ചമ്പക്കുളം: പുനർനിർമിച്ച എസിറോഡിലെ പ്രധാന പാലങ്ങളുടെ കൈവരികൾ സുരക്ഷിതമല്ലെന്ന് ആക്ഷേപം. എസി റോഡിൽ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലാണ് നദികൾക്ക് കുറുകെ വലിയ പാലങ്ങൾ നിർമിച്ചിരിക്കുന്നത്. റോഡിന്റെ പുനർനിർമാണത്തോടെ ഈ പാലങ്ങളുടെ വീതി കൂട്ടുന്നതിനായി നിലവിലുണ്ടായിരുന്ന പാലങ്ങൾക്ക് സമാന്തരമായി ഒരോ പാലം കൂടി നിർമിക്കുകയായിരുന്നു. കിടങ്ങറ, നെടുമുടി പാലങ്ങളുടെ നിർമാണം പൂർത്തിയായി. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം അന്ത്യഘട്ടത്തിലുമാണ്. ഈ പാലങ്ങൾ നിർമിച്ചപ്പോൾ പുതിയ പാലത്തോട് ചേർന്ന് ഉയരത്തിൽ കൈവരികളും നിർമിച്ചു. നിലവിലുണ്ടായിരുന്ന പാലങ്ങളിലും വശങ്ങളിൽ ഒരടിയോളം ഉയരത്തിൽ നടപ്പാത നിർമിച്ചു. പുതുതായി പഴയ പാലത്തിൽ നടപ്പാത നിർമിച്ചപ്പോൾ നിലവിലിരുന്ന കൈവരിയുടെ ഉയരം രണ്ടടി പോലും ഇല്ലാത്ത അവസ്ഥയാണ്. പാലങ്ങളിൽ കൈവരി സ്ഥാപിക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷ ഒരുക്കുന്നതിനാണ്. എന്നാൽ, നിലവിൽ രണ്ടടി പോലും ഉയരമില്ലാത്ത പഴയ പാലങ്ങളിലെ കൈവരികൾ അപകടം വിളിച്ചു വരുത്തുന്നതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്കൂൾ…
Read MoreCategory: Alappuzha
ആനയുടെ സമീപം കൈക്കുഞ്ഞുമായി സാഹസം; സ്വമേധയാ കേസെടുത്ത് പോലീസ്; പാപ്പാൻ ജിതിൻ പോലീസ് കസ്റ്റഡിയിൽ
ആലപ്പുഴ: കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്. സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Read Moreകോഴിയിറച്ചിയുടെ വില കുതിച്ചുകയറുന്നു; വ്യാപാരികൾ പ്രതിസന്ധിയിൽ;200 കടന്നേക്കുമെന്ന് സൂചന
കായംകുളം : ക്രിസ്മസും പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ് ചില ഇടങ്ങളിൽ വില 180 ന് മുകളിലാണ്.വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരും ദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻ കിട കോഴി ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ…
Read Moreതൊടുപുഴ മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയിൽ വൻ കാട്ടുതീ; സാഹസികമായി തീ അണച്ച് നാട്ടുകാരും ഫയർഫോഴ്സും
തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയിൽ വൻ കാട്ടു തീ. ഫയർ ബീറ്ററുകളും പച്ചിലക്കന്പുകളുമായി ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് വാഹനം എത്താത്ത പ്രദേശത്തേയ്ക്ക് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ തീയണച്ചത്. കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകൾഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തൊടുപുഴയിൽനിന്ന് അഗ്നി രക്ഷാം സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങൾ മലമുകളിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങൾ തീപിടിത്തം ഉണ്ടായ ഇടത്തെത്തിയത്. വാട്ടർ ടാങ്കറുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫയർ ബീറ്ററുകൾ, പച്ചിലക്കന്പുകൾ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു…
Read Moreകേരള ബാങ്ക് കാരക്കാട് ശാഖയിൽ കവർച്ചാശ്രമം: സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി നാട്ടുകാർ
ചെങ്ങന്നൂർ: കാരക്കാട് കേരള ബാങ്ക് ശാഖയിൽ വൻ കവർച്ചാശ്രമം. ബാങ്കിന്റെ പ്രധാനവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഫയലുകൾ വാരിവലിച്ചിട്ടെങ്കിലും പണമോ മറ്റു രേഖകളോ നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. കോടികളുടെ ഇടപാട് നടക്കുന്ന ബാങ്കിൽ സിസിടിവി അടക്കമുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാത്തതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാരക്കാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ബാങ്കിൽ കഴിഞ്ഞ ദിവസമായിരുന്നു കവർച്ചാ ശ്രമം നടന്നത്. പ്രധാന വാതിലിനു മുന്നിലെ ഗ്രില്ലും കതകും തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇന്നലെ രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരനാണ് വാതിൽ തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെങ്ങന്നൂർ സിഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.…
Read Moreനെല്ലുസംഭരണം സുഗമമാക്കുന്നതിന് ഇടപെടുമെന്ന് മന്ത്രി വി.എൻ. വാസവൻ
ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ലുസംഭരണം സുഗമമാക്കുന്നതിന് സഹകരണമേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു സഹകരണ സംഘങ്ങൾ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’ എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാരംഗത്തും മുന്നേറ്റം നടത്താൻ സഹകരണ മേഖലയ്ക്ക് സാധിച്ചു.ഉത്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു. സഹകരണ പ്രസ്ഥാനങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും…
Read Moreപിന്നിലൂടെയെത്തി യുവതിയെ കയറിപ്പിടിച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രം വലിച്ചു കീറി; യുവാവ് അറസ്റ്റിൽ
കോന്നി: സ്ത്രീത്വത്തെ അപമാനപ്പെടുത്താന്‍ ശ്രമിച്ചയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വി.കോട്ടയം താന്നിക്കുഴി പാറയില്തെക്കേതില് വിഷ്ണു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. റബര്‍തോട്ടത്തില്‍ വിറക് ശേഖരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ എത്തിയ വിഷ്ണു കടന്നു പിടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്നാണ് കേസ്. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് എസ്ഐ എസ്. ശ്യാം, എഎസ്ഐ അഭിലാഷ്, സിപിഒ ജോമോന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ വിഷ്ണു കോന്നി പോലീസ് സ്റ്റേഷന് റൗഡിലിസ്റ്റില്പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.
