പത്തനംതിട്ട: മഴക്കാടുകളിൽ മാത്രം കാണുന്ന മലമുഴക്കി വേഴാന്പ, അപ്രതീഷ അതിഥിയായി കോന്നി വെള്ളാപ്പാറയിലെ പൗർണമി വീട്ടിലെത്തി. പൊതുവെ താഴ്ന്ന് പറക്കാത്ത വേഴാമ്പലാണ് പക്ഷി സ്നേഹികളുടെ കുടുംബത്തിന് അത്യപൂർവ കാഴ്ച സമ്മാനിച്ചത്. വീട്ടുമുറ്റത്ത് പതിവില്ലാതെ അതിഥിയായി എത്തിയ കേരളത്തിന്റെ സംസ്ഥാന പക്ഷി വിശ്രമിക്കാനായി തെരഞ്ഞെടുത്തത് മുറ്റത്തെ മരച്ചില്ലകളല്ല, പക്ഷിസ്നേഹിയായ വിനോദിന്റെ ഭാര്യ ലക്ഷ്മിയുടെ സ്കൂട്ടറാണ്. ഏറെ നേരം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് മുകളിൽ വിശ്രമിച്ചും വിനോദിന്റെ സ്കൂൾ വിദ്യാർഥിനിയായ നിവേദ്യയ്ക്ക് ഒരു ഫോട്ടോ എടുക്കാനവസരവും നൽകിയാണ് വേഴാമ്പൽ മടങ്ങിയത്. കേരളത്തിന്റെയും അരുണാചൽപ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവ കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.
Read MoreCategory: Alappuzha
ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പുതു ചരിതം രചിച്ച് ജോസഫും കുടുംബവും! ഒന്നും രണ്ടുമല്ല അഞ്ച് ഏക്കറിലാണ് ഈ വിദേശപഴത്തിന്റെ കൃഷി; പ്രത്യേകതകള്‍ ഇങ്ങനെ…
റാന്നി : നാട്ടിൻ പുറത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പുതു ചരിതം രചിച്ച് ജോസഫും കുടുംബവും. ഒന്നും രണ്ടുമല്ല അഞ്ച് ഏക്കറിലാണ് ഈ വിദേശപഴത്തിന്റെ കൃഷി. വെച്ചൂച്ചിറ റോഡിൽ അത്തിക്കയത്തിനും മടന്തമണ്ണിനുമിടയിൽ വനത്തും മുറിയിലാണ് ഈ വെസ്റ്റേൺ മോഡൽ പഴ തോട്ടം. റാന്നിയിൽ നിന്ന് അത്തിക്കയത്തെത്തി അവിടെ നിന്നും ഒരു കിലോമീറ്റർ യാത്ര ചെയ്താൻ കുന്നിൻ ചെരുവിലെ ഡ്രാഗൺ ഫ്രൂട്ട് ഫാമിലെത്താം. റബർ കൃഷി നഷ്ടമാണെന്ന തോന്നലുണ്ടായതോടെ കൃഷി രീതി ഒന്നു മാറി പരീക്ഷിക്കണമെന്ന ചിന്ത ജോസഫിനുണ്ടായത്. അങ്ങനെയാണ് ഔഷധഗുണമേറിയതും വിപണന സാധ്യത കൂടിയതുമായ ഡ്രാഗൺ ഫ്രൂട്ടെന്ന വിദേശ ഫലം ഉത്പാദിപ്പിക്കണമെന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരായി വിരമിച്ച ജോസഫ് പറയുന്നു. നേരത്തെ ഇവിടെ സ്വന്തമായുണ്ടായിരുന്ന സ്ഥലം വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷിക്ക് പോരെന്നു തോന്നിയതിനാൽ സമീപത്തെ ചില സ്ഥലങ്ങളും കൂടി വില കൊടുത്തു വാങ്ങി…
Read Moreജവാൻ സ്റ്റോക്ക് തീരില്ല, 25 ദിവസത്തെ ഉത്പാദനത്തിനുള്ള സ്പിരിറ്റ് അവശേഷിക്കുന്നു; മദ്യ ഉത്പാദനം പുനരാരംഭിച്ചു
തിരുവല്ല: സ്പിരിറ്റ് തിരിമറി വിവാദത്തില്‍ ഉത്പാദനം നിര്‍ത്തിവച്ച ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ മദ്യ ഉത്പാദനം പുനരാരംഭിച്ചു. ബ്ലെന്‍ഡഡ് സ്പിരിറ്റ് ഉപയോഗിച്ചുള്ള ഉത്പാദനമാണ് ഇന്നലെ പുനരാരംഭിച്ചത്. കമ്പനിയില്‍ അവശേഷിക്കുന്ന സ്പിരിറ്റ് ഉപയോഗിച്ച് മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ബിവറേജസ് കോര്പറേഷന് തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്സൈസ് പരിശോധന പൂര്‍ത്തിയാക്കും. കമ്പനിയില്‍ സൂക്ഷിച്ചിട്ടുള്ള സ്പിരിറ്റിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ജവാന് റമ്മാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സില് ഉത്പാദിപ്പിച്ചുവരുന്നത്. 25 ദിവസത്തെ ഉത്പാദനത്തിനുള്ള സ്പിരിറ്റ് അവശേഷിക്കുന്നുണ്ട്. ഇതിനിടെ സ്പിരിറ്റ് തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി ഇന്നലെ വിലയിരുത്തി.തിരുവനന്തപുരം എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അഡീഷണല്‍ കമ്മീഷണറും ഇന്നലെ പുളിക്കീഴില്‍ എത്തിയിരുന്നു.
