അമ്പലപ്പുഴയിൽ വി​ശേ​ഷദി​വ​സ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചി​ടു​ന്നു; ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ

അ​മ്പ​ല​പ്പു​ഴ: വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചി​ടു​ന്നു. ​ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ.​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ.​ദേ​ശീ​യ പാ​ത​യോ​ര​ത്ത് വ​ണ്ടാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ട​ച്ചി​ടു​ന്ന​ത്. ​ബ​ക്രീ​ദ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യും പ​മ്പ് അ​ട​ച്ചി​ട്ടി​രു​ന്നു. ഓ​ണം, പെ​രു​നാ​ൾ തു​ട​ങ്ങി എ​ല്ലാ ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ഈ ​പെ​ട്രോ​ൾ പ​മ്പ് തു​റ​ക്കാ​റി​ല്ല.​ഇ​തി​നെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും സി​വി​ൽ സ​പ്ളൈ​സ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​ട്രോ​ൾ പ​മ്പു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം.​ എ​ന്നാ​ൽ ഈ ​നി​യ​മം കു​റേ നാ​ളാ​യി ഈ ​പെ​ട്രോ​ൾ പ​മ്പി​ൽ പാ​ലി​ക്കാ​റി​ല്ല. ഇ​രു ച​ക്ര വാ​ഹ​ന​ക്കാ​രാ​ണ് ഇ​തു മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. വ​ണ്ടാ​നം ക​ഴി​ഞ്ഞാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം കാ​ക്കാ​ഴം, ക​പ്പ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​മ്പു​ക​ൾ ഉ​ള്ള​ത്.​ വ​ണ്ടാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പ് ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​തി​രെ പെ​ട്രോ​ളി​യം ക​മ്പ​നി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Read More

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി: 60 ല​ക്ഷം ത​ട്ടി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി സ്വ​ദേ​ശി​യി​ൽ​നി​ന്ന് വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി 60 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ലു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി. സെ​ന്തി​ൽ, മ​ണി​ക​ണ്ഠ​ൻ, ത​മി​ഴ​ര​ശ​ൻ, സെ​ൽ​വ​ൻ എ​ന്നി​വ​രെ​യാ​ണ് വെ​ൺ​മ​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ൺ​മ​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. ജീ​വ​ന​ക്കാ​രി​യെ 2024 ഏ​പ്രി​ലി​ൽ മും​ബൈ​യി​ലെ സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന വ്യാ​ജേ​ന ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​ത്. സൈ​ബ​ർ ത​ട്ടി​പ്പു​കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചെ​ങ്ങ​ന്നൂ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ പ​ണം ത​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ധു​ര, രാ​മ​നാ​ഥ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചെ​ങ്ങ​ന്നൂ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ത​ട്ടി​പ്പി​ൽ…

Read More

ഗേ​റ്റ് അ​ട​യ്ക്കാ​ൻ വൈ​കി; എ​ക്സ്പ്ര​സ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു; ഗേ​റ്റ് കീ​പ്പ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

ഹ​രി​പ്പാ​ട്: റെ​യി​ൽ​വേ ഗേ​റ്റ് യ​ഥാ​സ​മ​യം അ​ട​യ്ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് സി​ഗ്ന​ൽ ല​ഭി​ക്കാ​തെ എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ ആ​യാ​പ​റ​മ്പ് ആ​ലി​ൻ​ചു​വ​ട് റെ​യി​ൽ​വേ ഗേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും കാ​യം​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജാം​ന​ഗ​ർ-തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി ഗേ​റ്റി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​യി ആ​റു മി​നി​റ്റ് നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്ന​ത്. തീ​വ​ണ്ടി വ​രു​ന്ന സ​മ​യ​മാ​യി​ട്ടും ഗേ​റ്റ് അ​ട​യ്ക്കാ​തി​രു​ന്ന​തി​നെതു​ട​ർ​ന്ന് സി​ഗ്ന​ൽ സം​വി​ധാ​നം ചു​വ​പ്പാ​യ​താ​ണ് ട്രെ​യി​ൻ നി​ർ​ത്താ​ൻ കാ​ര​ണം. പ​തി​വി​ല്ലാ​തെ ട്രെ​യി​ൻ പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും റെ​യി​ൽ​വേ ഗേ​റ്റി​ലേ​ക്ക് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ഴ്ച പു​റ​ത്ത​റി​യു​ന്ന​ത്.സം​ഭ​വ​സ​മ​യം ഗേ​റ്റ് കീ​പ്പ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഗേ​റ്റ് അ​ട​യ്ക്കാ​ത്ത​തി​നെതു​ട​ർ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി ബ​ഹ​ളം വെ​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ ഗേ​റ്റ് അ​ട​യ്ക്കാ​ൻ ത​യാ​റാ​യ​തെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ബാ​ത്ത്റൂ​മി​ൽ…

