തിരുവല്ല: ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ വീഡിയോയിലെ കാഴ്ചശേഷി കുറവായ ജോസേട്ടന് ക്രിസ്മസ് സമ്മാനമായി സ്വപ്നഭവനം ലഭിച്ചു. സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ ക്രിസ്മസ് ദിനത്തില്‍ കറ്റോട് തലപ്പാലയില്‍ ജോസിന് (62) വൈക്കം വിജയലക്ഷ്മി കൈമാറി. സൗഹൃദ വേദി ചെയര്മാന് ഡോ.ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനിവര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റവ.ഷിജു മാത്യു ആശിര്‍വദിച്ചു. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സിബി സാം തോട്ടത്തില്‍, സുരേഷ് പരുത്തിക്കല്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, റെജി പാറപ്പുറം, ബിനു തങ്കച്ചന്, അനു ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. എങ്കിലും മലയാളികളുടെ പ്രിയപെട്ട പിന്നണി ഗായിക എത്തിയ വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികള്‍ ആവശ്യപെട്ട ഇഷ്ട ഗാനങ്ങള്‍ വിജയലക്ഷ്മി പാടിയതോടെ ലളിതമായി…
Read MoreCategory: Alappuzha
പുതുവത്സരാഘോഷം സൂക്ഷിച്ച്; നിയന്ത്രണം വിട്ടാൽ പിടി വീഴും; പോലീസിന്റെ കണ്ണുകൾ പിന്നാലെ…
അമ്പലപ്പുഴ: പുതുവത്സരം അടിച്ചുപൊളിക്കാമെന്ന് ആരും കരുതേണ്ട. നിയന്ത്രണം വിട്ടാൽ പിടി വീഴും. ഓർക്കുക… പോലീസിന്റെ കണ്ണുകൾ നിങ്ങളുടെ പിന്നാലെയുണ്ട്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ അഴിച്ചുമാറ്റി തകർത്തുപായാമെന്നു കരുതേണ്ട. സിസി ടിവി കാമറകളുടെ മിഴികൾ ഉറക്കമുണർന്ന് നിങ്ങളെ കാത്ത് വഴിയോരങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. അസമയങ്ങളിൽ ഒറ്റയ്ക്കും കൂട്ടംകൂടിയും നിലയുറപ്പിച്ചാൽ വിവരമറിയിക്കാൻ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗവും ഉണ്ട്. രാപകൽ പട്രോളിംഗ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകാൻ ഇടയുള്ള അക്രമങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ കർശന നിരീക്ഷണം. ഇതിന്റെ ഭാഗമായി പോലീസ് പരിശോധന കർശനമാക്കി. അമ്പലപ്പുഴ, പുന്നപ്ര പോലീസിന്റെ നേതൃത്വത്തിലാണ് മുഴുവൻ സമയ പരിശോധന ആരംഭിച്ചത്. അമ്പലപ്പുഴയിൽ സിഐ മനോജിന്റെ നേതൃത്വത്തിൽ രണ്ടു ബൈക്ക്, രണ്ടു ജീപ്പ് എന്നിവയിലാണ് പട്രോളിംഗ് നടത്തുന്നത്. പുന്നപ്രയിൽ സിഐ യഹിയയുടെ നേതൃത്വത്തിൽ മൂന്ന് ബൈക്കുകളിലും രണ്ട് ജീപ്പുകളിലുമാണ് പട്രോളിംഗ്. സ്റ്റേഷനുകളുടെ പരിധിയിലുള്ള ഇടറോഡുകളിൽ ഉൾപ്പെടെ പോലീസ് പെട്രോളിംഗ് നടത്തും. ഇതിന്…
Read Moreവള്ളംകുളം തടി ഉപകരണ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല; കോടിയുടെ നഷ്ടമെന്ന് ഉടമസ്ഥൻ
