നെടുമ്പാശേരി: ബിവറേജസ് ജീവനക്കാരന്റെ തലയിൽ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. കിടങ്ങൂർ തുറവൂർ മാമ്പിള്ളി മാർട്ടിൻ (46) ആണ് അറസ്റ്റിലായത്. നെടുമ്പാശേരിയിലെ ബിവ്റേജസ് ഔട്ട്ലെറ്റ് ജീവനക്കാരനായ ചേരാനല്ലൂർ സ്വദേശി സേവ്യർ തോമസി(56)നെയാണ് പ്രതി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ സേവ്യർ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. വൈകുന്നേരം നാലോടെ ഔട്ട്ലെറ്റിലെത്തിയ പ്രതിക്ക് മാസ്കില്ലാത്തതിനാൽ മദ്യം നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം സേവ്യർ ചായ കുടിക്കാനിറങ്ങിയപ്പോൾ ഓട്ടോറിക്ഷയിൽ കാത്തിരുന്ന പ്രതി പിന്നിലൂടെ വന്ന് കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പ്രതിയെ പിടികൂടി നാട്ടുകാരാണ് പോലീസിനു കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kochi
മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവം; നാലു പേരെ ചുറ്റിപ്പറ്റി അന്വേഷണം
കൊച്ചി: ഇടപ്പള്ളി ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചന. സെക്യൂരിറ്റി ജീവനക്കാര്‍ തോക്ക് കണ്ടെടുക്കുന്നതിനു മുമ്പ് മുന്‍വശത്തെ ട്രോളി പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന നാലു പേരെ ഇതുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്നതായും വിവരമുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ടു പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവദിവസം മാളില്‍ എത്തിവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആലുവയില്‍നിന്നു കസ്റ്റഡിയിലെടുത്ത വയോധികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വിട്ടയച്ചത്. 86 വയസുകാരനായ ഇയാള്‍ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ വീട്ടുകാരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ മാളില്‍ എത്തിയതിന്റെയും…
Read Moreബിരിയാണിയുണ്ടാക്കാൻ വിളിച്ചുവരുത്തി കൂട്ടമാനഭംഗം! സംസ്ഥാനം വിട്ടുപോകാനുള്ള ശ്രമത്തിനിടെ പ്രതികളെ പോലീസ് സഹസികമായി പിടികൂടി
പെരുമ്പാവൂർ: ഇതര സംസഥാന സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുകളിൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷാക്കിബുൾ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്. ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ആണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ 30ന് വൈകിട്ടാണ് സംഭവം. വെങ്ങോല എൺപതാം കോളനിയിലുള്ള മുകലെൻ അൻസാരിയുടെ വീട്ടിലേക്കു ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തിയതിനു ശേഷം പ്രതികൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനുശേഷം സംസ്ഥാനം വിട്ടുപോകാനുള്ള പ്രതികളുടെ ശ്രമത്തിനിടെ പോലീസ് സഹസികമായി പ്രതികളെ പിടികൂടി. പെരുമ്പാവൂർ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ സിഐ രാഹുൽ രവീന്ദ്രനും സംഘവുമാണ് പ്രതികളെ രണ്ടു ദിവസത്തെ തുടർച്ചയായ അന്വേഷണത്തിൽ നിന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.
