മുണ്ടക്കയം: അനധികൃതമായി നാടൻ തോക്ക് സൂക്ഷിച്ച കേസിൽ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി കുത്തുകേസിൽ ജാമ്യത്തിലിറങ്ങിയാൾ. മുണ്ടക്കയം കിഴക്കേ കൊന്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് നിറതോക്ക് പിടികൂടിയപ്പോൾ ഓടിരക്ഷപ്പെട്ടത്. 2007ൽ ഉണ്ടായ കുത്തുകേസിൽ പ്രതിയായ സുരേഷ് ജാമ്യത്തിലിറങ്ങയതാണ്. ഇയാൾക്കു വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വീടിനു സമീപത്ത് നാടൻ തോക്ക് വിവിധ പാർട്സുകളായി സൂക്ഷിച്ചിരുന്ന കോരുത്തോട്, കിഴക്കേ കൊന്പുകുത്തി ഇട്ടിക്കൽ തങ്കച്ചനെ (60)യും ഇന്നലെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടങ്ങളിൽ കൂടുതൽ ആളുകളുടെ പക്കൽ ഇത്തരത്തിലുള്ള തോക്കുകൾ ഉള്ളതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. പലരും തോക്കുകൾ പല പാർടുസുകളാക്കി വിവിധ സ്ഥലങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തിൽ കൊന്പുകുത്തി, കണ്ണിമല, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വനാതിർത്തി മേഖലയായ കോരുത്തോട് പഞ്ചായത്തിന്റെ വിവിധ…
Read MoreCategory: Kottayam
പോത്തിറച്ചിയിലെന്താ സ്വർണം പൂശിയിട്ടുണ്ടോ, ഇങ്ങനെ വില കൂട്ടാൻ? പരാതിക്കു തീരുമാനം വരും മുൻപ് ജോർജ് യാത്രയായി…
കോട്ടയം: പോത്തിറച്ചിക്ക് കോട്ടയം ജില്ലയിൽ അന്യായ വില ഈടാക്കുന്നതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിക്കു പരാതി അയച്ച കെ.വി. ജോർജ് പരാതിക്കു തീരുമാനം വരും മുൻപ് യാത്രയായി. പോത്തിറച്ചിയിലെന്താ സ്വർണം പൂശിയിട്ടുണ്ടോ, ഇങ്ങനെ വില കൂട്ടാൻ എന്നു ചോദിച്ച് ജില്ലാ പഞ്ചായത്തിലേക്കു കഴിഞ്ഞമാസം കത്തെഴുതിയ മുളക്കുളം പഞ്ചായത്ത് രണ്ടാം വാർഡിൽ കെ.വി. ജോർജ് കളരിക്കൽ(59) കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. ജോർജ് യാത്രയായെങ്കിലും ന്യായമായ പരാതിക്കു പരിഹാരമുണ്ടാക്കുമെന്ന് നിർമല ജിമ്മി പറഞ്ഞു. കത്തിന്റെ കോപ്പി ഭക്ഷ്യമന്ത്രിക്ക് അയച്ചുകൊടുത്തെങ്കിലും മറുപടി വരാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുമായി ആലോചിച്ച് ഉചിതമായ തീരുമാനം ജില്ലാ പഞ്ചായത്ത് സ്വീകരിക്കും. കോട്ടയം ജില്ലയിൽ ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപയാണെന്നും വടക്കൻ ജില്ലകളിൽ 250 രൂപ മുതൽ 300 രൂപ വരെയാണ് നിരക്കെന്നും ജോർജ് വ്യക്തമാക്കിയിരുന്നു. കാള, മൂരി ഇറച്ചി പോത്തിറച്ചിയാണെന്ന പേരിലും ഇതേ…
Read Moreകോട്ടയം നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടൽ ! താഴു വീണു, ഹോട്ടൽ ആനന്ദമന്ദിരത്തിനും; ആദ്യ പേര് എസ്എൻവി എന്നായിരുന്നു…
