തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണക്കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പോലീസ്. ഇക്കഴിഞ്ഞ ബുധനാഴ്ച തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് തെളിവെടുപ്പിനും മറ്റുമായി മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നതാണ്. പ്രതികളെ മധ്യപ്രദേശിൽ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ അനുവദിക്കുകയും പ്രതികളെ കസ്റ്റഡിയിൽ വിടുകയുമുണ്ടായി. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് താലൂക്കാശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഒന്നും രണ്ടും പ്രതികൾക്ക് കോവിഡ് സ്ഥിതീകരിക്കുകയും തുടർന്ന് ഇന്നലെ രാവിലെ ഒന്നാം പ്രതിയെ മാത്രമായി തെളിവെടുപ്പിന് മധ്യപ്രദേശിലേക്ക് പോകാനായി പോലീസ് നിശ്ചയിച്ചിരുന്നതുമാണ്. എന്നാൽ യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പ് ഇയാളുടെയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൂന്ന് പ്രതികളെയും പോലീസിന്റെ മേൽനോട്ടത്തിലുള്ള ആലപ്പുഴയിലെ കോവിഡ് ചികിത്സാ…
Read MoreCategory: Alappuzha
സഹായത്തിനെത്തി മേലുദ്യോഗസ്ഥയെ കടന്നുപിടിച്ച പോസ്റ്റ്മാന് അറസ്റ്റില്‍
തിരുവല്ല: വാടകവീട്ടില്‍ ഫാന്‍ നന്നാക്കാനെത്തി മേലുദ്യോഗസ്ഥയെ കടന്നുപിടിച്ച പോസ്റ്റ്മാന് അറസ്റ്റിലായി. തിരുവല്ല ഹെഡ്പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാന്‍ കുറ്റപ്പുഴ ബിജിനി വില്ലയില്‍ സുധീഷാണ് (44) അറസ്റ്റിലായത്. ഉദ്യോഗസ്ഥയുടെ താമസസ്ഥലത്തെ ഫാന്‍ തകരാറിലായതിനെ തുടര്‍ന്നാണ് സുധീഷിനെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥയെ കടന്നുപിടിച്ചെന്നാണ് പരാതി. ഇവര്‍ ബഹളം വച്ചതോടെ ഇറങ്ങിയോടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുധീഷിനെ റിമാന്‍ഡ് ചെയ്തു.
Read Moreമദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു; ഗുരുതര പരിക്കേറ്റ കുട്ടി മെഡിക്കൽ കോളജിൽ
ആലപ്പുഴ: മദ്യപിച്ചെത്തിയ പിതാവ് മകളെ കാലിൽ തൂക്കി നിലത്തടിച്ചു. ആലപ്പുഴ കരീലക്കുളങ്ങരയിലാണ് സംഭവം. കുട്ടിയുടെ പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ഇത് തന്നെ ആവർത്തിച്ചു. ഇതിനിടെയാണ് ഏഴു വയസുകാരിക്ക്നേരെയുള്ള അതിക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreഞാൻ തിരുവനന്തപുരത്തേക്കാ, തിരുവല്ലയ്ക്കാണേ കേറിക്കോ; യുവാവിനെ തന്ത്രപൂർവം കാറിൽ കയറ്റി ചേർത്തലയിൽ എത്തിച്ചശേഷം ക്രൂരമർദനം; പിന്നിലെ കാരണം ഇങ്ങനെ…
