പയ്യന്നൂര്‍:മസ്കറ്റിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് നിരവധിയാളുകളെ കബളിപ്പിച്ച രാമന്തളി സ്വദേശി അറസ്റ്റില്‍. രാമന്തളി കണ്ണങ്ങാട്ടെ കൊയ്യോടന്‍ വിജീഷി(28)നെയാണ് ഇരിട്ടി എടപ്പുഴയിലെ ടെസിന് ജോസഫിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. മസ്കറ്റിലെ അല്‍തുര്‍ക്ക് കമ്പനിയില്‍ കാറ്ററിംഗ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് ഇയാള്‍ വീസക്കായി പണം വാങ്ങിയത്. കഴിഞ്ഞ ജൂലൈ ഒമ്പത് മുതല്‍ സെപ്റ്റംബര്‍ 11 വരെ നാല് തവണകളിലായാണ് ഇയാള്‍ ടെസിന് ജോസഫില്‍നിന്നും 19,250 രൂപ വീസക്കായി വാങ്ങിയത്. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരന് പോലീസില്‍ പരാതിയുമായെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പതിനഞ്ചോളം പേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായാണ് വിവരം ലഭിച്ചത്. വളരെ തന്ത്രപൂര്‍വമാണ് ഇയാള്‍ വലയിലാകുന്നവരെ കബളിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പയ്യന്നൂരിലെ ട്രാവല്‍ ഏജന്‍സിയില്‍ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് ഇടപാടുകാരുടെ വിശ്വാസമാര്‍ജിക്കുകയാണ് ആദ്യഘട്ടം. ടിക്കറ്റിനുള്ള തുക ചെക്കെഴുതിയാണ് ട്രാവല്‍…
Read MoreCategory: Kannur
ഏഴിമലയിലെ സ്വാമി ഗോപാല്‍ജിയുടെ തിരോധാനം കൊലപാതകമോ ? ദുരൂഹതകളുടെ ചുരുളുകളഴിക്കാന്‍ പോലീസ്; ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥയറിയാനും ദുരൂഹതകളുടെ ചുരുളഴിക്കാനും പോലീസ്. ഇതിനായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അന്പലം റോഡിലെ ഗോപാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിനു സമീപം ഗോപാല്‍ജിയുടെ തിരോധാനത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാല നടത്തിയിരുന്നു .ഈ പരിപാടിയിലാണ് 2003ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തിന്റെ നിഗൂഢതകള്‍ മറനീക്കിക്കൊണ്ടുള്ള ഗോപാലകൃഷ്ണ ഷേണായിയുടെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: “ഹനുമാന് പ്രതിമയുള്‍പ്പെടുന്ന ഗോപാല്‍ജിയുടെ പരത്തിക്കാട്ടെ സ്ഥലം കൈക്കലാക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരിലെ ഒരു വ്യാപാരി ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തിയിട്ടും അന്ന് ഒപ്പിട്ടുകൊടുവാന് ഗോപാല്‍ജി തയ്യാറായില്ല. സ്വാമി ഗോപാല്‍ജി നാടുവിട്ട് പോയതല്ല. പരത്തിക്കാട് ആശ്രമത്തില്‍ വെച്ച് ഗോപാല്‍ജിയെ വ്യവസായി ഉന്തിയിട്ടു. എന്നിട്ട് നീ…
Read Moreകണ്ണൂർ വിമാനത്താവളം പ്രവേശനം നിരോധിച്ച മേഖലകളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ പ്രവേശനം: അന്വേഷണം തുടങ്ങി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവേശനം നിരോധിച്ച മേഖലകളിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പടെയുള്ളവർ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതായി കിയാൽ എംഡി വി. തുളസീദാസ് അറിയിച്ചു. വിമാനത്താവളത്തിലെ ഫയർ എൻജിനിലടക്കം സിപിഎം പ്രാദേശിക നേതാക്കൾ കയറി എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ മാസം അഞ്ചു മുതൽ 12 വരെ വിമാനത്താവളം പൊതുജനങ്ങൾക്ക് കാണാൻ തുറന്നു കൊടുത്തിരുന്നു. ഇതിനിടെയാണ് നിരോധിത മേഖലകളിൽ സിപിഎം പ്രവർത്തകർക്ക് പ്രവേശനം നൽകിയെന്ന ആക്ഷേപമുയർന്നത്. സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തതോടെ വിമാനത്തവളത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കും മാത്രമാണ് പ്രവേശനം നൽകുകയെന്ന് അദ്ദേഹം അറിയിച്ചു.
