മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്ഡ് ഫോട്ടോഷൂട്ടുകള് പലപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല് മീഡിയയില് വളരെ ആക്ടീവായ താരങ്ങളിലൊരാള് കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള് രംഗത്തു വന്നിരുന്നു. മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന് എത്ര സമയമെടുത്തെന്നായിരുന്നു ആയാള് ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ അഭിനയത്തെയും ഒരാള് വിമര്ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല് മീഡിയയിലെ ചൂടന് ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്ശനം. ഇതിനും നടി മറുപടി നല്കി. ട്വിറ്ററില് നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു…
Read MoreCategory: All News
ആര്ക്കും വാങ്ങാം…കടന്നു വരൂ വമ്പിച്ച ഓഫര് ! കെഎസ്ആര്ടിസി വോള്വോ ബസുകള് വാങ്ങാന് ഏവര്ക്കും അവസരം…
വലിയ പ്രതീക്ഷയോടെ സര്വീസ് തുടങ്ങിയവയാണ് കെഎസ്ആര്ടിസി ജന് റം ബസുകള്. എന്നാല് ഇന്ന് ഒട്ടുമിക്ക ബസുകളും കട്ടപ്പുറത്താണ്. ഇതെത്തുടര്ന്ന് ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന് റെ വോള്വോ ബസുകള് ആക്രി വിലയ്ക്ക് വില്ക്കാന് കെഎസ്ആര്ടിസി തീരുമാനിച്ചിരിക്കുകയാണ്. രണ്ടു വര്ഷമായി ഓടിക്കാതെ തേവര യാര്ഡില് ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്ദേശ പ്രകാരമാണ് നടപടി. കെ.എസ്.ആര്.ടി.സി എന്ജിനിയര്മാര്, മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥര്, തൃക്കാക്കര മോഡല് എന്ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര് എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള് പരിശോധിച്ചത്. പൊളിക്കാന് തീരുമാനിച്ച ബസുകള് നന്നാക്കണമെങ്കില് 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ് എ.സി ബസുകള് 920 എണ്ണം പൊളിച്ച് വില്ക്കുന്നതിന് അനുമതി നല്കിയിട്ടുണ്ട്. ഇതില് 620 ബസുകള് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ്…
Read Moreലൈംഗികാതിക്രമങ്ങള് സിനിമയിലായതു കൊണ്ടുമാത്രം ആഘോഷിക്കപ്പെടുന്നു ! മലയാള സിനിമയില് സ്ത്രീകള് സുരക്ഷിതരെന്ന് രജിഷ വിജയന്…
മലയാള സിനിമയില് സ്ത്രീകള് സുരക്ഷിതരാണെന്ന് നടി രജിഷ വിജയന്. ലൈംഗികാതിക്രമങ്ങള് സിനിമയിലായത് കൊണ്ടു മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നടി പറഞ്ഞു. പോപ്പര് സ്റ്റോപ്പ് എന്ന ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം. രജിഷയുടെ വാക്കുകള് ഇങ്ങനെ… മലയാള സിനിമയില് സ്ത്രീകള് സുരക്ഷിതരാണെന്നതില് ഒരു സംശയവുമില്ല. ഏകദേശം ആറ് വര്ഷമായി ഞാന് സിനിമയില് വന്നിട്ട്. സിനിമാ മേഖലയില് ഇതുവരെ ഒരു പ്രശ്നവും ഞാന് നേരിട്ടിട്ടില്ല. എന്നാല് ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള് ഈ മേഖലയിലുണ്ടെന്ന് ഞാന് അര്ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്ത്ഥം വേറെ ആര്ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന് പറ്റു. സ്ത്രീകള് സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള് പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള് ടി.ആര്.പിയും, വായനക്കാരും…