ചേര്‍ത്തല: എറണാകുളത്തുനിന്ന് യുവാവിനെ തന്ത്രപൂർവം ചേർത്തലയിലെത്തിച്ചു മർദ്ദിച്ച സംഭവത്തില്‍ നാലു പേരെകൂടി പോലീസ് പിടികൂടി. തിരുവല്ല പാനായിക്കടവിൽ അരുൺ കോശിയ്ക്കാണ് (31) മർദ്ദനമേറ്റത്. ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുപറമ്പിൽ അജിത്ത് (27), ചിറയിൽ സ്വരജിത്ത് (24), കുറുംകാട്ടിൽ അനന്ദു (30), ഉദയനാപറമ്പ് സാജൻ (34) എന്നിവരെയാണ് അർത്തുങ്കൽ പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 24 ന് രാത്രിയായിരുന്നു സംഭവം. കാക്കനാട് ടെക്നോപാർക്കിന് സമീപം ഹോസ്റ്റൽ നടത്തിപ്പുകാരനാണ് അരുൺ. ഹോസ്റ്റൽ നടത്തിപ്പ് സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മധുവാണ് തന്ത്രപൂർവം കാറിൽ ചേർത്തലയിൽ എത്തിച്ചതെന്ന് അരുൺ അർത്തുങ്കൽ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മധു നേരത്തെ ഹോസ്റ്റൽ നടത്തിപ്പുകാരനായിരുന്നു.24 ന് വൈകിട്ട് തിരുവല്ലയിലേക്കു പോകാൻ കാക്കനാട് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് താൻ തിരുവനന്തപുരത്തേക്കാണ് അമ്പലപ്പുഴയിൽ ഇറക്കാം എന്നു പറഞ്ഞ് മധു കാറിൽ കയറ്റിയത്. യാത്രക്കിടിയില്‍ വേറെയും…
Read Moreമീനിനെ പിടിക്കാന്‍ വച്ച കൂടിനുള്ളില്‍ പെരുംപാമ്പ്! പത്ത് അടിയോളം നീളം
എടത്വ: മീനിനെ പിടിക്കാന്‍ വച്ച കൂടിനുള്ളില്‍ പെരുംപാമ്പ്. പ്രജീഷ് ചക്കുളം എത്തി കൂട്ടില്‍ അകപ്പെട്ട പെരുമ്പാമ്പിനെ രക്ഷപെടുത്തി. പിടികൂടിയ പാമ്പിനെ റാന്നി ഫോറസ്റ്റ് ഓഫീസിന് കൈമാറും. തലവടി ആനപ്രമ്പാല്‍ നാല്പതില്ചിറ രാധാകൃഷ്ണന് തോട്ടില്‍ മീന്‍ പിടിക്കാനായി ഇട്ടിരുന്ന കൂട്ടിലാണ് പെരുംപാമ്പ് അകപെട്ടത്. എടത്വ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാമ്പിനെ രക്ഷപ്പെടുത്താനായി ചക്കുളത്തുകാവ് സ്വദേശി പ്രജീഷ് ചക്കുളം സ്ഥലത്തെത്തുകയും പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പെരുംപാമ്പിന് പത്ത് അടിയോളം നീളം വരും
Read Moreയുവ എൻജിനിയർ കത്തിക്കരിഞ്ഞ നിലയിൽ; ഞെട്ടൽ മാറാതെ കുടുംബവും സുഹൃത്തുക്കളും
