ക​ന്യാ​സ്ത്രീ​ക​ള​ല്ല ബ​ന്ദി, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന

ഒ​രു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​നി​ക്കു കു​റ്റ​വാ​ളി​ക​ളെ​ന്നു തോ​ന്നി​യ ക​ന്യാ​സ്ത്രീ​ക​ളെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ മ​ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തു​ന്നു. പി​ന്നെ, പാ​ഞ്ഞെ​ത്തി​യ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, മ​നു​ഷ്യ​ക്ക​ട​ത്ത്… സ്ഥി​രം കു​റ്റ​പ​ത്രം! നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്തു​ന്ന രേ​ഖ​ക​ളെ​ല്ലാ​മു​ണ്ടെ​ങ്കി​ലും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം പോ​ലീ​സ് ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലാ​ക്കു​ന്നു. ത​ട​യാ​നാ​ളി​ല്ല. രാ​ജ്യം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ അ​നു​ഗ്ര​ഹാ​ശീ​ർ​വാ​ദ​ത്തോ​ടെ, പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ട് പ്ര​തി​ഷേ​ധ​ത്തോ​ടെ, നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളോ​ടെ, ന്യൂ​ന​പ​ക്ഷ ദ​ല്ലാ​ൾ​സം​ഘ​ങ്ങ​ളു​ടെ ഒ​റ്റു​ചും​ബ​ന​ത്തോ​ടെ അ​വ​രു​ടെ അ​ഥ​വാ ഹി​ന്ദു​ത്വ​യു​ടെ രാ​ഷ്‌ട്രം നി​ർ​വ​ചി​ക്ക​പ്പെ​ടു​ക​യാ​ണ്. ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ​യ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ് വ​ർ​ഗീ​യ​വാ​ദി​ക​ൾ ബ​ന്ദി​യാ​ക്കി​യ​ത്. ഛത്തിസ്ഗ​ഡി​ലെ ദു​ർ​ഗ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലാ​ണ് ഇ​ത്ത​വ​ണ അ​വ​രെ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ കണ്ണൂർ, അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക​ളും ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ​എ​സ്എം​ഐ) സ​ന്യാ​സി​നീ സ​ഭാം​ഗ​ങ്ങ​ളു​മാ​യ സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ പ്രീ​തി മേ​രി എ​ന്നി​വ​രെ​യും ഒ​രു ആ​ദി​വാ​സി പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പെ​ൺ​കു​ട്ടി​ക​ളെയു​മാ​ണ് ടി​ടി​ഇ…

Read More

ആ​ള് പു​ലി​യാ​ണ് കേ​ട്ടാ… എ​സ്. ശ​ശി​ധ​ര​ന്‍ വി​ജി​ല​ൻ​സ് എ​സ്പി സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് 33 കൈ​ക്കൂ​ലി​ക്കാ​രെ അ​ക​ത്താ​ക്കി

കൊ​ച്ചി: വി​ജി​ല​ന്‍​സ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​സ്പി​യാ​യ എ​സ്. ശ​ശി​ധ​ര​ന്‍ ആ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് 33 കൈ​ക്കൂ​ലി​ക്കാ​രെ കൈ​യോ​ടെ പൊ​ക്കി​യ ശേ​ഷം. 2024 സെ​പ്റ്റം​ബ​ര്‍ 20 നാ​ണ് എ​സ്. ശ​ശി​ധ​ര​ന്‍ വി​ജി​ല​ന്‍​സ് എ​സ്പി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​ദ്ദേ​ഹം വി​ജി​ല​ന്‍​സ് ത​ല​പ്പ​ത്ത് എ​ത്തി​യ​തി​നു ശേ​ഷം കൈ​ക്കൂ​ലി​ക്കാ​രാ​യ പ​ല സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്നു. 24 കൈ​ക്കൂ​ലി​ക്കേ​സു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​റ്റ​വും വ​ലു​താ​യി​രു​ന്നു ഇ​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​ര്‍ ഒ​ന്നാം പ്ര​തി​യാ​യ കൈ​ക്കൂ​ലി കേ​സ്. ആ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ ഇ​ഡി റ​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഒ​തു​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​യി​രു​ന്നു കേ​സ്. ഏ​ജ​ന്‍റുമാ​ര്‍ മു​ഖേ​നെ ര​ണ്ടു ല​ക്ഷം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി വാ​ങ്ങി എ​ന്നു​ള്ള കേ​സി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഒ​ന്നാം പ്ര​തി. എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ ആ​യി​രു​ന്ന ടി.​എം.​ജേ​ര്‍​സ​നെ കൈ​ക്കൂ​ലി…

