ചേര്‍ത്തല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നു നടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്നു സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോര്‍ന്നുവെന്നും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എതിര്‍പ്പുയര്‍ത്തിയത് എ.എം. ആരിഫ് മാത്രമായിരുന്നു.കേരളം വികസിക്കണമെന്നാഗ്രഹിച്ച വികസനനായകന് തന്നെയാണ് പിണറായി വിജയനെങ്കിലും പരുക്കന്‍ സ്വഭാവം തിരിച്ചടിയായി. എല്ലാം പിണറായിയെന്ന നിലയിലായി കാര്യങ്ങള്‍. ഇതു ജനങ്ങളില്‍ വെറുപ്പിനിടയാക്കി. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ആരായിരുന്നാലും മത്സരിപ്പിച്ചത് മോശം സന്ദേശം നല്കി. ജനങ്ങളെ ആകര്ഷിക്കാനല്ല മറിച്ച് എതിരാക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയുള്ള നെറികേടിന്റെ ആള്‍രൂപമായ ജി. സുധാകരനെതിരേ നേരത്തെതന്നെ നടപടിയെടുക്കണമായിരുന്നു. വലിയ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള പ്രാദേശിക നേതാക്കളെ മറ്റുള്ളവരെ മുന്‍നിര്‍ത്തി വെട്ടിനിരത്തിയ ആളാണ് ആദര്‍ശം വിളമ്പുന്നത്.…
Read MoreCategory: Alappuzha
ജപ്പാൻ ജ്വരത്തിനെതിരേ തണ്ണീർമുക്കത്ത് പ്രതിരോധ നടപടി തുടങ്ങി; ശുചിത്വം പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മുഹമ്മ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ നടപടികൾ തുടങ്ങി. ഒരു കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.ആരോഗ്യവകുപ്പ് ഉദ്യോസ്ഥരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഇതിന്റ് ഭാഗമായി കൊതുകുനിവാരണ പ്രവർത്തനം വ്യാപകമാക്കി. ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തിയാണ് ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. വീടുകളും പരിസരങ്ങളും വൃത്തിയാക്കുക, പൊതുകിണറുകൾ ശുചിയാക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുമുണ്ട്. ആരോഗ്യപ്രവർത്തകരും വോളന്റിയേഴ്സുമുൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തുകയും ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യും.പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കെതിരേ നീയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ജയന്തി , ഡോ. മനു മഹീധരൻ, വൈസ് പ്രസിഡന്റ് ലിജി ,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ്, പ്രവീൺ ജി. പണിക്കർ, യമുന,…
Read Moreകോടികൾ ചെലവഴിച്ച് നിർമാണമാരംഭിച്ച സർക്കാർ കെട്ടിടം പാതിവഴിയിൽ; പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് നിർമാണമാരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പണി പാതിവഴിയിൽ. കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണശാലയ്ക്കായി നിർമിക്കുന്ന കെട്ടിടമാണ് മാസങ്ങളായി സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫിയകളുടെയും താവളമായി മാറിയത്. നിലവിൽ വണ്ടാനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറു ഭാഗത്തായാണ് സംഭരണശാല പ്രവർത്തിക്കുന്നത്. ഇതു മാറ്റിസ്ഥാപിക്കുന്നതിനായി രണ്ടു വർഷം മുൻപാണ് നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിന് എതിർവശത്തായി പുതിയ കെട്ടിടത്തിന്റെ നിർമാണമാരംഭിച്ചത്. എന്നാൽ, കഴിഞ്ഞ കുറേ മാസമായി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതോടെ ഈ കെട്ടിടം ഇപ്പോൾ ലഹരിമാഫിയകളുടെ താവളമായി മാറി. സന്ധ്യ കഴിഞ്ഞാൽ നിരവധി പേരാണ് മദ്യ, ലഹരി ഉപയോഗത്തിനായി കെട്ടിടത്തിനുള്ളിൽ തമ്പടിക്കുന്നത്. കൂടുതലും യുവാക്കളും വിദ്യാർഥികളുമാണ് എത്തുന്നത്. പല തവണ പോലീസിൽ പരാതി അറിയിച്ചിട്ടും പട്രോളിംഗിനായി പോലീസ് ഈ വഴിക്കു വരാറില്ല. കെട്ടിടത്തിനുള്ളിൽ മുഴുവൻ മദ്യക്കുപ്പികളാണ്. ചിലപ്പോൾ…
Read Moreതോട്ടില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ച് സുഹൃത്തുക്കള്‍