മല്ലപ്പള്ളി: യുവ എൻജിനിയറെ കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തി.ചെങ്ങന്നൂർ പാണ്ടനാട് കീഴ് വന്മഴി പാണന്തറ മാമ്പള്ളിൽ അജു തോമസിന്റെ മകൻ ജോർജി വർഗീസ് തോമസ് (23)നെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ (വ്യാഴം) 10.30 ന് പിതാവിനെ ഇരവിപേരൂരിലുള്ള കടയിൽ ഇറിക്കിയ ശേഷം ജോർജി തിരികെ വീട്ടിൽ എത്താതതിനെ തുടർന്ന് കാൺമാനില്ല എന്ന കാട്ടി പിതാവ് അജു തോമസ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു 5 മണിക്കൂർ നടത്തിയ തിരിച്ചിൽ 11.45 ന് കൊച്ചുഴത്തിൽപടിക്ക് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കീഴ്വായ്പൂര് സി.ഐ സന്തോഷ് കുമാർ, ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു,കീഴ്വായ്പൂര്എസ്.ഐ ആദർശ്,ചെങ്ങന്നൂർ എസ്.ഐ നിധീഷ്, പഞ്ചായത്തംഗം രതീഷ് പീറ്റർ , പ്രദേശവാസികളായ കൊച്ചുവാവ, സുമേഷ്, സുഹൃത്ത് എന്നിവരുടെ നേതൃത്വത്തിൽ കാർ കണ്ടെത്തിയതിന് സമീപം നടത്തിയ തിരച്ചിലിൽ ആണ് (വെള്ളി)…
Read Moreമൂന്നു കുഞ്ഞുങ്ങള്‍..! മൂന്നാറിലെ ദുരന്തഭൂമിയിൽ നിന്നും ചേർത്തലയിലെത്തിയ കൂവി അമ്മയായി
ചേർത്തല: മൂന്നാറിലെ ദുരന്തഭൂമിയിൽ നിന്നും ചേർത്തലയിലെത്തിയ കുവി അമ്മയായി. മൂന്നാറിൽ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ദുരന്തത്തിൽ മരിച്ച തന്റെ കളികൂട്ടുകാരി രണ്ടര വയസുകാരി ധനുഷ്കയുടെ മൃതദേഹത്തിനായി കാത്തിരുന്നു എട്ടുദിവസങ്ങൾക്കുശേഷം അന്വേഷണ സംഘത്തിനു കാട്ടിക്കൊടുത്തതിലൂടെ ശ്രദ്ധനേടിയ നാടൻനായയായിരുന്നു കുവി. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ ചേർത്തല നഗരസഭ 12-ാം വാർഡ് കൃഷ്ണ കൃപയിൽ അജിത്ത് മാധവൻ കുവിയെ സ്വന്തമാക്കി ചേർത്തലയിലെത്തിക്കുകയായിരുന്നു. ദുരന്തശേഷം കുവിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരുന്നെങ്കിലും ധനുഷ്കയുടെ മൂന്നാറിലെ ബന്ധുക്കൾ പിന്നീടു കുവിയെ പോലീസിൽ നിന്നും തിരികെ വാങ്ങിയിരുന്നു. ദുരന്ത സ്ഥലത്തുനിന്നും കുവിയെ ഇണക്കി പരിചരിച്ചതും പോലീസ് സംരക്ഷണത്തിൽ നോക്കിയിരുന്നതും അജിത്തായിരുന്നു. എന്നാൽ ഗർഭിണിയായതിനെ തുടർന്ന് അവശയായ കുവിയെ പരിചിരിക്കുന്നതു ബുദ്ധിമുട്ടായതോടെയാണ് ഇവർ നായയെ അജിത്തിനു കൈമാറിയത്. രണ്ടാഴ്ചമുന്പ് ചേർത്തലയിലേക്കെത്തിയ കുവി കഴിഞ്ഞ ദിവസമാണ് മൂന്നുകുഞ്ഞുങ്ങളെ പ്രസവിച്ചത്. കൃഷ്ണകൃപ വീട്ടിൽ പ്രത്യേകമൊരുക്കിയ കൂട്ടിലാണ് കുവിയും മൂന്നു നായകുട്ടികളും.
