കോ​ട​തി കാമുകനൊപ്പം വിട്ട യുവതിയെ പി​താ​വും സം​ഘ​വും ചേർന്ന് റാ​ഞ്ചി​; കോലഞ്ചേരിയിൽ നടന്ന സംഭവകഥ സിനിമയെ വെല്ലുന്നത്…

കോ​ല​ഞ്ചേ​രി: കോ​ട​തി ഭർത്താവിനൊപ്പം വി​ട്ട യു​വ​തി​യെ പി​താ​വും സം​ഘ​വും ചേർന്ന് റാ​ഞ്ചി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പ​ത്ത് പേ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ്. വ​ട​യ​മ്പാ​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ അ​ച്ഛ​നും സം​ഘ​വു​മാ​ണ് കോ​ട​തി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ അ​നു​വാ​ദം കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ യു​വ​തി​യെ ഭ​ർ​ത്താ​വി​ൽ​നി​ന്നും ത​ട്ടി​യെ​ടു​ത്ത​ത്. യു​വ​തി​യു​ടെ അ​ച്ഛ​ന​ട​ങ്ങു​ന്ന സം​ഘം നാ​ലു കാ​റു​ക​ളി​ലാ​യെ​ത്തി കൊ​ച്ചി ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ലെ ശാ​സ്താം മു​ക​ളി​ൽ​വ​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് യു​വ​തി​യെ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പ​മാ​യി​രു​ന്നു കോ​ല​ഞ്ചേ​രി കോ​ട​തി യു​വ​തി​യെ വി​ട്ട​യ​ച്ച​ത്. ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​യ യു​വ​തി​യും, ബി​എ​സ്‌​സി ന​ഴ്‌​സി​ഗ് വി​ദ്യാ​ർ​യാ​യ യു​വാ​വും ബം​ഗ​ളു​രു​വി​ൽ പ​ഠ​ന ഭാ​ഗ​മാ​യ ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ​ത്. ഇ​വ​ർ പി​ന്നീ​ട് അ​ഞ്ച​ൽ മ​ഹാ​ദ​വേ ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച് വി​വാ​ഹി​ത​രാ​യി.​ നാ​ലു ദി​വ​സം മു​മ്പ് മ​ക​ളെ വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പി​താ​വ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സി​ൽ പ​രാ​തി…

Read More

ആര് മറന്നാലും ജിനീഷ് മറക്കില്ല; കളക്ടറേറ്റിലെ സ്ഫോടനത്തിന് പതിനൊന്ന് വർഷം;ദുരിതകാലത്തെക്കുറിച്ച് പറ‍യുന്നതിങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: 2009 ജൂ​ലൈ 10ന് ​ജി​ല്ലാ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് തീ​വ്ര​വാ​ദി​യെ​ന്നും ഭീ​ക​ര​വാ​ദി​യെ​ന്നും മു​ദ്ര​ചാ​ര്‍​ത്തി കാ​രാ​ഗൃ​ഹ​ത്തി​ല​ട​ക്ക​പ്പെ​ട്ട് ഒ​ടു​വി​ല്‍ കു​റ്റം​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​കാ​തെ പോ​ലീ​സ് വെ​റു​തെ​വി​ട്ട യു​വാ​വി​ന്‍റെ ദു​ര്യോ​ഗ​ത്തി​ന് പതിനൊന്നാണ് കഴിഞ്ഞിരിക്കു കയാണ്. കി​ഴ​ക്ക​മ്പ​ലം ഊ​ര​ക്കാ​ട് സ്വ​ദേ​ശി​യാ​യ പു​ളി​യ്ക്ക​ല്‍ ജി​നീ​ഷാ (41)ണ് 11 ​വ​ര്‍​ഷം മു​മ്പ് അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ന്‍റെ നൊ​മ്പ​രം പേ​റു​ന്ന​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ ക​ളക്ടറേറ്റ് ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടൊ​പ്പം ഫ​യ​ലു​ക​ളും ന​ശി​ച്ചു എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍. ഭ​ര​ണ സി​രാ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​മാ​യി​രു​ന്ന​തി​നാ​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള​ട​ക്ക​മാ​ണ് ഈ ​കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​ന്‍റെ ഫോ​ണ്‍ കോ​ളു​ക​ള​ട​ക്കം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ര്‍​ഡ് ഉ​ട​മ​യു​ടെ​ത​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് പൂ​ക്കാ​ട്ടു​പ​ടി​യി​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന ജി​നീ​ഷി​ലേ​ക്ക് എ​ത്തി​യ​ത്. ജി​നീ​ഷി​ല്‍ നി​ന്നാ​ണ് സിം ​കാ​ര്‍​ഡ് വാ​ങ്ങി​യ​തെ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി​യി​ല്‍…