എടത്വ: തോട്ടില്‍ മുങ്ങിത്താഴ്ന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ച് സുഹൃത്തുക്കള്‍. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാഥിയെയാണ് കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന് ഷാരോണ്‍ സെബാസ്റ്റ്യന്‍, പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകന് മൈക്കിള്‍ സി. സിജോ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ആഴമേറിയ സ്ഥലത്ത് മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കൂടെയുണ്ടായിരുന്ന മൈക്കിള്‍ പിടിച്ചുവലിച്ച് കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്കു കഴിഞ്ഞില്ല. മറ്റു കുട്ടികളുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ ഷാരോണ്‍ മൈക്കിളിനൊപ്പം തോട്ടില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കരയ്ക്കെത്തിക്കുകയായിരുന്നു. പച്ച അമര്‍ ജവാന് ട്രോഫി നടക്കുന്ന നട്ടയത്തില് കഴിഞ്ഞ വള്ളംകളി സീസണില്‍ ആഴം കൂട്ടിയിരുന്നു. ഇവിടെയാണ് വിദ്യാര്‍ഥി മുങ്ങിത്താഴ്ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച ഷാരോണിനെയും മൈക്കിളിനെയും പഞ്ചായത്തംഗം ബിജു ഫിലിപ്പ്…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ അനധികൃത സെക്യൂരിറ്റി നിയമനം; തിരുകിക്കയറ്റിയത് സഖാക്കളെ
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അനധികൃത സെക്യൂരിറ്റി നിയമനം. നിയമനം മുഴുവൻ സഖാക്കൾക്ക്. ഇടത് ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് പാർട്ടി സഖാക്കളെ സെക്യൂരിറ്റി നിയമനത്തിന്റെ പേരിൽ ആശുപത്രിയിൽ തിരുകിക്കയറ്റിയത്. പാർട്ടിക്കുവേണ്ടി ചെങ്കൊടി പിടിച്ചുനടന്ന വനിതാ സഖാക്കൾ ഉൾപ്പെടെയുള്ള പലരും ഇന്ന് ആശുപത്രിയിൽ സെക്യൂരിറ്റിമാരാണ്. നേരത്തെ മുതൽ തന്നെ ആശുപത്രിയിൽ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് സെക്യൂരിറ്റിമാരെ നിയമിച്ചിരുന്നത്. ആശുപത്രി വികസനസമിതി നിയമിച്ചിരിക്കുന്ന സെക്യൂരിറ്റിമാരെക്കൂടാതെ സ്വകാര്യ ഏജൻസികൾ വഴിയും ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിച്ചിരിക്കുകയാണ്. ജില്ലാ സൈനിക ക്ഷേമ വകുപ്പിൽ രജിസ്റ്റർ ചെയ്ത വിമുക്ത ഭടൻമാരെ മാത്രമേ ആശുപത്രിയിൽ സെക്യൂരിറ്റിമാരായി നിയമിക്കാവൂ എന്നാണ് ആശുപത്രി വികസനസമിതി നിയമത്തിലുള്ളത്.എന്നാൽ, ഈ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ആശുപത്രിയിൽ സെക്യൂരിറ്റിമാരെ നിയമിക്കുന്നത്. ഈ രംഗത്ത് യാതൊരു പരിശീലനവും ഇവർക്ക് നൽകാറുമില്ല. അതുകൊണ്ടുതന്നെ ആശുപത്രിയിൽ ബോംബ് വയ്ക്കാനെത്തുന്നു എന്ന രീതിയിലാണ് ഇവിടെയെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും വനിതാ സെക്യൂരിറ്റി ജീവനക്കാർ…
Read Moreവീട്ടമ്മയെ പീഡിപ്പിച്ച് മുങ്ങിയ സബീറിനെ തേടി പോലീസും നാട്ടുകാരും മടുത്തു; ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മാന്നാർ: കുളിക്കടവില്‍ വീട്ടമ്മയെ പീഡിപ്പിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലില്‍നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറാണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിക്കുന്നത്. നാലുമാസം മുമ്പാണ് വീടിനു സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ചിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തി തുണികൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിൽ പട്ടാപ്പകലായിരുന്നു സംഭവം. പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടിയിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. നാട്ടുകാരും സംഘടിച്ച് ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും പൊന്തക്കാടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.നിരവധി രാത്രികളിൽ പോലീസും നാട്ടുകാരും ഉറക്കമൊഴിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ…
Read Moreവെള്ളാപ്പള്ളി നടേശനെതിരേ കോടതിയെ സമീപിക്കാൻ പാർട്ടിയുടെ അനുമതി തേടി യു. പ്രതിഭ
കായംകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ നിയമ നടപടി സ്വീകരിക്കാൻ അനുമതി തേടി യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സിപിഎം ആലപ്പുഴ കമ്മിറ്റിക്ക് കത്ത് നൽകി. എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരേ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Read Moreനവകേരള യാത്ര; തങ്ങളെ ആക്രമിച്ച പോലീസുകാരെ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഡി. തോമസ്