തിരുവല്ല: തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ അഗ്നിബാധ. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്സിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. തടിയും ഫ്ളൈവുഡും ഉപയോഗിച്ച് സോഫ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന യുണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. 5000 സ്ക്വയര്‍ ഫീറ്റോളം വരുന്ന യൂണിറ്റിലെ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പരിസരത്തു പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനം ഉള്‍പ്പെടെ അഗ്്നിക്കിരയായി.തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട , ചങ്ങനാശേരി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ മേല്‍ക്കൂര കത്തി താഴേക്കു പതിച്ചു. സ്ഥാപനത്തിന്റെ മുന്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ടു വീലര്‍ പൂര്‍ണമായും മിനിലോറി ഭാഗികമായും കത്തി. സ്ഥാപനത്തോടു ചേര്‍ന്ന…
Read Moreകാണാതായ വിദ്യാർഥിനി തോട്ടിൽ മരിച്ച നിലയിൽ; തോട്ടപ്പള്ളി പൊഴി മുഖത്തിനു സമീപത്തുനിന്നാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്
അമ്പലപ്പുഴ: പാലത്തിൽ നിന്ന് ചാടിയതായി കരുതുന്ന വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. തോട്ടപ്പള്ളി കന്നിമേൽ തെക്കേവീട്ടിൽ സുനിൽ കുമാർ- ദീപ ദമ്പതികളുടെ മകൾ നയനയുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ഒമ്പതോടെ തോട്ടപ്പള്ളി പൊഴി മുഖത്തിനു സമീപം കണ്ടെത്തിയത്. 15 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്പിൽവേ കനാലിലേക്ക് ചാടിയതായി സംശയം ജനിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. ഈ സമയം നയനയുടേതെന്ന് കരുതുന്ന ചെരുപ്പ് സ്പിൽവേക്കു സമീപത്തു നിന്നു കണ്ടെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തുടർന്ന തെരച്ചിലിനൊടുവിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
Read Moreനാട്ടുകാർ കൂടെ നിന്നു; ലേഖമോൾ വീണ്ടും മെംബർ; ഒരേ വാർഡിൽ തുടർച്ചയായി നാലാം ജയം; ലേഖമോൾക്കിത് നാടിന്റെ വിജയം
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒരേ വാർഡിൽ തുടർച്ചയായി നാലാം തവണയും നേടിയ ചരിത്രവിജയം ലേഖമോൾക്ക് നിരവധി പേരുടെ പ്രാർഥനയിൽ തെളിഞ്ഞ പുണ്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പത്തിൽച്ചിറ വീട്ടിൽ(നിള) സനലിന്റെ ഭാര്യ ലേഖമോളുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം നാടിന്റെ വിജയമായി ലേഖമോളും നാട്ടുകാരും കാണുന്നു. ഡിഐസിയിൽ തുടക്കംപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് ലേഖമോൾ നാലുതവണ തുടർച്ചയായി മത്സരിച്ചത്. ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകയായ ലേഖമോൾ 2005 ൽ ഡിഐസിയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. തുടർന്ന് 2010 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല. എന്നാൽ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് സ്വതന്ത്രയായി മത്സരിച്ച് ജയിച്ചു. കോൺഗ്രസ് വിമതയായി മത്സരിച്ച ലേഖാമോൾക്ക് 267 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ഇത്തണയും ഇതേ വാർഡിൽ സ്വതന്ത്രയായി മത്സരിച്ചാണ് വിജയം ആവർത്തിച്ചത്. ഓണറേറിയം തുക…ആശ്രയചാരിറ്റബിൾ സൊസൈറ്റിയുടെ ജില്ലാ കോർഡിനേറ്റർ…
Read Moreപകൽ സമയത്ത് വീട് അടച്ചിട്ട് വാറ്റും ,രാത്രിയായാൽ കച്ചവടം കുടുംബസമേതം വാഹനത്തിൽ സഞ്ചരിച്ച്; കായംകുളത്തെ കുടുംബ വാറ്റുകാരൻ അനന്തുവിനെ പൊക്കിയപ്പോൾ…