Read Moreഅനുഷ്കയ്ക്കു വേണ്ടി പഫ്സ് വാങ്ങാന് ബംഗളുരുവിലെ ബേക്കറിയില് കയറിയപ്പോള് സംഭവിച്ചത് ! തുറന്നു പറച്ചിലുമായി കോഹ്ലി…
ലോകക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്ത്യയുടെ മുന്ക്യാപ്റ്റന് വിരാട് കോഹ് ലി. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും കോഹ്ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും. അങ്ങനെയിരിക്കെ, അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട പഫ്സ് വാങ്ങാന് ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയില് കയറിയപ്പോള് ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇന്സൈഡര് ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.മാര്ച്ചില് ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം. കോഹ് ലിയുടെ വാക്കുകള് ഇങ്ങനെ…മത്സരശേഷം ഹോട്ടലില് എത്തിയ ഞാന് പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്ക വളര്ന്നത് ഇവിടെയാണ്. അനുഷ്കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കള് ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യില് നിന്നുള്ള പഫ്സ് അനുഷ്കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്. ഞാന് തോംസ് ബേക്കറിയില് ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയില് ഇരുന്നോളാന് പറഞ്ഞു. മാസ്കും ഒരു ക്യാപ്പും…
Read Moreജലനിരപ്പ് ഉയരുമ്പോൾ… അതുക്കുംമേലെ നെഞ്ചിടിപ്പും..! കനത്ത മഴയെ തുടർന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞപ്പോൾ വിഷമത്തോടെ വീടിന്റെ തിണ്ണയിൽ നിൽക്കുന്ന വീട്ടമ്മ. പുലിക്കൂട്ടിശേരിയിൽ നിന്നുള്ള ദൃശ്യം. – രാഷ്ട്രദീപിക.
Read Moreതലച്ചോറില് ചിപ്പ് ഘടിപ്പിക്കാന് ഇലോണ് മസ്ക് ! ഇയാളിത് എന്തിനുള്ള പുറപ്പാടെന്ന് ലോകം…
ലോക കോടീശ്വരന് ഇലോണ് മസ്കിന്റെ വാക്കുകള് എപ്പോഴും ലോകം സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. കാരണം മറ്റുള്ളവര് അസാധ്യമെന്ന് കരുതിയിരുന്ന പലതും നടത്തി ശീലമുള്ളയാളാണ് മസ്ക് എന്നതു തന്നെ കാരണം. മസ്കിന്റെ സ്റ്റാര്ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കാണ് പുതിയ ചര്ച്ചാവിഷയം. 2018 മുതല് കൃത്യമായ ഇടവേളകളില് വാര്ത്തകളില് നിറയാറുണ്ട് ഈ കമ്പനി. എന്നാല് കഴിഞ്ഞ കുറേനാളുകളായി ന്യൂറാലിങ്കിനെക്കുറിച്ച് അധികം വാര്ത്തകള് ഒന്നും പുറത്തു കേള്ക്കാനില്ലായിരുന്നു. എന്നാല് ഇപ്പോള് മസ്ക് അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില് പ്രവര്ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്കിന്റെ അവകാശവാദം . പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന രോഗം ഭേദമാക്കാന് ഈ ചിപ്പ് സഹായിക്കുമെന്നാണ് മസ്കിന്റെ കണ്ടെത്തല്. തുടര്ച്ചയായി ചെവിയില് മൂളല് കേള്ക്കുന്ന രോഗാവസ്ഥയാണിത്. ഭാവിയില് മസ്കിന്റെ ന്യൂറോ പരീക്ഷണങ്ങള് സങ്കീര്ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര് പ്രതികരിക്കുന്നത്. ഇനി…
Read Moreകൂടുതേടി… കനത്ത മഴയെത്തുടർന്നു പാടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ താറാവുകളെ പെട്ടികളിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകുന്ന കർഷകർ. കോട്ടയം അയ്മനം ഐക്കരശാലി ഭാഗത്തുനിന്നുള്ള കാഴ്ച. അനൂപ് ടോം.
