ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു മീഡിയാപ്ലെയറാണ് വിഎല്സി. കംപ്യൂട്ടറുകളില് വളരെ കുറഞ്ഞ അളവില് മാത്രം സ്ഥലം ആവശ്യമുള്ളതിനാലും ഒട്ടുമിക്ക വീഡിയോ ഫോര്മാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തില് പ്രവര്ത്തിക്കുന്നതുകൊണ്ടുമാണ് വിഎല്സി കൂടുതല് സ്വീകാര്യമാകുന്നത്. എന്നാല് ഈ മീഡിയ പ്ലെയറിനെക്കുറിച്ച് ഇപ്പോള് പുറത്തുവരുന്ന വാര്ത്തകള് ആശങ്കാജനകമാണ്. വിഎല്സി പ്ലെയര് ഉപയോഗിച്ച് മാല് വെയര് ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ സൈബര് സുരക്ഷാ ഗവേഷകര് പറയുന്നത്. സികാഡ എന്നും എപിടി10 എന്നും വിളിക്കപ്പെടുന്ന ചൈനീസ് ഭരണകൂട പിന്തുണയുള്ള സംഘം വിന്ഡോസ് കംപ്യൂട്ടറുകലിലെ വിഎല്സി മീഡിയ പ്ലെയര് ഉപയോഗിച്ച് നിരീക്ഷണ മാല്വെയറുകള് പ്രചരിപ്പിക്കുകയാണ്. ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സര്ക്കാര് സ്ഥാപനങ്ങള്, നിയമ സ്ഥാപനങ്ങള്, മത സ്ഥാപനങ്ങള്, ടെലികോം സ്ഥാപനങ്ങള് ഫാര്മസ്യൂട്ടിക്കല് സ്ഥാപനങ്ങള് എന്ജിഒകള് എന്നിവയെ ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണം. യുഎസ്, കാനഡ, ഹോങ്കോങ്, ഇസ്രയേല്, തുര്ക്കി, ഇന്ത്യ, മൊണ്ടിനെഗ്രോ, ഇറ്റലി, ജപ്പാന് തുടങ്ങിയ രാജ്യങ്ങള് അതില് ചിലതാണ്.…
Read MoreCategory: All News
ലീനയുടെ ജാമും ജെല്ലിയും ! ജയിലില് ജാമും ജെല്ലിയും ഉണ്ടാക്കി നടി ലീന മരിയ പോള്; ഇതു കൂടാതെ വേറെയും പരിപാടികള്…
തട്ടിപ്പുകേസില് ശിക്ഷയനുഭവിക്കുന്ന നടി ലീനാ മരിയാ പോള് തിഹാര് ജയിലില് നൈപുണ്യ വികസന പരിപാടികളില് സജീവം. നടി ഇപ്പോള് ജാമും ജെല്ലിയും ഉണ്ടാക്കാന് പഠിക്കുകയാണ്. സ്ത്രീകള്ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാം-ജെല്ലി നിര്മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര് നിര്മാണം, നെയില് ആര്ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലപരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്. അധികൃതര് സംഘടിപ്പിക്കുന്ന സാംസ്കാരികപ്രവര്ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെന്ന് ജയിലധികൃതര് പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തില് മറ്റ് അന്തേവാസികള്ക്കൊപ്പം അവര് സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര് പറഞ്ഞു. ലീനയുടെ ഭര്ത്താവ് സുകേഷ് ചന്ദ്രശേഖറും ഇതേ കേസില് ശിക്ഷയനുഭവിക്കുന്നുണ്ട്.