കായംകുളം : ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വ്യാജ വാറ്റ് കേന്ദ്രത്തിൽ കായംകുളം എക്സൈെസ് സംഘം നടത്തിയ റെയ്ഡിൽ 650 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. കായംകുളം കീരിക്കാട് കണ്ണംമ്പള്ളി ഭാഗം ലക്ഷ്മി സദനത്തിലെ വാടക വീട്ടിലാണ് റെയ്ഡ് നടത്തിയത്. ചിങ്ങോലി സ്വദേശിയായ കാവിൽ വീട്ടിൽ അനന്തകുമാറും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് വൻതോതിൽ വ്യാജ ചാരായം ഉത്പാദിപ്പിച്ചു വന്നതെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീർഷ പറഞ്ഞു.പകൽ സമയങ്ങളിൽ വീട് അടച്ചിട്ട് ചാരായം ഉത്പാദിപ്പിച്ച് രാത്രികാലങ്ങളിൽ കുടുംബസമേതം യാത്ര ചെയ്ത് ഇടപാടുകാർക്ക് ചാരായം എത്തിച്ച് കൊടുക്കുകയാണ് പതിവെന്നും എക്സൈസ് കണ്ടെത്തി . പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ കൊച്ചു കോശി, സുനിൽ കുമാർ…
Read Moreഅമിതവേഗം ചോദ്യം ചെയ്തു; യുവാവിന്റെ മൂക്കിന്റെ പാലം തകർത്തു; എട്ടംഗ സംഘത്തിനെതിരേ കേസെടുത്ത് പോലീസ്
അമ്പലപ്പുഴ: ബൈക്ക് റൈഡർമാരുടെ അമിതവേഗം ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനം. മർദനത്തിൽ യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ബൈക്ക് വേഗം കുറച്ച് ഓടിക്കാൻ പറഞ്ഞതിന് പുറക്കാട് പഞ്ചായത്ത് പത്താം വാർഡ് തോട്ടപ്പള്ളി പൊക്കണം പറമ്പിൽ ബിജു(40)വിനാണ് എട്ടംഗ സംഘത്തിന്റെ മർദനമേറ്റത്. മർദനത്തിൽ മൂക്കിൻ്റെ പാലം തകർന്ന ബിജുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. കായംകുളത്തു നിന്നെത്തിയ ബൈക്ക് റൈഡേഴ്സ് ടീമംഗങ്ങളായ യുവാക്കൾ ബിജുവിൻ്റെ വീടിനു സമീപത്തുകൂടി അമിത വേഗത്തിൽ പോയത് ചോദ്യം ചെയ്തത് വാക്കുതർക്കത്തിനു കാരണമാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നുവെന്ന് ബിജു അമ്പലപ്പുഴ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പത്തോളം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
Read Moreമുഖ്യമന്ത്രിയെ ലീഗ് വർഗീയവാദിയായി ചിത്രീകരിക്കുന്നത്കേരളീയ സമൂഹം അവജ്ഞയോടെ തളളുമെന്ന് മന്ത്രി ജലീൽ
ചേര്‍ത്തല: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചത് മുസ്ലിംലീഗ് വർഗീയ കണ്ണിലൂടെ എല്ലാം കാണുന്നതിനാലാണെന്നും രാഷ്ട്രീയ സ്വത്വം ഉപേക്ഷിച്ച ലീഗ് മതസാമുദായിക സ്വത്വം സ്വീകരിച്ചതിന്റെ കുഴപ്പാമാണതെന്നും മന്ത്രി കെ.ടി ജലീൽ. ചേർത്തലയിൽ എംബിബിഎസ് പ്രവേശനം നേടിയ ഓമനക്കുട്ടന്റെ മകളെ വീട്ടിലെത്തി അനുമോദിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ നിയന്ത്രിക്കുന്നത് കേരള കോൺഗ്രസോ, ആർഎസ്പിയോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ആർക്കും ഇങ്ങനെ വ്യാഖ്യാനം ഉണ്ടാകില്ല. ലീഗിനെ പരാമർശിച്ചപ്പോൾ പ്രതിലോമപരമായി ചിത്രീകരിക്കുന്നത് അവർ വർഗീയ കണ്ണിലൂടെ എല്ലാം കാണുന്നത് കൊണ്ടാണ്. ആർഎസ്എസ് വർഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ആരാണ് നിലകൊള്ളുന്നതെന്ന് നാടിനറിയാം. വർഗീയവിരുദ്ധ പടനായകനായ മുഖ്യമന്ത്രിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് കേരളീയ സമൂഹവും ലീഗ് പ്രതിനിധാനംചെയ്യുന്ന ജനവിഭാഗവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