Read Moreഅധ:സ്ഥിതവർഗത്തിന് ആനുകൂല്യം വേണമെങ്കിൽ മതപരിവർത്തനം നടത്തേണ്ട അവസ്ഥയെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സംഘടിത വോട്ട് ബാങ്കുകളുയി നിൽക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനായി മത്സരിക്കുന്ന കാഴ്ചയാണ് ഇരുമുന്നണികളും ചെയ്യുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അമ്പലപ്പുഴ യൂണിയൻ പുനർനിർമ്മിച്ച ആലപ്പുഴ കിടങ്ങാംപറമ്പിലുള്ള സി.കേശവൻ ജന്മശതാബ്ദി സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ:സ്ഥിത വർഗത്തിന് ആനുകൂല്യം വേണമെങ്കിൽ മതപരിവർത്തനം നടത്തേണ്ടഅവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിവർത്തന പ്രക്ഷോഭത്തിന് ഫലം കാണാൻ മതപരിവർത്തനം എന്ന മൂർച്ചേറിയ ആയുധം വേണ്ടിവരുമെന്ന് സി.കേശവന്റെ വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്. സി.കേശവൻ ജന്മശതാബ്ദി സ്മാരകം വെള്ളപ്പള്ളി നടേശനും ആലപ്പുഴ മുൻ ഡിവൈ എസ്.പി പൃഥിരാജും നിലവിളക്കുകൾ തെളിച്ച് സമർപ്പിച്ചു. സി.കേശവന്റെ സ്മാരകത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി. ആർട്ടിസ്റ്റ് മധു ആലിശ്ശേരിയെ യോഗം ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ചു ആദരിച്ചു. 1996ൽ നിർമിച്ച സി.കേശവൻ ജന്മശതാബ്ദി സ്മാരകം രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് നാശോന്മുഖമായി.…
Read Moreസമാധാനത്തോടെ ജീവിക്കാൻ കഴിയണം ! മദ്യപനെക്കൊണ്ട് പൊറുതിമുട്ടി അൻപതോളം സ്ത്രീകൾ പോലീസിനു മുന്നിൽ
കലവൂർ: മദ്യപനായ യുവാവിനെതിരേ വീട്ടമ്മമാർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി നിവാസികളായ അൻപതോളം സ്ത്രീകളാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയണം എന്ന അപേക്ഷയോടെ മണ്ണഞ്ചേരി സിഐ രവി സന്തോഷിന്റെ മുൻപാകെ കണ്ണീരോടെ പരാതിയുമായെത്തിയത്. സമീപവാസിയായ യുവാവ് പുലത്തറവീട്ടിൽ അഭിജിത്തിനെതിരേയാണ് പ്ലസ് ടു വിദ്യാർഥികൾ മുതൽ വയോധികരായ വീട്ടമ്മമാർ വരെ ശല്യം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. നാട്ടുകാരുടെ പരാതി അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സുരേഷ് , പഞ്ചായത്ത് അംഗം ടി.പി. ഷാജി എന്നിവർ പരാതിക്കാരെ നേരിൽ കാണാനെത്തിയിരുന്നു. സ്ത്രീകളുടെ സമാധാന ജീവിതം തകർക്കാൻ ആരു ശ്രമിച്ചാലും കർശനമായ നിലപാട് സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു.
Read Moreനടവഴിയില്ല! കിടപ്പുരോഗികള്‍ക്ക് കോവിഡ് വാക്സിന് നല്കാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വലയുന്നു…
എടത്വ: പാടശേഖര നടുവിലെ താമസക്കാര്‍ക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പുരോഗികള്‍ക്ക് കോവിഡ് വാക്സിന് നല്കാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വലയുന്നു. എടത്വ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചങ്ങങ്കരി വൈപ്പിശേരി പാടശേഖര നടുവിലെ തണ്ടപ്രയിലെ താമസക്കാരാണ് നടവഴി പോലുമില്ലാതെ ദുരിതം അനുഭവിക്കുന്നത്. മൂന്ന് കൂടുംബങ്ങള് താമസിക്കുന്ന തുരുത്തില് രണ്ട് കിടപ്പുരോഗികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് താമസിക്കുന്നുണ്ട്. നെല്‍കൃഷി വിളവെടുപ്പ് കഴിയുന്നതോടെ പാടത്ത് വെള്ളം കയറ്റുമ്പോള്‍ സ്വന്തമായി നിര്‍മിച്ച ചങ്ങാടം ഉപയോഗിച്ചാണ് താമസക്കാര്‍ മറുകര തേടുന്നത്. കിടപ്പ് രോഗികള്‍ക്ക് വാക്സിന് നല്കാന് കഴിഞ്ഞ ദിവസം എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തുരുത്തില് എത്തിയിരുന്നു. ചങ്ങാടം ആശ്രയിച്ച വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥര്‍ പാടുപെട്ടാണ് തുരുത്തില് എത്തിപ്പെട്ടത്. റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Read More