കോട്ടയം: ലൈസൻസില്ലാതെ വൈൻ നിർമിച്ച് സ്റ്റാളിൽ കച്ചവടം നടത്തിയത് വിനയായി. 480 ലിറ്റർ വൈനുമായി രണ്ടു പേർ എക്സൈസ് പിടിയിലായി. സ്റ്റാളിൽ വൈൻ വിൽപന നടക്കുന്നത് കണ്ടെത്തിയത് എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ്. ഇവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് വീട്ടിൽ അനധികൃതമായി വൈൻ നിർമിക്കുന്ന വിവരം അറിവായത്. പിന്നീട് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡിന് വിവരം കൈമാറുകയായിരുന്നു. രണ്ടു വീടുകളിൽ നിന്നായി 480 ലിറ്റർ വൈൻ പിടിച്ചെടുത്തു. മാന്നാനം തെക്കേക്കര തോമസിന്റെ ഭാര്യ മേരി ലൂസി തോമസ്, മാന്നാനം കരയിൽ പാറക്കൽ പി.എം. മാത്യൂ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. മേരിയുടെ വീട്ടിൽ നിന്നും 410 ലിറ്ററും മാത്യുവിന്റെ വീട്ടിൽ നിന്നും 70 ലിറ്റർ വൈനുമാണു എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ ഫിലിപ്പ് തോമസ്, ഗിരീഷ് കുമാർ, കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ…
Read MoreCategory: Kottayam
മോഷണം പോയത് ഓർത്ത് ദുഖിച്ചിരുന്നില്ല; നഷ്ടപ്പെട്ട സാധനം കണ്ടെത്താൻ സ്വയം ഇറങ്ങിത്തിരിച്ച് കുട്ടി ഡിക്റ്ററ്റീവുകൾ; കോട്ടയത്ത് രണ്ടുകേസുകൾ തെളിയിച്ച സംഭവങ്ങൾ ഇങ്ങനെ…
കോട്ടയം: കോട്ടയത്ത് രണ്ടു കേസുകൾ തെളിയിച്ച ത്രില്ലിലാണ് കുട്ടി ഡിറ്റക്ടീവുകൾ. പോലീസിൽ പരാതി നൽകിയാൽ ഉണ്ടാകാവുന്ന നൂലാമാലകൾ എത്രത്തോളമെന്നു ജനങ്ങൾക്ക് ബോധ്യമുണ്ട് എന്നു തെളിയിക്കുന്നതാണ് രണ്ടു കേസുകളും.ആദ്യത്തെ സംഭവത്തിൽ ഡിറ്റക്ടീവിന്റെ വേഷണിഞ്ഞത് അറുത്തൂട്ടിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പണിക്കെത്തിയ കട്ടപ്പനയിലെ അഞ്ചു ചെറുപ്പക്കാരാണ്. പണിക്കിടെ ഇവരിൽ ഒരാളുടെ പതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണ്‍ ആരോ അടിച്ചുമാറ്റി. പോലീസിൽ പരാതി നല്കിയാൽ ഫോണ്‍ ഉടനെയെങ്ങും കിട്ടില്ല. പോരാത്തതിന് കട്ടപ്പനക്കാർ കേസുകാര്യങ്ങൾക്ക് കോട്ടയത്തു വന്നുപോകണം. ഇതെല്ലാം ഓർത്തപ്പോൾ സ്വയം ഒരന്വേഷണത്തിന് തയാറായി. ഇവർ പണിചെയ്യുന്ന വീടിന്റെ എതിർവശത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ആദ്യം പരിശോധിച്ചു. സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് പകർന്നു. അതുവച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ ഫോണ്‍ കള്ളനെ ഇവർ പൊക്കി.അതിരന്പുഴ സ്വദേശിയുടെ എടിഎം കാർഡ് മോഷ്ടിച്ച കേസിലും യുവാവ് സ്വയം ഡിറ്റക്ടീവ് വേഷമണിയുകയായിരുന്നു. പോലീസിൽ പരാതി…
Read Moreമകരജ്യോതി ഇന്ന്; മകരവിളക്കിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് കളക്ടർ; പുണ്യജ്യോതിയുടെ നിർവൃതി തേടി ഭക്തസഹസ്രങ്ങൾ
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ചുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. നിരോധനാജ്ഞ തീർഥാടകരുടെ എണ്ണം കുറയാൻ കാരണമായിട്ടില്ല. 144 പ്രഖ്യാപിച്ചതുവഴി തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കാനായെന്നും കളക്ടർ പറഞ്ഞു. മലമുകളിൽ തെളിയുന്ന പുണ്യജ്യോതിയുടെ നിർവൃതി തേടി ഭക്തസഹസ്രങ്ങൾ. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുന്നിൽ നടക്കുന്ന ദീപാരാധനയ്ക്കൊപ്പം പൊന്നന്പലമേട്ടിൽ തെളിയുന്ന ജ്യോതിയുടെ നിർവൃതിയും പിന്നാലെ മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ടാണ് അയ്യപ്പഭക്തർ കാത്തിരിക്കുന്നത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്നു തിരുവാഭരണങ്ങൾ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തിക്കും. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിക്കും. ശ്രീകോവിലിനു മുന്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് നട അടച്ച് തിരുവാഭരണങ്ങൾ…
