അന്യഗ്രഹജീവികളെയും പറക്കുംതളികകളെയും കുറിച്ചുള്ള വാര്ത്തകള് ആളുകള്ക്ക് എന്നും കൗതുകമുള്ളവയാണ്. അടുത്തിടെ ഇത്തരത്തിലുള്ള ധാരാളം വാര്ത്തകള് പുറത്തു വരുന്നുണ്ട്. ഏറ്റവും പുതുതായി ഏറെ വിചിത്രമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം അലാസ്കയിലെ ജനങ്ങള് സാക്ഷ്യം വഹിച്ചത്. അലാസ്കയിലെ ലേസി മലനിരകള്ക്ക് മുകളിലായി രൂപപ്പെട്ട വിചിത്ര ആകൃതിയിലുള്ള മേഘമാണ് പുതിയ ചര്ച്ചകള്ക്ക് വഴിമരുന്നിട്ടത്. വെള്ളി നിറത്തിലുള്ള മേഘം നീളത്തില് ഒരു കുഴല് പോലെയാണ് കാണപ്പെട്ടത്. ഏറെ ദൂരം വ്യാപിച്ചുകിടക്കുന്ന മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പലരും പകര്ത്തിയിരുന്നു. ഇവ വൈറലായതോടെ അതിന്റെ കാരണം എന്തെന്നായി പിന്നീടുള്ള ചര്ച്ചകള്. പറക്കും തളിക ഭൂമിക്കു സമീപത്തുകൂടി കടന്നു പോയതോ ഭൂമിയിലേക്കെത്തിയതോ ആണോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാല് മറ്റു ചിലരാവട്ടെ മിസൈലോ ഉല്ക്കയോ പതിച്ചതാവാം എന്ന അനുമാനത്തിലെത്തി. സൈന്യം രഹസ്യ ആയുധം പരീക്ഷിച്ചതാണോയെന്നും വിമാനം തകര്ന്നുവീണതാണോയെന്ന തരത്തിലും വരെ ചര്ച്ചകള് എത്തി. വിചിത്ര മേഘത്തെക്കുറിച്ചുള്ള ചര്ച്ചകള്…
Read MoreCategory: All News
കാവ്യ അവിടെ ഉണ്ടായിരുന്നു! കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു; വധ ഗൂഢാലോചന കേസിൽ അഭിഭാഷകര്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് കുരുക്കുമുറുകുന്നു. സംഭവത്തില് കാവ്യ മാധവനും പങ്കുണ്ടോ എന്ന് ഉറപ്പിക്കാനാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. . ദിലീപിന്റെ പത്മസരോവരം വീട്ടില് വധ ഗൂഢാലോചന നടക്കുമ്പോള് കാവ്യ മാധവന് അവിടെ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര് വെളിപ്പെടുത്തിയത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള് അടങ്ങിയ പെന്ഡ്രൈവ് കൈമാറിയപ്പോഴും കാവ്യ അവിടെ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ കാവ്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. കേസില് കാവ്യാ മാധവന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിൽ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. വധഗൂഢാലോചനക്കേസിലെ പ്രതിയും ദിലീപിന്റെ സഹോദരീഭര്ത്താവുമായ സുരാജ് കേസിലെ മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് പുറത്തുവന്നത്. ഈ ശബ്ദരേഖ അന്വേഷണസംഘം കോടതിയില് സമര്പ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല് എവിടെ; അവ്യക്തത…
Read Moreരാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ! ഡല്ഹിയില് കേസുകള് മൂന്നു മടങ്ങായി വര്ധിച്ചു; മൂന്നു സ്കൂളുകള് അടച്ചു…
രാജ്യത്ത് കോവിഡിന്റെ നാലാംതരംഗത്തിന്റെ സൂചന നല്കി ഡല്ഹിയില് കോവിഡ് കേസുകള് മൂന്നിരട്ടിയായി വര്ധിച്ചു. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില് താഴെയായിരുന്ന ടിപിആര് ഇന്നലെ 2.7 ശതമാനമായി ഉയര്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്ഹിയില് 5079 സാംപിളുകള് പരിശോധിച്ചപ്പോള്, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്ത്ഥികളും അധ്യാപകരും അടക്കം 19 പേര്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്കൂളുകള് അടച്ചു. നോയിഡയിലെ സ്കൂളിലാണ് അധ്യാപകര് അടക്കം 16 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില് 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില് 447 പേര് വീട്ടില് നിരീക്ഷണത്തിലാണ്. അതേസമയം ആശുപത്രിയില് പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര് സൂചിപ്പിച്ചു. ഡല്ഹിയില് ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജൂണില് നാലാംതരംഗം വരുമെന്നാണ്…