Read Moreലോക്ഡൗണിലും ഷീബയുടെ അടുക്കളയിൽ പച്ചക്കറിത്തട്ട് നിറഞ്ഞുതന്നെ! പ്രോത്സാഹനവുമായി ഭർത്താവും മകളും
ചാരുംമൂട്: ജൈവ പച്ചക്കറി കൃഷിയിൽ വിപ്ലവം രചിച്ച് നൂറനാട് സ്വദേശിനിയായ വീട്ടമ്മ . നൂറനാട് എരുമക്കുഴി ദീപാ ഭവനത്തിൽ ഷീബാ നായർ (46) ആണ് സ്വന്തം സ്ഥലത്തും പാട്ടത്തിന് എടുത്ത ഒന്നര ഏക്കറിലും ജൈവ പച്ചക്കറി കൃഷിയിലൂടെ ഇപ്പോൾ നൂറുമേനി വിളവെടുക്കുന്നത്. ആദ്യം സ്വന്തമായിട്ടുള്ള മുപ്പത് സെന്റ് പുരയിടത്തിലായിലുന്നു കൃഷി പിന്നീട് ജൈവ പച്ചക്കറിയ്ക്ക് ആവശ്യക്കാരായി ഗ്രാമവാസികൾ സമീപിക്കാൻ തുടങ്ങിയതോടെ എരുമക്കുഴി സ്വദേശി എംജി.രാധാകൃഷ്ണനുണ്ണിത്താൻ എന്ന ആളുടെ ഒന്നര ഏക്കർ ഭൂമി കൂടി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. ഒരു വീട്ടിലെ പാചകത്തിനാവശ്യമുള്ള മുഴുവൻ പച്ചക്കറി കളും കൃഷി ചെയ്ത് വിപണനം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഷീബ നായർ പറയുന്നു. വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ കഴിഞ്ഞ കുറെ നാളുകളായി പുറത്തുനിന്ന് ഇവർ വീട്ടിലേക്ക് പച്ചക്കറികൾ ഒന്നും വാങ്ങുന്നില്ല. വീട്ടമ്മയ്ക്ക് പാലമേൽ കൃഷിഭവനും…
Read Moreജനിച്ചിട്ട് ഒരു മണിക്കൂര്‍! നവജാതശിശുവിനു രക്ഷകരായി മൂന്നംഗ എമർജൻസി ടീം
കായംകുളം : ജനിച്ചു ഒരു മണിക്കൂറായ കുഞ്ഞിന് ഓക്സിജൻ ലെവൽ കുറഞ്ഞതിനെത്തുടർന്ന് അടിയന്തര ചികിത്സയക്കായി 16 മിനുറ്റുകൾകൊണ്ട് മെഡിക്കൽ കോളേജിൽ എത്തിച്ച് മൂന്നംഗ എമർജൻസി ടീം രക്ഷകരായി. കായംകുളത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളജിലേക്കാണ് 16 മിനിറ്റുകൾ കൊണ്ട് ടയറുകളെ ചിറകുകളാക്കി കായംകുളം ഹെർട്ട് വിംഗ്സ് എമർജൻസി ടീ സാരഥിയായ അലക്സ്, മെഡിക്സ് എമർജൻസി ടീം സാരഥിയായ സാലി, സോജു എന്നിവർ ചേർന്നാണ്നവജാത ശിശുവിനെ മെഡിക്കൽ കോളേജിൽ മിനിറ്റുകൾക്കുള്ളിൽ എത്തിച്ചത്. ആറാട്ടുപുഴ കൊച്ചുപറമ്പിൽ അഖിൽ രാജ് – റീനു ദമ്പതികളുടെ ഒരു മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനാണ് ശ്വാസ തടസ്സം നേരിടുകയും ചെയ്തത് . ഉടൻ തന്നെ കുഞ്ഞിനെ അടിയന്തിരമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കാൻ ഡോക്ടർ നിർദ്ദേശം നൽകുകയും ഹെർട്ട് വിംഗ്സ് എമർജൻസി ടീം സാരഥികൾ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് ദേശീയപാതയിലൂടെ…
Read Moreമാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയി, ബന്ധുക്കളാരുമില്ല ! മഹേഷിനു വീടായി; രമേശ് ചെന്നിത്തല താക്കോൽ കൈമാറി