Read Moreചോക്ലേറ്റിൽ ചത്ത പ്രാണികള്‍; പരാതിയെക്കുറിച്ച് ആരോഗ്യ വകുപ്പ് നേരിട്ട് പരിശോധിച്ചു.
ബദിയഡുക്ക: ചോക്ലേറ്റ് പായ്ക്കറ്റിനുള്ളിൽ ചത്ത പ്രാണികളെന്നു പരാതി. ഗോളിയടുക്കയിലെ ഒരു കടയില്‍ നിന്നു വിറ്റ മിഠായികളിലാണ ് പ്രാ ണികളും കറുത്ത നിറമുള്ള മറ്റു സാധ നങ്ങളും കാണപ്പെട്ടത്. പരാതിയെക്കുറിച്ച് ആരോഗ്യ വകുപ്പ് നേരിട്ട് പരിശോധിച്ചു. രണ്ടു രൂപ മുതല്‍ 10 രൂപ വരെ വിലയുള്ള പാക്കറ്റ് മിഠായികളാണ് ഗ്രാമ പ്രദേശങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നത്. ഒരു വിദ്യാർഥിയാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
Read Moreനിലമൊരുക്കാൻ വയൽക്കിളികൾ; സിപിഎം, കർഷകസംഘം പ്രവർത്തകർ തടഞ്ഞു; കീഴാറ്റൂരിൽ സംഘർഷാവസ്ഥ
തളിപ്പറമ്പ്: ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന കീഴാറ്റൂര്‍ വയലില്‍ കൃഷി നടത്തുന്നതിനെചൊല്ലി സംഘര്‍ഷാവസ്ഥ. ഇന്നു രാവിലെ വയൽക്കിളികളുടെ നേതൃത്വത്തിൽ ട്രാക്ടർ എത്തിച്ച് നിലമൊരുക്കൽ ആരംഭിച്ചെങ്കിലും സിപിഎം, കർഷകസംഘം പ്രവർത്തകർ തടഞ്ഞു. ഇതേത്തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പ്രവൃത്തി നിർത്തിവച്ച വയൽക്കിളികൾ നാളെ കൃഷിനിലം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ കൂവോട് ത്രീഡി നോട്ടിഫിക്കേഷന്‍ വന്ന വയലുകളില്‍ കര്‍ഷകസംഘം കൃഷിയിറക്കുന്നുണ്ടെന്നും കൂടാതെ ഏറ്റെടുത്ത സ്ഥലത്തെ തെങ്ങുകളില്‍ നിന്ന് കള്ള് ചെത്തും നടത്തുന്നുണ്ട്. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള കര്‍ഷകസംഘവും സിപിഎം ലോക്കല്‍ കമ്മറ്റിയും കര്‍ഷകരുടെ വീടുകള്‍ കയറിയിറങ്ങി കൃഷി നടത്തരുതെന്ന് ആവശ്യപ്പെടുകയാണെന്നും ഇതിനെതിരെ രംഗത്തിറങ്ങുമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. നിലം ഉഴുതുന്നതിനായി ഇവിടെ ട്രാക്ടറും എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ മുതല്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നിലമൊരുക്കി കൃഷിയാരംഭിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
Read Moreആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ള; തമിഴ്നാട്ടിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്യാൻ തലശേരി പോലീസ് മധുരയിലേക്ക്
തലശേരി: തലശേരി മത്സ്യവ്യവസായി പി.പി.എം. മജീദിന്റെ സെയ്ദാർ പള്ളിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം കൊള്ളയടിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്യാൻ തലശേരി പോലീസ് മധുരയിലേക്ക്. ഇന്നലെ അറസ്റ്റിലായ തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ നെല്ലായ് മുരുകൻ എന്ന ശങ്കർനാരായണൻ (64), അറുമുഖപാണ്ടി (45) എന്നിവരെ ചോദ്യം ചെയ്യാനായി തലശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും. അറുമുഖ പാണ്ടിയാണ് കൊള്ളസംഘത്തിലെ മുഖ്യപ്രതി. ഇവരെ ചോദ്യംചെയ്യാനായി മധുരയിലേക്ക് പോകുന്നത്. തലശേരിയിലെ തട്ടിപ്പിനുശേഷം തമിഴ്നാട്ടിലേക്കു കടന്ന സംഘത്തെക്കുറിച്ച് തലശേരി എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ എൻ.