Read Moreപോക്സോ കേസില്‍ ജാമ്യം നിൽക്കാനെത്തിയത് സിഐ; വാർത്ത ചോർന്നു, സിഐയ്ക്കെതിരെ വകുപ്പ് തല അന്വേഷണം
പത്തനംതിട്ട: പോക്സോ കേസ് കുറ്റാരോപിതന് ജാമ്യക്കാരനായി എത്തിയ സിഐ പുലിവാലെന്നുകണ്ട് തലയൂരിയെങ്കിലും വകുപ്പുതല അന്വേഷണം നേരിടണം. പത്തനംതിട്ട സൈബര്‍ സെല്‍ സിഐ സുനില്‍ കൃഷ്ണനാണ് ജാമ്യം നിന്നത്. 13കാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്കുട്ടിക്കു വേണ്ടിയാണ് സുനില്‍ കൃഷ്ണന് ജാമ്യം നിന്നത്. ഇരുവരും അയല്‍വാസികളാണ്. പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് ശങ്കരന്‍കുട്ടിയെ അറസ്റ്റ്് ചെയ്തത്. അറസ്റ്റിലായതിനു ശേഷം 40 ദിവസത്തോളം ജയിലിലായിരുന്ന ശങ്കരന്‍കുട്ടിക്കായി കഴിഞ്ഞമാസം 30നാണ് സിഐ അടക്കം രണ്ടുപേര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരായത്. പിന്നാലെ വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന് ജാമ്യത്തില്‍ നിന്ന് ഒഴിഞ്ഞു. തുടര്‍ന്ന് മറ്റൊരാള്‍ ജാമ്യം നിന്നു. ഇക്കാര്യം സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Moreഇന്‍സ്റ്റഗ്രാം പ്രണയം; പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ
അടൂർ: പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി. പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ്. അജീഷ് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണ്മാനില്ല എന്ന വിവരം കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ അറിയിച്ചതിനേ തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അജീഷിനെയും പെൺകുട്ടിയെയും കരുവാറ്റ ഈവി വായനശാലയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ വീടിനടുത്തുവച്ച് കുട്ടിയെ കണ്ട് പരിചയമായ അജീഷ് ഇന്‍സ്റ്റഗ്രാം വഴി തുടര്‍ച്ചയായി സന്ദേശങ്ങൾ അയച്ചും ഫോണിലൂടെ നിരന്തരം വിളിച്ചും വീട്ടുകാരറിയാതെ പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോകുകയിരുന്നു. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ, വിനോദ്, അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read Moreതിരുവൻവണ്ടൂർ ജനകീയ ആരോഗ്യകേന്ദ്രം നാശത്തിലേക്ക്; ദുരിതത്തിലായത് അഞ്ച് വാർഡുകളിലെ ജനങ്ങൾ
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാപള്ളത്ത് പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രം പുനരുദ്ധരിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്ഥാപനം നിലച്ചതോടെ പഞ്ചായത്തിലെ 3, 4, 5, 6, 13 വാർഡുകളിലെ ജനങ്ങളാണ് ചികിത്സാ സൗകര്യമില്ലാതെ വലയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ചു; പക്ഷേ തുറന്നില്ല2018-ലെ പ്രളയത്തിനു ശേഷം സബ് സെന്ററിൽ ലക്ഷക്കണക്കിനു രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പഴയ ഭിത്തികൾ നിലനിർത്തി മേൽക്കൂരയിലെ അപാകതകൾ പരിഹരിക്കുകയും കേടായ ഓടുകൾ മാറുകയും സീലിംഗ് സ്ഥാപിക്കുകയും ചെയ്തു. തറയിൽ ടൈൽ പാകുകയും മുറ്റത്തേക്ക് ഷീറ്റ് ഇറക്കുകയും ചെയ്തെങ്കിലും തുടർപ്രവർത്തനങ്ങൾ മാത്രം നടന്നില്ല. നിലവിൽ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ നിലയിലാണ്. സാമൂഹ്യവിരുദ്ധ ശല്യംപ്രളയത്തിനു മുൻപ് ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും മരുന്നും ഇവിടെ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ നിസാര രോഗങ്ങൾക്കുപോലും മൂന്നു കിലോമീറ്റർ…
Read More