Read Moreവിദേശത്തുള്ള ഭർത്താവിനോടുള്ള പിണക്കം! യുവതി നടത്തിയത് ആറ്റിൽ ചാടൽ നാടകം; യുവതിയെ ബന്ധുവീട്ടിൽ കണ്ടെത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പറവൂർ: ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം പുഴയിൽ ചാടിയതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയായ വീട്ടമ്മയെ പിന്നീട് ബന്ധുവീട്ടിൽ കണ്ടെത്തി. തുരുത്തിപ്പുറം സ്വദേശിനിയാണ് വിദേശത്തുള്ള ഭർത്താവിനോടുള്ള പിണക്കത്തിന്റെ പേരിൽ ആറ്റിൽ ചാടൽ നാടകം നടത്തിയത്. ഭർത്താവ് വെള്ളിയാഴ്ച രാവിലെ യുവതിയെ ഫോണിൽ വിളിക്കുകയും ഇവർ തമ്മിലുള്ള സംസാരത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽനിന്നു പുറപ്പെട്ട യുവതി കോട്ടപ്പുറം -മൂത്തകുന്നം പാലത്തിൽനിന്നു ചാടുകയാണെന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഉടനെ സ്ഥലത്തെത്തിയ വീട്ടുകാർക്ക് യുവതിയെ കണ്ടെത്താനായില്ലെങ്കിലും പാലത്തിന്റെ മധ്യഭാഗത്തെ കൈവരിക്ക് സമീപത്തുനിന്നു ഫോണും ആത്മഹത്യാ കുറിപ്പും ലഭിച്ചു. യുവതിയെ പാലത്തിനു സമീപം കണ്ടവരുണ്ടെങ്കിലും ചാടിയത് കണ്ട ദൃക്സാക്ഷികൾ ഇല്ലായിരുന്നു. പുഴയിൽ മത്സ്യബന്ധനം നടത്തിയിരുന്നവരും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും യുവതിക്കായി സ്കൂബ ഡൈവിംഗ് ടീം ഉൾപ്പെടെ പുഴയിൽ പരിശോധന നടത്തി. മണിക്കുറുകൾ നീണ്ട പരിശോധനയിൽ ഫലം കാണാതിരിക്കെയാണ് യുവതി അഴിക്കോടുള്ള ബന്ധുവീട്ടിൽ…
Read Moreപള്ളിപ്പുറത്തെ കോവിഡ് വ്യാപനം! ആശങ്കയിലായവർക്ക് ആശ്വാസം; വരനും വധുവിനും നെഗറ്റീവ്; രണ്ടാംഘട്ട പരിശോധനയിൽ പോസിറ്റീവ് നിരക്ക് കുറഞ്ഞു
ചെറായി: വിവാഹത്തിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കോവിഡ് വ്യാപിച്ച സംഭവത്തെ തുടർന്ന് ആശങ്കയിലായ പള്ളിപ്പുറത്തുകാർക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ. വിവാഹത്തിൽ സംബന്ധിച്ചവരുടെ രണ്ടാംഘട്ട ലിസ്റ്റിൽപ്പെട്ട 100 പേരെ ആർടിപിസിആർ പരിശോധന നടത്തിയതിൽ മൂന്ന് പേർ മാത്രമെ പോസിറ്റീവ് ആയുള്ളുവെന്നതാണ് ആശ്വാസമായത്. ആദ്യ ഘട്ടം 87 പേരെ പിരശോധിച്ചതിൽ 81 പേർക്കു കോവിഡ് കണ്ടെത്തിയതോടെയാണ് പള്ളിപ്പുറത്ത് ആശങ്കയുണർന്നത്. പിന്നീട് കുറച്ചു പേരെകൂടി പരിശോധിച്ചപ്പോൾ എണ്ണം 98 ആയും ഉയർന്നു. സ്ഥിതി മോശമായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ബാക്കിയാളുകളെയും തേടിപ്പിടിച്ച് ടെസ്റ്റ് നടത്തിയത്. വിവാഹം നടന്ന വീട്ടിലെ അഞ്ച് അംഗങ്ങൾക്കും പന്തിലിടാനെത്തിയവർക്കും കാറ്ററിംഗ് കാർക്കുമെല്ലാം പരിശോധന പോസിറ്റീവായിരുന്നെങ്കിലും വരനും വധുവിനും പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. പോസിറ്റീവ് നിരക്ക് കുറഞ്ഞത് ആശ്വാസം പകരുന്നെങ്കിലും ഈ മാസം മൂന്നാം വാരം മുതൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന രാജ്യവ്യാപകമായ മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രത തുടരണെമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ…
