ആലുവ: പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ഇൻഫോപാർക്ക് അടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ച് ഉൗർജിതമാക്കി. കാക്കനാട്, കളമശേരി ഭാഗങ്ങളിലെ ഐടി സ്ഥാപനങ്ങളിലും സമീപത്തെ ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത മൃതദേഹത്തിന്റെ ചിത്രങ്ങൾ സഹിതം നൽകിയാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനിടയിൽ ഈ മേഖലകളിലെ ചിലരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ മുതൽ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ രേഖാചിത്രം തയാറാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ആലുവ യുസി കോളജിനു സമീപത്തെ കുളിക്കടവിൽ പുതപ്പിൽ പൊതിഞ്ഞ് ഭാരമേറിയ കോണ്‍ക്രീറ്റ് കല്ലുകളിൽ കെട്ടിതാഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Read MoreCategory: Kochi
കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം ന്യായം; തന്റെ സ്ഥാനാർഥിത്വം ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് കെ വി തോമസ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ് നൽകണമെന്ന കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം ന്യായമെന്ന് കെ.വി.തോമസ് എംപി. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എറണാകുളം മണ്ഡലത്തിൽ യുഡിഎഫിനു വേണ്ടി ആരു മത്സരിച്ചാലും ജയിക്കും. സംഘടനാ പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം കെഎസ്യുവിനുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കെ.വി.തോമസ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. കെഎസ്യു മൂന്നും യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെടുന്നെന്നാണ് റിപ്പോർട്ട്. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണമെന്നും നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയിൽ ആവശ്യം ഉയര്‍ന്നിരുന്നു.
Read Moreസംസ്ഥാനത്തു സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു വരുന്നു ; കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 6604 കേസ്
ജെറി എം. തോമസ് കൊച്ചി: സംസ്ഥാനത്തു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ. കഴിഞ്ഞ പത്തു വർഷത്തിനിടെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്കെതിരേ നടന്ന അക്രമസംഭവങ്ങളിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തതു 2018 ലാണെന്നു സംസ്ഥാന പോലീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 6604 കേസുകളാണു രജിസ്റ്റർ ചെയ്തത്. 2017ലെ കണക്കുകളേക്കാൾ 119 കേസുകളുടെ വർധന. പീഡനം എന്ന പേരിൽ രജിസ്റ്റർ ചെയ്തത് 4589 കേസുകളാണ്. കഴിഞ്ഞ വർഷത്തേക്കാൾ 91 കേസുകളുടെ വർധന ഇതിൽ മാത്രമുണ്ടായി. ബലാത്സംഗത്തിനു സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2015 ആണ്. 2017ൽ ഇത് 1987 ആയിരുന്നു. 28 കേസുകൾ വർധിച്ചു. 2007ൽ ഇതേ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 500 മാത്രമായിരുന്നു. ഓരോ വർഷവും 25 മുതൽ 50 വരെ കേസുകൾ വർധിക്കുന്നതായാണു കണക്കുകൾ.\ പൊതുയിടങ്ങളിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളിലും ഗണ്യമായ വർധനയുണ്ടായി.…
Read Moreസേഫ് ഹം സേഫ് ..! ടിക് ടോക്ക് നിരോധിക്കണമെന്ന എതിർപ്പുകളെ തണുപ്പിക്കാൻ ട്രിക്കുകളുമായി ടിക് ടോക്ക്