Read More

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ൽ ആ”​ശ​ങ്ക’ അ​ക​റ്റാ​ൻ ഇ​ട​മി​ല്ല; ദുരിതത്തിൽ വ്യാപാരികൾ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ശു​ചി​മു​റി തു​റ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​കം. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​സ​ത്തി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലാ​ണ് ശു​ചി​മു​റി ഇ​ല്ലാ​ത്ത​തു​മൂ​ലം വ്യാ​പ​രി​ക​ളും മ​റ്റും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ പ​തി​നൊ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് ആ​റു​മാ​സ​ത്തി​ലേ​റെ​യാ​യി. ഇ​തോ​ടെ ബൈ​പാ​സ് റോ​ഡി​ലും തി​ര​ക്ക് വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ല്‍ ദി​വ​സ​വും എ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ശു​ചി​മു​റി ഇ​ല്ലാ​ത്ത​തു​മൂ​ലം ഏ​റെ ദു​ര​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും. കോം​പ്ല​ക്‌​സി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളാ​ണ് ശു​ചി​മു​റി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഏ​റെ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കോം​പ്ല​ക്‌​സി​ല്‍ ര​ണ്ട് ശു​ചി​മു​റി​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ ഒ​രു ശു​ചി​മു​റി​യു​ടെ നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് ഇ​വി​ടം. മ​റ്റൊ​രു ശു​ചി​മു​റി തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍​ക്കു മാ​ത്ര​മാ​യി ഉ​പ​യോ​ഗം നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക​വാ​ട​ത്തി​ന്‍റെ ഇ​ട​തു വ​ശ​ത്തു​ള്ള ക​ട​ക്കാ​ര്‍​ക്കാ​യി ഒ​രു ശു​ചി​മു​റി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍…

Read More

മ​നു​ഷ്യ​ജീ​വ​ന് പു​ല്ലു​വി​ല; ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ പാ​ത​യി​ലൂടെയുള്ള യാത്ര അ​പ​ക​ട​കരം

കോ​ത​മം​ഗ​ലം: വി​ക​സ​നം വ​ഴി​മു​ട്ടി​യ ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മ​നു​ഷ്യ​ജീ​വ​ന് പു​ല്ലു​വി​ല. 20 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഊ​ന്നു​ക​ൽ വെ​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഊ​ന്നു​ക​ല്ലി​ന് സ​മീ​പ​വും വെ​ളി​ച്ചെ​ണ്ണ ക​ണ്ട​ത്തും റോ​ഡു​ൾ​പ്പെ​ടെ വ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. നി​ല​വി​ലു​ള്ള പാ​ത ഇ​ടു​ങ്ങി​യ​തും വ​ള​വു​ക​ളും തി​രി​വു​ക​ളും നി​റ​ഞ്ഞ​തു​മാ​ണ്. വ​ള​വു​ക​ളോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​ണ് റോ​ഡി​ന് കു​ടു​ത​ലാ​യും നാ​ശ​വും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ കാ​ടു പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഭാ​ഗ്യം കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു​ന്ന​ത്. ടോ​റ​സ് പോ​ലു​ള്ള ഭാ​ര​വാ​ഹ​ങ്ങ​ളും നി​ര​വ​ധി യാ​ത്രാ ബ​സു​ക​ളു​മു​ൾ​പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ടാ​റി​ട്ട​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ആ​ഴ​മു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത്ര​യേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന…

Read More

അന്നത്തെ മൂ​ന്നു വി​ളി​ക​ൾ വി​ദേ​ശ​ത്തേ​ക്ക്! ഉ​ന്ന​ത ഉ​ദ്യോ​ഗ​ സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു…

കൊ​ച്ചി: ഭീ​ക​ര​ബ​ന്ധം കൂ​ടാ​തെ പ്ര​തി​ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള ഫോ​ണ്‍​വി​ളി​ക​ളും കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യെ​ന്നു സൂ​ച​ന. സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച പാ​ഴ്‌​സ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ക​ള്‍ ന​ട​ത്തി​യ 15 ഫോ​ണ്‍ വി​ളി​ക​ളി​ല്‍ മൂ​ന്നെ​ണ്ണം വി​ദേ​ശ​ത്തേ​ക്കാ​യി​രു​ന്നു. ഈ ​ഫോ​ണ്‍​വി​ളി​ക​ള്‍ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ യു​എ​ഇ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ക​യും ക​സ്റ്റം​സി​ന് വി​വ​രം ന​ല്‍​കാ​തി​രി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്ത അ​ഞ്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്‍​ഐ​എ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഇ​വ​രെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

