പറവൂർ: വിവരമിച്ച സർക്കാർ ജീവനക്കാരന്റെ വീട്ടിൽ അനധികൃതമായി കുടിവെള്ളമൂറ്റാൻ സ്ഥാപിച്ച കണക്ഷൻ വാട്ടർ അതോറിറ്റി പിടികൂടി. ചിറ്റാറ്റുക പട്ടണം തിനയാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്നാണ് കുടിവെള്ള മോഷണം പിടികൂടിയത്. വെള്ളത്തിന്റെ ഉപയോഗം രേഖപ്പെടുത്തുന്ന മീറ്റർ ബോസിലേയ്ക്കുള്ള കണക്ഷൻ പൈപ്പ് മുറിച്ച് അവിടെനിന്നു ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ നൽകിയതായിട്ടാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഈ അനധികൃത കണക്ഷൻ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്ന ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാത്ത വിധം ഭൂമിക്കടിയിലായിരുന്നു കണക്ഷൻ. ഇതിനു മുകളിൽ മുറ്റത്തെ സിമന്റ് ടൈലുകൾ പാകിയിരുന്നതിനാൽ കണക്ഷൻ ആരുടെയും ശ്രദ്ധയിൽപ്പെടുമായിരുന്നില്ല. കാലങ്ങളായി ഈ കണക്ഷഷനിലൂടെ ഇവർ വെള്ളമൂറ്റുന്നതായിട്ടാണ് കരുതുന്നത്. വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. അനധികൃത കണക്ഷൻ തങ്ങളുടെ അറിവോടെയല്ലെന്ന് വീട്ടുകാർ അവകാശപ്പെട്ടെങ്കിലും ഇവർക്ക് വിശദീകരണ നോട്ടീസ് നൽകിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് വടക്കേക്കര സെക്ഷൻ അസിസ്റ്റന്റ്…
Read MoreCategory: Kochi
സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ അന്തരിച്ചു; കലാഭവൻമണിക്ക് വേണ്ടി 45 കാസറ്റുകൾക്ക് ഈണം പകർന്നിട്ടുണ്ട്
വൈപ്പിൻ: കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ- 65 അന്തരിച്ചു. വൈപ്പിൻ നെടുങ്ങാട് മണിയൻതുരുത്തിൽ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയൻ എന്നറിയപ്പെട്ടിരുന്ന വിജയനെ നടൻ തിക്കുറിശിയാണ് സിദ്ധാർഥ് വിജയനെന്ന് പുനർ നാമകരണം ചെയ്തത്. അസുഖത്തെ തുടർന്ന് ഒരാഴ്ചമുന്പ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ വിജയൻ ഇന്ന് രാവിലെയാണ് മരിച്ചത്. സസ്കാരം ഇന്ന് വൈകുന്നേരം നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും. ഭാര്യ: ദേവി. മക്കൾ: നിസരി, സരിഗ. നാലു പതിറ്റാണ്ടോളം അതിജീവിച്ച സംഗീത തപസ്യയിൽ മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണമിട്ടിട്ടുണ്ട്. ഇതുവരെ 3000 ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. 1983ൽ ഓണക്കാലത്തിറങ്ങിയ സുജായതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യത്തെ ആൽബം. കലാഭവൻമണിക്ക് വേണ്ടി 45 കാസറ്റുകൾക്ക്…
Read Moreപാർട്ടിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കൽ; വിവാദനായകന്‍ പിൻഗാമിയായി എം.ഇ. ഹസൈനാർ