ആലപ്പുഴ: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് ബന്ധുക്കളാരുമില്ലാതെ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥിയുടെ വീടെന്ന സ്വപ്നം രമേശ് ചെന്നിത്തല യാഥാര്‍ത്ഥ്യമാക്കി. ആലപ്പുഴ തുമ്പോളി വാര്‍ഡില്‍ താമസിക്കുന്ന ആലപ്പുഴ ലീയോ തേര്ട്ടീന്ത് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷ് എന്ന കായികതാരത്തിന് ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം. ദ്രുതഗതിയില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ഇന്നലെ കൈമാറുമ്പോള്‍ മഹേഷിന്റെ കണ്ണുകളില്‍ തിളക്കം. ആരോരുമില്ലാത്ത കുഞ്ഞിന് കിടപ്പാടം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും. സംസ്ഥാന സ്ക്കൂള് കായിക മേളയില്‍ രണ്ട് വെള്ളിയും നാഷണല്‍ സ്കൂള്‍ കായികമേളയില്‍ ഒരു വെള്ളിമെഡലും ലഭിച്ച മഹേഷിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലതവണ മന്ത്രിയെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എത്തിയത്. ലോട്ടറി വിറ്റും മറ്റ് ജോലികള്‍ ചെയ്തും ജീവിതം മുന്നോട്ട്…
Read Moreറെഡിമിക്സ് കോണ്‍ക്രീറ്റ് അനുവദിക്കാനാകില്ല, പകരം..! സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ കൊടികള്‍ സ്ഥാപിച്ചു; അനാവശ്യ ഇടപെടലെന്ന് കരാറുകാര്‍
റാന്നി: റാന്നി, അത്തിക്കയത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് സിഐടിയു, ഐന്‍ടിയുസി പ്രവര്‍ത്തകര്‍ കൊടികള്‍ സ്ഥാപിച്ചു നിര്‍മാണം തടസപ്പെടുത്തിയതിനെതിരെ കരാറുകാര്‍ രംഗത്ത്. റെഡിമിക്സ് കോണ്‍ക്രീറ്റ് അനുവദിക്കാനാകില്ലെന്നും പകരം യൂണിയന്‍കാരെ ഉപയോഗിച്ച് മാനുവല്‍ ആയി ചെയ്യണമെന്നതാണ് ആവശ്യം. അല്ലാത്തപക്ഷം അവര്‍ക്ക് നോക്കുകൂലി ആയി ഒരു നിശ്ചിത തുക കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായി അസോസിയേഷന് ഓഫ് പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ഭാരവാഹികള്‍ പറഞ്ഞു. അത്തിക്കയം, വലിയകുളം, ചൂരക്കുഴി ഭാഗങ്ങളില്‍ സമാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റിംഗ് ചെയ്ത് പരിചയം ഇല്ലാത്തവരെ തൊഴിലാളി യൂണിയന് ലേബലില്‍ ജോലിയെടുപ്പിക്കേണ്ട സാഹചര്യമാണ് കരാറുകാര്‍ക്കുള്ളത്. എല്ലാ തരത്തിലും അതീവ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുന്ന ചെറുകിട കരാറുകാര്ക്കുനേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സാഗര്‍ ഷറീഫ് എന്നിവര്‍ പറഞ്ഞു.
