കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന ക്യാ​മ്പി​ലെ കുട്ടികളുടെ  ഭക്ഷ്യവിഷബാധ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് ഡിഎംഒ; കാവൽ ജംഗ്ഷനിലെ ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു

കൊല്ലം : കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ തു​ട​രു​ന്ന സ്‌​കൗ​ട്ട്‌​സ് – ഗൈ​ഡ്‌​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ബാ​ധി​ച്ച ഭ​ക്ഷ്യ​വി​ഷ​ബാ​ധ അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്. പു​തു​താ​യി രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​വ​രു​ടെ സ്ഥി​തി​യും ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ല്‍​കി​യ ത​ങ്ക​ശ്ശേ​രി കാ​വ​ല്‍ ജം​ക്ഷ​നി​ലു​ള്ള ഹോ​ട്ട​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പൂ​ട്ടി​ച്ചു. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് ആ​ഹാ​രം ത​യാറാ​ക്കി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പ​ക​ര്‍​ച്ച പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും ഡി.​എം.​ഒ. അ​റി​യി​ച്ചു. പു​ന​ലൂ​ര്‍, ശ​ക്തി​കു​ള​ങ്ങ​ര, ച​വ​റ, കു​മ്മി​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു പേ​ര്‍​ക്ക് ഡെ​ങ്കി പ​നി​യും ച​വ​റ​യി​ല്‍ ഒ​രാ​ള്‍​ക്ക് എ​ച്ച്1 എ​ന്‍1 പ​നി​യും റി​പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെന്നും ഡി.​എം.​ഒ. വ്യ​ക്ത​മാ​ക്കി.

Read More

ചീ​ഞ്ഞ​ളി​ഞ്ഞ ഓ​ല​ത്താ​ൾ, ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള നെ​യ്മീ​ൻ..! കൊല്ലത്തെ മീൻകച്ചവടം കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ; റെയ്ഡിൽ 100 കി​ലോ​യി​ലേ​റെ അ​ഴു​കി​യ മീ​ൻ പി​ടി​കൂ​ടി

കൊ​ല്ലം: കൊ​ല്ല​ത്തു വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച പ​ഴ​കി​യ മീ​ൻ പി​ടി​കൂ​ടി. മീ​ൻ ച​ന്ത​ക​ളി​ലും മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കി​ലോ​യി​ലേ​റെ അ​ഴു​കി​യ മീ​നാ​ണു പി​ടി​കൂ​ടി​യ​ത്. വ​ലി​യ​ക​ട, രാ​മ​ൻ​കു​ള​ങ്ങ​ര, ഇ​ര​വി​പു​രം മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​ണ്ടാ​മു​ക്കം കെഎ​സ് ഫി​ഷ​റീ​സ് എ​ന്ന മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഒ​രാ​ൾ​ക്കൊ​പ്പം നീ​ള​മു​ള്ള ചീ​ഞ്ഞ​ളി​ഞ്ഞ ഓ​ല​ത്താ​ൾ മീ​ൻ, ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള നെ​യ്മീ​ൻ, ചാ​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ​കി​യ മീ​നു​ക​ളാ​ണു പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം മീ​നു​ക​ളി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

അങ്ങനെ പിടിക്കേണ്ട..! അഷ്ടമുടി കായലിലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ഫിഷറീസ് വകുപ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കി

കൊല്ലം : അ​ഷ്ട​മു​ടി കാ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തൂ​പ്പും പ​ട​ലും നി​ക്ഷേ​പി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, ഏ​റ്റം​കെ​ട്ട്, ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, ചെ​റി​യ ക​ണ്ണി വ​ലി​പ്പ​മു​ള്ള വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി​യ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്‍​ലാ​ന്റ് ആ​ക്ട് പ്ര​കാ​രം ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റും സം​യു​ക്ത​മാ​യി അ​ഷ്ട​മു​ടി കാ​യ​ലി​ലെ പെ​രു​മ​ണ്‍, പ​ട​പ്പ​ക്ക​ര, കു​തി​ര​മു​ന​മ്പ്, സാ​മ്പ്രാ​ണി​ക്കോ​ടി, മ​ണ​ലി​ല്‍​ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ചി​രു​ന്ന നി​ര​വ​ധി തൂ​പ്പും പ​ട​ലും നീ​ക്കം ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി താ​ഴ്ത്തി വ​ച്ചി​രു​ന്ന ചീ​ന​വ​ല​യി​ല്‍ നി​ന്ന് ആ​റ് സെ​റ്റ് ബ​ള്‍​ബു​ക​ളും നീ​ണ്ട​ക​ര​യി​ല്‍ ഏ​റ്റം കെ​ട്ടി​യ വ​ല​യും പി​ടി​ച്ചെ​ടു​ത്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കാ​തെ ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഗീ​താ​കു​മാ​രി അ​റി​യി​ച്ചു. ഇ​ത്ത​രം മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ഫീ​സി​ലെ 0474-2792850 ഫോ​ണ്‍ ന​മ്പ​രി​ല്‍ അ​റി​യി​ക്ക​ണം.

