ക​ല്ലാ​ര്‍ ഡാ​മി​ല്‍ മ​ണ്ണും ചെ​ളി​യും നീ​ക്കംചെ​യ്യു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ര്‍ ഡാ​മി​ന്‍റെ സം​ഭ​ര​ണശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ 10 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ ശേ​ഷ​മാ​ണ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ചവ​രെ ജോ​ലി​ക​ള്‍ തു​ട​രും. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ല്‍ ഡാ​മി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൈ​റ​ണു​ക​ള്‍ മു​ഴ​ക്കി​യി​രു​ന്നു. വെ​ള്ളം ഒ​ഴു​ക്കു​ന്ന സ​മ​യ​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു. ക​ടു​ത്ത വേ​ന​ലാ​യ​തി​നാ​ല്‍ ഡാ​മി​ല്‍ കാ​ര്യ​മാ​യി വെ​ള്ള​മു​ണ്ടാ​യി​രു​ന്നി​ല്ല. 2022 മു​ത​ലാ​ണ് ഡാ​മി​ലെ മ​ണ്ണും ചെ​ളി​യും ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ് സം​ഭ​ര​ണ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

Read More

ആശങ്കകൾ പങ്കുവെച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​കൾ; അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കുമെന്ന് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ്. ​തൊ​ണ്ട​മ്പ്ര മേ​ഖ​ല​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ലു​ള്ള ആ​ശ​ങ്ക അ​റി​യി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ​ര്യ​ട​നം.​കു​ട​മാ​ളൂ​ർ അ​ഭ​യ​ഭ​വ​നി​ലെ​യും കൈ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ലെ​യും അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. കൈ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ്, വി​സി​റ്റേ​ഷ​ൻ കോ​ൺ​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സെ​ന്‍റ് മാ​ത്യൂ​സ് ന​ഴ്‌​സ​റി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്ത​ത് കൗ​തു​ക​മാ​യി. ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. ക​വ​ണാ​റ്റി​ൻ​ക​ര വി​രി​പ്പു​കാ​ല ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ നാ​ട്ട​കം സു​രേ​ഷ് പ്ര​സാ​ദ​മൂ​ട്ടി​ലും പ​ങ്കാ​ളി​യാ​യി. ​ഏ​റ്റു​മാ​നൂ​ർ, നീ​ണ്ടൂ​ർ, തി​രു​വാ​ർ​പ്പ്, ആ​ർ​പ്പൂ​ക്ക​ര, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന…

Read More

വി​ശു​ദ്ധ വാ​ര​ത്തി​ലെ പ്ര​വേ​ശ​ന​പ​രീ​ക്ഷ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ഉ​റ​പ്പു ന​ല്കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണ് വി​ശു​ദ്ധ വാ​ര​ത്തി​ല്‍ ദേ​ശീ​യ എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ന്‍ പ​രീ​ക്ഷാ ഏ​ജ​ന്‍സി​ക്ക് അ​നു​വാ​ദം ന​ല്കി​യി​രി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്രസ​ര്‍ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ന​ല്കു​ന്ന ഉ​റ​പ്പാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ഭ​ര​ണനേ​തൃ​ത്വം വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി ആ​രോ​പി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ വി​ശു​ദ്ധ​വാ​ര​ത്തി​ലെ പെ​സ​ഹാവ്യാ​ഴം, ദുഃ​ഖശ​നി, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ട്ട​യം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ര്‍ണ​യി​ലാ​ണ് സം​ഘ​ട​ന നി​ല​പാ​ട് അ​റി​യി​ച്ച​ത്. അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ര്‍ണ സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. സാ​വി​യോ മാ​നാ​ട്ട്, ലൂ​ര്‍ദ് ഫൊ​റോ​നാ വി​കാ​രി…

Read More

നെ​ല്‍​ക​ര്‍​ഷ​ക സ​മ​രം ഫ​ലം ക​ണ്ടു ; മു​ക്കാ​ട്ടു​പാ​ക്ക-​താ​മ​ര​ച്ചാ​ല്‍ പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ചു

