കോട്ടയം: ഇനിയെങ്കിലും മാസ്കൊക്കെ നേരാംവണ്ണം വച്ചു നടന്നോ, പോലീസ് സദാ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.ഒാരോ പോലീസ് സ്റ്റേഷനും കൃത്യമായി ടാർഗറ്റ് വരെ നിശ്ചയിച്ചു കഴിഞ്ഞു. വെറുതേ റോഡിലിറങ്ങിയാൽ ആവശ്യത്തിലധികം കോവിഡ് മാനദണ്ഡ ലംഘനക്കേസുകൾ ലഭിക്കുമെന്നതിനാൽ പോലീസിനെ സംബന്ധിച്ച് ടാർഗറ്റൊന്നും ഒരു വിഷയമേയല്ല. മാസ്ക് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ദിവസം100 കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ഓർഡർ. അതിനായി രണ്ട്- മൂന്ന് പോലീസുകാരുള്ള ഓരോ സ്ക്വാഡ് വരെ രൂപീകരിച്ചിട്ടുണ്ട്. ഓരോ സ്ക്വാഡിനും പ്രത്യേകം പ്രത്യേകം ടാർഗറ്റുകളുമുണ്ട്. ഒരു സ്ക്വാഡ് 25 കേസ് കണ്ടെത്തി രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.പൊതു ഇടങ്ങളിലെത്തുന്പോൾ മൂക്ക്, വായ് എന്നിവ കൃത്യമായി മൂടിയ നിലയിൽ മാസ്ക് ധരിക്കാത്തവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. അത് കാൽനടയാത്രക്കാർക്കും ഇരുചക്ര യാത്രക്കാർക്കും കാറിൽ ഒറ്റയ്ക്കുവരുന്നർക്കും എല്ലാവർക്കും ബാധകമാണ്. മാസ്ക് കൃത്യമായി ധരിക്കാതെ കാറിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്നവരുടെ കാറിന്റെ നന്പർ…
Read MoreCategory: Kottayam
ഇങ്ങനെയൊക്കെ ചെയ്യാമോ? പെണ്‍കുട്ടി പ്രണയ ബന്ധത്തിൽനിന്നും പിന്മാറി; മുട്ടന്‍പണി കൊടുത്ത് യുവാവ്; ഒടുവില്‍ കുടുങ്ങി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകു ട്ടിയെ പ്രണയംനടിച്ചു പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ നിരവധി ആളുകൾക്ക് അയച്ചു നൽകുകയും ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയിൽ ബാദുഷാ സജീർ (സുട്ടു-21) ആണ് അറസ്റ്റിലായത്. മൊബൈലിൽ ചിത്രങ്ങൾ കിട്ടിയ ഒരാൾ കോട്ടയം ഡിവൈഎസ്പി എം. അനിൽ കുമാറിനെ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നിരവധി ദിവസങ്ങളിൽ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത ഇയാൾ പെണ്‍കുട്ടി പ്രണയ ബന്ധത്തിൽനിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടർന്ന് നിരവധി പേർക്കു നഗ്നചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു. നഗ്നചിത്രങ്ങൾ അടങ്ങിയ ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കോട്ടയം ഡിവൈഎസ്പി ഓഫീസിലെ സബ് ഇൻസ്പെക്ടർമാരായ പി.ബി. ഉദയകുമാർ, കെ.ആർ. പ്രസാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ആർ. അരുണ്‍കുമാർ, സീനിയർ സിപിഒമാരായ നിസാർ, ബിജു ബാലൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂർ…
Read Moreഇവിടെ എല്ലാവർക്കും സുഖം; അവിടെയും അപ്രകാരമെന്നു വിശ്വസിക്കുന്നു…! നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ കൈമാറിയിരുന്ന ഫിലിപ്പച്ചായൻ പടിയിറങ്ങി