Read Moreആരോഗ്യ കേരളത്തിന് അഭിമാന നിമിഷം! നൂറിന്റെ നിറവിലും കോവിഡിനെ തോല്പിച്ച് കരുണാകരൻ നായർ
മാന്നാർ: ആരോഗ്യ കേരളത്തിന് അഭിമാന നിമിഷമായി നൂറാം വയസിലും കോവിഡിനെ തോൽപ്പിച്ച് കരുണാകരൻനായർ. നൂറിനു മുകളിൽ പ്രായമുണ്ടായിട്ടും കോവിഡിനെ പൊരുതി തോൽപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ സന്തോഷത്തിലാണ് കരുണാകരൻ നായരും കുടുംബവും. കോവിഡ് ബാധിച്ചു ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയിലായിരുന്ന മംഗലത്തേക്കുകാട്ടിൽ കരുണാകരൻ നായരാണ് നൂറാംവയസിൽ കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും കരുണാകരൻ നായർ നന്ദി രേഖപ്പെടുത്തി.
Read Moreകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പണിയെടുത്ത് അഭിമാനകരവും മാതൃകാപരവുമായ നേട്ടങ്ങൾക്കുടമ! ഐസിഎംആറിലെ ഉന്നതപഠനത്തിന് ജില്ലയിൽ നിന്ന് ഡോക്ടർ ദമ്പതികള്‍
പത്തനംതിട്ട: സമാനതകളില്ലാത്ത കോവിഡ് ചികിത്സകൾക്ക് മാർഗനിർദേശവും നേതൃത്വം നൽകി മുന്നിൽ നിന്ന ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷനെ ഐസിഎംആറിൽ മാസ്റ്റേഴ്സ് ഓഫ് പബ്ലിക് ഹെൽത്ത് ഉന്നത പഠനത്തിനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഭാര്യ പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി കൃഷ്ണയ്ക്കും ഇതേ കോഴ്സിൽ പ്രവേശനം ലഭിച്ചു. ഇവരെക്കൂടാതെ കാസർഗോഡ് എൻഎച്ച്എം ജില്ലാ മാനേജർ ഡോ.രാമൻ സ്വാതി വാമനാണ് ഐസിഎംആർ പഠനത്തിനു കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെയാൾ. സാംക്രമികരോഗങ്ങളെ സംബന്ധിച്ച തുടർ പഠനം ആരോഗ്യവകുപ്പിന്റെ ശന്പളത്തോടു കൂടി തന്നെയാണ്. 2020 മാർച്ച് മുതൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പണിയെടുത്ത് അഭിമാനകരവും മാതൃകാപരവുമായ നേട്ടങ്ങൾക്കുടമയാണ് ഡോ.എബി സുഷൻ. സമാനതകളില്ലാത്ത കോവിഡ്കാലത്തെ ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടവുമായി ചേർന്നുള്ള ഏകോപനങ്ങൾക്കും ചുക്കാൻ പിടിച്ചത് ഡോ.എബി സുഷനാണ്. 2020 മാർച്ച്…
Read Moreഭക്ഷണവിതരണക്കാർക്ക് വിലക്ക്, മദ്യത്തിന് സ്വാതന്ത്ര്യം ! ബിവറേജസ് വില്പനശാലകൾക്കു മുമ്പില്‍ നില്പ് സമരം ആറിന്…
പത്തനംതിട്ട: കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ ഇടപെടലുകൾ വൈകുന്നതിനെതിരെ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ തൊഴിൽ മേഖലകൾ പ്രവർത്തിക്കുന്പോൾ കാറ്ററിംഗ് മേഖലയോടു മാത്രം സർക്കാരിന്റെ അവഗണന തുടരുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വിവാഹ ചടങ്ങുകൾക്ക് കാറ്ററിംഗ് നടത്താൻ അനുവദിക്കണം. കാറ്ററിംഗ് രംഗത്തുള്ളവർക്ക് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകണം. വായ്പ തിരിച്ചടവിന് ആറുമാസത്തെ കാലതാമസം അനുവദിക്കണം. ചെറുകിട വ്യാപര മേഖലയിൽ ഉൾപ്പെടുത്തി ഈ രംഗത്തുള്ള തൊഴിലാളികൾക്കും ക്ഷേമനിധി സൗകര്യം ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആറിന് സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്പിൽ ഇരുപ്പ് സമരം നടത്തും. മറ്റ് ജില്ലകളിലെ ബിവറേജ് കോർപറേഷന്റെ ഒൗട്ട് ലെറ്റുകൾക്ക് മുന്പിൽ നില്പ് സമരവും നടത്തും. ഭക്ഷണ വിതരണത്തിന് അനുമതി നിഷേധിക്കുന്പോൾ മദ്യ വിതരണത്തിന്…
Read More