Read Moreപരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി! കളമശേരിയിൽ കൂടുതൽ സിനിമാ താരങ്ങളെ ഇറക്കി സ്ഥാനാർഥികൾ
കളമശേരി: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കളമശേരിയിൽ സിനിമ പ്രവർത്തകരെ കളത്തിലിറക്കി യുഡിഎഫും എൽഡിഎഫും. സിനിമ സംവിധായകർ, നടീനടന്മാർ, ഗായകർ, സംഗീത സംവിധായകർ തുടങ്ങിയവരാണ് കളമശേരി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദൃശ്യം 2ലെ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ച അഡ്വ. ശാന്തി മായാദേവിയെ വോട്ടു ചോദിക്കാൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ ഗഫൂർ രംഗത്ത് ഇറക്കിയത് ശ്രദ്ധേയമായി. കൂടാതെ നടൻ ജഗദീഷും ഏതാനും പ്രചരണ വേദികളിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. രമേഷ് പിഷാരടി തുടക്കത്തിൽ തന്നെ കളമശേരിയിൽ എത്തിയിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥി പി. രാജീവിന്റെ വിജയത്തിനായി ഇന്ന് കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കളമശേരിയിലെത്തും. വൈകിട്ട് അഞ്ചിന് കുസാറ്റ് കവലയില്‍നിന്ന് പാതാളത്തേക്ക് നടത്തുന്ന സ്ഥാനാര്‍ഥിയുടെ റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ച് പാതാളം കവലയില്‍ വൈകിട്ട് ആറിന് സംഗീത സായാഹ്നം നടക്കും. സംവിധായകന് ആഷിക് അബു, സംഗീത സംവിധായകന് ബിജിബാല്‍, നടൻ…
Read Moreദുഃഖ വെള്ളി ദിനത്തിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവധി നൽകി! വിശ്വാസികൾക്കൊപ്പം ചെലവഴിച്ച് കെ.ബാബു
തൃപ്പൂണിത്തുറ: ദുഃഖ വെള്ളി ദിനത്തിൽ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവധി നൽകി പൂർണ സമയവും വിശ്വാസികൾക്കൊപ്പം ചെലഴിച്ച് യുഡിഎഫ് സ്ഥാനാർഥി കെ. ബാബു. രാവിലെ പനങ്ങാട് പ്രദേശത്ത് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെയും വൈദികരെയും നേരിൽ കണ്ട ശേഷം വലിയകുളം മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. ഭക്തജനങ്ങളോട് കുശലം പറഞ്ഞും ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തിയും ഏറെ സമയം അവിടെ ചെലവഴിച്ചു. വഴിപാടുകളും കഴിച്ച ശേഷമാണ് കെ.ബാബു മടങ്ങിയത്. ഉച്ചയോടെ മണ്ഡലത്തിലെ മുസ്ലിം ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികൾക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്ന് വിവിധ എൻഎസ്എസ് കരയോഗങ്ങൾ, എസ്എൻഡിപി ശാഖാ ഭാരവാഹികൾ, വിവിധ സമുദായ നേതാക്കൾ എന്നിവരെ കണ്ട് സൗഹൃദം പുതുക്കി. വോട്ടെടുപ്പിന് മുന്‍പായി മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി വോട്ടർമാരെ നേരിട്ട് കാണാനാണ് കെ.ബാബുവിന്റെ ശ്രമം.
