളത്തില്‍ സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ സിപിഎം- എസ്ഡിപിഐ കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ നല്‍കുകയാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി എല്‍ഡിഎഫിന് വേണ്ടി വോട്ട് മറിച്ചു. 60 മണ്ഡലങ്ങളില്‍ വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോട്ടെയും മഞ്ചേശ്വരത്തെയും ഡീലിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദേശീയ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചു;മുസ്ലിം ലീഗ് നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
മാഹി: പുതുച്ചേരി യൂണിറ്റിലെ നിരവധി നേതാക്കൾക്കെതിരെ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് (ഐയുഎംഎൽ) കർശന അച്ചടക്ക നടപടി സ്വീകരിച്ചു. ദേശീയ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഏഴ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ദേശീയ പ്രസിഡന്റ് കെ.എം. കാദർ മോഹിദീനയും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടിയും പ്രസ്താവനയിലൂടെ അറിയിച്ചു. എ. മുഹമ്മദ് അലി മരയ്ക്കയ്യർ (പുതുച്ചേരി സംസ്ഥാന പ്രസിഡന്റ്), മുഹമ്മദ് സമീൽ കാസിം (എംവൈഎൽ സംസ്ഥാന ജനറൽ സെക്രട്ടറി), പി.ടി.കെ. റഷീദ് (സംസ്ഥാന ജനറൽ സെക്രട്ടറി), എ.വി. ഇസ്മായിൽ (മാഹി ജില്ലാ ജനറൽ സെക്രട്ടറി), അയ്യൂബ് പി. പന്തക്കൽ (ജില്ലാ ട്രഷറർ), എം.പി. അഹമ്മദ് ബഷീർ (സംസ്ഥാന ജനറൽ കൗൺസിൽ അംഗം), അൻസീർ പള്ളിയത്ത് (എംവൈഎൽ മാഹി ജില്ലാ ജനറൽ സെക്രട്ടറി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേന്ദ്ര നേതൃത്വത്തോടുള്ള തുടർച്ചയായ…
Read Moreഹോർമുസിന്റ കാവൽക്കാരെനയും വധിച്ച് ഇസ്രയേൽ
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് നേതൃത്വം നൽകിയിരുന്ന ഇറാന്റെ പ്രമുഖ നാവികസേനാ കമാൻഡർ അഡ്മിറൽ അലിരേസ തംഗ്സിരി കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതിനും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ പിടിച്ചെടുക്കുന്നതിനും ചുക്കാൻ പിടിച്ചിരുന്നത് തംഗ്സിരി ആയിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവികസേനാ വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം. ഇറാന്റെ തെക്കൻ തീരപ്രദേശത്ത് വെച്ചാണ് ഇസ്രയേൽ ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേൽ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
Read Moreനെല്ലാപ്പാറ വളവിലെ അപകടം: പ്രതിരോധ നടപടിക്കായി മുറവിളി; ഉപരോധവുമായി ജനകീയ കൂട്ടായ്മ
തൊടുപുഴ: നെല്ലാപ്പാറ വളവില്‍ അപകട പരമ്പരകള്‍ അവസാനമില്ലാതെ തുടരുമ്പോഴും പ്രതിരോധ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന നിസംഗതയ്ക്കെതിരേ പ്രതിഷേധം ശക്തമായി. എണ്ണമറ്റ അപകടങ്ങള്‍ ഇവിടെ തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം കാറും ലോറിയും വളവില്‍നിന്നു താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നെല്ലാപ്പാറ വളവില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ ഇന്നലെ തൊടുപുഴ-പാലാ സംസ്ഥാന പാത ഉപരോധിച്ചു. വളവിലെ അപകടസാധ്യത ഒഴിവാക്കാന്‍ ശാസ്ത്രീയമായ റോഡ് നിര്‍മാണം നടത്തുക, സംരക്ഷണഭിത്തികളും മുന്നറിയിപ്പ് ബോര്‍ഡുകളും അടിയന്തരമായി സ്ഥാപിക്കുക, സ്ഥാനാര്‍ഥികള്‍ നെല്ലാപ്പാറ വളവിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നിവയായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. നിരന്തരം അപകടംകണ്ട് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണെന്നും സമരക്കാര്‍ പറഞ്ഞു. ഉപരോധത്തെത്തുടര്‍ന്ന് പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കരിങ്കുന്നം പോലീസ്…
Read More