സിജോ പൈനാടത്ത് കൊച്ചി: ഹ്രസ്വ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്ക് നിരോധിക്കണമെന്നു വിവിധ കേന്ദ്രങ്ങളിൽനിന്നു മുറവിളി ഉയരുന്നതിനിടെ, തങ്ങളുടെ ആപ്ലിക്കേഷന്റെ ഉപയോഗം സുരക്ഷിതമാണെന്നു തെളിയിക്കാൻ ടിക് ടോക്ക് പുതിയ ട്രിക്കുകളുമായി രംഗത്ത്. പുതുതലമുറയിൽ ഇന്റർനെറ്റ് സുരക്ഷാ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള പദ്ധതിയുമായാണു ടിക് ടോക്ക് തങ്ങൾക്കെതിരേ ഉയരുന്ന എതിർപ്പുകളെ തടയിടാൻ ശ്രമിക്കുന്നത്. ചൈനയിൽനിന്നുള്ള ഓണ്‍ലൈൻ ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ കുട്ടികളും യുവാക്കളും പങ്കുവയ്ക്കുന്ന വീഡിയോകൾ സദാചാരത്തിന്റെ പരിധി ലംഘിക്കുന്നുവെന്ന ആക്ഷേപവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയിരുന്നു. ടിക് ടോക്ക് നിരോധിക്കാനുള്ള ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നു തമിഴ്നാട്ടിലെ ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പരസ്യമായി നിലപാടെടുത്തു. സോഷ്യൽ മീഡിയയിലൂടെയും എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെയാണു കന്പനി മറുതന്ത്രം മെനയുന്നത്. സേഫ് ഹം സേഫ് എന്ന പേരിലാണു ടിക് ടോക്ക് ഇന്റർനെറ്റ് സുരക്ഷാ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയ രംഗത്തു ബോധവത്കരണ…
Read Moreമൃതദേഹത്തിൽ പൊതിഞ്ഞ പുതപ്പു വാങ്ങിയ കട കണ്ടെത്തി; സാധനം വാങ്ങിയത് ഒരു പുരുഷനും സ്ത്രീയും; ആലുവ കൊലപാതക അന്വേഷണം ക്ലൈമാക്സിലേക്ക്…
ആലുവ: പെരിയാറിൽ ആലുവയ്ക്കടുത്ത് യു.സി. കോളജിനു സമീപം കുളിക്കടവിൽ കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ യുവതിയെക്കുറിച്ചുള്ള പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളെക്കുറിച്ചുള്ള പ്രധാന സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചതായിട്ടാണ് വിവരം. കല്ലുകെട്ടി പുഴയിൽ താഴ്ത്താൻ ഉപയോഗിച്ച പുതപ്പ് വാങ്ങിയത് കളമശേരിയിലെ ഒരു തുണിക്കടയിൽനിന്നാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു വാങ്ങാൻ എത്തിയ ഒരു പുരുഷന്റെയും സ്ത്രീയുടെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഇവർ സഞ്ചരിച്ച കാറും ദൃശ്യങ്ങളിൽ ഉണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃത്യം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. അന്നു രാത്രിയിൽ കളമശേരിയിലെ തുണിക്കടയിൽനിന്നുമാണ് പുതപ്പ് വാങ്ങിയിരിക്കുന്നത്. ഇതു വാങ്ങാൻ എത്തുന്പോൾ വാഹനത്തിൽ യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നതായിട്ടാണ് സൂചന. വീതി കൂടിയ പുതപ്പ് ചോദിച്ചുവാങ്ങുകയായിരുന്നു. ശേഷം പ്രതികൾക്കു അടുത്തറിയാവുന്ന കുളിക്കടവിൽ കോണ്‍ക്രീറ്റ് കല്ലുകൾ കൊണ്ടു പുതപ്പിൽ യുവതിയെ പൊതിഞ്ഞു കെട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Read Moreഅമ്പതുകോടിയുടെ വക്കീൽ നോട്ടീസിൽ ഖാദി ബോർഡിന് ചങ്കിടിപ്പ്: മോഹൻലാൽ ഹൈദരാബാദിൽ
കൊച്ചി: അൻപതുകോടി രൂപയുടെ നഷ്ട പരിഹാരമാവശ്യപ്പെട്ട് നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചതായ വാർത്തകൾ പുറത്തുവരുന്പോൾ നടൻ സിനിമാ ഷൂട്ടിംഗ് തിരക്കുമായി ഹൈദരാബാദിൽ. മോഹൻലാൽ 50 കോടി രൂപയുടെ നഷ്ട പരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായി ഖാദി ഗ്രാമവ്യവസായ ബോർഡ് ചെയർപേഴ്സണ്‍ ശോഭന ജോർജാണ് ഇന്നലെ വെളിപ്പെടുത്തിയത്. കഴിഞ്ഞ നവംബറിലാണ് ലാൽ വക്കീൽ നോട്ടീസ് അയച്ചതെന്നാണ് നടനുമായിബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, കഴിഞ്ഞമാസമാണ് നോട്ടീസ് ലഭിച്ചതെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടന്റെ പ്രതികരണം തേടിയെങ്കിലും ഹൈദരാബാദിൽ ഷൂട്ടിംഗ് തിരക്കായതിനാൽ പ്രതികരണം ഇപ്പോൾ ലഭിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങൾ രാഷ്ട്രദീപികയോടു പറഞ്ഞത്.