കോട്ടയം: കോട്ടയം നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടൽ ന്യൂ ആനന്ദമന്ദിരത്തിനും താഴു വീണു. 98 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടലിനാണ് ലോക്ഡൗണോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നത്. തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്ന ഹോട്ടലിലെ വെജിറ്റേറിയൻ വിഭവങ്ങൾ ഏറെ പേരുകേട്ടതായിരുന്നു. 16.5 സെന്റ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഹോട്ടൽ 1923ൽ കൊടുപ്പണ്ണ സ്വദേശിയായ വേലായുധൻ പിള്ളയാണ് ആരംഭിച്ചത്. ആദ്യ പേര് എസ്എൻവി എന്നായിരുന്നു. തുടക്കത്തിൽ വാടകക്കെട്ടിടമായിരുന്നു. പിന്നീട് 1970ൽ വേലായുധന്റെ മരുമകൻ ഗോപാലപിള്ള ഇതു വാങ്ങുകയും 1990ൽ ഹോട്ടലിനു ന്യൂ ആനന്ദമന്ദിരം എന്ന് പേരു നല്‍കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട്, മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി.കെ. വാസുദേവൻ നായർ, എസ്. കുമാരൻ തുടങ്ങിയ പ്രമുഖർ കോട്ടയത്ത് എത്തുന്പോൾ ഇവിടെനിന്നുമാണ് ഭക്ഷണം കഴിച്ചിരുന്നത്. 1970ൽ കോട്ടയം പ്രസ് ക്ലബ് സ്ഥാപിക്കുന്നതുവരെ മാധ്യമപ്രവർത്തകർ ഒത്തുചേർന്നിരുന്നതും ഇവിടെയായിരുന്നു. അവർക്കായി ഒരു…
Read Moreഡോക്ടർമാരും ലാബുകാരും തമ്മിലുള്ള ഒത്തുകളി? കോട്ടയം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ലാബുകൾ അമിത ഫീസ് ഈടാക്കുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബുകളിലെ പരിശോധനാ ഫീസ് അമിതമായി വർധിപ്പിച്ചതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കു വിവിധ രക്ത പരിശോധനകളാണ് വേണ്ടി വരുന്നത്. സാധാരണ ഒരു രോഗിക്ക് പത്തോളം പരിശോധനകൾ വേണ്ടിവരുന്നുണ്ട്. 1500രൂപയിലധികമാണ് ഒരു പരിശോധനയ്ക്കു വേണ്ടി വരുന്നത്. കൂടാതെ രോഗിക്ക് ശ്വാസതടസമുണ്ടായാൽ ഓക്സിജൻ മാസ്ക്കും വെന്റിലേറ്റർ ട്യൂബുകളും ഒന്നിലധികം തവണ രോഗിയുടെ ബന്ധുക്കളെക്കൊണ്ടു വാങ്ങിപ്പിക്കും. ഇതിന് ഒരു പ്രാവശ്യം 2000രൂപയിൽ അധികം ചെലവ് വരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്ടെന്ന് രോഗം മൂർധന്യാവസ്ഥയിലെത്തി വരുന്ന രോഗികൾക്കും അപകടങ്ങൾ സംഭവിച്ചെത്തുന്നവർക്കും ലാബ് പരിശോധകൾക്കു അമിതമായി പണം വേണ്ടിവരുന്നതിനാൽ രോഗികളും ബന്ധുക്കളും വലയുകയാണ്. രാത്രി കാലങ്ങളിൽ ആശുപത്രിക്കുള്ളിലെയും പരിസര പ്രദേശങ്ങളിലെയും എടിഎം കൗണ്ടറുകൾ പ്രവർത്തിക്കാത്തതും ആശുപത്രിയിൽ എത്തുന്നവർക്കു വലിയ ബുദ്ധിമുട്ടാവുന്നു. രോഗിയുടെ രോഗവിവരങ്ങൾ സ്ഥിരീകരിച്ചതിനു ശേഷവും നിരവധി രക്ത പരിശോധനകൾ…
Read Moreവധഭീഷണി കത്ത്; ടി.പി. കേസിലെ പ്രതികളെ സംശയിക്കുന്നു; തിരുവഞ്ചൂരിന്റെ മൊഴിയെടുത്തു കോട്ടയം പോലീസ്
കോട്ടയം: വധഭീഷണി കത്ത് ലഭിച്ചെന്ന വെളിപ്പെടുത്തതലിൽ പോലീസ് തീരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസാണ് ഇന്നു രാവിലെ തിരുവഞ്ചൂരിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. ജയിലിൽനിന്നും എഴുതിയ കത്താണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ വരികളാണ് ജയിലിൽ നിന്നാണെന്നും കത്താണെന്നു മനസിലാക്കിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസിനു മൊഴി നൽകി. ടി.പി. കേസിലെ പ്രതികളെ സംശയിക്കുന്നുണ്ടെന്നും ഇവരെ എല്ലാവരും ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പരിചയമുണ്ടെന്നും നിർഭയ പൊതു പ്രവർത്തനത്തിനു സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ പറഞ്ഞു.