Read More

പൈ​സ​യു​ണ്ടാ​ക്കു​ക, ശാ​പ്പാ​ട​ടി​ക്കു​ക, രാ​ജ്യം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്കു​ക; സി​പി​എ​മ്മി​നെ​തി​രേ വീ​ണ്ടും ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ

അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​നെ​തി​രേ വീ​ണ്ടും ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി അ​മ്പ​ല​പ്പു​ഴ ടൗ​ൺ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ വേ​ദി​യി​ലാ​ണ് ജി.​ സു​ധാ​ക​ര​ൻ വീ​ണ്ടും സി​പി​എ​മ്മി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ മു​ക​ളി​ലി​രി​ക്കു​ന്ന​വ​രാ​ണ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ ആ​ത്മ​വി​മ​ർ​ശ​ന​മൊ​ന്നു​മി​ല്ല. അ​ത് വെ​റു​തെ പ​റ​യു​ന്ന​താ​ണ്. സി​പി​എ​മ്മി​ൽ നി​ൽ​ക്കാ​ൻ കൊ​ള്ളി​ല്ല. അ​തു​കൊ​ണ്ടാ​ണ് താ​ൻ അം​ഗ​ത്വം പു​തു​ക്കാ​തി​രു​ന്ന​ത്. ത​ങ്ങ​ൾ ചേ​ർ​ന്ന കാ​ല​ത്തെ പാ​ർ​ട്ടി​യ​ല്ല ഇ​ത്. പാ​ർ​ട്ടി​യെ​ന്ന പേ​ര് മാ​ത്ര​മേ​യു​ള്ളൂ. പൈ​സ​യു​ണ്ടാ​ക്കു​ക, ശാ​പ്പാ​ട​ടി​ക്കു​ക, രാ​ജ്യം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്കു​ക. ഇ​താ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച​ത് ഭാ​ഗ്യ​മെ​ന്നു ക​രു​തി​യാ​ൽ മ​തി. വി​ജ​യ​രാ​ഘ​വ​ൻ ത​നി​ക്കെ​തി​രേ പ്ര​സം​ഗി​ച്ച​തുകൊ​ണ്ട് കൂ​ടു​ത​ൽ വോ​ട്ട് കി​ട്ടി. പ്ര​സം​ഗി​ച്ചാ​ലൊ​ന്നും വോ​ട്ട് കി​ട്ടി​ല്ല. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണം. 2021 ൽ ​സിപിഎ​മ്മി​ന് 47 ശ​ത​മാ​നം വോ​ട്ട് കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ത് 26 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​ത് അ​സാ​മാ​ന്യ​മാ​യ ക​ഴി​വാ​ണ്.…

Read More

വേ​ന​ൽ മ​ഴ​യി​ൽ മു​ങ്ങി കു​ട്ട​നാ​ട്; പൊ​ഴി മു​റി​ക്കാ​ൻ എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി

അ​മ്പ​ല​പ്പു​ഴ: ഒ​രു മ​ഴ​യി​ൽ​ത്ത​ന്നെ കു​ട്ട​നാ​ട് വെ​ള്ള​ത്തി​ലാ​യി. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി മു​റി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​ട്ട​നാ​ട് എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴിമു​റി​ക്കു​ന്ന​തി​നും സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​മാ​യാ​ണ് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ തോ​ട്ട​പ്പ​ള്ളി പൊ​ഴി​യും സ്പി​ൽ​വേയും സ​ന്ദ​ർ​ശി​ച്ച​ത്. എം​എ​ൽ​എ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോഗസ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ മൂ​ലം കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക​രു​ത്. അ​തി​നാ​ലാ​ണ് കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പേ പൊ​ഴി വീ​തികൂ​ട്ടാ​നും ഷ​ട്ട​റു​ക​ളു​ടെ സ്ഥി​തി അ​റി​യാ​നും എം​എ​ൽ​എ എ​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ കോ​ലാ​ഹ​ല​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സാ​ധാ​ര​ണ മ​ഴ​യ്ക്കു മു​ൻ​പേ 18 മീ​റ്റ​ർ വീ​തി​യി​ലും ഏ​ഴു മീ​റ്റ​ർ ആ​ഴ​ത്തി​ലും പൊ​ഴി മു​റി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ 50 മീ​റ്റ​ർ വീ​തി​യി​ൽ പൊ​ഴി തു​റ​ന്നുകി​ട​ക്കു​ക​യാ​ണ്. മ​ഴ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് 50 മീ​റ്റ​ർ വീ​തി​യി​ലും പൊ​ഴി​മു​റി​ക്കും. സ്പി​ൽവേ​യി​ലെ ആ​കെ​യു​ള്ള 40 ഷ​ട്ട​റു​ക​ളി​ൽ…

