കോട്ടയം: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. നിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ട മേഖലകൾ കൃത്യമായി കണ്ടെത്തി നൽകുന്നതിന് പോലീസിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനുവേണ്ട പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത്. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സിവിൽ ഡിഫൻസിന്റെയും ആപ്തമിത്ര വോളണ്ടിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും. പോലീസിനാണ് ഏകോപനച്ചുമതല നൽകിയിരിക്കുന്നത്. അവശ്യ മരുന്നുകൾക്ക് ദൗർലഭ്യം വരാതിരിക്കുന്നതിന് പ്രത്യേക ജാഗ്രത നൽകുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകളിലും മറ്റും പരിശോധന നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളർക്ക് ചുമതല നൽകി. റേഷൻ കടകളുടെ പ്രവർത്തനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദേശം നൽകി. കണ്ടെയ്ൻമെൻറ് സോണുകളിൽ ഭക്ഷ്യവിതരണത്തിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുന്നതിന് സപ്ലൈകോ, കണ്‍സ്യൂമർ ഫെഡ് എന്നിവയുമായി ചർച്ച നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ…
Read MoreCategory: Kottayam
വാക്സിൻ ചലഞ്ചിൽ പങ്കാളിയായി ജോസ്.കെ. മാണി; മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകും
കോട്ടയം: കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കുക എന്ന ദൗത്യത്തോടെയുള്ള കേരള സർക്കാർ പ്രവർത്തനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വാക്സിൻ ചലഞ്ചിൽ പങ്കാളിയായി കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി. കേരളം സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കുന്പോൾ എല്ലാവരും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് നാടിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എല്ലാ കേരള കോണ്‍ഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും തങ്ങളാൽ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കു നൽകണമെന്നും ജോസ് കെ. മാണി പറഞ്ഞു. മകളുടെ വിവാഹച്ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
Read Moreമോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന്സ്ത്രീകളുടെ മാല പൊട്ടിക്കൽ;ചങ്ങനാശേരിക്കാരൻ ജിസ്ബിജു പിടിയിൽ
ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന്സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. നാലുകോടി മന്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക് മോഷണം, മാല പിടിച്ചു പറിക്കൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് എടുത്ത കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ചും ഇയാൾ മോഷണം നടത്തിയിരുന്നു.പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഈ കേസിൽ നാലുകോടി സ്വദേശികളായ പ്രണവ്, നോബിൻ, അനൂപ്, സജിത്ത്, ജെസ്റ്റിൻ, അലൻ റോയി എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ തൃക്കൊടിക്കാനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി വി.ജെ. ജോഫി, എസ്എച്ച്ഒ എ. അജീബ് എസ്ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്ഐ രഞ്ജീവ് സിപിഒമാരായ സുരേഷ്, ലാലു, അശോകൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.…
Read Moreകാമുകിയുടെ വീട്ടിലെത്തി കട്ടിലനടിയിൽ ഒളിച്ചു; പക്ഷേ, കയ്യോടെ പൊക്കി! വൈക്കത്തു നടന്ന സംഭവത്തില്‍ യുവാവ് ‘അകത്ത്’