Read More

ഫ്രൂ​ട്ട് ഗ്രാ​മം പ​ദ്ധ​തി ; വി​ദേ​ശ​ഫ​ല​ങ്ങ​ളു​ടെ സ്വ​ദേ​ശ​മാ​കാ​ൻ തോ​ട്ട​പ്പു​ഴ​ശേ​രി

വി​ദേ​ശ​ഫ​ല​ങ്ങ​ളു​ടെ സ്വ​ദേ​ശ​മാ​വാ​ന്‍ ഒ​രു​ങ്ങി ഫ്രൂ​ട്ട് ഗ്രാ​മ​വു​മാ​യി തോ​ട്ട​പ്പു​ഴ​ശേ​രി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മൃ​ദ്ധി ക​ര്‍​ഷ​ക​സം​ഘം വി​ദേ​ശ ഫ​ല​ങ്ങ​ള്‍ കൃ​ഷി ചെ​യ്ത് പ്രാ​ദേ​ശി​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലൂ​ടെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഫ്രൂ​ട്ട് ഗ്രാ​മം പ​ദ്ധ​തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി, വ്യ​വ​സാ​യം, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ പ​ഴ​വ​ര്‍​ഗ, സ​സ്യ പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള മാ​രാ​മ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക, പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. കാ​ലാ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യി മാം​ഗോ​സ്റ്റീ​ന്‍, അ​വ​ക്കാ​ഡോ, ഡൂ​റി​യാ​ന്‍, റ​മ്പൂ​ട്ടാ​ന്‍ തു​ട​ങ്ങി​യ​വ​യാ​ണു ഫ്രൂ​ട്ട് ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. വി​ദേ​ശ ഫ​ല​ങ്ങ​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണു ല​ക്ഷ്യം. വി​വി​ധ​ത​രം പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് പു​തി​യ വ​രു​മാ​ന മാ​ര്‍​ഗ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ത​രി​ശു​ഭൂ​മി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പെ​ടു​ത്താ​നൊ​പ്പം കൃ​ഷി,…

Read More

ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ട​ടേ​യ്.. സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തും; എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കും; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ർ​ണാ​ട​ക​യി​ൽ സ്ത്രീ​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് സ്വ​ദേ​ശി ഗു​ർ​ദീ​പ് സിം​ഗ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​തു​സ്ഥ​ല​ത്തു​വ​ച്ച് സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു യു​വാ​വ്. കെ​ആ​ർ പു​ര​ത്തു താ​മ​സി​ക്കു​ന്ന ഗു​ർ​ദീ​പ് ക​ഴി​ഞ്ഞ ദി​വ​സം കോ​റ​മം​ഗ​ല​യി​ൽ​നി​ന്നാ​ണു പി​ടി​യി​ലാ​യ​ത്. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ബി​രു​ദ​ധാ​രി​യാ​ണ് ഇ​യാ​ൾ. ച​ർ​ച്ച് സ്ട്രീ​റ്റി​ലും കോ​റ​മം​ഗ​ള​യി​ലും സ്ത്രീ​ക​ളെ പി​ന്തു​ട​ർ​ന്ന് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു യു​വാ​വ്. ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ന്‍റെ ദൃ​ശ്യം പ​ല​യി​ട​ങ്ങ​ളി​ലാ​യി പ്ര​ച​രി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ‍​ർ​ഥി​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​ത്. ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള 45ലേ​റെ വീ​ഡി​യോ വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ, കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ര​ക്ത​ദാ​ന​ത്തി​ന്‍റെ പേ​രി​ലും ത​ട്ടി​പ്പ്; ഡോ​ണ​ർ​മാ​രെ എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടു​ന്ന​ത് വ​ൻ​തു​ക​ക​ൾ; പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള ര​ക്ത​ദാ​നം കു​റ്റ​ക​രം; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ക്ത​ദാ​ന രം​ഗ​ത്ത് വ​ര്‍​ധി​ച്ചു വ​രു​ന്ന ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്. ര​ക്ത​ദാ​നം ചെ​യ്യാ​ന്‍ ഡോ​ണ​ര്‍​മാ​രെ എ​ത്തി​ക്കാം എ​ന്ന് വ്യാ​ജ​വാ​ഗ്ദാ​നം ന​ല്‍​കി ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​രി​ല്‍​നി​ന്ന് വ​ന്‍ തു​ക മു​ന്‍​കൂ​ര്‍ വാ​ങ്ങി​യ​ശേ​ഷം ക​ബ​ളി​പ്പി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ രീ​തി. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തും ത​ട്ടി​പ്പു​കാ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ര​ക്ത​ദാ​ന​ത്തി​നു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ പോ​ല്‍-​ബ്ല​ഡി​ലേ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള ര​ക്ത​ദാ​നം 1998 ജ​നു​വ​രി മു​ത​ല്‍ രാ​ജ്യ​ത്തു നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ര​ക്തം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ദാ​താ​ക്ക​ൾ​ക്കും കേ​ര​ള പോ​ലീ​സി​ന്‍റെ പോ​ല്‍-​ബ്ല​ഡ് ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ക്ത​ദാ​ന രം​ഗ​ത്ത് ന​ട​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം.