Read Moreകോതമംഗലം പള്ളിത്തർക്കം: ഉത്തരവ് നടപ്പാക്കാൻ എന്താണ് കാലതാമസമെന്ന് ഹൈക്കോടതി
കൊച്ചി: കോതമംഗലം പള്ളിത്തർക്കത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് എന്താണ് കാലതാമസമെന്ന് കോടതി ചോദിച്ചു. പള്ളിയിൽ പ്രവേശിക്കാൻ സിആർപിഎഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. മൂവാറ്റുപുഴ ഡിവൈഎസ്പി മറുപടി നൽകണം കോടതി ആവശ്യപ്പെട്ടു.
Read Moreവാഗ്ദാനങ്ങള്‍ പാലിച്ചില്ല; കൊച്ചിയിലെ വാലന്റൈന്‍സ് നൈറ്റ് പരിപാടി സണ്ണി ലിയോണ്‍ റദ്ദാക്കി
കൊച്ചി: പ്രണയദിനത്തില്‍ കൊച്ചിയിൽ നടക്കാനിരുന്ന ‘വാലന്റൈന്‍സ് നൈറ്റ്’ പരിപാടിയിൽ നിന്ന് സണ്ണി ലിയോൺ പിന്മാറി. വൈകിട്ട് നടക്കാനിരുന്ന ഷോയിൽ നിന്ന് പിൻമാറുന്ന കാര്യം ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചുവപ്പ് ക്രോസ്മാര്ക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റർ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്. ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും പാലിക്കാത്തതിനാലാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്നും സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു. പരിപാടി മാറ്റിവെച്ചത് ചില സാങ്കേതിക തടസങ്ങൾ മൂലമെന്നാണ് സംഘാടകരുടെ പ്രതികരണം. ആകെ 190 ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയതെന്നും സംഘാടകർ പറയുന്നു. അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന് കാരണമെന്നും സൂചന.
Read Moreപ്രളയത്തിൽ മുങ്ങിയ അങ്കമാലി- അങ്ങാടിക്കടവ് മേഖലയിൽ കൃഷിഭൂമി മണ്ണിട്ടു നികത്തൽ വ്യാപകം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
അങ്കമാലി: അങ്കമാലി നഗരസഭയിൽ അങ്ങാടിക്കടവ് പ്രദേശത്ത് മണ്ണടിച്ച് കൃഷിഭൂമി നികത്തുന്നതായി നാട്ടുകാരുടെ പരാതി. അങ്കമാലി-പീച്ചാനിക്കാട് പ്രധാനറോഡിന്റെ വശങ്ങളിൽ അങ്ങാടിക്കടവ് പാലത്തിനു ശേഷം മാഞ്ഞാലി തോടിന് സമീപമുള്ള കൃഷിഭൂമികളാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ വ്യക്തികൾ നികത്തുന്നത്. ടിപ്പറിൽ മണ്ണടിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും ഗൗനിക്കാതെ മണ്ണടിക്കുകയായിരുന്നു. നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്ന പീച്ചാനിക്കാട് പ്രദേശത്ത് കൃഷിഭൂമി നികത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. പ്രളയ സമയത്ത് ഈ പ്രദേശമെല്ലാം വെള്ളത്തിനടിയിലായിരുന്നു. അധികാരികൾക്ക് നികത്തുന്നത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൃഷിഭൂമി നികത്തിയവർക്കെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Read Moreഉദ്യോഗാർഥികൾ ജാഗ്രതൈ…! സിയാലിന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; ഉദ്യോഗാർഥികൾ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എയർപോർട്ട് അധികൃതർ
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പേരിൽ നടക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിയാൽ അധികൃതർ രംഗത്തെത്തി. എയർപോർട്ട് ലിമിറ്റഡിന്റെ പേരിൽ നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് സിയാലിന്റെ മുന്നറിയിപ്പ്. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജൻസികളും തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കിൽ നിശ്ചിത തുക ഈ ഏജൻസികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിന് ലഭിക്കുന്നത്. നിലവിൽ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴിൽ ഒഴിവുകളില്ല. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും http://www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തസ്തികൾക്കും ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും നിലവിൽ ഒഴിവുകളില്ലാത്ത…
Read More