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നെ​​​​ല്‍ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ സ​​​​മ​​​​രം ഫ​​​​ലം​​​​ ക​​​​ണ്ടു. കു​​​​റി​​​​ച്ചി പ​​​​ഞ്ചാ​​​​യ​​​​ത്ത് ഒ​​​​ന്നാം വാ​​​​ര്‍ഡി​​​​ലെ മു​​​​ക്കാ​​​​ട്ടു​​​​പാ​​​​ക്ക-​​​​താ​​​​മ​​​​ര​​​​ച്ചാ​​​​ല്‍ പാ​​​​ട​​​​ത്തെ നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ക്വി​​​​ന്‍റ​​​​ലി​​​​ന് അ​​​​ഞ്ചു​​​​കി​​​​ലോ കി​​​​ഴി​​​​വു​​​​പ്ര​​​​കാ​​​​രം നെ​​​​ല്ല് എ​​​​ടു​​​​ക്കാ​​​​ന്‍ പാ​​​​ഡി ഓ​​​​ഫീ​​​​സ​​​​റും ക​​​​ര്‍ഷ​​​​ക​​​​രും മി​​​​ല്ലു​​​​ട​​​​മ​​​​യു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ ധാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തെ നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​യ​​​​ത്. പ​​​​ത്ത് ക​​​​ള​​​​ങ്ങ​​​​ളി​​​​ലാ​​​​യി കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രു​​​​ന്ന നെ​​​​ല്ല് ക​​​​ര്‍ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ര്‍ന്നു ചാ​​​​ക്കു​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ച്ചു. ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി നെ​​​​ല്ല് പൂ​​​​ര്‍ണ​​​​മാ​​​​യും ലോ​​​​റി​​​​യി​​​​ല്‍ ക​​​​യ​​​​റ്റി മി​​​​ല്ലി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ന്ന മീ​​​​ന​​​​ച്ചൂ​​​​ടി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​പാ​​​​ട​​​​ത്ത് കൊ​​​​യ്തു​​​​കൂ​​​​ട്ടി​​​​യ നെ​​​​ല്ല് 22 ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ക്കു ശേ​​​​ഷ​​​​മാ​​​​ണ് മി​​​​ല്ലു​​​​കാ​​​​ര്‍ സം​​​​ഭ​​​​രി​​​​ച്ച​​​​ത്. ക്വി​​​​ന്‍റ​​​​ലി​​​​ന് മി​​​​ല്ലി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് ഒ​​​​മ്പ​​​​തു​​​​കി​​​​ലോ നെ​​​​ല്ല് കി​​​​ഴി​​​​വ് ചോ​​​​ദി​​​​ച്ച​​​​തോ​​​​ടെ സം​​​​ഭ​​​​ര​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​ക​​​​യും നെ​​​​ല്‍ക​​​​ര്‍ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി സ​​​​മ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണം വൈ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മു​​​​ക്കാ​​​​ട്ടു​​​​പാ​​​​ക്ക-​​​​താ​​​​മ​​​​ര​​​​ച്ചാ​​​​ല്‍ പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തെ ക​​​​ര്‍ഷ​​​​ക​​​​ര്‍ നെ​​​​ല്‍ക​​​​ര്‍ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍…

Read More

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​നപാ​ത; പു​റ​മ്പോ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​ഴി​പ്പി​ക്ക​ണമെന്ന് ​ഹൈ​ക്കോ​ട​തി