Read Moreവാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കോട്ടയം വെള്ളൂർ സ്വദേശി പ്രിൻസിനെ കുത്തി വീഴ്ത്തി സുഹൃത്ത് ദിലീപ്
കോതമംഗലം: പുതുപ്പാടിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾ കൊല്ലപ്പെട്ടു. പ്രതി പോലീസിൽ കീഴടങ്ങി. പുതുപ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വെള്ളൂർ സ്വദേശി പുത്തൻപറമ്പിൽ പ്രിൻസ് ജോർജ് (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പാടി ചാലിൽ പുത്തൻപുര ദിലീപ് (41) കോതമംഗലം പോലിസിൽ കീഴടങ്ങി. ഇന്നലെ രാത്രി പത്തോടെ പുതുപ്പാടി സ്കൂളിന് സമീപമാണ് സംഭവം. ദിലീപിന്റെ പെൺസുഹൃത്തും പ്രിൻസുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നുള്ള പരാതിയിൽ ഇരുവരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരിക്കെയാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. പ്രിൻസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തടിപ്പണിക്കാരനാണ് കൊല്ലപ്പെട്ട പ്രിൻസ്. മൊബൈൽ ടവർ ലൊക്കേഷനിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ദിലീപ്. കോതമംഗലം പോലീസ് മേൽനടപടികൾ ആരംഭിച്ചു.
Read Moreഅച്ഛൻ വഴക്കുപറഞ്ഞതിന്റെ പേരിൽ ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കട്ടപ്പന: അമിതമായി മൊബൈൽ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാർജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കി. കട്ടപ്പന സുവർണഗിരി കല്യാണത്തണ്ട് കറുകപ്പറന്പിൽ ബാബു(രവീന്ദ്രൻ)- ശ്രീജ ദന്പതികളുടെ മകൻ ഗർഷോം(14) ആണ് മരിച്ചത്. കട്ടപ്പന ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മൊബൈൽ ഗെയിം കളിക്കാനായി കഴിഞ്ഞദിവസം ഗർഷോം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാർജ് ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്കു പോയതിനുപിന്നാലെ ഗർഷോം മുറിയിൽകയറി കതകടച്ചു. അനിയത്തിയും വല്യമ്മയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടിൽ ജോലിക്കുപോയ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു. പാസ്റ്റർ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഗർഷോമിനെ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം; കാമുകനും കൂട്ടാളികളും പിടിയിൽ
കടുത്തുരുത്തി: ചാറ്റിംഗിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽനിന്നും ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളികളും പിടിയിൽ. തൃശൂർ വാടാനപ്പള്ളി ഏങ്ങണ്ടിയൂർ പോളക്കൽ ഭാഗത്ത് മന്നത്ത് വീട്ടിൽ അക്ഷയ് ബാബു (21), വലയിൽ വീട്ടിൽ പ്രഗോഷ് ഗോപി, അയ്യാണ്ടി വീട്ടിൽ പ്രഗീൺ പ്രേമൻ (27) എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. പോലീസ് പറയുന്നതിങ്ങനെ: പ്ലസ് വൺ വിദ്യാർഥിനി ഒരു വർഷമായി അക്ഷയ് ബാബുവുമായി അടുപ്പത്തിലായിരുന്നു. നിരന്തരം പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്ന അക്ഷയ് തനിക്കൊപ്പം ഇറങ്ങി വന്നാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് കഴിഞ്ഞ 28-ന് പുലർച്ചെ ഇയാൾ സുഹൃത്തുക്കളായ പ്രഗോഷും പ്രഗീണുമായി കാറിൽ പെൺകുട്ടിയുടെ വീടിനടുത്തെത്തി. ഈ സമയം ഇറങ്ങിവന്ന പെൺകുട്ടിയുമായി ഇവർ കാറിൽ വാടാനപ്പള്ളിയിലേക്ക് പോയി. തുടർന്ന് അക്ഷയ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിക്കൊപ്പം അക്ഷയ്…
