പീ​ഡ​ന​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​യ കു​ട്ടി​ക​ളെ ദ​ത്ത് ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ള്‍ ശേ​ഖ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

ലൈം​ഗി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന കു​ട്ടി​ക​ളെ നി​യ​മ​പ്ര​കാ​രം ദ​ത്തു ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ളു​ക​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യെ​ക്ക​രു​തി ശേ​ഖ​രി​ക്കു​ന്ന​ത് വി​ല​ക്കി ഹൈ​ക്കോ​ട​തി. പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍, ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ര​ക്ത സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു സ്റ്റേ ​ചെ​യ്ത​ത്. ദ​ത്തു ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​ക​ളു​ടെ ഡി​എ​ന്‍​എ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ഇ​വ റ​ദ്ദാ​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ (കെ​ല്‍​സ) വി​ക്റ്റി​മ്‌​സ് റൈ​റ്റ്‌​സ് സെ​ന്റ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി സ​ര്‍​ക്കാ​രി​ന്റെ​യും കെ​ല്‍​സ​യു​ടെ​യും റി​പ്പോ​ര്‍​ട്ട് തേ​ടി 21നു ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഡ്വ.​പാ​ര്‍​വ​തി മേ​നോ​ന്‍ ആ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി, ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി, രാ​മ​ങ്ക​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്…

Read More

സി​നി​മ​യു​ടെ റി​ലീ​സ് ദി​വസം തിയേറ്ററിൽ സാ​രി​യു​ട​ത്ത് സു​ന്ദ​രി​യാ​യി സം​വി​ധാ​യ​ക​ൻ; വീ​ഡി​യോ

സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ദി​വ​സം സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി ഞെ​ട്ടി​ച്ച് സം​വി​ധാ​യ​ൻ രാ​ജ​സേ​ന​ൻ. ഞാ​നും പി​ന്നൊ​രു ഞാ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷോ ​കാ​ണാ​നാ​യി​ട്ടാ​ണ് പെ​ൺ​വേ​ഷം കെ​ട്ടി രാ​ജ​സേ​ന​ൻ എ​ത്തി​യ​ത്. കൊ​ച്ചി​യി​ലെ തി​യ​റ്റ​റി​ലെ​ത്തി​യാ​ണ് താ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സി​നി​മാ കാ​ണാ​നെ​ത്തി​യ​വ​രെ​യും ഒ​രേ​പോ​ലെ ഞെ​ട്ടി​ച്ച​ത്. ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഞാ​നും പി​ന്നൊ​രു ഞാ​നും. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും രാ​ജ​സേ​ന​ൻ ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക്ലാ​പ്പി​ൻ മൂ​വി മേ​ക്കേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു, മീ​ര നാ​യ​ർ, ആ​ര​തി നാ​യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഛായാ​ഗ്ര​ഹ​ണം സാം​ലാ​ൽ പി. ​തോ​മ​സ്, എ​ഡി​റ്റ​ർ വി. ​സാ​ജ​ൻ,സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ് പാ​ർ​വ​തി നാ​യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​സാ​ദ് യാ​ദ​വ്, മേ​ക്ക​പ്പ് സ​ജി കാ​ട്ടാ​ക്ക​ട, ആ​ർ​ട്ട്- സാ​ബു റാം.കോ​സ്റ്റ്യൂം ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, കൊ​റി​യോ​ഗ്രാ​ഫി ജ​യ​ൻ ഭ​ര​ത​ക്ഷേ​ത്ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​സ്.…

Read More

വ​ന്ദേ​ഭാ​ര​തി​ന്റെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച് യു​വാ​വ് ! പു​റ​ത്തെ​ത്തി​ക്കാ​ന്‍ റെ​യി​ല്‍​വേ​യ്ക്ക് ചെ​ല​വാ​യ​ത് ഒ​രു ല​ക്ഷം രൂ​പ