Read Moreവാക്കു തര്‍ക്കത്തിനിടെ കത്തിവീശി; യുവാവിന് കവിളിൽ കുത്തേറ്റുവാക്കു; സംഭവം ചെറായി ബാറിന് മുന്നിൽ
ചെറായി: രണ്ട് പേര് തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഒരാള്‍ കത്തിവീശിയതിനെ തുടര്‍ന്ന് യുവാവിന്റെ കവിളിലില്‍ കുത്തേറ്റു. കഴിഞ്ഞ ദിവസം ചെറായിലെ ബാറിനു മുന്നിലാണ് സംഭവം. കഴുത്തിനു നേരേ വീശിയ കത്തിയാണ് കവിളില്‍ കൊണ്ടതെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ കുഴുപ്പിള്ളി അയ്യമ്പിള്ളി പുന്നപ്പറമ്പില്‍ രണ്‍ജിത്ത്-31 നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവിളില്‍ 14 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചെറായി കണ്ടത്തിപ്പറമ്പില്‍ അഖില്‍-33 നെ പോലീസ് അറസ്റ്റ് ചെയ്തു. ബാറില്‍ നിന്നും മദ്യപിച്ചിറങ്ങിയതാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഈ സമയം പുറത്തുണ്ടായിരുന്നു രണ്ജിത്തുമായി തര്‍ക്കിക്കുയും കത്തിവീശുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേരത്തെ വധശ്രമത്തിനു കേസുള്ളതാണ്. കുത്തേറ്റ രണ്ജിത്തിനെതിരേയും അടിപിടിക്ക് കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപോസ്റ്റൽ വോട്ട്: 80 വയസിന്റെ ആനുകൂല്യത്തില്‍ 45കാരന് വീട്ടില്‍ വോട്ടു ചെയ്തു; ഭാര്യയ്ക്ക് ഇതേ ബൂത്തിൽ ഇരട്ട വോട്ടും; പരാതിയുമായി യുഡിഎഫ് രംഗത്ത്
ചെറായി: എൺപതു കഴിഞ്ഞ വയോധികര്‍ക്കു അനുവദിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിന്റെ ആനുകൂല്യത്തില്‍ കുഴുപ്പിള്ളിയില്‍ 45കാരൻ വീട്ടിലിരുന്നു വോട്ട് ചെയ്തതായി പരാതി. വോട്ടറും ഉദ്യോഗസ്ഥരും ബോധപൂര്‍വം ഒത്തുകളിച്ച് പോളിംഗിലെ നിഷ്പക്ഷതയും രഹസ്യ സ്വഭാവവും ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിക്കാരായ യുഡിഎഫ് ആരോപിക്കുന്നത്. കുഴുപ്പിള്ളി പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് തെരഞ്ഞെടുപ്പു കമ്മീഷന് അനുവദിക്കാത്ത ആനുകൂല്യത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിനു താഴെയുള്ളവര്‍ക്ക് ഇങ്ങനെ വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ കോവിഡ് ബാധിതനോ ക്വാറന്റൈനില്‍ കഴിയുന്നയാളോ ഭിന്നശേഷിക്കാരനോ ആയിരിക്കണം. എന്നാല്‍ ഇയാള്‍ ഈ ഗണങ്ങളില്‍ പെടുന്നയാളല്ല. അതേ സമയം ഇയാളുടെ വോട്ടേഴ്സ് ലിസ്റ്റില്‍ കാണിച്ചിട്ടുള്ള വയസ് 85 ആണ്.ഈ സാഹചര്യത്തിലാണ് ഇയാള്‍ പോസ്റ്റല്‍ വോട്ടിനു അപേക്ഷിച്ചത്. എന്നാല്‍ വീട്ടിലെത്തിയ പോളിംഗ് ഓഫീസറും ബിഎല്‍ഒയും ആളെ നേരില്‍ കണ്ട് ബോധ്യം വന്നിട്ടും ഡി ഫോം നല്കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പരാതിയുമായി…
Read Moreസാനു മോഹനന് പാസ്പോര്‍ട്ട് ഉണ്ടോ ? പോലീസ് സംഘം തമിഴ്നാട്ടില്‍ തുടരുന്നു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കില്ല
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ പിതാവ് സനു മോഹനായുള്ള തെരച്ചിലാണു പോലീസ് ഊര്‍ജിതമാക്കിയത്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ തമ്പടിച്ചാണു അന്വേഷണം നടത്തുന്നത്. ഇയാളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണു സൂചന. അതേസമയം, സനുവിനു പാസ്പോര്ട്ടുള്ളതായി കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. തന്മൂലം ഇയാള്‍ക്കെതിരേ നിലവില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. വാഹനത്തിനുളില് സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവയെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ്…
Read More