കളമശേരി: വിവാദ നായകൻ സക്കീർ ഹുസൈന്റെ പിൻഗാമിയായി ചുമതലയേൽക്കുന്ന സിപിഎം കളമശേരി ഏരിയ സെക്രട്ടറി എം.ഇ. ഹസൈനാരുടെ മുന്നിലെ ആദ്യ വെല്ലുവിളി പാർട്ടിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കൽ. വ്യവസായിയെ തട്ടിക്കൊണ്ട് പോകൽ, പ്രളയ തട്ടിപ്പ് തുടങ്ങിയവയിലൂടെ കുപ്രസിദ്ധിയാർജിച്ച കളമശേരി ഏരിയ കമ്മിറ്റി പാർട്ടിക്ക് ഉണ്ടാക്കിയ ചീത്തപ്പേര് കഴുകിക്കളയാനുള്ള ചുമതലയാണ് ഹസൈനാരെ ഏൽപ്പിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടക്കുന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പാണ് പുതിയ ഏരിയാ സെക്രട്ടറിയുടെ സംഘടനാ പാടവത്തിന് തെളിവാകുക. നേട്ടങ്ങൾ ഇല്ലെങ്കിൽ പാർട്ടി പുതിയയാളെ കണ്ടെത്താനും ഇടയുണ്ട്. അല്ലെങ്കിൽ രണ്ട് നിയോജക മണ്ഡലത്തിലായി കിടക്കുന്ന ഏരിയ കമ്മിറ്റിയെ തൃക്കാക്കര, കളമശേരി എന്ന പേരുകളിൽ രണ്ടാക്കാനുള്ള നിർദേശം പുന:ർജ്ജീവിപ്പിക്കാനും സാധ്യതയുണ്ട്. കളമശേരി ബിടിആർ മന്ദിരത്തിൽ ഇന്നലെ നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നീണ്ട ചർച്ചകൾക്ക് ശേഷം എം.ഇ. ഹസൈനാർക്ക് നറുക്ക് വീണത്. കളമശേരി നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ…
Read Moreഈ ചുക്കുകാപ്പി വേറെ ലെവലാണ്; 500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ നിങ്ങളുടെ ചിത്രം കാരിക്കേച്ചറായി വീട്ടിലെത്തും
സീമ മോഹൻലാൽ കൊച്ചി: നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് 500 രൂപയിൽ കുറയാത്ത സംഭാവന നൽകിയ ആളാണോ അതേ, എന്നാണ് ഉത്തരമെ ങ്കിൽ നിങ്ങളുടെ ചിത്രം കാരിക്കേച്ചറായോ ബോട്ടിൽ ആർട്ടായോ നിങ്ങളെ തേടിയെ ത്തും. ഈ സൗകര്യമൊരുക്കിയിരിക്കുന്നത് ആയുർവേദ ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും ഓണ്‍ലൈൻ കൂട്ടായ്മയായ ടീം ചുക്കുകാപ്പിയാണ്. കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തതിന്റെ ഓണ്‍ലൈൻ രസീത് നൽകിയാൽ മാത്രം മതി. ചിത്രം നിങ്ങളെ തേടിയെത്തും. ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി ക്കെതിരേ ഒന്നിച്ചു പോരാടുന്പോൾ ആരോഗ്യ സന്ദേശങ്ങളും അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാൻ വ്യത്യസ്തമായ വഴിയൊരുക്കുക യാണ് ’ടീം ചുക്കുകാപ്പി’. കഴിഞ്ഞ മാർച്ചിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ചുക്കു കാപ്പി ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന പരന്പരാഗത ഒൗഷധ പാനീയ മാണ്. അത് പോലെ കലയും സാഹിത്യവും ചിത്ര ങ്ങളും ആരോഗ്യവും കോർത്തിണക്കി…
Read Moreകുരുന്ന് മുഖത്ത് പുഞ്ചിരി വിടർന്നു; പിതാവിന്റെ മർദനമേറ്റ് ഐസിയുവിൽ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ മാറ്റം
കോലഞ്ചേരി: അങ്കമാലിയിൽ സ്വന്തം പിതാവിന്റെ ക്രൂര മർദ്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയിൽ വലിയ മാറ്റം. അതിസങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ട തുന്നലുകൾ ഇന്നലെ പൂർണമായി നീക്കം ചെയ്തു.ഐസിയുവിൽ തന്നെ തുടരുന്ന കുഞ്ഞ് വേദനകളെല്ലാം മറന്ന് ചിരിച്ചു തുടങ്ങി. ദിവസങ്ങൾ പിന്നിടുമ്പോൾ കുഞ്ഞ് സാധാരണ നിലയിലേക്ക് നീങ്ങുന്ന സൂചനകളാണ് കാണുന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഈ മാസം 18നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കുട്ടിയെ അഡ്മിറ്റ് ചെയ്തത്.