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി വാ​തി​ല​ട​ച്ചി​രു​ന്ന യു​വാ​വ് റെ​യി​ല്‍​വേ​യ്ക്ക് ഉ​ണ്ടാ​ക്കി​യ​ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. വാ​തി​ല്‍ പൊ​ളി​ച്ച് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​തി​ലൂ​ടെ​യാ​ണ് ഒ​രു ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് റെ​യി​ല്‍​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. യു​വാ​വി​നെ ആ​ര്‍.​പി.​എ​ഫ്. ചോ​ദ്യം​ചെ​യ്തു. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മെ​റ്റ​ല്‍ ലെ​യ​റു​ക​ളു​ള്ള ഫാ​ബ്രി​ക്കേ​റ്റ​ഡ് ലോ​ക്ക് ത​ക​ര്‍​ത്താ​ണ് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. സെ​ന്‍​സ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൂ​ട്ടാ​ണ് വാ​തി​ലി​ന് ഉ​ള്ള​ത്. യു​വാ​വ് ത​ന്റെ ടി ​ഷ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് സെ​ന്‍​സ​ര്‍​വ​രു​ന്ന ഭാ​ഗ​ത്തി​നു മു​ക​ളി​ല്‍​ക്കൂ​ടി വാ​തി​ല്‍ കൂ​ട്ടി​ക്കെ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തി​നാ​യെ​ത്തി​യ സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഷി​ഫ്റ്റ് അ​ല​വ​ന്‍​സാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ അ​നു​വ​ദി​ക്കേ​ണ്ടി​വ​രും. ഇ​തി​നും കു​ത്തി​പ്പൊ​ളി​ച്ച വാ​തി​ലി​നു​മാ​യാ​ണ് ഒ​രു​ല​ക്ഷം രൂ​പ റെ​യി​ല്‍​വേ​യ്ക്ക് ചെ​ല​വാ​കു​ന്ന​ത്. കാ​സ​ര്‍​കോ​ട്ടു​നി​ന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ട്ട വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലെ (20633) ശൗ​ചാ​ല​യ​ത്തി​ലാ​ണ് ഉ​പ്പ​ള മം​ഗ​ല്‍​പ്പാ​ടി ക​ല്യാ​ണി​നി​ല​യ​ത്തി​ല്‍ ച​ര​ണ്‍ (27) ഒ​ളി​ച്ചി​രു​ന്ന​ത്. 261 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​ശേ​ഷം…

Read More

കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു

സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്‍. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…

Read More

എട്ടാംക്ലാസ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കുതറി ഓടിയതിനാൽ രക്ഷപ്പെട്ടു; ര​ണ്ടം​ഗ​സം​ഘം എ​ത്തി​യ​ത് ഓ​ട്ടോ​യി​ൽ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ്കൂ​ൾ വി​ട്ട് സൈ​ക്കി​ളി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ടം​ഗ​സം​ഘം വി​ദ്യാ​ർ​ഥി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം ഉ​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി ബ​ഹ​ളം വ​ച്ച് കു​ത​റി ഓ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​ഐ സ​ന്തോ​ഷ് കു​മാ​ർ, എ​സ്ഐ രൂ​പ മ​ധു​സൂ​ധ​ന​ൻ എ​ന്നി​വ​ർ കു​ട്ടി​യി​ൽ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.​സ്കൂ​ളും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച പോ​ലി​സ് സം​ഘം സ​മീ​പ​മു​ള്ള സി​സി ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി പ​റ​ഞ്ഞു.

Read More

കെ​എ​സ്ആ​ർ​ടി​സി: മ​ര​ണ​മടഞ്ഞ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ല്കാ​ൻ ന​ട​പ​ടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്കം. ജീ​വ​ന​ക്കാ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ അ​ന​ന്ത​രാ​വ​കാ​ശി​ക​ളു​ടെ അ​പേ​ക്ഷ​യും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റ് രേ​ഖ​ക​ളും ഒ​രു മാ​സ​ത്തി​ന​കം ത​ന്നെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ന​ലെ ഇ​റ​ക്കി​യ ഉ​ത്ത​ര​വ്. മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ പേ​രു് അ​ടി​യ​ന്തി​ര​മാ​യി എ ​ആ​ൻ​ഡ് വി ​വി​ഭാ​ഗം ഒ​ഴി​വാ​ക്കു​ക​യും വേ​ണം. ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ മ​ര​ണ വി​വ​രം എ ​ആ​ൻ​ഡ് വി ​വി​ഭാ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ഈ ​വി​വ​രം ചീ​ഫ് ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പേ​ഴ്സ​ണ​ൽ ആ​ക്സി​ഡ​ന്‍റ് ബ​നി​ഫി​റ്റ് ക്ലെ​യിം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കാ​നാ​ണ് നീ​ക്കം. ​ല​വി​ൽ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കും അ​ർ​ഹ​ത​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നും മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു. സ​മീ​പ​കാ​ല​ത്ത് വി​ര​മി​ച്ച…

Read More

ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് തെ​രു​വു നാ​യ്ക്ക​ള്‍ ! കൊ​ച്ചി​യി​ല്‍ ക​ടി​ച്ചു കൊ​ന്ന​ത് 65 താ​റാ​വു​ക​ളെ…

ക​ണ്ണ​മാ​ലി​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ 65 താ​റാ​വു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ക​ണ്ണ​മാ​ലി സ്വ​ദേ​ശി​യാ​യ ദി​നേ​ശ​ന്‍ വ​ള​ര്‍​ത്തു​ന്ന താ​റാ​വു​ക​ളെ​യാ​ണ് നാ​യ​ക​ള്‍ കൊ​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു ദി​നേ​ശ​ന്‍ പ​റ​യു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ മു​റ്റ​ത്ത് ര​ണ്ട്, മൂ​ന്ന് താ​റാ​വു​ക​ള്‍ ചോ​ര വാ​ര്‍​ന്ന് ച​ത്തു കി​ട​ക്കു​ന്ന​താ​ണ് ദി​നേ​ശ​ന്‍ ക​ണ്ട​ത്. പി​ന്നാ​ലെ കൂ​ടി​ന​രി​കി​ലേ​ക്കു പോ​യി. കൂ​ട്ടി​ല്‍ ക​ടി​യേ​റ്റ് ചി​ല താ​റാ​വു​ക​ള്‍ പി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. അ​തി​നി​ടെ​യാ​ണ് 65 ഓ​ളം താ​റാ​വു​ക​ള്‍ ച​ത്തു കി​ട​ക്കു​ന്ന​തു കാ​ണു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​മാ​യി ദി​നേ​ശ​ന്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി താ​റാ​വി​നെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഇ​താ​ദ്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​രു മാ​സ​മാ​യി തെ​രു​വു നാ​യ​യു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ദി​നേ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ല്‍ ! ഇ​വി​ടം അ​രി​ക്കൊ​മ്പ​ന് പ്രി​യ​പ്പെ​ട്ട​താ​കും എ​ന്ന് വ​നം​വ​കു​പ്പ്