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​നപാ​ത​യു​ടെ പെ​രു​മാ​ങ്ക​ണ്ടം മു​ത​ല്‍ മു​സ്‌ലിം​പ​ള്ളി കോ​ട്ട​ക്ക​വ​ല വ​രെ​യു​ള്ള കോ​ട്ട​പു​റ​മ്പോ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി ഹൈ​വേ പു​ന​ര്‍​നി​ര്‍​മാ​ണ സെ​ന്‍​ട്ര​ല്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫാ.​ ജോ​സ് കി​ഴ​ക്കേ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ജെ.​ ജോ​ണ്‍ മാ​റാ​ടി​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്ത​മാ​സം നാ​ലി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​രി​മ​ണ്ണൂ​ര്‍ പി​ഡ​ബ്ല്യു​ഡി എ​ഇ​യോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​താ​യും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.​ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യു സെ​ക്ര​ട്ട​റി, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി തു​ട​ങ്ങി 17 പേ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി സ​മ​ര്‍​പ്പി​ച്ച കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സ്വാ​ത​ന്ത്ര്യ സു​വ​ര്‍​ണ​ജൂ​ബി​ലി സ്​മാ​ര​ക​മാ​യി അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന പി.​ജെ.​ ജോ​സ​ഫ് 2000​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ പാ​ത​യാ​ണ് 25 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​ത്. മൂ​വാ​റ്റു​പു​ഴ മു​ത​ല്‍ പെ​രു​മാ​ങ്ക​ണ്ടം വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റു​ന്ന​തി​നി​ടെ ശി​ഖി​ര​മൊ​ടി​ഞ്ഞു യു​വാ​വ് വീ​ണ​ത് വൈ​ദ്യു​തി ലൈ​നു​മു​ക​ളി​ൽ; ഷോ​ക്കേ​റ്റ് ദാ​രു​ണാ​ന്ത്യം

​ചേ​ല​ച്ചു​വ​ട്: ച​ക്ക​യി​ടാ​ൻ പ്ലാ​വി​ൽ ക​യ​റി​യ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. ചേ​ല​ച്ചു​വ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ലി​ക്ക​ൽ സി​ബി (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്. ച​ക്ക ക​ച്ച​വ​ട​ക്കാ​ർ​ക്കു​വേ​ണ്ടി കീ​രി​ത്തോ​ട്ടി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ച​ക്ക​യി​ടാ​ൻ ക​യ​റി​യ​പ്പോ​ൾ പ്ലാ​വി​ന്‍റെ ശി​ഖ​ര​മൊ​ടി​ഞ്ഞു താ​ഴെ​യു​ള്ള വൈ​ദ്യു​ത ലൈ​നി​ലേ​ക്കു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുകയാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ജോ​മോ​ൾ. മ​ക്ക​ൾ: ഏ​ബ​ൽ, എ​ഡ്വി​ൻ.

Read More

‘പാ​ട്ടു പാ​ടി​യും ഭ​ജ​ന ചൊ​ല്ലി​യും വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സി​ള​ക്കി ബി​ഹാ​റി​ല്‍ മൈ​ഥ​ലി താ​ക്കൂ​ര്‍ വി​ജ​യി​ച്ച​പോ​ലെ ഏ​റ്റു​മാ​നൂ​രു​കാ​ര്‍ എ​ന്നെ​യും ചേ​ര്‍​ത്തു പി​ടി​ക്കും’: ആ​തി​ര ഡി. ​നാ​യ​ര്‍