Read Moreമനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ‘ഗഗൻയാൻ’ നയിക്കാൻ കോതനല്ലൂർ സ്വദേശി ഡോ. എസ്.ഉണ്ണികൃഷ്ണൻ
ബിജു ഇത്തിത്തറ കടുത്തുരുത്തി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ-2021 ദൗത്യത്തിന് കോതനല്ലൂർ സ്വദേശിയായ മലയാളി ചുക്കാൻ പിടിക്കും. കോതനല്ലൂർ ശ്രീനിലയത്തിൽ(ആലഞ്ചേരിൽ) ശ്രീധരൻ നായരുടെയും രാജമ്മയുടെയും മകൻ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ ആണ് ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടറായി നിയമിതനായത്. തിരുവനന്തപുരം വിഎസ്എസ്സിയിലെ മിഷൻ ഡയറക്ടറാണ് ഡോ ഉണ്ണികൃഷ്ണൻ. ഗഗൻയാൻ ദൗത്യത്തിനായി ബംഗ്ളൂരു ആസ്ഥാനമായി നിയമിച്ച ഇരുപതംഗ സംഘത്തിന്റെ (ഹ്യൂമണ്‍ സ്പേസ് ഫ്ളൈറ്റ് സെന്റർ) ഡയറക്ടറായാണ് ഇദേഹം നിയമിക്കപ്പെട്ടത്. ഇന്നലെ ബംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ കെ.ശിവനാണ് പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറിൽ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാൻ ഏഴ് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുന്നതാണ് ഗഗൻയാൻ പദ്ധതി. 10,000 കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 2014 ഡിസംബറിൽ വികസിപ്പിച്ച കെയർ പ്രൊജക്ടും 2018 ഡിസംബർ അഞ്ചിന് പരീക്ഷിച്ച…
Read Moreസഞ്ചാരികളെ മാടിവിളിച്ച് പാതിരാമണൽ! ഈ പച്ചത്തുരുത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കഥ കൗതുകമുണര്‍ത്തും
മുഹമ്മ: ഐതിഹ്യപ്പെരുമ പേറുന്ന ദ്വീപാണ് മുഹമ്മ പഞ്ചായത്തിലെ പാതിരാമണൽ. ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി മാറേണ്ട ഈ പച്ചത്തുരുത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കഥ കൗതുകമുണർത്തുന്നതാണ്. 100 ഏക്കറോളം വിസ്ത്രൃതിയുള്ള ദ്വീപ് ഒരു ദിവസം രാത്രി കായൽ മധ്യത്തിൽ ഉയർന്നു വന്നു വെന്നാണ് വിശ്വാസം. പാതിരാവിൽ ഉയർന്നു വന്ന ദ്വീപ് അയതിനാലാണ് പാതിരാമണൽ എന്ന പേരുണ്ടായത്. ഐതിഹ്യ പുരുഷനായ വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട കഥയാണ് ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ളത്. കഥ ഇങ്ങനെ: ഒരിക്കൽ ജലമാർഗം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ സ്വാമിയാർ ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് വേന്പനാട്ടു കായലിലൂടെ വള്ളത്തിൽ തിരികെ മടങ്ങുന്ന വഴി മുഹമ്മ കായലിൽ എത്തി. സ്വാമിയാർ മുഹമ്മയിൽ എത്തുന്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഈ സമയം സ്വാമിയാർക്ക് മൂത്രശങ്ക ഉണ്ടായി എന്നും കരപ്രദേശം അകലെ ആയതിൽ ആശങ്കപ്പെടുകയും ചെയ്തു. തുടർന്ന് തുഴച്ചിൽകാരനോട് കായലിൽ നിന്ന്…
Read Moreസ്കൂളിനു സമീപം നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിലായി; കുട്ടികളുടെ നടപടിയെ അഭിനന്ദിച്ച് പിടിഎ