പി. ആസാദ്, എസ്ഐ എൻ. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുനെൽവേലിയിൽ ഉണ്ടെന്നു വിവരം ലഭിച്ചു. ഇതേത്തുടർന്ന് തലശേരി പോലീസ് തമിഴ്നാട് പോലീസിന് വിവരം കൈമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഇതോടെ കൊള്ളസംഘത്തിലെ ഒൻപതുപേർ പിടിയിലായി. നേരത്തെ മലപ്പുറം…
Read Moreപയ്യന്നൂർ എടാട്ട് ടാങ്കർ ലോറിയുംകാറും കൂട്ടിയിടിച്ച് 4 മരണം; അപകടം ഇന്നു പുലർച്ചെ; അഞ്ചുപേർക്ക് ഗുരുതരപരിക്ക്
പയ്യന്നൂർ/തളിപ്പറന്പ്: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനുപോവുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെ പയ്യന്നൂർ എടാട്ട് കോളജ് ബസ് സ്റ്റോപ്പിന് അടുത്തുവച്ചായിരുന്നു അപകടം. തൃശൂർ കൂർക്കഞ്ചേരിയിലെ ബിന്ദുലാൽ (48), മകൾ ദിയ (10) സഹോദരി ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, മകൾ നിയ, സഹോദരി ബിംബിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൊല്ലൂർ മൂകാംബികയിലേക്ക് പോവാനായി ഇന്നലെ രാത്രി 10.30ഓടെ തൃശൂരിൽനിന്ന് ഇവർ യാത്ര തിരിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് എടാട്ട് പയ്യന്നൂർ ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.…
Read Moreദളിത് വിരുദ്ധ പരാമർശം; എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്
കാസർഗോഡ്: ദളിത് സമുദായത്തെ ആക്ഷേപിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്. ഹൊസ്ദുർഗ് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. എൽഐസി ജീവനക്കാരൻ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്. സ്വകാര്യ ചാനലിന്റെ ചർച്ചയിൽ മാവിലൻ സമുദായാംഗമായ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ പരാമർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എസ്സി-എസ്ടി ആക്ട് 31 പ്രകാരമാണു കേസ്. അതേസമയം, തനിക്കെതിരേയുണ്ടായ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും താൻ എഴുതിയതും പറഞ്ഞതും ദളിത് വിഭാഗത്തിനുവേണ്ടിയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ഡിസി ബുക്സിന്റെ ചർച്ചയിൽ പറഞ്ഞ വാക്കുകൾ കേട്ട് പരാതിക്കാരൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പന്തിഭോജനം എന്ന തന്റെ കഥയെ ആസ്പദമാക്കിയായിരുന്നു ചർച്ച. ദളിത് അനുകൂല കഥ ചർച്ചചെയ്യുന്പോൾ തനിക്കറിയാവുന്ന ഒരാൾ വെളുത്ത യുവതിയെ കല്യാണം കഴിച്ചിട്ടുണ്ടെന്നും അയാൾ ഉദ്യോഗസ്ഥനാണെന്നും പരാമർശിച്ചിരുന്നു. അല്ലാതെ ആരുടെയും പേര് പറയുകയുണ്ടായില്ല. പ്രസ്തുത ചർച്ച ചാനലിൽ വന്ന കാര്യം പോലും തനിക്കറിയില്ലെന്നും സന്തോഷ് പറഞ്ഞു.
