നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടന് ദിലീപിനെതിരേ പലരും രംഗത്തു വന്നിരുന്നു. എന്നാല്‍ ചിലര്‍ കേസിന്റെ തുടക്കം മുതല്‍തന്നെ ദിലീപിന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. അത്തരത്തിലൊരാളാണ് സംവിധായകന് ശാന്തിവിള ദിനേശ്. ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് ദിലീപിനെ കാണാനും സെല്‍ഫിയെടുക്കാനും നിരവധി ആളുകള്‍ തടിച്ചു കൂടിയെന്നു പറയുകയാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍. ദിലീപ് പീഡനവീരന് അല്ലെന്നും അയാള്‍ക്ക് സത്യ സന്ധമായ ഒരു ജീവിതമുണ്ടെന്നും അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ… ദിലീപ് അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുക ആണ്. തമന്ന ആണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. അപ്പോള്‍ വലിയ പടം ആയിരിക്കുമല്ലോ. അന്തി…
Read MoreCategory: All News
റോക്കി ഭായ് സ്റ്റൈലില്‍ അഞ്ചുപേരെ കൊന്നുതള്ളി ! പത്തൊമ്പതുകാരന് പിടിയില്‍; കൃത്യം ചെയ്തത് പ്രശസ്തി ലക്ഷ്യമിട്ട്…
കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കിഭായിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അഞ്ച് പേരെ കൊന്നു തള്ളിയ പത്തൊമ്പതുകാരന് അറസ്റ്റില്‍. കേസ്ലി സ്വദേശി ശിവപ്രസാദ് ധ്രുവെ(19) ആണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഭോപ്പാലിലാണ് സംഭവം. കൊല്ലപ്പെട്ട അഞ്ചു പേരും സുരക്ഷാ ജീവനക്കാരാണ്. അഞ്ചാമത്തെ കൊലയ്ക്കു തൊട്ടുപിന്നാലെയാണ് ഇയാള്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു. സൂപ്പര്‍ഹിറ്റ് സിനിമ കെ.ജി.എഫിലെ റോക്കിഭായ് എന്ന കഥാപാത്രമാണു പ്രചോദനമെന്നും പണമുണ്ടാക്കി പ്രശസ്തി നേടാനാണു കൊലപാതകങ്ങള്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി. അഞ്ചു ദിവസത്തിനിടെ ഭോപ്പാലില്‍ നാലു സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറയുന്നു. ഈ സംഭവത്തിലുള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു. കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരന്റെ…
Read Moreമുതിര്‍ന്ന പെണ്‍കുട്ടികള്‍ പുക വലിക്കുന്നത് കണ്ടു ! ആറാം ക്ലാസുകാരിയുടെ മുടി മുറിച്ച് പത്താംക്ലാസുകാരികള്‍…
മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുക വലിക്കുന്നതിന്റെ പേരില്‍ ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനികള്ക്കെതിരേയാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ സമിതി കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കി. ആറാംക്ലാസുകാരിയുടെ വാക്കുകള്‍ ഇങ്ങനെ…’ഓണപരിപാടിയുടെ ദിവസം ബാത്റൂമില്‍ പോയപ്പോള്‍ അവര്നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടു. ഇതു കണ്ട് ഓടിയ എന്നെ ഓടിച്ചിട്ടു പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് ക്ലാസില്‍ പോയി കത്രിക എടുത്തുകൊണ്ടു വന്ന് എന്റെ മുടി വെട്ടി. എന്റെ വയറ്റിലൊക്കെ കുറേ ഇടിച്ചു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ എന്നെ കൊല്ലുമെന്നും പറഞ്ഞു.’–കുട്ടി പറയുന്നു. കൊല്ലത്തെ പ്രമുഖ ഗേള്‍സ് സ്കൂളിലെ ആറു പെണ്‍കുട്ടികളാണ് ശുചിമുറിയില്‍ സിഗരറ്റ് വലിച്ചത്. ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.…
Read Moreപെണ്‍കുട്ടികളെ കൊണ്ടുവരാന്‍ വൈകിയതിനെത്തുടര്‍ന്ന് തര്‍ക്കം ! നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റി…
ചെന്നൈ വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്കരന് (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശന് (50) ആണ്് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘാംഗമാണ് ഇയാള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഗണേശനുമായി ഭാസ്കരനു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാസ്കരനും ഗണേശനും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഗണേശന് ഇരുമ്പുവടി കൊണ്ട് ഭാസ്കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കവറിലാക്കി അര്‍ധരാത്രിയില്‍ റോഡില്‍ തള്ളുകയുമായിരുന്നു. പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു…
Read MoreThe right way to Fix a Relationship That is No Longer Operating