Read Moreവീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറില് കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമം ! 52കാരന് പിടിയില്…
വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറിനുള്ളില്വെച്ച് പീഡിപ്പിക്കാന് ശ്രമിച്ച ബീമാപള്ളി സ്വദേശി ഷാജി(52)യെ പൂന്തുറ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞമാസം വീടുവിട്ടിറങ്ങിയ പെണ്കുട്ടി അതിനു ശേഷം ബീമാപ്പള്ളിയില് കഴിയുകയായിരുന്നു. അവിടെയെത്തിയ ഷാജി വിദ്യാര്ഥിനിയോടു വിവരങ്ങള് ചോദിച്ചറിയുകയായിരുന്നു. തുടര്ന്ന് വീട്ടില് കൊണ്ടുവിടാമെന്നും പറഞ്ഞ് കാറില് കയറ്റുകയായിരുന്നു. ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്തെത്തിയപ്പോള് ഇയാള് കാര് നിര്ത്തി പെണ്കുട്ടിയോട് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാര്ഥിനി ഇറങ്ങിയോടാന് ശ്രമിച്ചപ്പോള് കാറിനുള്ളില്വെച്ച് ഇയാള് ശരീരത്തില് കയറിപ്പിടിച്ചു. ഇതോടെ വിദ്യാര്ഥിനി കാറില്നിന്ന് ഇറങ്ങിയോടി. തുടര്ന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസില് വിവരമറിയിച്ചതിനെത്തുടര്ന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്ഡ് ചെയ്തു.
Read Moreവീണ്ടുമൊരു ‘ഹാച്ചിക്കോ’ ! മരിച്ച ഉടമ ഉണരുന്നതും കാത്തിരിക്കുന്ന നായ ലോകത്തിന്റെ നൊമ്പരമാകുന്നു…
തന്റെ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് ഒമ്പതു വര്ഷത്തോളം വഴിയരുകില് നിന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ കേള്ക്കാത്തവര് അപൂര്വമാണ്. ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില് ഹാച്ചിക്കോ എന്ന നായ ഒന്പത് വര്ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്. 1925ലാണ് ഹാച്ചിക്കോയുടെ ഉടമ മരിക്കുന്നത്. ഇതറിയാതെ ഏതാണ്ട് ഒന്പത് വര്ഷത്തോളം ഹാച്ചിക്കോ ഉടമയെ കാത്തിരുന്നു. 1935ല് നായ മരിക്കുന്നത് വരെ ഇത് തുടര്ന്നു. ലോകത്തെ മുഴുവന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്ക്കാല്ത്ത് സിനിമയും ഇറങ്ങിയിരുന്നു. അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള് ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന് അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില് നിന്നാണ് ഈ കാഴ്ച. റഷ്യന് ആക്രമണത്തില് മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള് ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില് മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത്…
Read Moreഗോത്ര കലാപ്രദർശന മേളയിൽ വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി പട്ടം സനിത്ത്
തിരുവനന്തപുരം: ഗോത്ര കലാപ്രദർശനം മേളയിൽ താരമായി പിന്നണിഗായകൻ പട്ടം സനിത്ത്. “കുറിവരച്ചാലും കുരിശുവരാച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും’ എന്ന ഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്. കേരള സർക്കാർ പട്ടികവർഗ്ഗ വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച ‘അഗസ്ത്യ’ 2022ലാണ് ഗാനം ആലപിച്ചത്. ചടങ്ങ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