തോപ്രാംകുടി: നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ കൈമാറിയിരുന്ന ഫിലിപ് പടിയിറങ്ങി. 40 വർഷം വിശേഷങ്ങൾ എത്തിച്ചിരുന്ന വാത്തിക്കുടി പഞ്ചായത്തിലെ പെരുംതൊട്ടി ബ്രാഞ്ച് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനാണ് സർവീസിൽ നിന്നും വിരമിച്ചത്. 1982ൽ ഇവിടെ പോസ്റ്റ്ഓഫീസ് ആരംഭിക്കുന്പോൾ 112. 50 രൂപ മാസ വേതനത്തിനു ജോലിയിൽ പ്രവേശിച്ച ഫിലിപ് 65-ാം വയസിൽ വിരമിക്കുന്പോൾ 17427 രൂപ വേതനം വാങ്ങി മറ്റു ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയാണ് സേവനം അവസാനിപ്പിക്കുന്നത്. ഫോണോ മറ്റ് ആധുനിക വാർത്താ വിനിമയ സൗകര്യങ്ങളൊ ഇല്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു മന്നാത്തറ, രാജമുടി, പതിനേഴുകന്പനി, കിളിയാർകണ്ടം, ചന്ദനക്കവല, കാരിക്കവല തുടങ്ങിയ സ്ഥലങ്ങളിൽ കത്തുകൾ വിതരണം ചെയ്തിരുന്ന ഫിലിപ്പച്ചായൻ എന്നും നാട്ടുകാരുടെ വിശേഷം സൂക്ഷിപ്പുകാരനായിരുന്നു. വിദേശത്തുള്ള മക്കളുടെ കത്തുകളും മണിയോർഡറുകളും കാത്തിരുന്ന മാതാപിതാക്കളും പ്രണയത്തിന്റെ മധുരവും കൊതിച്ച് കണ്ണും കൂർപ്പിച്ചിരുന്നവരും സർക്കാർ ഉത്തരവുകൾക്കു കാതോർത്തിരുന്നവരും ഒക്കെ ഫിലിപ്പച്ചായന്റെ കാൽപ്പെരുമാറ്റം…
Read Moreആനപ്പുറത്തിരിക്കുന്ന വീരപുരുഷന്! ഇടുക്കിയിൽ നിന്നു 12-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകം കണ്ടെടുത്തു
രാജകുമാരി: ഇടുക്കി ചതുരംഗപ്പാറയിൽ നിന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രസ്മാരകമായ വീരക്കല്ലുകൾ കണ്ടെടുത്തു. ആനപ്പുറത്തിരിക്കുന്ന വീരപുരുഷന്റെ അപൂർവമായ സംഘകാല സ്മാരകമാണ് കണ്ടെത്തിയത്. ഇടുക്കിയുടെ സംഘകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഇത്. ചതുരംഗപ്പാറയിൽ തമിഴ്നാടിന്റെ അതിർമലയുടെ കിഴക്കേ അറ്റത്തുള്ള ആൽമരച്ചുവട്ടിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിൽപ ചാതുരി അധികമാരും ശ്രദ്ധിക്കപ്പെടാത്ത നിലയിൽ ചരിത്ര ഗവേഷണ സംഘം വീരക്കല്ല് കണ്ടെത്തിയത്. വിജയഭേരിമുഴക്കി നിൽക്കുന്ന ആനയുടെ മുകളിൽ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായി വിജയശ്രീലാളിതനായിരിക്കുന്ന വീരന്റെ നിർമിതിയാണ് വീരക്കല്ല്. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ശില്പം കൊത്തിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം പ്രാചീന നിർമിതി കണ്ടെത്തുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ നെടുങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണസമിതി അംഗം ഡോ. രാജീവ് പുലിയൂർ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുന്‍പേ ഇടുക്കിയുടെ മലമടക്കുകളിൽ ഒരു നാഗരികത ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് കണ്ടെത്തൽ എന്നാണ് വിലയിരുത്തൽ.