Read More

മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല; അ​പ​ക​ട​ഭീ​തി​യി​ൽ യാത്രക്കാർ; ജനരോക്ഷം ശക്തമാകുന്നു

ആ​ല​പ്പു​ഴ: പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ളി​ലേ​ക്കും വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു.കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​യി​ട്ടും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ കെ​എ​സ്ഇ​ബി​യോ ത​യാറാ​കു​ന്നി​ല്ല. മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ റോ​ഡു​ക​ളി​ൽ വൈ​ദ്യു​ത ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്കുവ​രെ പ​ട​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ചി​ല്ല​ക​ൾ ക​മ്പി​ക​ളി​ൽ ത​ട്ടി വ​ൻ​തോ​തി​ൽ സ്പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​കു​ന്ന​തും വൈ​ദ്യു​തി മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഏ​തു നി​മി​ഷ​വും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. വ​ലി​യൊ​രു അ​പ​ക​ടം ന​ട​ന്ന​തി​നുശേ​ഷം മാ​ത്രം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നാ​ണോ അ​ധി​കൃ​ത​രു​ടെ ഭാ​വ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലേ​ക്ക് വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച​തോ​ടെ ക​രി​യി​ല​ക​ൾ വീ​ണ് റോ​ഡു​ക​ൾ മൂ​ടു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. നേ​രി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഈ ​ക​രി​യി​ല​ക​ൾ റോ​ഡി​ൽ കി​ട​ന്ന് ചീ​ഞ്ഞ് വ​ഴു​ക്ക​ലു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്.ഇ​തി​നി​ട​യി​ൽ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പ​ട്ട​ണ​ത്തി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സ് വ​ള​പ്പു​ക​ളി​ൽനി​ന്ന് റോ​ഡി​ലേ​ക്ക്…

Read More

കു​ട്ട​നാ​ട്ടി​ലെ മു​ൻ എം​എ​ൽ​എ മ​ന്ത്രിസ്ഥാ​ന​ത്തി​നു പു​റ​കെ ന​ട​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളപ്ര​ശ്‌​നം ശ്ര​ദ്ധി​ച്ചി​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ മു​ൻ എം​എ​ൽ​എ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് പുറ​കേ ന​ട​ന്ന​തി​നാ​ൽ ഇ​വി​ട​ത്തെ കു​ടി​വെ​ള്ള പ്ര​ശ്‌​നം ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ്രീ​നാ​രാ​യ​ന മാ​ന​വ​സേ​വ ട്ര​സ്റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​ണ് കു​ട്ട​നാ​ടെ​ങ്കി​ലും കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. നി​ല​വി​ലെ എം​എ​ൽ​എ ജ​ല​വി​ഭ​വ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ർ​ട്ടി​യു​ടെ ക​ക്ഷി ആ​യ​തി​നാ​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. ശ്രീ​നാ​രാ​യ​ണ വാ​ക്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​വ​സേ​വ ട്ര​സ്റ്റി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും വെ​ള്ളാ​പ്പ​ള്ളി വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ളം കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ.​ജി. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗീ​പ​രി​ച​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എ​സ്എ​ൻ​ഡി​പി യോ​ഗം കു​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ന്ദീ​പ് പ​ച്ച​യി​ലും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ് ഘാ​ട​നം ര​ക്ഷാ​ധി​കാ​രി…

Read More

ജി​ല്ല​യി​ൽ ദു​രി​ത​പ്പെ​യ്ത്ത് ; 82.4 മി​ല്ലി​മീ​റ്റ​ർ അ​ധി​ക വേ​ന​ൽ​മ​ഴ; 40 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