If you’re in a relationship that is no longer functioning, you may need to repair it. The key to fixing a relationship is usually identifying what’s wrong, correcting those issues and repairing trust. Romantic relationship problems may be difficult to discover, https://yourmailorderbride.com/kyrgyzstan-women/ yet they’re regularily a sign of something http://www.huffingtonpost.co.uk/2012/04/11/divorce-rates-soaring_n_1418202.html deeper compared to the surface. Thus if you’re within a relationship that’s not working, you ought to seek specialist before you take any major measures. The following are the most common challenges in a marriage that can lead it to…
Read MoreThe right way to Fix a Relationship That is No Longer Operating
If you’re in a relationship that is no longer functioning, you may need to repair it. The key to fixing a relationship is usually identifying what’s wrong, correcting those issues and repairing trust. Romantic relationship problems may be difficult to discover, https://yourmailorderbride.com/kyrgyzstan-women/ yet they’re regularily a sign of something http://www.huffingtonpost.co.uk/2012/04/11/divorce-rates-soaring_n_1418202.html deeper compared to the surface. Thus if you’re within a relationship that’s not working, you ought to seek specialist before you take any major measures. The following are the most common challenges in a marriage that can lead it to…
Read Moreഷൈലജ മാഗ്സസെ അവാര്‍ഡ് തിരസ്കരിക്കാന്‍ കാരണം മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനം എന്ന് സൂചന ! വിവരങ്ങള്‍ ഇങ്ങനെ…
മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്സസെ അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനമെന്ന് സൂചന. പുരസ്കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ്…
Read Moreഹനുമാനായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു ! കലാകാരന് അരങ്ങില്‍ യാത്രാമൊഴി;വീഡിയോ കാണാം…
ഹനുമാന് വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ അരങ്ങില്‍ കുഴഞ്ഞു വീണ് നടന് അന്ത്യം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്. ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന് വേഷത്തില്‍ കലാകാരന്റെ പ്രകടനം. ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല. എന്നാല്‍ പിന്നീട് സംഭവം പന്തിയല്ലെന്ന് ചിലര്‍ക്ക് തോന്നി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Read Moreഅഞ്ച് ഗ്ലാസുകള്‍ ഇറക്കുന്നതിന് ചോദിച്ചത് 5000 രൂപ ! വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി…
ഇടുക്കി അടിമാലിയില്‍ വ്യാപാരസ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികള്‍. അമിത കൂലി നല്‍കാത്തതിനെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് സംഭവം. നിര്മ്മാണാവശ്യത്തിനായി വാങ്ങിയ അഞ്ചു ഗ്ലാസുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. അഞ്ച് ഗ്ലാസ് ഇറക്കാന്‍ ചുമട്ട് തൊഴിലാളികള്‍ 5000 രൂപയാണ് ആവശ്യപ്പെട്ടത്. പരമാവധി 1500 രൂപ നല്‍കാമെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഒരു ലോഡ് മരഉരുപ്പടികള്‍ ഇറക്കുന്നതിന് സാധാരണയായി 2500 രൂപയാണ് ഈടാക്കുന്നത്. അതിനാല്‍ ഇത് അമിത കൂലിയാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപാരി ആവശ്യത്തോട് വഴങ്ങാതെ വന്നതോടെ, ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാതെ മടങ്ങി. അതിനിടെ, വ്യാപാരി സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്ലാസുകള്‍ ഇറക്കാന്‍ തുടങ്ങി. രണ്ടു ഗ്ലാസുകള്‍ ഇറക്കിവെച്ച് അടുത്തത് ഇറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, യൂണിയനില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ ഒരു പ്രകോപനവുമില്ലാതെ…
Read Moreജോലി ഒഴിവാക്കി ആഘോഷം സമ്മതിക്കാഞ്ഞതില്‍ പ്രതിഷേധം ! ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞു…
ജോലി ഒഴിവാക്കി ഓണ്ം ആഘോഷിക്കാന്‍ അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇതിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഒരുനേരത്തെ ആഹാരമില്ലാതെ നിരവധി ആളുകള്‍ ഈ ലോകത്ത് പട്ടിണി കിടക്കുമ്പോഴാണ് ഈ ധിക്കാരം എന്നാണ് പലരും പറയുന്നത്. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു…
Read More