Read More

വ​ഴി​യ​റി​യാ​ത്ത​വ​നെ വ​ഴി​തെ​റ്റി​ക്കു​ന്ന ഗൂ​ഗി​ൾ മാ​പ്പ്; യു​വാ​വ് സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ടി​ൽ വീ​ണു

ഗൂ​ഗി​ൾ മാ​പ്പ് വീ​ണ്ടും വ​ഴി​തെ​റ്റി​ച്ചു. യു​വാ​വ് സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ടി​ൽ വീ​ണു. കോ​ത​മം​ഗ​ല​ത്തു​നി​ന്നും പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ച്ച ബോ​ണി​യു​ടെ ജീ​പ്പാ​ണ് വ​ഴി​തെ​റ്റി കൊ​ച്ച​മ്മ​നം തോ​ട്ടി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. എം​സി റോ​ഡി​ൽ​നി​ന്ന് പൊ​ടി​യാ​ടി വ​ഴി അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് കൊ​ച്ച​മ്മ​നം റോ​ഡി​ലൂ​ടെ ക​ട​ക്കാ​ൻ ഗൂ​ഗി​ൾ മാ​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഗു​ഗി​ൾ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വ​ഴി​യ​റി​യാ​ത്ത ഇ​ട​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് തോ​ട്ടി​ൽ വീ​ണ​ത്. ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ണി പു​ന്ന​മ​ട ഭാ​ഗ​ത്തേ​ക്കു പോ​യ​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ ക​ര​യ്ക്കെ​ത്തി​ച്ചു.

Read More

സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു; പ​വ​ന് 74,560 രൂ​പ; ഇ​സ്ര​യേ​ൽ ഇറാൻ  ആക്രമണം തുടർന്നാൽ വില കൂടിയേക്കാമെന്ന് സൂചന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 20 രൂ​പ വ​ര്‍​ധി​ച്ച് 7,645 രൂ​പ​യാ​യി.ഇ​സ്ര​യേ​ല്‍ ഇ​റാ​നെ ആ​ക്ര​മി​ച്ച​താ​ണ് സ്വ​ര്‍​ണ​വി​ല വ​ര്‍​ധ​ന​യ്ക്ക് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ മേ​യ് 15 ന് ​സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 3,500 ഡോ​ള​റി​ല്‍ നി​ന്നും 3,120 ഡോ​ള​ര്‍ വ​രെ എ​ത്തി​യി​രു​ന്നു. അ​ന്ന് ഗ്രാ​മി​ന് 8,610 രൂ​പ​യും പ​വ​ന് 68,880 രൂ​പ​യു​മാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 685 രൂ​പ​യും പ​വ​ന് 5,480 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. ഇ​സ്ര​യേ​ല്‍ ഇ​റാ​ന്‍ സം​ഘ​ര്‍​ഷം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ല്‍​നി​ന്നും അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല വി​ല 3500 ഡോ​ള​ര്‍ ക​ട​ന്നു മു​ന്നോ​ട്ടു കു​തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​രു​ന്ന​ത്. ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ വ​ന്‍​കി​ട…

Read More

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; ര​ഞ്ജി​ത​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും; സ​ഹോ​ദ​ര​ന്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക്

കോ​ഴ​ഞ്ചേ​രി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ന​ഴ്സാ​യ പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് കു​റു​ങ്ങ​ഴ​ക്കാ​വ് കൊ​ഞ്ഞോ​ൺ‌ ര​ഞ്ജി​ത ജി. ​നാ​യ​രു​ടെ (38) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കാ​യി സ​ഹോ​ദ​ര​ന്‍ ര​തീ​ഷ് ഇ​ന്ന് പു​റ​പ്പെ​ടും. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ആ​രെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ ര​ഞ്ജി​ത​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു.ര​തീ​ഷി​ന്‍റെ യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി.വി​ദേ​ശ​ത്തു​ള്ള മ​റ്റൊ​രു സ​ഹോ​ദ​ര​ന്‍ ര​ഞ്ജി​ത വി​വ​രം അ​റി​ഞ്ഞു നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി പു​ല്ലാ​ട്ട് ര​ഞ്ജി​ത​യു​ടെ വീ​ട്ടി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും മൃ​ത​ദേ​ഹം വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ല​ണ്ട​നി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കു​മു​മ്പ് സ​മീ​പ​വാ​സി​ക​ളോ​ടും പു​തി​യ വീ​ടി​ന്‍റെ നി​ര്‍​മാ​ണ​സ്ഥ​ല​ത്തെ തൊ​ഴി​ലാ​ളി​ക​ളോ​ടു​മെ​ല്ലാം യാ​ത്ര​പ​റ​ഞ്ഞാ​ണ് ര​ഞ്ജി​ത…