ആ​ല​പ്പു​ഴ: വേ​ന​ൽ​മ​ഴ​യി​ൽ 24 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യോ​ടെ ജി​ല്ല​യി​ൽ ദു​രി​ത​പ്പെ​യ്ത്ത്. 82.4 മി​ല്ലി​മീ​റ്റ​ർ വേ​ന​ൽ​മ​ഴ​യാ​ണ് അ​ധി​കം ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​രൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. അ​രൂ​ർ കോ​ടം​തു​രു​ത്ത് ച​മ്മ​നാ​ട്ടു​ത​റ​യി​ൽ ര​വി (60) ആ​ണ് മ​രി​ച്ച​ത്‌. മ​ഴ ക​ന​ത്ത​തോ​ടെ ഇ​ന്ന​ലെ ഉ​ച്ചമു​ത​ൽ ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണവ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. താ​ഴ്‌​ന്ന സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാവ​കു​പ്പ് 27 വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മ​ഞ്ഞ അ​ല​ർ​ട്ട് 28 ലേ​ക്ക് നീ​ട്ടി. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച്‌ ഒ​ന്നു​മു​ത​ൽ ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ 82.4 മി​ല്ലി​മീ​റ്റ​ർ വേ​ന​ൽ​മ​ഴ അ​ധി​കം ല​ഭി​ച്ചു. കേ​ന്ദ്ര​കാ​ല​വ​സ്ഥാവ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്‌ 338.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് സാ​ധ​ര​ണ​യാ​യി ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട​ത്‌. എ​ന്നാ​ൽ, ഇ​തു​വ​രെ 420.5 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഇ‍ൗ ​മാ​സം 15 വ​രെ ജി​ല്ല​യി​ൽ വേ​ന​ൽ​മ​ഴ​യി​ൽ 32 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി​രു​ന്നു. 182.9 മി​ല്ലി​മീ​റ്റ​ർ മ​ഴ…

Read More

സ്വ​കാ​ര്യ​വ്യ​ക്തി പൊ​തു​തോ​ട് നി​ക​ത്തി; പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ൽ; 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

അ​മ്പ​ല​പ്പു​ഴ: പൊ​തു​തോ​ട് സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​തോ​ടെ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ ഒ​റ്റ​മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ന് കി​ഴ​ക്ക് പ​ഴ​നി​ലം ഭാ​ഗ​ത്തെ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ ക​ര​വെ​ള്ളം പൂ​ക്കൈ​ത ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വെ​ട്ടി​ക്ക​രി​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന കൈ​ത്തോ​ടാ​ണ് നീ​രൊ​ഴു​ക്കി​നാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​ത്. റോ​ഡി​ന് കു​റു​കെ ക​ലു​ങ്കും നി​ർ​മി​ച്ചി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന​താ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. വ്യാ​ഴാ​ഴ്ച തു​ട​ർ​ച്ച​യാ​യി പെ​യ്ത ഒ​റ്റ മ​ഴ​യി​ൽ പ​ഴ​നി​ലം അ​ശോ​ക​ൻ, ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. ഇ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​തോ​ടെ മ​റ്റ് വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പ​ല​രു​ടെ​യും ക​ര​കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ലാ​യി. വീ​ടും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ വീ​ടു​ക​ൾ​ക്കു നാ​ശ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം…

Read More

വ​നി​താ ഐ​ടി​ഐ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി; കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​തി​ക്കൂ​ട്ടി​ൽ

ചെ​ങ്ങ​ന്നൂ​ർ: ഗ​വ​. വ​നി​താ ഐ​ടി​ഐ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പ്, പോ​ലീ​സ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വി​ത​ര​ണം ചെ​യ്ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ സാം​പി​ളു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ശേ​ഖ​രി​ച്ച് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന മു​റ​യ്ക്ക് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ള​ജി​ലേ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ന​ൽ​കി​യ പു​റം​ക​രാ​റു​കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഐ​ടി​ഐ​യി​ലും പ​രി​സ​ര​ത്തും അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ക​രാ​ർ ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​കു​പ്പ് ക​ട​ക്കും. അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​കി​ത്സ​യി​ൽ150 വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​വേ​യ​ർ വി​ഭാ​ഗ​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം…

Read More