Read More

കാ​രി​ക്കോ​ട് ഗ​വൺമെന്‍റ് സ്കൂ​ൾ വ​ള​പ്പി​ൽ സ്വി​മ്മിം​ഗ് പൂ​ൾ നി​ർ​മാ​ണം ; അ​ഴി​മ​തി​യെ​ന്ന് സി​പി​എം; ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പ​ഞ്ചാ​യ​ത്ത്

മു​ള​ന്തു​രു​ത്തി: സ്കൂ​ൾ വ​ള​പ്പി​ൽ സ്വി​മ്മിം​ഗ് പൂ​ൾ നി​ർ​മാ​ണ​വും മ​തി​ൽ നി​ർ​മാ​ണ​വും വി​വാ​ദ​മാ​കു​ന്നു. കാ​രി​ക്കോ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ മു​ള​ന്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന സ്വി​മ്മിം​ഗ് പൂ​ളി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യു​മെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും ക​ളി​സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. കൂ​ടാ​തെ നി​ല​വി​ലു​ള്ള മ​തി​ൽ പൊ​ളി​ച്ചു പു​തി​യ മ​തി​ൽ പ​ണി​യു​ന്ന​ത് വെ​ട്ടി​മാ​റ്റി​യ ത​ണ​ൽ​മ​ര​ത്തി​ന്‍റെ കു​റ്റി​യോ വേ​രോ മാ​റ്റാ​തെ ആ​വ​ശ്യ​ത്തി​ന് അ​ടി​ത്ത​റ​യി​ല്ലാ​തെ​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം പ​തി​നാ​റാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രി​ക്കോ​ട് സ്കൂ​ൾ ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സി​പി​എം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​കെ. റെ​ജി പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​ന്തു​രു​ത്തി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ആ​ര​ക്കു​ന്നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. മു​ര​ളീ​ധ​ര​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​കെ. വേ​ണു, വാ​ർ​ഡ് സെ​ക്ര​ട്ട​റി പോ​ൾ താ​വൂ​ര​ത്ത് ബൂ​ത്ത് സെ​ക്ര​ട്ട​റി ടി.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.…

Read More

ഈ നിബന്ധനകൾ കൃത്യമായി പാലിക്കണം; പ്ര​വാ​സി​ക​ള്‍​ക്ക് യു​എ​ഇ​യി​ലേക്ക് തി​രി​കെ പോ​കാ​ന്‍ അ​വ​സ​രം; വ​ന്ദേ ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു പോകാൻ കേന്ദ്രസർക്കാർ

നെ​ടു​മ്പാ​ശേ​രി: യു​എ​ഇ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക് തി​രി​കെ പോ​കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. ഇ​പ്പോ​ള്‍ രാ​ജ്യ​ത്തു​ള്ള പ്ര​വാ​സി​ക​ളി​ല്‍ യു​എ​ഇ​യി​ലേ​ക്ക് തി​രി​കെ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ വ​ന്ദേ ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു പോ​കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​ന്ത്യ​യും യു​എ​ഇ​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ഈ ​മാ​സം 12 മു​ത​ല്‍ 26 വ​രെ​യു​ള്ള വ​ന്ദേ ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി​ക​ള്‍​ക്ക് യു​എ​ഇ​യി​ലേ​ക്ക് തി​രി​കെ പോ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ലാ​ണ് യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന​ത്. വ​ന്ദേ ഭാ​ര​ത് സ​ര്‍​വീ​സു​ക​ളു​ള്ള എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്നും യു​എ​ഇ​യി​ലേ​ക്ക് വി​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മ​ട​ങ്ങി​പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഐ​സി​എ, യു​എ​ഇ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ന്‍​സി ആ​ൻ​ഡ് ഫോ​റി​ന്‍ അ​ഫ​യേ​ഴ്‍​സ് എ​ന്നി​വ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. പു​റ​പ്പെ​ടു​ന്ന​തി​ന് 96 മ​ണി​ക്കൂ​റി​നി​ടെ…

Read More

പൊടിപിടിച്ച് കോ​വി​ഡിൽ ആ​രോ​ഗ്യം ക്ഷ​യി​ച്ച് ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ; പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ർ ഉ​ട​മ​ക​ൾ