Read Moreകണികാണാൻ കമലനേത്രൻ… പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ ശ്രീകൃഷ്ണ പ്രതിമകളുടെ വില്പനയ്ക്കെത്തിയ രാജസ്ഥാൻ സ്വദേശി മംഗലാൽ. ദിലീപ്, സൂര്യ ഫോട്ടോസ്
Read Moreചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്ന്ന് വീടിന് തീയിട്ട് യുവാവ് ! കത്തി നശിച്ചതില് മക്കളുടെ പുസ്തകങ്ങളും ഹാള്ടിക്കറ്റും…
ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്ന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില് അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടില് സജേഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സജേഷിന്റെ അച്ഛന് ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന് മകളുടെ വീട്ടില്നിന്ന് ചക്ക കൊണ്ടു വന്നതുമായി ബന്ധപ്പെട്ടാണ് സജേഷ് വീട്ടില് വഴക്കുണ്ടായത്. വഴക്കിനെത്തുടര്ന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോയി. ഇതിന് പിന്നാലെ സജേഷ് വീടിന് തീയിടുകയായിരുന്നു. വീടിനു തീയിട്ട കാര്യം അയല്വാസികളാണ് ശ്രീധരനെ ഫോണ് വിളിച്ച് അറിയിച്ചത്. ഉടന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സജേഷിന്റെ ഭാര്യ വിദേശത്താണ്. സജേഷിന്റെ രണ്ടു പെണ്മക്കളില് ഒരാള് പത്താംക്ലാസിലും ഒരാള് എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
Read Moreസിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടു തൊഴിലാളി ജീവനൊടുക്കി! സിപിഎമ്മില് നിന്ന് ഭീഷണിയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്…
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. തൃശൂര് പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. സിപിഎമ്മില് നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില് നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില് പറയുന്നു. സിപിഎം ബ്രാഞ്ച്, ലോക്കല് സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില് തര്ക്കങ്ങള് നിലനിന്നിരുന്നു. സജി ഉള്പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്ത്തകര് യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്ന്ന് പാര്ട്ടി നേതാക്കള് ഇടപെട്ട് ചര്ച്ചകള് നടത്തിയെങ്കിലും തൊഴിലാളികള് വഴങ്ങിയില്ല. എന്നാല് ചില തൊഴിലാളികള് പിന്നീട് പാര്ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്ട്ടിയില് ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആത്മഹത്യക്കുറിപ്പില് സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്ക്കെതിരേ പരാമര്ശം വന്നതിന് പിന്നാലെ പീച്ചിയില് സിപിഎം പ്രവര്ത്തകര്…
Read Moreഇതെന്ത് ബേബി ഡ്രാഗണോ ? അസാധാരണ രൂപത്തിലുള്ള ജീവിയെ കണ്ടെത്തി; ശാസ്ത്രലോകത്ത് പുതിയ ചര്ച്ച…
ഇപ്പോള് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ഒരു ചിത്രം വലിയ ചര്ച്ചയാവുകയാണ്. നോര്വേയിലെ ട്രോംസോ തീരത്തു നിന്നു കിട്ടിയ വിചിത്രജീവിയാണ് ചര്ച്ചാവിഷയം. നോര്വീജിയന് കടലില് നിന്നും മത്സ്യത്തൊഴിലാളിക്കാണ് ‘ഡ്രാഗണ് പോലെയുള്ള’ മത്സ്യത്തിനെ കണ്ടു കിട്ടിയത്. ഇളം പിങ്ക് നിറത്തില്, വലിയ കണ്ണുകളും ശരീരത്തില് ചിറകിന്റെ ആകൃതിയും നീളമുള്ള വാലുമാണ് ഈ മത്സ്യത്തിനുള്ളത്. ഈ വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങള് പുറത്ത് വന്നതോടെ ഇന്സ്റ്റാഗ്രാമില് ചര്ച്ചകള് സജീവമാണ്. ഭൂമിയെ ഒരു കാലത്ത് അടക്കി ഭരിച്ചെന്ന് കരുതുന്ന ദിനോസറുകളുടെ കാലഘട്ടത്തിലെ ജീവികള് വീണ്ടും അവതരിക്കുമോയെന്നുള്ള ചര്ച്ചകളാണ് പുരോഗമിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില് ഈ ചര്ച്ചയ്ക്ക് തുടക്കം ഇട്ടിരിയ്ക്കുകയാണ് ഈ അപൂര്വ ജീവി.