കോ​ട്ട​യം: സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ബേ​ബി​യാ​യി ഏ​റ്റു​മാ​നൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​തി​ര ഡി. ​നാ​യ​ര്‍. പാ​ട്ടു​പാ​ടി വോ​ട്ടു നേ​ടാ​ന്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യ ആ​തി​ര ഡി. ​നാ​യ​ര്‍ ട്വ​ന്‍റി ട്വ​ന്‍റി​യി​ലൂ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. മ​ന്ത്രി​യാ​യ വി.​എ​ന്‍. വാ​സ​വ​നെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷി​നെ​യും എ​തി​രി​ടാ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ 25കാ​രി​യാ​യ ആ​തി​ര അ​ടി​മു​ടി ക​ലാ​കാ​രി​യാ​ണ്. 20 വ​ര്‍​ഷ​മാ​യി ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്നു. 19 വ​ര്‍​ഷ​മാ​യി ഭ​ര​ത​നാ​ട്യ​വും. സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍, റീ​ല്‍​സ് താ​രം, ഒ​പ്പം സം​രം​ഭ​ക​യും. ആ​ദ്യം നി​ശ്ച​യി​ച്ച വീ​ണാ നാ​യ​രു​ടെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​തി​ര​യ്ക്ക് ന​റു​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു. ബാ​ല​ഗോ​കു​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ആ​തി​ര ബി​എ​സ്‌​സി സൈ​ബ​ര്‍ ഫോ​റ​ന്‍​സിം​ഗും എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സും പൂ​ര്‍​ത്തി​യാ​ക്കി മാ​ന്നാ​നം കെ​ഇ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രി​ക്കേ​യാ​ണ് സ്റ്റാ​ര്‍​ട്ട് അ​പ്പി​ലേ​ക്ക് തി​രി​ഞ്ഞ​ത്. വീ​ട്ടി​ല്‍ ബൊ​ട്ടീ​ക്കും സ്‌​മൈ​ല്‍ ഗി​ഫ്റ്റ് എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു സം​രം​ഭ​വു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍…

Read More

കെ​എ​സ്ആ​ർ​ടി​സി​യെ​ ന​ഷ്ട​ത്തി​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം

ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​തോ​ടെ ലാ​ഭ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മ​ണി​യാ​റ​ൻ​കു​ടി-​കോ​ട്ട​യം റൂ​ട്ട് ന​ഷ്ട​ത്തി​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം. 1993 മു​ത​ൽ മു​ട​ങ്ങാ​തെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന റൂ​ട്ടാ​ണ് അ​ധി​കൃ​ത​ർ മ​നഃ​പൂ​ർ​വം ന​ഷ്ട​ത്തി​ലാ​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​ണി​യാ​റ​ൻ​കു​ടി​യി​ൽ​നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത കാ​ലം​വ​രെ ചെ​റു​തോ​ണി​യി​ൽ​നി​ന്ന് തൊ​ടു​പു​ഴ​യ്ക്കു​ള്ള ആ​ദ്യ​ബ​സാ​യി​രു​ന്നു ഇ​ത്. മ​ണി​യാ​റ​ൻ​കു​ടി​യി​ൽ​നി​ന്ന് ചെ​റു​തോ​ണി​യി​ലെ​ത്തു​മ്പോ​ഴേ​ക്കും ബ​സി​ലെ സീ​റ്റെ​ല്ലാം യാ​ത്ര​ക്കാ​രാ​ൽ നി​റ​യു​മാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ ബ​സി​ൽ നി​ന്നും യാ​ത്ര ചെ​യ്തി​രു​ന്നു. ലാ​ഭ​ത്തി​ൽ മാ​ത്രം ഓ​ടി​യി​രു​ന്ന ബ​സ് ചെ​റു​തോ​ണി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​തു മു​ത​ൽ യാ​ത്ര മു​ട​ക്കു​ക​യാ​ണ്. രാ​ത്രി 7.45ന് ​മ​ണി​യാ​റ​ൻ​കു​ടി​യി​ലെ​ത്തി അ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് പി​റ്റേ​ന്ന് രാ​വി​ലെ 5.50ന് ​സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന ബ​സാ​ണ് ഇ​പ്പോ​ൾ പ​ല​പ്പോ​ഴും മ​ണി​യാ​റ​ൻ​കു​ടി​ക്കെ​ത്താ​താ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ രാ​ത്രി എ​ത്തി​യാ​ൽ​ത​ന്നെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം കാ​ലി​യാ​യി ചെ​റു​തോ​ണി​ക്ക് തി​രി​കെ പോ​കും.…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ കു​ടു​ങ്ങി ച​ങ്ങ​നാ​ശേ​രി റ​വ​ന്യു ട​വ​റി​ലെ ലി​ഫ്റ്റ്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി താ​​​ലൂ​​​ക്കി​​​ന്‍റെ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ റ​​​വ​​​ന്യു ട​​​വ​​​റി​​​ല്‍ ഹൗ​​​സിം​​​ഗ് ബോ​​​ര്‍ഡ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥാ​​​പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച ലി​​​ഫ്റ്റി​​​ന്‍റെ ടെ​​​ന്‍ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റച്ച​​​ട്ട​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി. ഒ​​​രു ലി​​​ഫ്റ്റ് പൂ​​​ര്‍ണ​​​മാ​​​യി മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും അ​​​ടി​​​യ​​​ന്ത​​​ര അ​​​റ്റ​​​കു​​​റ്റപ്പ​​​ണി​​​ക​​​ള്‍ക്കു​​​മാ​​​യി മു​​​പ്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ഹൗ​​​സിം​​​ഗ് ബോ​​​ര്‍ഡ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു നീ​​​ങ്ങി​​​യ​​​പ്പോ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ ച​​​ട്ടം നി​​​ല​​​വി​​​ല്‍ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾക്കു കുരുക്കായി. ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ​​​റും അ​​​നു​​​ബ​​​ന്ധ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും റ​​​വ​​​ന്യു ട​​​വ​​​റി​​​ലാ​​​ണ് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​ത്രി​​​കാ സ​​​മ​​​ര്‍പ്പ​​​ണം, പ​​​ത്രി​​​ക പി​​​ന്‍വ​​​ലി​​​ക്ക​​​ല്‍, സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ക്കേ​​​ണ്ട ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നി​​​ര​​​വ​​​ധി ഏ​​​ണി​​​പ്പ​​​ടിക​​​ള്‍ ക​​​യ​​​റേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് കൂ​​​ടാ​​​തെ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫീ​​​സ്, ജോ​​​യി​​​ന്‍റ് ആ​​​ര്‍ടി​​​ ഓ​​​ഫീ​​​സ്, സ​​​പ്ലൈ ഓ​​​ഫീ​​​സ്, എ​​​ല്‍എ ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ തു​​​ട​​​ങ്ങി ഇ​​​രു​​​പ​​​തി​​​ലേ​​​റെ സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളും സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത് ഈ…