Read Moreപണിപാളി! മാലിന്യം തള്ളിയയാൾക്ക് ഇരട്ട പ്രഹരം; തിരിച്ചെടുപ്പിച്ചതിനു പുറമേ 10,000 രൂപ പിഴയും
കോടിക്കുളം: പഞ്ചായത്തിലെ ഒന്പതാംവാർഡായ വണ്ടമറ്റത്ത് റോഡരികിൽ മാലിന്യം തള്ളിയയാൾക്കെതിരേ നടപടി. മാലിന്യം തള്ളിയയാളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ഞറുക്കുറ്റി ഭാഗത്ത് ആറുചാക്കുകളിലായി നിക്ഷേപിച്ചിരുന്ന മാലിന്യമാണ് വാർഡ് മെംബർ പോൾസണ്‍ മാത്യു അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും, ഹരിതകർമ സേനാംഗങ്ങളും ചേർന്ന് പരിശോധിച്ചത്. വിശദമായ പരിശോധനയിൽ ചാക്കുകളിൽ നിന്നും ലഭിച്ച ചില പേപ്പറുകളിൽ നിന്നും മാലിന്യം നിക്ഷേപിച്ചവരെക്കുറിച്ച് ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വിവരം ലഭിച്ചിരുന്നു. ഇവരെ ഉടൻ വിളിച്ചുവരുത്തുകയും 10000 രൂപ പിഴയടപ്പിച്ച് മാലിന്യം നീക്കം ചെയ്യാനാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇവർ തന്നെ മാലിന്യം നീക്കം ചെയ്തു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ.സാം വി.ജോണ്‍ എന്നിവർ പറഞ്ഞു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ടോം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബീർ, ഹെഡ് ക്ലർക്ക്…
Read Moreഎല്ലാം അറിയുന്നവർ ഇങ്ങനെ ചെയ്യരുതായിരുന്നു; മെഡിക്കൽ വിദ്യാർഥികളുടെ വിജയാഘോഷം; പോലീസ്കേസെടുത്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ യൂണിയൻ തെരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തിയുള്ള വിജയാഘോഷത്തിൽ പോലീസ് കേസെടുത്തു. ഇന്നലെ ഗാന്ധിനഗർ പോലീസ് മെഡിക്കൽ കോളജിലെത്തി അന്വേഷണം നടത്തി. കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസെടുത്തത്. മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തിയത് ഗൗരവമേറിയ വീഴ്ചയെന്ന് ആരോപണം ഉയർന്നിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയായിരുന്നു നൂറോളം വിദ്യാർഥികളുടെ പ്രകടനം നടന്നത്. ഇതു ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Read Moreബുഷ് ഉണ്ട് വേണേ..! ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം; ഇരുപത്തിയൊന്നുകാരുടെ കഞ്ചാവ് വിൽപനരീതി ഇങ്ങനെ…
കടുത്തുരുത്തി: തലയോലപ്പറമ്പിൽ ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തിയ യുവാക്കൾ എക്സൈസ് പിടിയിൽ. മുട്ടുചിറ ചെത്തുകുന്നേൽ വീട്ടിൽ അനന്ദു പ്രദീപ് (21), കടുത്തുരുത്തി വെള്ളാശ്ശേരി പൂവത്തുങ്കൽ വീട്ടിൽ വിശാഖ് ബാബു (21), കോട്ടയം തോട്ടയ്ക്കാട് പോങ്ങത്താനം പാണ്ടൻചിറ വീട്ടിൽ ബിനിൽ ജേക്കബ് (21)എന്നിവരെയാണ് 50 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് എടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളായി ബുഷ് എന്നപേരിൽ വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ലോഡ്ജിലെ റൂമിൽ കഞ്ചാവ് പൊതികളിലാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഇവരെ പിടികൂടുന്നത്. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എം.ജെ. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രതീഷ്കുമാർ,എസ്. ശ്യാംകുമാർ, എസ്. അജയകുമാർ, എസ്. സനൽ, ഡ്രൈവർ സാജു എന്നിവർ…