Read Moreഅധ്യാപകനെന്നു തെറ്റിദ്ധരിപ്പിച്ച് വിദ്യാര്ഥിനിയുമായി അശ്ലീല സംഭാഷണം നടത്തി ! വിമാനത്താവളത്തിലെത്തി പ്രവാസി യുവാവിനെ പൊക്കി പോലീസ്…
ഓണ്ലൈന് ക്ലാസിന്റെ മറവില് അധ്യാപകന് ചമഞ്ഞ് വിദ്യാര്ഥികളെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവിനെ ചങ്ങരംകുളം പോലീസ് പൊക്കി. ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള് ചെമ്മലശ്ശേരി സ്വദേശി അബ്ദുല് മനാഫിനെ (44) ആണ് സിഐ ബഷീര് ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒരു വര്ഷം മുന്പ് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന് പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്ഥിയുടെ വീട്ടിലേക്ക് വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകന് ആണെന്ന് പരിചയപ്പെടുത്തി. പഠനത്തില് പിന്നാക്കം നില്ക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസ് എടുക്കാന് ആണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില് കയറാന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് യുവാവ് മോശമായ രീതിയില് സംഭാഷണം തുടര്ന്നതോടെ കുട്ടി മാതാവിനോടു പരാതിപ്പെട്ടു. ഇവര് സ്കൂളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില് ആരും വിളിച്ചില്ല എന്ന് വ്യക്തമായത്. തുടര്ന്ന് സ്കൂള്…
Read Moreയൂട്യൂബില് താരങ്ങളായി അനുപമയും എയ്ഡനും ! ഫാമിലി വ്ളോഗ് വീഡിയോകള് വൈറല്…
ദത്തുവിവാദത്തിലൂടെ വാര്ത്തകളില് ഇടംപിടിച്ച അനുപമ എസ്.ചന്ദ്രനും ഭര്ത്താവ് അജിത്കുമാറും മകന് ഏയ്ഡന് എന്ന ഏയ്ബൂവും ഇപ്പോള് യൂട്യൂബിലെ മിന്നും താരങ്ങള്. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ളോഗുകളാണ് ഇപ്പോള് വൈറലാവുന്നത്. രണ്ടു മാസം മുന്പു യൂ ട്യൂബില് റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേര് കണ്ടു. ആറു വ്ളോഗ് വീഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കള്ക്കു മകനെ തിരിച്ചുകിട്ടാന് പ്രാര്ഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര് കുഞ്ഞിന്റെ വിശേഷങ്ങള് തിരക്കി വിളിക്കാറുണ്ട്. എങ്കില് എന്തുകൊണ്ട് അവന്റെ വിശേഷങ്ങള് ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ളോഗ് എന്ന ആശയത്തിലേക്കെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്ക്കിടെ സൗഹൃദത്തിലായ ചിലര് ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്കി. ‘അനുപമ അജിത് വ്ളോഗ്’ എന്ന പേരിലാണു വ്ലോഗുകള്. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്, രാത്രി കറക്കം, ഷോപ്പിംഗ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ…
Read Moreഅമേരിക്കയില് ഭീതിവിതച്ച് കുരങ്ങുപനി ! ആദ്യ കേസ് സ്ഥിരീകരിച്ചു; യൂറോപ്പിലാകെ പടരാന് സാധ്യത…
കോവിഡ് ഏറ്റവുമധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. കോവിഡ് ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്ന രാജ്യത്തിന് പുതിയ ഭീഷണിയാവുകയാണ് കുരങ്ങുപനി. ഈ വര്ഷം റിപ്പോര്ട്ട് ചെയ്ത ആദ്യ കേസാണിത്. കാനഡയില് നിന്ന് മടങ്ങിയെത്തിയ ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളില് കൂടുതല് പേരില് രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെന്റര്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രവിന്ഷന് അറിയിച്ചു. രോഗിയുമായി സമ്പര്ക്കം വന്നവരെ നിരീക്ഷിക്കുകയാണെന്നും കൂടുതല് പേരിലേക്ക് രോഗം പകരാതിരിക്കാന് മുന്കരുതലുകള് സ്വീകരിക്കുമെന്നും അധികൃതര് വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കന് രാജ്യങ്ങളില് മാത്രമേ കുരങ്ങു പനി റിപ്പോര്ട്ട് ചെയ്തിരുന്നുള്ളൂ. എന്നാല് ഇത്തവണ യൂറോപ്പിനെയാകെ പിടിച്ചു കുലുക്കുന്ന രീതിയിലാണ് കുരങ്ങുപനിയുടെ പോക്ക്. പോര്ച്ചുഗലില് അഞ്ച് പേര്ക്കും ബ്രിട്ടണില് രണ്ട് പേര്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിലെ സെന്ട്രല് മാഡ്രിഡില് മാത്രം 23 കേസുകള് കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര് അറിയിച്ചത്. വസൂരി പോലെയുള്ള…
Read More