Read Moreഭീകരാക്രമണങ്ങള്ക്കു പിന്നില് മുസ്ലിങ്ങളെന്ന് സിനിമ വളച്ചൊടിക്കുന്നു ! വിജയ്യുടെ ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്…
വിജയ് ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. എന്നാല് ഈ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്. ചിത്രത്തില് മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാല് തമിഴ്നാട്ടില് ചിത്രത്തിന്റെ പ്രദര്ശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന് വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിനു കത്തു നല്കി. ബോംബാക്രമണത്തിനും വെടിവെപ്പുകള്ക്കും പിന്നില് മുസ്ലിംകള് മാത്രമാണെന്ന തരത്തില് സിനിമകളില് വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തില് പറയുന്നു. ‘ബീസ്റ്റ്’ പ്രദര്ശനത്തിനെത്തിയാല് അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈറ്റില് ബീസ്റ്റിന് നിരോധനം ഏര്പ്പെടുത്തിയിരുന്ന കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളില് എത്തുന്നത്. വിജയ്യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ചെന്നൈയിലെ ഒരു മാള് ടെററിസ്റ്റുകള്…
Read Moreസ്വര്ണം തേടി മാന്ഹോളില് ഇറങ്ങിയ യുവാക്കള്ക്ക് ദാരുണാന്ത്യം ! മാന്ഹോളില് സ്വര്ണം തേടാന് ഇവരെ പ്രേരിപ്പിച്ചത്…
സ്വര്ണം തേടി മാന്ഹോളില് ഇറങ്ങിയ രണ്ടു യുവാക്കള് ശ്വാസംമുട്ടി മരിച്ചു. ഗുജറാത്ത് സൂറത്തിലെ ബഗല് പ്രദേശത്ത് വ്യാഴാഴ്ച പുലര്ച്ചെ ഒരുമണിക്കാണ് സംഭവം. നിരവധി സ്വര്ണ്ണാഭരണശാലകളുള്ള പ്രദേശമാണ് ബഗല്. ഈ സ്വര്ണാഭരണപണിശാലകളില് നിന്നും ഒഴുക്കുന്ന മാലിന്യത്തില് സ്വര്ണത്തരികളും ഉള്പ്പെടാറുണ്ട്. ഈ തരികള് ശേഖരിക്കാന് വേണ്ടിയാണ് യുവാക്കള് മാന്ഹോളിലിറങ്ങിയത്. എന്നാല് യാതൊരു സുരക്ഷാസംവിധാനങ്ങളും കരുതാഞ്ഞതാണ് ഇവര്ക്ക് വിനയായത്. വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ആദ്യം മാന്ഹോളില് ഇറങ്ങിയ വ്യക്തി ബോധരഹിതനായതിനെത്തുടര്ന്ന് രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു. മാന്ഹോളില് ഇറങ്ങിയശേഷം തിരിച്ചുകയറാനാകാത്തതിനെതുടര്ന്ന് ഇയാള് ശബ്ദമുണ്ടാക്കി പ്രദേശവാസികളുടെ ശ്രദ്ധയാകര്ഷിച്ചു. ആളുകളെത്തി തുണിയും വടവും ഉപയോഗിച്ച് രക്ഷാപ്രവര്ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്ന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുന്നത്. അവരെത്തി മാന്ഹോളിലെ പൈപ്പ് മുറിച്ചുമാറ്റി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read More17കാരിയായ ദത്തുപുത്രിയെ അച്ഛനും മക്കളും ചേര്ന്ന് ലൈംഗികമായി ചൂഷണം ചെയ്തു ! ഒത്താശ ചെയ്തത് വളര്ത്തമ്മ…
പതിനേഴുകാരിയായ ദത്തുപുത്രിയെ ബലാല്സംഗം ചെയ്ത കേസില് അച്ഛനും മക്കളും അറസ്റ്റില്. ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുള്ള ആണ്മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകന് ഒളിവിലാണ്. മകള് ഇല്ലാത്തതിനെ തുടര്ന്ന് 2005ലാണ് ഇവര് പെണ്കുട്ടിയെ ദത്തെടുത്തത്. പെണ്കുട്ടിയുടെ മാതാപിതാക്കള് മരിച്ചതിന് പിന്നാലെയാണ് ഇവര് കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസില് പെണ്കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര് പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്കുട്ടിയോട് ഇതേരീതിയില് പെരുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടുവര്ഷത്തോളമുള്ള പീഡനം തുടര്ന്ന് സഹിക്കാനാവാതെ വന്നപ്പോള് പെണ്കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ പെണ്കുട്ടി പോലീസില് പരാതി നല്കി. അച്ഛനും മക്കള്ക്കുമെതിരേ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്ക്കെതിരെ വിവരങ്ങള് മറച്ചുവച്ചതിനുമാണ്…
Read Moreമാത്യു കുഴൽ നാടൻ എഴുതി നൽകി ചെക്കുമായി അജേഷിന്റെ ഭാര്യ മഞ്ജു അർബൻ ബാങ്കിലെത്തി; എംഎൽഎയുടെ പേരിലുള്ള ചെക്ക് ഒഴിവാക്കാൻ മാനേജരുടെ ചില പൊടി തന്ത്രം; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ…
മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത അജേഷിന്റെ വീടിന്റെ വായ്പാക്കുടിശിക മാത്യു കുഴൽനാടൻ എംഎൽഎ അടച്ചുതീർത്തു. എംഎൽഎ നൽകിയ ചെക്ക് അജേഷിന്റെ ഭാര്യ മഞ്ജു ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി കൈമാറി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗം നെജി ഷാനവാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. എംഎൽഎയുടെ പേരിലുള്ള 1,35,586 രൂപയുടെ ചെക്കാണ് കൈമാറിയത്. ബാങ്കിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേരത്തെതന്നെ കുടിശിക അടച്ചുതീർത്തതിനാൽ ചെക്ക് വാങ്ങാൻ സാധിക്കില്ലെന്നായിരുന്നു മാനേജരുടെ ആദ്യ മറുപടി. പിന്നീട് അജേഷിന്റെ മറ്റൊരു അക്കൗണ്ടിൽ പണം സ്വീകരിക്കാമെന്നായി. എന്നാൽ അജേഷ് വായ്പ എടുത്ത അക്കൗണ്ടിൽ മാത്രമേ പണം അടയ്ക്കൂ എന്ന നിലപാടിൽ ഭാര്യ ഉറച്ചുനിന്നു. നീണ്ട ചർച്ചകൾക്കുശേഷം മാനേജർ വഴങ്ങിയെങ്കിലും ചെക്കിനു പകരം പണം നൽകണമെന്നായി. എംഎൽഎയുടെ പേരിലുള്ള ചെക്ക് ഒഴിവാക്കാനായിരുന്നു ഇത്. തുക…
Read Moreപോണ് കമ്പനിയില് വന് അവസരം !മണിക്കൂറില് 1500 രൂപ ശമ്പളം; നിബന്ധനകള് ഇങ്ങനെ…
ഇന്റര്നെറ്റ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു കയറിയതോടെ വ്യത്യസ്ഥമായ തൊഴിലവസരങ്ങളും ഉടലെടുത്തിരിക്കുകയാണ്. വിചിത്രമായ ജോലികളും അവയ്ക്ക് ലഭിക്കുന്ന ശമ്പളവും ആളുകളെ ഇതിലേക്ക് ആകര്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു അമേരിക്കന് കമ്പനി. സെക്സ് ടോയ്സ്, സെക്സ് എന്നിവയെ കുറിച്ചുള്ള ലേഖനങ്ങളും, വീഡിയോകളും, ഉത്പന്നങ്ങളും പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് കമ്പനിക്കുണ്ട്. അവരുടെ വെബ്സൈറ്റില് ഒരു തസ്തികയിലേക്ക് ആളുകളില് നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പോസ്റ്റിന്റെ പേര് ഹെഡ് ഓഫ് പോണ് റിസര്ച്ച്. ഓണ്ലൈനില് പോണോഗ്രാഫിക് വീഡിയോകള് കാണുക എന്നതാണ് ജോലി. ഓണ്ലൈനില് പോണ് സിനിമകള് കാണുന്നതിന് കമ്പനി വ്യക്തിയ്ക്ക് മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി നല്കുന്നത്. പക്ഷേ, വെറുതെ പോണ് വീഡിയോകള് കണ്ട് പോവുകയല്ല, മറിച്ച് സെക്സ് പൊസിഷനുകളും, രതിമൂര്ച്ഛയുടെ എണ്ണവും, ദൈര്ഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങള് വീഡിയോകളില് നിന്ന് ശേഖരിക്കണം. വീഡിയോകളിലെ…
Read More