Read More

പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​വ​ജ​ന​ങ്ങ​ള്‍ കാ​ണ​ണമെന്ന് മോ​ന്‍സ് ജോ​സ​ഫ്

ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ല്‍ പ​ത്തു​വ​ര്‍ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ര്‍ക്കാ​ര്‍ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍നി​ന്നു​ള്ള നി​യ​മ​നംപോ​ലും ന​ട​ത്താ​തെ കാ​ണി​ച്ച വ​ഞ്ച​ന​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​വ​ജ​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി മോ​ന്‍സ് ജോ​സ​ഫ്. യു​ഡി​വൈ​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ന്‍സ് ജോ​സ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് കു​റ​വി​ല​ങ്ങാ​ട് മു​ത​ല്‍ ക​ടു​ത്തു​രു​ത്തിവ​രെ യൂ​ത്ത് റാ​ലി സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും യൂ​ത്ത് ബ്രി​ഗേ​ഡ് രൂ​പീ​ക​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തും. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ത്തു ക​രി​മാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന മാ​ര്‍ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. യു​ഡി​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ സു​ബി​ന്‍ മാ​ത്യു, സി​ജോ ജോ​സ​ഫ്, ജോ​ര്‍ജ് പ​യ​സ്, ഷി​ജു പാ​റ​യി​ടു​ക്കി​ല്‍, സാ​ജു മാ​ഞ്ഞാ​ലി​ല്‍, അ​രു​ണ്‍ മാ​ത്യു, ശ​ര​ത് ശ​ശാ​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More