Among the many beautiful women on the globe, Colombian females have a unique charm. There is a unique magnificence and allure that appeals to men out of around the world. Colombian women are regarded as cheerful, family-oriented and loyal. Also, they are known to be passionate and romantic. They are also known to be devoted wives. Colombians include a strong good sense of style, plus they are known to be incredibly fashion conscious. Colombian girls have a lot of charm and a huge smile. They are also very well-groomed. They…
Read MoreCategory: All News
ട്രൂകോളറിനു വിട ! ഇനി വിളിക്കുന്നവരുടെ പേര് ഫോണില്‍ അറിയാം;പുതിയ സംവിധാനം ഇങ്ങനെ…
മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാനാണ് ട്രൂകോളര്‍ എന്ന ആപ്പ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇനി ഇക്കാര്യം അറിയാന്‍ ട്രൂകോളറിന്റെ ആവശ്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ്…
Read Moreഅടി സക്കെ അങ്ങനെ വരട്ടെ ? തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചു ! പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശ് പൗര
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി…
Read Moreഅച്ഛനാണ് പോലും അച്ഛന് ! മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് എത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്…
നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read Moreഭര്‍തൃവീട്ടിലെ മരണങ്ങള് തുടര്‍ക്കഥയാകുന്നു ! അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി…
ഭര്‍തൃവീട്ടില്‍ യുവതികള്‍ മരിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍തൃവീട്ടില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസിനാണ് അന്വേഷണച്ചുമതല. മെയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭര്‍ത്താവ് ഷംനാസ്,…
Read Moreഎനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ ? 68കാരന്റെ അഭ്യര്‍ഥന കേട്ട് മന്ത്രി റോജ ഞെട്ടി; വീഡിയോ വൈറല്‍…
പരാതി പരിഹാര അദാലത്തിനെത്തിയ ഒരു 68കാരന് പറഞ്ഞതു കേട്ട് മന്ത്രിയും നടിയുമായ റോജ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കൃത്യമായി അദ്ദേഹത്തിന് മറുപടി നല്കി. ”പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?’ ഇതായിരുന്നു വയോധികന്റെ ആവശ്യം. ഇത് കേട്ട് മന്ത്രി റോജ ആദ്യം ഞെട്ടിയെങ്കിലും ആ ഞെട്ടല്‍ പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടുതന്നെ ഈ ആവശ്യത്തെ നേരിട്ടു. ”സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയൊന്നുമില്ല” എന്നായിരുന്നു റോജയുടെ മറുപടി. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ വിവാഹം കഴിക്കാന്‍ സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്ഷന് കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. ഭാര്യയും…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡാവുമോ ? യൂറോപ്പില്‍ വ്യാപനം അതിവേഗത്തില്‍; സ്വവര്‍ഗാനുരാഗികളില്‍ പകര്ച്ചാത്തോത് കൂടുതല്‍…
കോവിഡ് ഭീഷണി കുറയുന്നതിന്റെ ആശ്വാസത്തില്‍ നില്ക്കുന്ന ലോകത്തിനു മേല്‍ അടുത്ത വെള്ളിടിയാവുകയാണ് കുരങ്ങു പനി. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം ഇപ്പോള്ബെല്ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം…
Read Moreകേരളത്തിന്റെ വയറിളകുന്നു ! ഈ മാസം മാത്രം ഗുരുതര വയറിളക്കം കണ്ടത് 26000ല്‍ പരം ആളുകള്‍ക്ക്…
സംസ്ഥാനത്ത് വിവിധ തരത്തിലുള്ള വയറിളക്ക രോഗങ്ങള്‍ വ്യാപകമാവുന്നതായി കണക്കുകള്‍. ഭക്ഷ്യവിഷബാധ മൂലവും അല്ലാതെയും നിരവധി ആളുകളാണ് വയറിളക്കം മൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര് വയറിളക്കവുമായി ബന്ധപ്പെട്ട് ചികില്‍സ തേടി. ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുവര്‍ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് നമ്മള് നിസ്സാരമെന്നു കരുതുന്ന വയറിളക്കം മൂലം പൊലിഞ്ഞത്. ഈ മാസത്തില്‍ ഇതുവരെ 26, 282 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് ആയിരത്തഞ്ഞൂറോളം ആളുകളാണ്. മലിനജലമാണ് പലപ്പോഴും വില്ലനാകുന്നത്. ഇതിലൂടെ പകരുന്ന വൈറസും ബാക്ടീരിയയുമാണ് വയറിളക്കത്തിന് മിക്കപ്പോഴും കാരണമാകുന്നത്. വൃത്തിയില്ലാത്ത ഭക്ഷണവും ഭക്ഷ്യവിഷബാധയുമെല്ലാം വയറിളക്കത്തിന് കാരണമാവുന്നുണ്ട്.
Read Moreചായ കുടിക്കാത്ത ഷഹനയുടെ മുറിയില്‍ കണ്ടത് ‘കുടിച്ചുവെച്ച രണ്ട് ചായക്കപ്പുകള്‍’ ! മോഡലിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് കുടുംബം…
നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്ത് പോലീസ്.കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ് മൊഴി രേഖപ്പെടുത്തിയത്. ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 12-ന് രാത്രിയിലാണ് ഷഹനയെ കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നും അന്നുതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സജ്ജാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രകാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ.സി.പി.യും സംഘവുമെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.30-ന് വീട്ടിലെത്തിയ സംഘം 12.30-ഓടെയാണ് മടങ്ങിയത്. എ.എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിവീഷ്, വുമണ്‍ സി.പി.ഒ. മഞ്ജു, സി.പി.ഒ. പി.സ്മരുണ്‍ എന്നിവരാണ്…
Read Moreഅച്ചന്‍കോവിലാര്‍ തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് 553 കുപ്പി വിദേശ മദ്യം ! സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകളും തുറക്കും…
അച്ചന്‍കോവിലാറിന്റെ തീരത്തു നിന്ന് 553 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.അച്ചന്‍കോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മദ്യക്കുപ്പികള്‍ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്പനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മദ്യവര്ജനനയ’ത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രീമീയം ഔട്ട്ലെറ്റുകളാക്കി തുറക്കാന്‍ ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്ലെറ്റുകള് തുറക്കുന്നത്. പൂട്ടിയ ഔട്ട്ലെറ്റുകള്‍ക്ക് ലൈസന്‍സ്…
Read More