Read Moreലോക്ക് ഡൗണിൽ ഞങ്ങൾ പലതും പഠിച്ചകൂട്ടത്തിൽ മുടിവെട്ടാനും പഠിച്ചു! ലോക്ക്ഡൗണിൽ മുടിവെട്ടും പയറ്റി ശോഭിത
ചെറായി: ലോക്ക് ഡൗണിൽ ഞങ്ങൾ പലതും പഠിച്ചകൂട്ടത്തിൽ മുടിവെട്ടാനും പഠിച്ചു. ഇനി ഞങ്ങൾ അടുക്കളപ്പണിക്ക് മാത്രമെന്ന ചിന്ത ആരിലും അരുത്. സഹോദരന്റെ കുഞ്ഞിനെ മടിയിലിരുത്തി ട്രിംമ്മർ ഉപയോഗിച്ച് മുടിവെട്ടുന്ന കൈതാരം സ്വദേശിയായ ശോഭിതയുടെ കമന്റാണിത്. ചെറായിലുള്ള സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സഹോദരന്റെ കുഞ്ഞിന്റെ മുടി വെട്ടിക്കൊടുത്തത്. സഹോദരപുത്രന്റെ മുടി മാത്രമല്ല ഭർത്താവിന്റെ മുടിയും ശോഭിത തന്നെയാണ് വെട്ടിയത്. കൂടാതെ അയൽപക്കത്തെ കുഞ്ഞുങ്ങളെയും ശോഭിത പരിഗണിച്ചു. ലോക്ക് ഡൗണ്‍ ആദ്യഘട്ടങ്ങളിൽ ബാർബർഷോപ്പ് തുറക്കാതിരുന്ന സമയത്ത് ഭർത്താവിനുവേണ്ടിയാണ് ശോഭിത ആദ്യം ട്രിമ്മർ കൈയിലെടുത്തത്. പിന്നീട് ബാർബർ ഷോപ്പുകൾ തുറന്നെങ്കിലും കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം അവരുടെ മുടിമുറിക്കലിനു തടസമായി. ഇതോടെ ശോഭിത ട്രിമ്മർ കൈയിലെടുക്കുകയായിരുന്നു. ശോഭിതയെപ്പോലെ പലവീടുകളിലും അമ്മമാർ കുഞ്ഞുങ്ങളുടെ ബാർബർമാർ കൂടിയായി മാറിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലം ഭീകരമെങ്കിലും പല മേഖലകളിലും ജനങ്ങൾക്ക് സ്വാശ്രയത്വം നേടാനുള്ള സാഹചര്യമൊരുക്കിയെന്നാണ് എൽഐസിയിൽ…
Read Moreചാലയ്ക്കപ്പാറ-കോട്ടയിൽ റോഡിൽ നടുവൊടിയും യാത്ര; പഞ്ചായത്തംഗത്തിന്റെ അനാസ്ഥയെന്ന് ആരോപണം
കാഞ്ഞിരമറ്റം: തകർന്നു കിടക്കുന്ന ചാലയ്ക്കപ്പാറ-കോട്ടയിൽ റോഡിൽ യാത്ര ദുഷ്ക്കരമാകുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ ടാറിംഗിനുള്ള യാതൊരു നടപടികളും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. റോഡിനായി അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും ഏഴര ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടും അനുവദിച്ചിട്ട് ഒരു വർഷമായെങ്കിലും പഞ്ചായത്തംഗത്തിന്റെ അനാസ്ഥയാണെന്ന് സിപിഎം ചാലക്കപ്പാറ വെസ്റ്റ് ബ്രാഞ്ച് ആരോപിക്കുന്നു. എന്നാൽ പതിനാലാം വാർഡിനോടുള്ള പഞ്ചായത്തിന്റെ അവഗണനയും പഞ്ചായത്തംഗത്തെ ഒറ്റപ്പെടുത്തുകയുമാണെന്നാണ് കോൺഗ്രസ് പതിനാലാം വാർഡ് കമ്മറ്റിയുടെ പ്രത്യാരോപണം. റോഡിന്റെ ആരംഭത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആരോപണ ബോർഡുകൾ നിരന്നു കഴിഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരുന്നതല്ലാതെ റോഡിന്റെ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ തൊഴിലുറപ്പു പ്രവർത്തകർ റോഡിന്റെ വശങ്ങളിലെ കാടുവെട്ടുകയും കുഴികൾ മണ്ണിട്ടു നികത്തുകയും ചെയ്തെങ്കിലും മഴയിൽ വെള്ളം ശക്തമായൊഴുകുന്നതിനാൽ ഫലമുണ്ടാകുന്നില്ല. പ്രധാന റോഡിൽനിന്നു താഴ്ന്നു കിടക്കുന്നതിനാൽ…
Read Moreസംഗീതസമ്മാനം! എ.ആര്. റഹ്മാന്റെ ഈണങ്ങള്‍ കോര്‍ത്തു വൈദികന്റെ പിയാനോ വിസ്മയം