Read More

ഓ​സ്‌​കാ​ർ ജേ​താ​വാ​യ ന​ട​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി 9 സ്ത്രീ​ക​ൾ

ലോ​സ് ഏ​ഞ്ച​ൽ​സ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് ഓ​സ്‌​കാ​ർ ജേ​താ​വാ​യ ന​ട​ൻ ജാ​രെ​ഡ് ലെ​റ്റോ​യ്‌​ക്കെ​തി​രേ പ​രാ​തി. പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ ഒ​മ്പ​ത് സ്ത്രീ​ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ എ​യ​ർ​മെ​യി​ൽ പു​റ​ത്തു​വി​ട്ടു. 53 കാ​ര​നാ​യ ന​ട​നി​ൽ​നി​ന്നു അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​മു​ണ്ടാ​യെ​ന്നു പ​റ​യു​ന്ന​വ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ട്. 16 വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു, 17കാ​രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു, 18 വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​നു​ചി​ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടു എ​ന്നീ ആ​രോ​പ​ണ​ങ്ങ​ൾ ന​ട​നെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മം, ലെ​റ്റോ​യു​ടെ പ്ര​തി​നി​ധി ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. “ഡാ​ള​സ് ബ​യേ​ഴ്‌​സ് ക്ല​ബ്’ എ​ന്ന ചി​ത്ര​ത്തി​ലെ ട്രാ​ൻ​സ്‌​വു​മ​ണി​ന്‍റെ വേ​ഷ​ത്തി​ന് ഓ​സ്‌​ക​റും ഗോ​ൾ​ഡ​ൻ ഗ്ലോ​ബും നേ​ടി​യ ന​ട​നാ​ണ് ജേ​ർ​ഡ് ലെ​റ്റോ. “ട്രോ​ൺ ഏ​രി​സ്’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.  

Read More

കാ​ൻ​സ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട് മോ​ഷ​ണം; ന​ഷ്ട​പ്പെ​ട്ട​ത് ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ പ​രി​ച്ചു ന​ൽ​കി​യ പ​ണം; ന​ട​ക്കു​ന്ന സം​ഭ​വം അ​ടി​മാ​ലി​യി​ൽ

അ​ടി​മാ​ലി: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യെ ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട് മോ​ഷ​ണം.​അ​ടി​മാ​ലി എ​സ് എ​ന്‍​പ​ടി സ്വ​ദേ​ശി​നി ഉ​ഷ സ​ന്തോ​ഷി​നെ​യാ​ണ് മോ​ഷ്ടാ​വ് ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടു വാ​യി​ല്‍ തു​ണി തി​രു​കി​യ ശേ​ഷം പ​ണ​വു​മാ​യി ക​ട​ന്ന​ത്. വീ​ട്ട​മ്മ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് അ​ര്‍​ബു​ദ ചി​കി​ത്സ ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കീ​മോ ചെ​യ്ത ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​ക​ള്‍ സ്‌​കൂ​ളി​ലേ​ക്കും ഭ​ര്‍​ത്താ​വ് കൂ​ലി​വേ​ല​യ്ക്കു​മാ​യി പോ​യി. ഈ ​സ​മ​യം നോ​ക്കി​യാ​യി​രു​ന്നു മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത്. ചി​കി​ത്സ​യു​ടെ മ​യ​ക്ക​ത്തി​ല്‍​നി​ന്ന് ഉ​ഷ പൂ​ര്‍​ണ​മാ​യി മു​ക്ത​യാ​യി​രു​ന്നി​ല്ല.​മോ​ഷ്ടാ​വ് ആ​ദ്യം വാ​യി​ല്‍ തു​ണി​തി​രു​കി​യ​താ​യും മ​റ്റൊ​രു തു​ണി ഉ​പ​യോ​ഗി​ച്ച് ത​ല മൂ​ടു​ക​യും കൈ​ക​ള്‍ ബ​ന്ധി​ക്കു​ക​യും ചെ​യ്ത​താ​യി ഉ​ഷ പ​റ​ഞ്ഞു. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് മോ​ഷ്ടാ​വ് ഉ​ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ല​മാ​ര​യി​ല്‍​നി​ന്നും തു​ണി​ക​ൾ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ടെ​ങ്കി​ലും പ​ണം ക​ണ്ടെ​ത്താ​തെ വ​ന്ന​തോ​ടെ ഇ​യാ​ള്‍ കൂ​ടു​ത​ല്‍ പ്ര​കോ​പി​ത​നാ​യി. ഇ​തോ​ടെ ഭ​യ​ന്ന ഉ​ഷ…

Read More