ബാലസോർ: ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്ത സ്ഥലത്തെ കാഴ്ചകൾ ഭീകരമായിരുന്നു. ചിതറിത്തെറിച്ച മനുഷ്യശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ചുറ്റും. അപകടമുണ്ടായപ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ഉറക്കം തെളിഞ്ഞപ്പോൾ പത്ത് -പതിനഞ്ച് പേർ തനിക്കു മുകളിൽ വീണു കിടപ്പുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട ഒരാൾ പറഞ്ഞു. കോച്ചിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അപകടത്തിൽപ്പട്ടവരുടെ കൈകാലുകൾ ചിതറിക്കിടക്കുന്നതു കണ്ടെന്നും അയാൾ പറഞ്ഞു. അപകടം നടന്നശേഷം നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയും എന്‍ഡിആര്‍എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം പീന്നീടെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം നൂറുകണക്കിനു യാത്രക്കാ രാണ് ഇരു ട്രെയിനുകളിലുമായുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ ബംഗളുരുവിൽനിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവേ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്.ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.…
Read MoreCategory: All News
മലരിനോട് പെരുത്തിഷ്ടം ! ഫോണ്‍ നമ്പര്‍ ഉണ്ടെങ്കിലും വിളിക്കാനുള്ള ധൈര്യമില്ലെന്ന് ബോളിവുഡ് നടന്
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലെ ‘മലര്’ എന്ന കഥാപാത്രത്തിലൂടെയാണ് സായ് മലയാളികളുടെ മനസ്സ് കീഴടക്കിയത്. ഇപ്പോഴും മലയാളികള്‍ സായ് പല്ലവി ‘മലര്’ ആണ്. ഇപ്പോഴിതാ ബോളിവുഡിലെ ഒരു യുവതാരവും പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. ഗുല്‍ഷന്‍ ദേവയ് എന്ന നടനാണ് സായ് പല്ലവിയോട് ഏറെ നാളായുള്ള ക്രഷ് തുറന്നു പറഞ്ഞത്. ഇടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഗുല്‍ഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുറേ നാളുകളായി സായ് പല്ലവിയോട് ക്രഷ് ഉണ്ടെന്ന് ഗുല്‍ഷന്‍ പറയുന്നു. സായ് പല്ലവിയുടെ നമ്പര്‍ തന്റെ പക്കലുണ്ടെങ്കിലും വിളിക്കാനോ പരിചയം പുതുക്കാനോ ഉള്ള ധൈര്യമില്ലെന്നും ഗുല്‍ഷന്‍ പറയുന്നു. മികച്ച നടിയും നര്‍ത്തകിയുമാണ് പല്ലവിയെന്നും ഗുല്‍ഷന്‍ കൂട്ടിച്ചേര്‍ത്തു. സായ് പല്ലവിയോടുള്ളത് വെറും ക്രഷ് മാത്രമാകുമെന്നാണ് ഗുല്‍ഷന്‍ കരുതുന്നത്. അതില്‍ കൂടുതലൊന്നും നിലവില്‍ ഇല്ല. കുറേ നാളായി ഇതുണ്ടെന്നും നടന് വ്യക്തമാക്കി. എന്നെങ്കിലും…
Read Moreസ്കൂട്ടറിൽപോയ വീട്ടമ്മയുടെ നാല് പവന്റെ മാല കവർന്നത് ബൈക്കിലെത്തിയ യുവാവ്; എല്ലാം കണ്ടോണ്ട് ഒരാൾ; യുവാവിനേയും ബൈക്കും പൊക്കി പോലീസ്
ഹരിപ്പാട്: സ്കൂട്ടറിൽ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തി (39) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ കഴുത്തിൽ കിടന്ന 30 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മാല വിറ്റു കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നു 22.850 ഗ്രാം സ്വർണവും കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കണ്ടെത്തി. എസ്എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ ശ്രീകുമാർ, സിപിഒ മാരായ നിഷാദ്.എ, ഇയാസ്, അൽ…
Read More12 വയസ്സിനു മുകളിലുള്ള കുട്ടികളെ പിടിക്കാന്‍ എഐ കാമറ ! സംവിധാനം തയ്യാര്‍ എന്ന് ആന്റണി രാജു…
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എഐ കാമറയ്ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. അതേസമയം, എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. റോഡ് കാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്…
Read Moreനിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണം; മഅദനിക്കു വേണ്ടി കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണമെന്ന് അഭ്യർഥിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി. 22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ നീങ്ങാൻ ആകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്ന അവസ്ഥ കൂടി പരിഗണിക്കണം. കുറ്റക്കാരനാണെങ്കിൽപോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തിൽ പറയുന്നു. ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്.നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്നു നിലപാടെടുക്കുകയായിരുന്നു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും…
Read Moreവന്ദനയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. ആശുപത്രിയില്‍ വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള…
Read Moreകര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തില്‍ ! ഉപമുഖ്യമന്ത്രിയായി ഡി.കെ; മലയാളിയായ കെ.ജെ ജോര്‍ജ് മന്ത്രിസഭയില്‍…
ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read Moreമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ
പിറവം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. പോക്സോ കേസിലും മോഷണക്കേസുകളിലും പ്രതിയായ കോട്ടയം കോതനല്ലൂർ ചാമക്കാലായിൽ അംബേദ്കർ കോളനിയിൽ മേക്കണ്ണായിൽ ജോയി വർഗീസാ(56)ണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പകൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇരുപതുകാരിയായ യുവതിയെ പ്രതി മാനഭംഗപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോകുന്നതു കണ്ട സമീപവാസിയായ സ്ത്രീ, യുവതിയോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരമെത്തിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയേക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അടുത്ത ദിവസം പ്രതി ബൈക്കിൽ അതുവഴി പോകുന്നത് യുവതിയുടെ സഹോദരൻ കാണുകയും ഇയാളെ പിന്തുടർന്ന് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറടക്കം പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. 2015ൽ തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ ജോയിയെ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നല്കി…
Read More15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദായി ! ഭൂജലവകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണം വന്‍ പ്രതിസന്ധിയില്‍
കോട്ടയം: ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളിലെ ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയുമാണു നിലവിലുള്ളത്. വേനല്‍ കടുത്തതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോഴാണു വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാകുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം വന്നതോടെയാണു ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായത്. പതിനാല് ജില്ലാ ഓഫീസുകളിലായി മുപ്പത്തിനാലു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ഇരുപതു ലോറികളില്‍ പതിനേഴും മുപ്പത്തിമൂന്ന് ജീപ്പുകളില്‍ ഇരുപതിന്റെയും രജിസ്ട്രേഷന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റദ്ദായി. മൂന്നു ലോറിയും പതിമൂന്ന് ജീപ്പും മാത്രമാണിപ്പോഴുള്ളത്. ഇതോടെ മുപ്പത്തിനാല് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ പത്തായി ചുരുങ്ങി.
Read Moreകളിക്കളങ്ങളും രാസലഹരിയുടെ പിടിയിൽ; ആദ്യം ഫ്രീയായി നൽകി വശത്താക്കും; പിന്നെ കുട്ടികൾ വാഹകരും വ്യാപാരികളുമാകും
പത്തനംതിട്ട: കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. ഹ യർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, വില്പനയ്ക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽനിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്. കുട്ടികൾ വാഹകരും വ്യാപാരികളും കുട്ടികൾതന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽനിന്ന് ഇവർക്ക് സ്വന്തം…
Read More