Read Moreതിക്കും തിരക്കും നിയന്ത്രിക്കാനാവുന്നില്ല; കോട്ടയത്ത് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം
കോട്ടയം: ടോക്കണ്‍ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം. ഇന്നു രാവിലെ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഒന്‍പതോടെയാണ് സംഭവം.രാവിലെ ആറു മുതൽ തന്നെ ഇവിടേക്ക് വാക്സിൽ സ്വീകരിക്കുന്നതിനു ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നു മൂന്നു ക്യൂ സംവിധാനമാണ് പോലീസും ആരോഗ്യ പ്രവർത്തകരും ഒരുക്കിയത്. രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാതെ ഇന്നു നേരിട്ടെത്തിയവർ, സർക്കാർ ജീവനക്കാർ എന്നിങ്ങ നെ മൂന്നു ക്യൂ സംവിധാനം ഒരുക്കി. ഇവിടെ ആളുകളുടെ തിരക്ക് കൂടിയതോടെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ടോക്കണ്‍ വിതരണം നടത്തി. ഇതാണ് രാവിലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. രാവിലെ ഒന്‍പതോടെ ആളുകൾ കൂടിവരികയും കുറച്ചാളുകൾ ഇവിടെ കൂട്ടംകൂടി നിൽക്കുകയും ചെയ്തു. തിരക്ക് ഒഴിവാക്കാൻ പോലീസിന്റെ നേതൃത്വത്തിൽ പുറത്തു കാത്തു നിന്നവർക്ക് ടോക്കണ്‍ വിതരണം ആരംഭിച്ചു. മണിക്കൂറുകളായി ആളുകൾ ക്യൂ നിൽക്കുന്പോൾ അല്പ സമയം മുന്‍പു…
Read Moreആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read Moreമല്ലപ്പള്ളിയിൽ ഫ്രീയായി ‘അഡ്വഞ്ചർ ടൂറിസം!!’ നടപ്പാലം കയറണമെങ്കില്‍ കാടു കയറണം, പാലത്തില്‍ കയറിയാലോ ത്രില്ലാണു യാത്ര!
മല്ലപ്പള്ളി: വലിയപാലത്തിനോടു ചേര്‍ന്ന് മണിമലയാറിന് കുറുകെയുള്ള മല്ലപ്പള്ളി നടപ്പാലം കാല്‍നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. നടപ്പാലത്തിലേക്ക് കയറുന്ന ഭാഗം കാടുമൂടിയ നിലയിലാണ്. വള്ളിപ്പടര്‍പ്പുകള്‍ മൂടി കിടക്കുന്ന വഴിയിലൂടെ സഞ്ചരിച്ചുവേണം പാലത്തില്‍ കയറാന്‍. പാലത്തിലെത്തിയാലോ യാത്ര ഒട്ടും സുരക്ഷിതമല്ല. ഇതില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് തകിട് മിക്കതും വെല്‍ഡിംഗ് വിട്ട് പൊങ്ങിനില്ക്കുന്ന സ്ഥിതിയാണ്. ഈ തകിടില്‍ കാല് തട്ടി അപകടവുമുണ്ടാകാറുണ്ട്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകിടുകള്‍ പലതും തുരുമ്പെടുത്ത് നശിക്കുകയാണ്. ഐഎച്ച്ആര്‍ഡി നിര്‍മല്‍ ജ്യോതി, സിഎംഎസ് സ്കൂളുകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും വില്ലേജ് ഓഫീസില്‍ എത്തുന്നവരും ഉള്‍പ്പെടെ നിരവധി യാത്രികരാണ് സ്ഥിരമായി നടപ്പാലം ഉപയോഗിക്കുന്നത്. ടൗണില്‍ നിന്നുള്ള യാത്രയില്‍ പാലത്തിന്റെ അവസാന ഭാഗത്താണ് കാട് കയറികിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നടപ്പാലത്തിന്റെയും സംരക്ഷകര്‍. ഇരുമ്പുതകിടിനു പകരം തുരുമ്പെടുക്കാത്ത പാളി ഉപയോഗിച്ച് നടപ്പാലം ബലപ്പെടുത്തണമെന്ന ആവശ്യം താലൂക്ക് വികസന സമിതി ഉള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും…
Read More