പ​റ​വൂ​ർ: ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന്‍റ​ർ ഉ​ട​മ​ക​ൾ രം​ഗ​ത്ത് സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ വാ​ർ​ന്നെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഫി​റ്റ​ന​സ് കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​ല​മാ​യ​തോ​ടെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ മാ​ത്ര​മ​ല്ല ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​തം ക​രു​പി​ടി​പ്പി​ച്ചി​രു​ന്ന​വ​രും ദു​രി​ത​മു​ഖ​ത്താ​യി.​ പ​ല​രും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. ഇ​തു കൂ​ടാ​തെ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ പ്ര​ർ​ത്തി​ക്കു​ന്ന വ​ലി​യ ഹാ​ളു​ക​ൾ​ക്ക് ക​ന​ത്ത വാ​ട​ക​യും ന​ൽ​ക​ണം. കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ലു മാ​സ​ക്കാ​ല​മാ​യി സെ​ന്‍റ​റു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തോ​ടെ ന​ട​ത്തി​പ്പു​കാ​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളു​ടെ അ​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഫി​റ്റ്ന​സ് ട്രേ​യ്ഡേ​ഴ്സി​ന്‍റെ​യും ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ഹാ​ര​മാ​യി നി​ല​നി​ന്നു പേ​രു​ന്ന​താ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ. ഫി​റ്റ്ന​സ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​കാ​ർ ഇ​ട​പ്പെ​ട​ണ​മെ​ന്നു് ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് ഫി​റ്റ്ന​സ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​ർ…

Read More

ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​ന്‍ ഫോ​ളോ​വ​ര്‍ മാ​ത്രം; സ്വർണക്കടത്ത് കേസിൽ ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് ഹ​രി​രാ​ജ് ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി പറഞ്ഞകാര്യങ്ങളിങ്ങനെ…

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി ക​സ്റ്റം​സ് ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് ഹ​രി​രാ​ജ് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ ഇ​യാ​ളെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​ന്ന് രാ​വി​ലെ 10.30 ഓ​ടെ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കു​ന്ന​തി​നാ​യി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ​ത്. ക​ള്ള​ക്ക​ട​ത്തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്ന് ഹ​രി​രാ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ക​സ്റ്റം​സി​നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​രി​രാ​ജ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ര്‍​ഗോ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​വാ​ണ് ഹ​രി​രാ​ജ്. സ്വ​ര്‍​ണ​മ​ട​ങ്ങി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ഇ​യാ​ള്‍ ക​സ്റ്റം​സി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​യാ​ള്‍​ക്ക് ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും ഹ​രി​രാ​ജ് നി​ഷേ​ധി​ച്ചു. ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​ന്‍ ഫോ​ളോ​വ​ര്‍ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.…

Read More

മരിച്ചെന്ന് കരുതിയയാൾ ഒറ്റ ‘കാമറ ക്ലിക്കിൽ’ ഉണർന്നു; പോലീസ് എത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്നതിനിടെ യുവാവ് കണ്ണ് തുറന്നപ്പോൾ ആദ്യം ഞെട്ടി, പിന്നെ സംഭവിച്ചത്; ആലുവയിൽ നടന്ന സംഭവകഥയിങ്ങനെ…

ആ​ലു​വ: മ​രി​ച്ചെ​ന്ന് ക​രു​തി​യാ​ൾ മ​ഹ​സ​ർ ത​യാ​റാ​ക്കാ​നാ​യി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ട​യി​ലെ കാ​മ​റ ക്ലി​ക്കി​ൽ ജീ​വ​നോ​ടെ ഉ​ണ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു അ​സാ​ധാ​ര​ണ​മാ​യ ഈ ​പു​ന​ർ​ജ​ന്മം. എ​ട​ത്ത​ല കൊ​ടി​കു​ത്തി​മ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ളെ ര​ണ്ട് ദി​വ​സ​മാ​യി പു​റ​ത്ത് ക​ണ്ടി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​ന്‍റെ അ​ക​ത്തേ മു​റി​യി​ൽ ച​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. വീ​ട് തു​റ​ന്നു പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം പോ​ലെ ഇ​യാ​ൾ മ​രി​ച്ചു​വെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ഹ​സ​ർ ത​യാ​റാ​ക്കാ​ൻ ഫോ​ട്ടോ ഗ്രാ​ഫ​റേ​യും പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി. എ​ന്നാ​ൽ ഫോ​ട്ടോ ഗ്രാ​ഫ​റു​ടെ കാ​മ​റ ക്ലി​ക്കി​ന്‍റേ​യും ഫ്ലാ​ഷ് വെ​ളി​ച്ച​ത്തി​നു​മി​ട​യി​ൽ മ​രി​ച്ചെ​ന്ന് ക​രു​തി​യ​യാ​ൾ ക​ണ്ണ് തു​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ​ക്കും പോ​ലീ​സി​നും ആ​ശ്വാ​സ​മാ​യി. പി​ന്നീ​ട് ഇ​യാ​ളെ ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യി എ​ടു​ത്ത​ല സി​ഐ നോ​ബി​ൾ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More