കൊച്ചി: എ.ആര്. റഹ്മാന്റെ ഹിറ്റ് മെലഡികള്‍ക്കു പിയാനോയിലൂടെ വേറിട്ട ആസ്വാദനമൊരുക്കി വൈദികന്. ഓസ്ട്രിയയിലെ വിയന്നയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന എറണാകുളം സ്വദേശി ഫാ. ജാക്സണ് സേവ്യര്‍ കിഴവനയാണു തന്റെ ഇഷ്ടസംഗീതജ്ഞനു പിയാനോയിലൂടെ സംഗീതസമ്മാനം ഒരുക്കിയത്. റഹ്മാന്റെ പ്രസിദ്ധമായ അഞ്ചു പാട്ടുകളാണു പിയാനോയില്‍ ഫാ. ജാക്സണ് വായിച്ചിട്ടുള്ളത്. വയലിനിന്റെയും ഫ്ളൂട്ടിന്റെയും അകമ്പടിയോടെയാണു കമ്പോസിംഗ്. മൂന്നാര്‍, ഇടുക്കി, കട്ടപ്പന, കുഴുപ്പിള്ളി ബീച്ച് എന്നിവിടങ്ങളിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ചിത്രീകരണവും വ്യത്യസ്തമായ ഈ സംഗീതോപഹാരത്തെ മികച്ച ദൃശ്യാനുഭവം കൂടിയാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് എ.ആര്. റഹ്മാന്റെ ആദ്യകാല ഈണങ്ങള്‍ കേട്ടു പിയാനോ പഠനത്തിലേക്കു ചുവടുവച്ച തനിക്കു, പുതിയ സംഗീതോപഹാരം അദ്ദേഹത്തോടുള്ള ആദരവിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്നു ഫാ. ജാക്സണ് പറയുന്നു. സംഗീതരംഗത്തു വ്യത്യസ്തവും ശ്രദ്ധേയവുമായ പരീക്ഷണങ്ങള്‍ ഏറെ നടത്തിയിട്ടുണ്ട് എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ഫാ. ജാക്സണ് സേവ്യര്‍. അമേരിക്കയില്‍ പോലീസുകാരന്റെ മര്‍ദനത്തിനിരയായി…
Read Moreഅസുഖം മാറ്റാൻ പൂജ! വയോധികയെയും മകളെയും ഭീഷണിപ്പെടുത്തി യുവാവ് തട്ടിയെടുത്തത് 82 ലക്ഷം രൂപ
കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റാമെന്നു വാഗ്ദാനം നല്കി തിരുവനന്തപുരം സ്വദേശികളായ വയോധികയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി അലക്സിനെ (19) യാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്സ് അവിടെ റൂംബോയ് ആയിരുന്നു . പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖം മനസിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റുന്നതിന് പ്രത്യേക പൂജ അറിയാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ആദ്യംതന്നെ ഒമ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പലതവണകളായി 16 ലക്ഷം രൂപ കൂടി വാങ്ങി. കൂടുതല്‍ പൂജാകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങാനായി വേറെയും…
Read Moreമഴ പെയ്യാതിരുന്നെങ്കിൽ..! മഴ പെയ്താൽ ചോർന്നൊലിക്കും ഇടിവെട്ടിയാൽ കറന്റടിയ്ക്കും; ആനിയുടെ പ്രാർഥന ആര് കേൾക്കാൻ
ജോൺ കുര്യാക്കോസ് മൂവാറ്റുപുഴ: മഴ ഒന്നു പെയ്യാതിരുന്നെങ്കിലെന്നു ഈ കുടുംബം എന്നും പ്രാർഥിക്കും. പക്ഷേ, പ്രാർഥന മാത്രം ആരും കേൾക്കുന്നില്ല. അതു കൊണ്ടു തന്നെ വീട്ടിലെ പാത്രങ്ങൾക്കു ശരിക്കും പണിയാണ്. ഇതിലെല്ലാം വെള്ളം പിടിക്കേണ്ട പണിയാണ് ആനിക്കും മക്കൾക്കും. മൂവാറ്റുപുഴ മീങ്കുന്നം വാലുകണ്ടത്തിൽ ആനി ജോളിയും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥയാണിത്. കോരിച്ചൊരിയുന്ന മഴയത്തു കുടയുണ്ടെങ്കിലും ആനി വീട്ടിലേക്കോടും. മറ്റൊന്നിനുമല്ല തന്റെ വീട്ടിൽ ചോരുന്ന സ്ഥലങ്ങളിൽ പാത്രങ്ങൾ വെയ്ക്കാൻ. ഓടിയെത്താനായില്ലെങ്കിൽ വീടൊരു പുഴയാകുമെന്നു ആനിക്കറിയാം. കൂലിപ്പണി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോയികൊണ്ടിരുന്ന ആനിയുടെ ജീവിതത്തിലേക്ക് അപ്രത്യക്ഷമായിട്ടുണ്ടായ വാഹനാപകടത്തോടെയാണ് ജീവിതം തകരുന്നത്. പത്തു വർഷം മുൻപ് ഭർത്താവ് ജോളി ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജോളിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു ഭാഗം തളർന്നുപോയി. ഭാരിച്ച ചികിത്സാചെലവ് ഒറ്റക്ക് വഹിക്കാനാകാതയതോടെ ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും…
Read More