Read Moreവയോധികയെ പരിചരിക്കാനെത്തി ഒൻപതു പവൻ മോഷ്ടിച്ച കേസിൽ ഹോം നഴ്സ് അറസ്റ്റിൽ
പയ്യന്നൂർ: വയോധികയെ പരിചരിക്കാനെത്തി ഒൻപതു പവൻ ആഭരണങ്ങളുമായി മുങ്ങിയ ഹോംനേഴ്സ് അറസ്റ്റിൽ. കാസർഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനി രാധ ജാനകി (48)യെന്ന ഹോംനേഴ്സിനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള വയോധികയെ പരിചരിക്കാനായി രാധ ജാനകിയെ ഹോംനേഴ്സ് ആയി നിർത്തിയിരുന്നു. ഇതിനിടയിലാണ് ഒൻപതു പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തി ഹോം നഴ്സ് കടന്നത്. ഇതു സംബന്ധിച്ച് വയോധികയുടെ മകൾ കമ്പിൽ സ്വദേശിനി പ്രിയ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു പയ്യന്നൂർ എസ്ഐ കെ.പി ഷൈൻ നടത്തിയ അന്വേഷണത്തിലാണു ഹോം നഴ്സ് കുടുങ്ങിയത്. പോലീസ് പിടികൂടിയ പ്രതി കുറ്റസമ്മതം നടത്തിയതിനെ തുടർന്നു പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മോഷണമുതൽ രണ്ടുലക്ഷം രൂപയ്ക്കു പണയംവച്ചതായി പ്രതി പോലീസിനോടു പറഞ്ഞു.
Read Moreകൂത്തുപറമ്പിൽ വീണ്ടും ലോട്ടറി തട്ടിപ്പ്; ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്കി വയോധികയിൽനിന്ന് പണം തട്ടിയതായി പരാതി
കൂത്തുപറമ്പ്: ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നല്കി ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിയായ വയോധികയിൽ നിന്നും യുവാവ് രണ്ടായിരം രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ കൂത്തുപറമ്പ് ബീവറേജസ് കോർപറേഷനു സമീപത്തായിരുന്നു സംഭവം. ലോട്ടറി വിൽപ്പനക്കാരി വേങ്ങാട് സ്വദേശിനി പദ്മിനിയാണു തട്ടിപ്പിന് ഇരയായത്. അവസാന നാലക്കത്തിനു രണ്ടായിരം രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചു യുവാവ് 11 ന് നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് പദ്മിനിക്കു നല്‍കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയ പദ്മിനി യുവാവിനു 1500 രൂപയും 500 രൂപയ്ക്ക് ടിക്കറ്റും നല്കി. പിന്നീട് ഈ ടിക്കറ്റ് പദ്മിനി കൂത്തുപറമ്പിലെ ലോട്ടറി ഏജൻസിയിൽ നല്‍കിയപ്പോഴാണു താൻ കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. ലോട്ടറി സ്റ്റാളിൽ വച്ചു ടിക്കറ്റ് സ്കാൻ ചെയ്തു പരിശോധിച്ചപ്പോഴാണു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റാണിതെന്നു വ്യക്തമായത്. കണ്ണൂരിലെ ലോട്ടറി ഏജൻസിയുടെ സീലാണ് ഈ ടിക്കറ്റിനു പുറത്തുപതിച്ചിട്ടുള്ളത്. ഒറിജിനൽ ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് ആയിരിക്കാം ഇതെന്നും സംശയിക്കുന്നു. പദ്മിനിയുടെ പരാതിപ്രകാരം കൂത്തുപറമ്പ് പോലീസ്…
Read More