Read Moreഗുണ്ടാ ആക്രമണം എന്തിനായിരുന്നു? വാടകവീട്ടില്‍ പാചകത്തിനെത്തിയ യുവതിയേയും പോലീസ് ചോദ്യം ചെയ്തു; സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നു പോലീസ്
കോട്ടയം: നഗരമധ്യത്തില്‍ വീട്ടില്‍ ഗുണ്ടാ അക്രമണം നടത്തിയ പ്രതികളെ സംബന്ധിച്ച് പോലീസിനു സൂചന ലഭിച്ചു. ഇന്നലെ രാത്രി പത്തിനു കോട്ടയം ചന്തക്കടവിലെ വടശേരില്‍ ലോഡ്ജിനു സമീപത്തെ വാടകവീട്ടിലായിരുന്നു അക്രമണം. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ ഖാന് എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ഗൂണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കിലും കാറിലുമെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമണം നടത്തുകയായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന തിരവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും അക്രമത്തില്‍ നിന്നും രക്ഷപെട്ടു. നഗരത്തില്‍ പ്ലബിംഗ് ജോലിള്‍ ചെയ്തിരുന്ന യുവാക്കളായിരുന്നു മൂവരും. താമസക്കാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായിട്ടാണ് യുവതി താമസിച്ചിരുന്നത്. ഗുണ്ടാസംഘം എത്തിയ വാഹനം സമീപ വാസികള്‍ നല്കിയ വിവരമനുസരിച്ച് പോലീസ് പരിശോധിച്ചു വരുകയാണ്. നഗരത്തിലെ സിസിടിവി കാമറകള്‍ പരിശോധിച്ചാണ് വാഹനം പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം…
Read Moreകോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററിലെ പീഡനം; പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചവർക്ക് വാർഡ് ജനപ്രതിനിധിയുടെ വക എട്ടിന്റെ പണി; കുറ്റവാളിയെ പൊക്കി പോലീസും
കോട്ടയം: നാട്ടകം പോളിടെക്നിക് കോളജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് രോഗിയായ പതിനാലുകാരി പീഡനത്തിന് ഇരയായ ശേഷം, കേസുമായി മുന്നോട്ടു പോകേണ്ടെന്നും നഷ്ടപരിഹാരം തന്നു പ്രശ്നം പരിഹരിക്കാമെന്ന ജനപ്രതിനിധിയുടെ നീക്കം പൊളിച്ചത് ഇരയുടെ വാര്‍ഡിലെ ജനപ്രതിനിധി. കോട്ടയം മുനിസിപ്പാലിറ്റി 33-ാം വാര്‍ഡിലാണ് പോളിടെക്നിക് കോളജ് സ്ഥിതി ചെയ്യുന്നത്. ഈ വാര്‍ഡിലെ ജനപ്രതിനിധിയുടെ ശിപാര്‍ശ പ്രകാരമാണ്, പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പാക്കില്‍ നെടുംപറമ്പില്‍ കൊച്ചു തോപ്പില്‍ സച്ചിനെ (26) കോവിഡ് സെന്ററില്‍ താത്കാലിക ആരോഗ്യ പ്രവര്‍ത്തകനായി മുനിസിപ്പാലിറ്റി അധികൃതര്‍ നിയമിച്ചതെന്ന് പറയപ്പെടുന്നു. സംഭവം ഉണ്ടായ ശേഷം, പ്രതിയെ രക്ഷപെടുത്തുവാനുള്ള എല്ലാ വിധ ശ്രമങ്ങളും നടത്തി. ഇതിനിടയില്‍, ഇര താമസിക്കുന്ന 32-ാം വാര്‍ഡ് കൗണ്‍സിലര്‍ മുഖേന മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം ഊര്‍ജിതമായതും പ്രതി പിടിയിലായതുമെന്ന് ഇരയുടെ ബന്ധുക്കള്‍ പറയുന്നു.
Read More