Read Moreബ്രില്ലിയുടെ ബ്രില്ലിയന്റ് കാണാനിരിക്കുന്നേയുള്ളു..! ബോബിയുടെ പിന്തുണയിൽ ബ്രില്ലി ഇനി പഴവങ്ങാടി 12-ാം വാർഡ് നയിക്കും
ഐത്തല (റാന്നി): സമാനതകളില്ലാത്ത ദുരിതങ്ങളെയും ദുരന്തങ്ങളെയും മനക്കരുത്തോടെ നേരിട്ട് ഒരു നാടിനെ സംരക്ഷിച്ചു നിര്‍ത്തിയ ജനപ്രതിനിധിക്കു കൂട്ടായി നിന്ന പ്രിയതമ വാര്‍ഡിന്റെ അമരക്കാരിയായി. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ 12 -ാം വാര്‍ഡിനെയാണ് ബ്രില്ലി ബോബി പ്രതിനിധീകരിക്കുന്നത്. 2015 – 20 ഭര്‍ത്താവ് ബോബി ഏബ്രഹാം പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണിത്. കേരളത്തില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലൂടെ ശ്രദ്ധേയമായ റാന്നിയിലെ ഐത്തല പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ്. അന്ന് ജനപ്രതിനിധിയായിരുന്ന ബോബി ഏബ്രഹാം വാര്‍ഡിലെ ജനങ്ങള്‍ക്കുവേണ്ടി നടത്തിയ സേവനത്തിന്റെ അംഗീകാരമായി സ്വതന്ത്രയായി മത്സരിച്ച ബ്രില്ലി ബോബിക്ക് 547 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം. ആകെ പോള്‍ ചെയ്ത 992 വോട്ടില്‍ 705 എണ്ണവും ബ്രില്ലിക്കായിരുന്നു.2015 ല്‍ എല്‍ഡിഎഫ ്സ്വതന്ത്രനായാണ് ബോബി ഏബ്രഹാം വിജയിച്ചത്. എന്നാല്‍ പിന്നീട് പഞ്ചായത്ത് കമ്മിറ്റിയിലുണ്ടായ ചില തര്‍ക്കങ്ങളില്‍ അദ്ദേഹം നിലപാട് മാറ്റി.…
Read Moreദളിത് യുവതിക്കുനേരേ ആക്രമണം; ശരീരത്ത് ചൂടുവെള്ളം ഒഴിച്ചു, കമ്പിവടിക്ക് കൈ തല്ലി ഒടിച്ചു; വളർത്തുനായെ തല്ലിക്കൊന്നു; കായം കുളത്ത് നടന്ന അയൽവാസികളുടെ ക്രൂരത ഇങ്ങനെ…
കായംകുളം: അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ദളിത് യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് എസ്സി എസ്റ്റി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ശരീരത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും പിന്നീട് കമ്പിവടിക്ക് കൈ തല്ലി ഒടിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. വീട്ടിലെ വളർത്തുനായയെ ചങ്ങലയോടെ തൂക്കിയെടുത്ത് അടിച്ചുകൊന്നതായും പരാതിയുണ്ട്. കായംകുളം കൃഷ്ണപുരം പുള്ളികണക്ക്, കറുകത്തറയിൽ സരിതയാണ് (23) ആക്രമണത്തിനിരയായത്. കഴിഞ്ഞ 16നായിരുന്നു സംഭവം. ഒരാഴ്ചയായി സരിത സ്ഥലത്തില്ലായിരുന്നു. ഇവർ വീട്ടിലെത്തിയപ്പോൾ വീടിന്റെ കതക് പൊളിച്ച് അകത്തു കയറിയ ചിലർ സാധനങ്ങൾ കവർന്നതായും ഇതേ ചൊല്ലി അയൽവാസിയുമായുണ്ടായ നിസാര തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നുമാണ് പറയപ്പെടുന്നത്. തർക്കത്തിനിടെ അയൽപ്പക്കക്കാർ സരിതയുടെ ദേഹത്തേക്ക് തിളപ്പിച്ച വെള്ളം ഒഴിപ്പിച്ച് പൊള്ളലേൽപ്പിച്ചിരുന്നു. ഇതിന് കായംകളം ഗവ:താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പോലീസിൽ പരാതിയും നൽകി. തുടർന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ്…
Read More