വൈക്കം: പ്രായപൂർത്തിയാകാത്ത കാമുകിയുടെ വീട്ടിലെത്തി കട്ടിലിനടിയിൽ ഒളിച്ച 20 കാരനെ പെണ്‍കുട്ടിയുടെ മാതാവ് കൈയ്യോടെ പൊക്കി. ഒടുവിൽ പീഡനക്കേസിൽ അഴിക്കുള്ളിലായി. വെച്ചൂർ തോട്ടാപ്പുള്ളി നാണുപറന്പിൽ ഐമി (20)നാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പകൽ പ്ലസ് വണ്‍ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഐമിൻ വീടിനുള്ളിൽ കയറുകയായിരുന്നു. പതിവിനു വിപരീതമായി ജോലിയ്ക്കു പോയ പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ വീട്ടിലെത്തിയതിനാൽ ഇയാൾക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാത്രി എട്ടോടെ മകളുടെ മുറിയിലെത്തിയ മാതാവ് കട്ടിലിനടിയിൽ യുവാവിനെ കണ്ട് ബന്ധുക്കളെയും സമീപവാസികകളയും വിളിച്ചു കൂട്ടിയശേഷം പോലീസിനെ വരുത്തുകയായിരുന്നു. മാതാവിന്റെ പരാതിപ്രകാരം യുവാവിനെതിരെ പോക്സോനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവാക്സിന്റെ ഓൺലൈൻ രജിസ്ട്രേഷനിൽ അപാകതകളെന്ന് പരാതി; അവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി ഓണ്‍ലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്പോൾ ക്ലോസ്ഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ചിലർക്ക് ജൂലൈ 15 വരെ ബുക്ഡ് എന്ന സന്ദേശം ലഭിക്കുന്നു. ഇന്നലെ മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ വേണ്ടി നിരവധി പേരാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത്. കോവിഷീൽഡും കോവാക്സിനും രണ്ടാം കുത്തിവയ്പ്പ് നിശ്ചിത തീയതിക്കുള്ളിൽ എടുക്കേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള രജിസ്ട്രേഷൻ നടത്താൻ സാധിക്കാതെ വന്നതോടെ പരക്കെ ആശങ്കയായി.നിലവിലെ പരിമിതി പരിശോധിച്ചു ഉടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിൻ സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://selfregistration.cowin.gov.in/
Read Moreനിയന്ത്രണങ്ങളിൽ വ്യക്തതയില്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; ആളുകളെ ആശങ്കയിലാക്കുന്നകാര്യങ്ങൾ ഇങ്ങനെ…
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വ്യക്തതയില്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി.രാത്രി ഒന്‍പതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ആണെന്നാണു പറയുന്നതെങ്കിലും പൊതുഗതാഗതത്തിനു തടസമില്ലെന്നും പറയുന്നു. ഇതാണ് ആളുകളെ ആശങ്കയിലാക്കുന്നത്. പലർക്കും അത്യാവശ്യകാര്യത്തിനായി ഒരു സ്ഥലത്ത് പോകാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമോ, സ്വന്തം വാഹനവുമായി പോകാമോ എന്നുള്ള കാര്യത്തിനും വ്യക്തതയില്ല. രാത്രി ഒന്‍പതിന് ഹോട്ടലുകൾ അടയ്ക്കണമെന്നു പറയുന്നതിനൊപ്പം പാഴ്സൽ വിൽക്കാം, നോന്പുകാലമായതിനാൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടാകാതെ സംവിധാനം ഏർപ്പെടുത്താമെന്നു പറയുന്നതിലും അവ്യക്തത തുടരുകയാണ്. പലയിടത്തും പോലീസ് നേരിട്ടെത്തിയാണു കടകൾ അടപ്പിക്കുന്നത്. ഇതുസംബന്ധിച്ചു പോലീസും വ്യാപാരികളും തമ്മിൽ പലയിടത്തും തർക്കങ്ങളുമുണ്ടായി.ശനി, ഞായർ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ഒരു വിഭാഗം സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കാനൊരുങ്ങുകയാണ്. സർക്കാർ ഉത്തരവിൽ…
Read Moreനാല്പതു വർഷങ്ങൾക്ക് മുമ്പ് വിദേശികൾ ചിത്രീകരിച്ച ആ വീഡിയോ അവർ കണ്ടു, കൗതുകക്കാഴ്ചയിൽ മതിമറന്ന്… സന്തോഷത്തിലാണ് നാട്ടുകാരും….