Read More

 തെ​റ്റാ​യ ജീ​വി​ത​ശൈ​ലിയിലൂടെ  ആ​രോ​ഗ്യ രം​ഗ​ത്തെ നേ​ട്ടം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നുവെന്ന് എം ​എ​ൽ എ ആ​ർ രാ​മ​ച​ന്ദ്ര​ൻ 

കരുനാഗപ്പള്ളി ​:തെ​റ്റാ​യ ജീ​വി​ത​ശൈ​ലി വ​ഴി ആ​രോ​ഗ്യ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ മ​ല​യാ​ളി​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നു് ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു.​വ​യ​റി​ള​ക്ക​രോ​ഗ നി​യ​ന്ത്ര​ണ പാ​നീ​യ​ചി​കി​ത്സാ വാ​രാ​ച​ര​ണ​ത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം ​എ​ൽ എ.​ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​ള്ള​വ​ർ പോ​ലും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന കാ​ര്യ​ത്തി​ലും പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മോ​ശ​പ്പെ​ട്ട നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.​ സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.​ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ, മൈ​നാ​ഗ​പ്പ​ള്ളി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി.​ഡോ മ​ണി​ക​ണ്ഠ​ൻ ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി. ഡോ ​ബൈ​ജു, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ സി ​ശ്രീ​കു​മാ​ർ ,സി ​വി​ജ​യ​ൻ പി​ള്ള, വ​സ​ന്ത​കു​മാ​രി, എ​ൻ ര​മാ​ദേ​വി,…

Read More

പുറം മോടി മാത്രം..!  ഉ​ദ്ഘാ​ട​നം കഴിഞ്ഞിട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല;  എന്തുകൊണ്ടെന്ന കാരണം കേട്ട്  ഞെട്ടി രോഗികൾ

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തു​റ​ന്ന​ത്.​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ന് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ ചി​ല​വി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് രോ​ഗി​ക​ൾ ആ​രോ​പി​ക്കു​ന്നു.​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​തി​യ ജ​ന​റേ​റ്റ​ർ ആ​വ​ശ്യ​മാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള ജ​ന​റേ​റ്റ​ർ കൊ​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം. ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ദി​വ​സേ​നെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്നി​നും മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ൽ​ക്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്. പു​തി​യ ജ​ന​റേ​റ്റ​ർ വാ​ങ്ങു​ന്ന​തി​നും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി…

Read More

ആറുമണിക്ക് എത്തുമെന്ന് പറഞ്ഞ മകളെ ആറുദിവസമായിട്ടും കാണാനില്ല;  ഷെണ്ണൂരിൽ നിന്നും പത്തനാപുരത്തേക്ക്   ട്രെ​യി​ന്‍ കയറിയ  വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല

പ​ത്ത​നാ​പു​രം: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യ​താ​യി​ട്ട് ആ​റ് ദി​വ​സം പി​ന്നി​ടു​ന്നു. പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.പാ​മ്പാ​ടി നെ​ഹ്റു കോ​ളേ​ജി​ലെ മൂ​ന്നാം​വ​ര്‍​ഷ ബി ​ടെ​ക് വി​ദ്യാ​ര്‍​ത്ഥി​യാ​യ പ​ത്ത​നാ​പു​രം ക​ട​യ്ക്കാ​മ​ണ്‍ പാ​ണു​വേ​ലി​ല്‍ മ​ണ്ണി​ല്‍ വി​ല്ല​യി​ല്‍ സാ​ബു ജോ​സ​ഫി​ന്‍റെ മ​ക​ന്‍ സി​റി​ല്‍ സാ​ബു​വി​നെ​യാ​ണ് (22) കാ​ണാ​താ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 18 നാ​ണ് സം​ഭ​വം. നെ​ഹ്റു കോ​ളേ​ജി​ലെ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ വി​ദ്യാ​ര്‍​ത്ഥി ക​യ​റി​യ​ത്. ഈ ​സ​മ​യം മാ​താ​പി​താ​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ആ​റി​ന് കാ​യം​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ര​ണ്ട് മ​ണി​ക്ക് ശേ​ഷം സി​റി​ലി​നെ മൊ​ബൈ​ലി​ല്‍ വീ​ണ്ടും ബ​ന്ധ​പ്പെ​ടാ​ന്‍ നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. രാ​ത്രി വൈ​കി​യും എ​ത്താ​തി​രു​ന്ന​തോ​ടെ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.​പ​ത്ത​നാ​പു​രം പോ​ലീ​സ് കോ​ളേ​ജ് സ്ഥി​തി​ചെ​യ്യു​ന്ന പ​ഴ​യ​ന്നൂ​ര്‍…

Read More

ആ​ശു​പ​ത്രി ക​ച്ച​വ​ടം; ജ​യ​ലാ​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​ഐ​യി​ൽ ന​ട​പ​ടി

കൊ​ല്ലം: ജി.​എ​സ്. ജ​യ​ലാ​ല്‍ എം​എ​ല്‍​എ പ്ര​സി​ഡ​ന്‍റാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ സി​പി​ഐ​യി​ൽ ന​ട​പ​ടി. പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ജ​യ​ലാ​ലി​നെ ഒ​ഴി​വാ​ക്കും. സി​പി​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ചാ​ത്ത​ന്നൂ​ര്‍ എം​എ​ല്‍ എ ​കൂ​ടി​യാ​യ ജ​യ​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​യി രൂ​പ​വ​ത്ക​രി​ച്ച സാ​ന്ത്വ​നം കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പേ​രി​ല്‍ 5.25 കോ​ടി രൂ​പ മു​ട​ക്കി ആ​ശു​പ​ത്രി വാ​ങ്ങി​യ​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്‌.

Read More

കൊല്ലത്ത് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തെര​ച്ചി​ൽ തു​ട​രു​ന്നു; ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി രാ​വി​ലെ​ മു​ത​ൽ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി.​ ജോ​ൺ​ബോ​സ് കോ, ​ലൂ​ർ​ഥ് രാ​ജ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കഴിഞ്ഞ ദിവസം അ​ഞ്ചു​തെ​ങ്ങി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട് കൊ​ല്ലംകോ​ട് നീ​രോ​ടി​തോ​ണി തു​റ​യി​ൽ സ​ഹാ​യ​രാ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന​നി​ല​യി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടു​ക​ൾ കൂ​ടാ​തെ മ​റൈ​ൻ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടു​ക​ളും തെ​ര​ച്ചി​ലി​ന് പോ​യി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്തു​ നി​ന്നു​ള്ള ക​പ്പ​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കോ​സ്റ്റ​ൽ സി​ഐ പ​റ​ഞ്ഞു.

Read More

ശാസ്താംകോട്ട തടാകത്തിലേക്കുള്ള  ഓട നിർമാണം;  കുടിവെള്ളം  മുട്ടിക്കുമെന്ന പരാതിയുമായി നാട്ടുകാർ