കോ​ട്ടൂ​ര്‍ സു​നി​ല്‍ കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. റേ​ഡി​യോ കോ​ള​ര്‍ സ​ന്ദേ​ശം ല​ഭി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട്-​കേ​ര​ള അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​ത​യാ​ര്‍ ഡാ​മി​ന​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്താ​ണ് അ​ധി​ക സ​മ​യം ചെ​ല​വി​ടു​ന്ന​തെ​ന്നും മെ​ല്ലെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്റെ സ​ഞ്ചാ​ര​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ക​ന്യാ​കു​മാ​രി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ള്‍ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു യ​ഥാ​സ​മ​യം കൈ​മാ​റു​ന്നു​ണ്ട്. നെ​യ്യാ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രാ​നാ​ണു വ​നം വ​കു​പ്പി​ന്റെ തീ​രു​മാ​നം. നേ​ര​ത്തെ മു​ത്തു​ക്കു​ഴി വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് ആ​ന നി​ന്നി​രു​ന്ന​ത്. ന​ല്ല ത​ണു​പ്പു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. മൂ​ന്നാ​റി​നേ​ക്കാ​ള്‍ ത​ണു​പ്പ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടും. ഈ ​ഭാ​ഗ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശം പു​ല്ല് വ​ള​ര്‍​ന്നു കി​ട​പ്പു​ണ്ട്. മാ​ത്ര​മ​ല്ല ചെ​റി​യ ത​ടാ​ക​ങ്ങ​ളു​മു​ണ്ട്. മ​നു​ഷ്യ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത…

Read More

“പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു’

ബു​വെ​നോ​സ് ഐ​റി​സ് (അ​ർ​ജ​ന്‍റീ​ന): അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് അ​ര്‍​ജ​ന്‍റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി യു​എ​സ്എ​യി​ലെ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക്. ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി വി​ട്ടാ​ണ് മെ​സി​യു​ടെ കൂ​ടു​മാ​റ്റം. ഇം​ഗ്ലീ​ഷ് മു​ൻ താ​രം ഡേ​വി​ഡ്ബെ​ക്കാ​മി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് ഇ​ന്‍റ​ർ മ​യാ​മി ക്ല​ബ്. മു​ന്‍ ക്ല​ബാ​യി​രു​ന്ന ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ന്നു പ​റ​ഞ്ഞ മെ​സി, പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. “ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് ഞാ​ൻ സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. അ​തി​ല്‍ ഞാ​ന്‍ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഇ​തു​പോ​ലെ ന​ട​ന്ന കാ​ര്യം ആ​ലോ​ചി​ച്ച​പ്പോ​ള്‍ അ​ന്ന് അ​നു​ഭ​വി​ച്ച​തു​പോ​ലു​ള്ള അ​വ​സ്ഥ​യി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി ആ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ല. എ​ന്‍റെ ഭാ​വി മ​റ്റൊ​രാ​ളു​ടെ കൈ​ക​ളി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. എ​ന്നെ ത​ന്നെ​യും കു​ടും​ബ​ത്തെ​യും ആ​ലോ​ചി​ച്ച് എ​നി​ക്ക് സ്വ​ന്തം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു.’-​മെ​സി പ​റ​ഞ്ഞു.

Read More

ഹ​രി​ത ‘ഭാവന’ നി​രീ​ക്ഷ​ണം..!

ഹ​രി​ത ‘ഭാവന’ നി​രീ​ക്ഷ​ണം..! നി​ര്‍മി​തബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​മ​റ​ക​ള്‍ക്കു പ്ര​കൃ​തി​യു​ടെ ബു​ദ്ധി​യി​ല്‍ ഒ​രു പ​ച്ച​പ്പ്. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​ഐ കാ​മ​റ​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ മി​ഴി തു​റ​ക്കു​മ്പോ​ൾ ഇ​താ ഒ​രു ഹ​രി​ത​ചി​ത്രം. പാ​ലാ- രാ​മ​പു​രം റോ​ഡി​ല്‍ മാ​ര്‍ക്ക​റ്റി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ഐ കാ​മ​റ കാ​ടു​ക​യ​റി​യ നി​ല​യി​ല്‍. – ദീ​പി​ക.

Read More