കുമരകം: നാല്പതു വർഷങ്ങൾക്ക് മുന്‍പു വിദേശികൾ ചിത്രീകരിച്ച വീഡിയോ ആദ്യമായി കണ്ടതിലുള്ള ആവേശത്തിലും കൗതുകത്തിലുമാണ് മൂന്ന് കുടുംബങ്ങൾ. കുമരകത്തിന്റെ പഴയകാല ജീവിത സാഹചര്യവും പശ്ചാത്തലവും കണ്ടതിലുള്ള സന്തോഷത്തിലാണ് നാട്ടുകാരും. 1981ൽ ഇംഗ്ലണ്ട് സ്വദേശിയായ പീറ്റർ ആഡംസണും സംഘവും ചിത്രീകരിച്ച “ദി കേരള സൊലൂഷൻ’ എന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ് ഇപ്പോൾ കുമരകത്തെ പ്രധാന ചർച്ച. കുമരകം ടുഡേ എന്ന നവമാധ്യമ കൂട്ടായ്മയിൽ കഴിഞ്ഞദിവസം ഈ വീഡിയോ പ്രസിദ്ധീകരിക്കുകയും തുടർന്ന് ആയിരക്കണക്കിനു പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ വീഡിയോ വൈറലാകുകയായിരുന്നു. ഇതിൽ കുടുംബാസൂത്രണം ഗ്രാമീണ ജീവിത പശ്ചാത്തലം, ശിശുരോഗ പരിപാലനം, വേന്പനാട്ട് കായൽ എന്നിവ ആയിരുന്നു പ്രധാന പ്രമേയം. ഡോക്യുമെന്ററി അന്ന് ബിബിസി സംപ്രേഷണം ചെയ്തിരുന്നെങ്കിലും ഇവിടെയുള്ള ആർക്കും കാണാൻ സാഹചര്യമുണ്ടായിരുന്നില്ല. പള്ളിച്ചിറയിൽ താമസിച്ചിരുന്ന അയൽവാസികളായ മൂന്നു കുടുംബങ്ങളായിരുന്നു ഡോക്കുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങൾ. ഏലച്ചിറ കരുണാകരൻ, ഭാര്യ ഭാനുമതി, മകൻ…
Read Moreകാറുകാർ ഒന്നു നിർത്തിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാകില്ലായിരുന്നു; ചോര വാർന്നു റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ
കാഞ്ഞിരപ്പള്ളി: രാത്രിയിൽ ബൈക്ക് അപകടത്തിൽ ചോര വാർന്നു റോഡിൽ കിടന്ന രണ്ടുപോരെ കോരിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുജീവൻ രക്ഷിക്കാനാവാത്തതിന്റെ വേദനയിലാണ് കെഎസ്ആർടിസി ഡ്രൈവറായ കെ.സി. പുന്നൂസും കണ്ടക്ടറായ മുരിക്കുംവയൽ തൊഴുത്തുങ്കൽ ടി.കെ. സന്തോഷ് മോനും. കണ്ണിമല കാട്ടിപുരയ്ക്കൽ തോമസിന്റെ മകൻ ടി.കെ. ബിജോ (25) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന എരുമേലി വാഴക്കാല മറ്റത്തുമുണ്ടയിൽ അതുൽ വിജയ (25) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിന് ഇരുപത്തിയാറാം മൈൽ മേരീ ക്യൂൻസ് ആശുപത്രിക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പാലക്കാട് നിന്നും എരുമേലിയിലേക്കു പോവുകയായിരുന്നു എരുമേലി ഡിപ്പോയിലെ ബസിലെ ജീവനക്കാർ ഒന്നാം മൈലിനു സമീപമെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടു റോഡിൽ കിടക്കുന്ന യുവാക്കളെ കണ്ടത്. ഉടൻ ബസ് നിർത്തിയിറങ്ങി. ഈ സമയം അതുവഴി…
Read Moreവഴി ചോദിച്ചെത്തിയ യുവാവ് പൊട്ടിച്ചെടുത്തത് നാലര പവന്റെ താലിമാല; പുറകേ ഓടിയ യുവതിക്ക് വീണ് പരിക്ക്
കടുത്തുരുത്തി: നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലെത്തിയ സംഘം വഴി ചോദിച്ച ശേഷം യുവതിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലറ ചൂരക്കുഴി ജംഗ്ഷനിലാണ് സംഭവം. നാട്ടുകാര്‍ കണ്ടുനില്ക്കെ കഴിഞ്ഞ ദിവസം വൈകൂന്നേരം 5.30 ഓടെ കല്ലറ ചൂരക്കുഴി ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനില്‍ മാസ് എന്ന പേരില്‍ ബെഡ് കട നടത്തുന്ന കല്ലറ അറയ്ക്കപറമ്പില്‍ അഭിലാഷിന്റെ ഭാര്യ അനുമോള്‍ (33) ടെ മാലയാണ് പൊട്ടിച്ചെടുത്തത്. യുവതിയുടെ കഴുത്തില്‍ കുത്തിപിടിച്ചാണ് നാലര പവന്റെ മാല പൊട്ടിച്ചെടുത്തത്. കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച ശേഷം പ്രതി യുവതിയെ റോഡിലേക്കു തള്ളി തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ യുവതി എഴുന്നേറ്റ് കാറിന് പിന്നാലെ നൂറ് മീറ്ററോളം ഓടിയെങ്കിലും തലചുറ്റി വീഴുകയായിരുന്നു.
Read Moreഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം വരാനുള്ള സാധ്യത കുറവ്
‘കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു. 20ദിവസം, 53 മരണംരണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ്…
Read More