ശാ​സ്താം​കോ​ട്ട: അ​മി​ത ജ​ല​ചൂ​ഷ​ണ​വും മ​ണ്ണൊ​ലി​പ്പും മ​ലി​നീ​ക​ര​ണ​വും മൂ​ലം അ​നു​ദി​നം ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​രു വ​ശ​ത്ത് ന​ട​ക്കു​മ്പോ​ൾ ത​ടാ​ക​ത്തി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​കി ഇ​റ​ങ്ങു​ന്ന​തി​നു​ള്ള ഓ​ട​ക​ൾ നി​ർ​മ്മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ധി​കൃ​ത​ർ.​ ശാ​സ്താം​കോ​ട്ട, ഭ​ര​ണി​ക്കാ​വ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ഓ​ട നി​ർ​മ്മാ​ണം എ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. ഇ​ത് കൂ​ടാ​തെ ത​ടാ​ക​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്നും കോ​ളേ​ജ്, ആ​ശു​പ​ത്രി​ക​ൾ ,മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​ള്ള മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​കി എ​ത്തു​ന്ന​തും ത​ടാ​ക​ത്തി​ലാ​ണ്. ത​ടാ​ക​ത്തി​ൽ നി​ന്നും വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​ള്ള ജ​ലം ശു​ദ്ധീ​ക​രി​ച്ച ശേ​ഷം അ​ധി​ക​മാ​യി വ​രു​ന്ന മ​ലി​ന​ജ​ലം അ​ധി​കൃ​ത​ർ വീ​ണ്ടും ഒ​ഴു​ക്കു​ന്ന​തും ത​ടാ​ക​ത്തി​ലേ​ക്ക് ത​ന്നെ​യാ​ണ്.ഇ​ത് കൂ​ടാ​തെ​യാ​ണ് ത​ടാ​ക​തീ​ര​ത്ത് ന​ട​ക്കു​ന്ന കു​ന്ന് ഇ​ടി​പ്പും മ​ണ്ണെ​ടു​ക്ക​ലും മ​റ്റും.​ ഈ വി​ധ​ത്തി​ൽ ട​ൺ ക​ണ​ക്കി​ന് മ​ണ്ണാ​ണ് ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. സ്വാഭാ​വി​ക നീ​രു​റ​വ​ക​ൾ…

Read More

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്ളേ​ഡ് മാ​ഫി​യ സം​ഘം പി​ടി​മു​റു​ക്കു​ന്നു

ച​വ​റ: ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ടി​ക​ൾ കൊ​ള്ള പ​ലി​ശ​യ്ക്ക് ന​ൽ​കാ​ൻ ബ്ളേ​ഡ്മാ​ഫി​യ രം​ഗ​ത്ത്.​താ​ലൂ​ക്കി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച​ണ് ഈ ​സം​ഘ​ങ്ങ​ളു​ടെ ഇ​ട​പാ​ടെ​ന്നാ​ണ് വി​വ​രം. പ​ത്ത് മു​ത​ൽ പ​തി​ന​ഞ്ചു ശ​ത​മാ​നം വ​രെ പ​ലി​ശ​ക്കാ​ണ് ഇ​വ​ർ പ​ണം ക​ടം ന​ൽ​കു​ന്ന​ത്. ത​മി​ഴ്നാ​ട്, തെ​ങ്കാ​ശി, മ​ധു​ര, ക​ന്യാ​കു​മാ​രി, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​മി​ഴ് സം​ഘ​ങ്ങ​ളാ​ണ് പി​ന്നി​ൽ . ക​ച്ച​വ​ട മേ​ഖ​ല​യി​ൽ വ​ലി​യ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ചെ​റു​കി​ട വ്യാ​പ​രി​ക​ൾ പ​ല​രും പാ​പ്പ​രാ​യി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഓ​ണ​ക്കാ​ല​ത്തെ ക​ച്ച​വ​ടം കൊ​ണ്ട് അ​തി​നെ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​ക്ക​വ​രും പ​ണം ക​ടം വാ​ങ്ങി ക​ച്ച​വ​ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ത്ത​രം ക​ച്ച​വ​ട​ക്കാ​രാ​ണ് താ​ലൂ​ക്കി​ൽ ത​മി​ഴ്നാ​ട് ബ്ലേ​ഡ് മാ​ഫി​യ​യു​ടെ വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത്. മ​ല​യാ​ളി​ക​ളും അ​ന്യ​സം​സ്ഥാ​ന​ക്കാ​രും ബ്ലേ​ഡ് സം​ഘ​ത്തി​ലു​ണ്ട്.​ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ജന്‍റുമാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​വ​ശ്യ​ക്കാ​രെ ഇ​വ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ക​ടം കൊ​ടു​ക്കു​ന്ന പ​ണ​ത്തി​ന​നു​സ​രി​ച്ച് ക​മ്മീ​ഷ​ൻ കി​ട്ടു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ളെ​ക്കൊ​ണ്ട് വ​ലി​യ തു​ക പ​ലി​ശ​ക്കെ​ടു​പ്പി​ക്കാ​നാ​ണ് ഇ​ട​നി​ല​ക്കാ​രു​ടെ…

Read More