Read Moreകര്ഷകനായതിനാല് പ്രേമിക്കാന് പെണ്ണിനെ കിട്ടുന്നില്ല ! മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി കര്ഷകന്…
കര്ഷകനായതിനാല് തനിക്ക് പ്രണയം നിഷേധിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയോടു പരാതിപ്പെട്ട് കര്ഷകന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് വിചിത്രമായ പരാതി ലഭിച്ചിരിക്കുന്നത്. ഹിംഗോളിയില് നിന്നുള്ള കര്ഷകനാണ് ‘സ്നേഹം’ എന്ന പേരിലുള്ള കത്ത് അയച്ചിരിക്കുന്നത്. ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കര്ഷകന്റെ കത്ത് തുടങ്ങുന്നത്. തന്റെ സത്യസന്ധമായ പ്രണയം കര്ഷകനായതിന്റെ പേരില് നിഷേധിക്കപ്പെട്ടന്നാണ് പരാതി. ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള് മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്. കര്ഷകനായതിന്റെ പേരില് മാത്രം പ്രണയത്തില് താന് അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാള് പ്രാധാന്യം ലഭിക്കുന്നെന്നെല്ലാം കത്തില് സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന് സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയകഥയിലെ നായികാ-നായകന്മാരായ ഹീര്-രാഞ്ജയുടെ ഉദാഹരണവും കത്തില് പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ഉദ്ധവ്ജിയില് നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില് കാത്തിരിക്കുമെന്ന്…
Read Moreപല നടിമാരും ഇത്തരത്തില് ഇരകളായിട്ടുണ്ട് ! ദിലീപ് പല നടീനടന്മാരുടെയും ഫോണുകള് ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര…
ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള് ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവര് സിനിമയില് വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന് കൊടുക്കുന്നവരും ഹവാല ഇടപാടുകാര്ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള് ഹാക്കര്മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന് സാധിച്ചത്. ഇതില് നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. മലയാള സിനിമയില് ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില് ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില് നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ…
Read Moreചര്മം കണ്ടാല് പ്രായം തോന്നുകയേയില്ല ! മനുഷ്യന്റെ പ്രായം 30 വയസ് കുറയ്ക്കാനുള്ള വന് കണ്ടെത്തലുമായി ഗവേഷകര്…
ചര്മത്തിന് നവയൗവനം വാഗ്ദാനം ചെയ്തുള്ള സോപ്പുകളുടെയും ക്രീമുകളുടെയും പരസ്യം നമ്മള് ദിവസേന കാണാറുണ്ട്. സന്തൂര് മമ്മിയും ഡാഡിയുമൊക്കെ വെറും പരസ്യമാണെന്ന് എല്ലാവര്ക്കുമറിയാം. എന്നാല് ഈ പരസ്യങ്ങളൊക്കെ യാഥാര്ഥ്യമാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മനുഷ്യ ചര്മത്തെ 30 വര്ഷത്തോളം പ്രായം പിന്നിലേക്ക് എത്തിക്കാന് സഹായിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടിഷ് ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്. കേംബ്രിജ് സര്വകലാശാലയിലെ ബാബ്രാഹം ഇന്സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിര്ണായക കണ്ടെത്തലിന് പിന്നില്. പഴയ കോശങ്ങളെ ഭാഗികമായി പുനരുജീവിപ്പിച്ചും ചര്മ കോശങ്ങളുടെ ചെറുപ്പം വീണ്ടെടുത്തുമാണ് ഇത് സാധ്യമാക്കിയത്. സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കുന്നതില് 2007ല് ഷിന്യ യമനകയാണ് ആദ്യം വിജയിക്കുന്നത്. വിത്തു കോശങ്ങള്ക്ക് (Stem Cells) ഏതുതരം കോശങ്ങളുമായി മാറാനും ശേഷിയുണ്ട്. ഏതാണ്ട് 50 ദിവസമെടുത്താണ് സാധാരണ കോശങ്ങളെ വിത്തു കോശങ്ങളാക്കി മാറ്റുന്നതില് ഷിന്യ യമനക വിജയിച്ചത്. എന്നാല്, പുതിയ രീതി വഴി 13 ദിവസങ്ങള് കൊണ്ട് സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കി മാറ്റാന്…
Read More