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പിൽനിന്നു നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മർദനത്തിനിരയായ നിയുക്ത എംഎൽഎ എ.ഡി. തോമസ്. ഈ സംഭവത്തിൽ പുനരന്വേഷണത്തിനായി എസ്ഐടി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തിൽ ഒരുമാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഡിഎഫ് സർക്കാരിന് കീഴിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ അഭ്യന്തരവകുപ്പിലുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം കെ.സി. വേണുഗോപാൽ എംപി യുടെ ഇടപെടലിലാണ് പൊതുജനശ്രദ്ധയിലെത്തിയത്. അന്ന് അദ്ദേഹവും പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനും ഇത് എല്ലാക്കാലത്തും ഓർത്തുവയ്ക്കുമെന്ന് പ്രതികരിച്ചിരുന്നു. ആ നേതൃത്വത്തിന്റെ ഇടപെടലിലാണ് മന്ത്രിസഭ അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തുടർനടപടി ആരംഭിച്ചത്. അതിൽ സന്തോഷമുണ്ട്. ഇതു കേവലം രാഷ്ട്രീയ പകപോക്കലല്ല. സംസ്ഥാനത്ത് പ്രതിഷേധിക്കാനും അഭിപ്രായം പറയാനും സമരം ചെയ്യാനുമുള്ള എല്ലാവരുടേയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. വെട്ടിയത്…
Read Moreമുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം; പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവാകുന്നു
അമ്പലപ്പുഴ: മുന്നറിയിപ്പും സുരക്ഷയുമില്ലാതെ ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടു. പ്രധാന ജംഗ്ഷനുകളിൽ അപകടം പതിവാകുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക്.ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷന് തെക്ക് ഭാഗത്ത് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ചാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽനിന്നുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ടത്. തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് വഴിതിരിച്ചുവിട്ടത്. എന്നാൽ, തൊട്ടടുത്ത പ്രധാന ജംഗ്ഷനായ എസ്എൻ കവല ജംഗ്ഷനിൽ ഇതുമൂലം വലിയ അപകടത്തിന് കാരണമാകുകയാണ്. ഇവിടെ ദേശീയപാതയ്ക്ക് ഇരുഭാഗത്തുനിന്നും സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങളും കഞ്ഞിപ്പാടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. ദേശീയപാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടിട്ടും ഗതാഗത ിയന്ത്രണത്തിന് ഇവിടെ പോലീസോ ഹോം ഗാർഡോ ഒന്നുമില്ല. ജംഗ്ഷനിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും ചേർന്നാണ് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നത്.കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും ചരക്കു ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ്…
Read Moreകായംകുളത്ത് യുഡിഎഫ് ജയിച്ചത് പണമൊഴുക്കി: താൻ കരഞ്ഞല്ല വോട്ട് നേടിയതെന്ന് യു. പ്രതിഭ
കായംകുളം: നിയസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന്റെ വിജയത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന യു. പ്രതിഭ. കായംകുളത്ത് യുഡിഎഫ് വിജയിച്ചത് നേരായ രീതിയിലല്ലെന്നും മണ്ഡലത്തിൽ വ്യാപകമായി പണമൊഴുക്കിയാണ് അവർ വിജയം കൈവരിച്ചതെന്നും പ്രതിഭ ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതിഭയുടെ ആരോപണം. എം. ലിജു ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുവിളിച്ചാണ് വോട്ട് വാങ്ങിയതെന്ന് യു. പ്രതിഭ പരിഹസിച്ചു. താൻ കരഞ്ഞത് വോട്ട് ലക്ഷ്യമിട്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീടുകൾ കയറി തനിക്കെതിരേ വ്യാപകമായ അപവാദ പ്രചാരണം നടത്തിയതായും പ്രതിഭ ആരോപിച്ചു. തന്റെ മകനെക്കുറിച്ച് പോലും അനാവശ്യവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിച്ചത്. മകനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും യു. പ്രതിഭ ഫേസ്ബുക്ക് ലൈവിൽ കൂട്ടിച്ചേർത്തു.
Read More