പാലാ: സ്കൂൾ വിദ്യാർഥിനികൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട ചെന്പുകാംപറന്പിൽ മാഹിൻ (34) എന്ന യുവാവിനെയാണ് പാലാ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കു മുന്നിലാണ് ഇയാൾ നഗ്നത പ്രദർശിപ്പിച്ചത്. സ്വകാര്യ ഓട്ടോറിക്ഷായിൽ എത്തുന്ന ഇയാൾ പിൻസീറ്റിലിരുന്നായിരുന്നു നഗ്നതാ പ്രദർശനം നടത്തിയത്. ഇതേത്തുടർന്നു ഇതുവഴി കടന്നു പോയ ചില വിദ്യാർഥിനികൾ സമീപത്തെ കടയിൽ ചെന്ന് ഫോണിൽ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വിദ്യാർഥിനികൾ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവം പോലീസിൽ അറിയിച്ച വിദ്യാർഥിനികളെയും നടപടി സ്വീകരിച്ച പാലാ സി ഐ രാജൻ കെ. അരമനയെയും പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ ? ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഏക ആശ്രയമായ സ്വകാര്യ ബസിന്റെ ഡീസല്‍ ടാങ്കില്‍ ഉപ്പ് വാരിയിട്ടു
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ – ചെങ്കര സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ സാമൂഹ്യവിരുദ്ധർ ഉപ്പ് വാരിയിട്ടതായി പരാതി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ, ഡൈമുക്ക്, മൂങ്കലാർ, ചെങ്കര ഭാഗങ്ങളിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും ഏക ആശ്രയമാണ് ഈ സ്വകാര്യ ബസ്. ഈ ബസില്ലെങ്കിൽ ജീപ്പിനെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. സ്ഥിരമായി ഈഭാഗത്ത് റോഡ് മോശമായതിനാൽ ജീപ്പുകളോ മറ്റു വാഹനങ്ങളോ ഒന്നുംതന്നെ സർവീസ് നടത്താറില്ല. ഒരുദിവസം 12 സർവീസാണ് ഈ സ്വകാര്യ വാഹനം നടത്തുന്നത്. കഴിഞ്ഞദിവസം ഡൈമുക്ക് അന്പലപ്പടി ഭാഗത്ത് വണ്ടി തകരാറിലായതിനെതുടർന്ന് ബസ് സർവീസ് അവസാനിപ്പിച്ച് ജീവനക്കാർ പോയിരുന്നു. രാത്രിയിലാണ് ഡീസൽ ടാങ്കിൽ ഉപ്പ് വാരിയിട്ടതെന്നാണ് നിഗമനം. രാവിലെ എത്തിയ ഡ്രൈവറാണ് സംഭവം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകി. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഈ മേഖലയിൽ പതിവാണ്. ആറുമാസംമുൻപ് ഡൈമുക്ക് അന്പലത്തിലും ഡൈമുക്കിൽ പ്രവർത്തിച്ചിരുക്കുന്ന കടയിലും തീയിട്ട…
Read Moreകല്ലൻമാവിലെ നാട്ടുകാർ സ്ഥലം നല്കി, വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും ഇടമായി
‘നെടുംകുന്നം: നാട്ടുകാർ സ്ഥലം നല്കി. വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും ഇടമായി. നെടുംകുന്നം ഒന്‍പതാം വാർഡ് കല്ലൻമാവിലാണ്.വയോജനക്ഷേമത്തിനായി ജില്ലാപഞ്ചായത്ത് വിനോദ വിശ്രമകേന്ദ്രം പണികഴിച്ചത്. നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളിലെ വയോജനങ്ങളെ ഉൾകൊള്ളിച്ചാണ് കേന്ദ്രം നിർമിച്ചത്. പ്രദേശത്തെ വിവിധ വയോജന ക്ലബുകളെ ഏകോപിപ്പിച്ചാണ്് വിശ്രമകേന്ദ്രം പ്രവർത്തിക്കുക. മുതിർന്ന പൗര·ാർക്ക് ചികിത്സ, കൗണ്‍സിലിംഗ്, വിനോദം, വിശ്രമം, കൂടാതെ വരുമാനദായകമായ പുനരധിവാസ പ്രവർത്തനങ്ങളും കേന്ദ്രത്തിൽ ഉണ്ടാകും. കളിക്കളങ്ങൾ, ഹാളുകൾ, തുടങ്ങിയ സംവിധാനങ്ങളും ഉദ്യാനവുമടക്കം വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറും മെഡിക്കൽ ക്യാന്പുകൾ, ക്ലാസുകൾ എന്നിവയും നടത്തും. പ്രദേശവാസികളായ വർഗീസ് ജോസഫ്, മത്തായി ജോസഫ്, ഇ.സി.കുര്യാക്കോസ് എന്നിവർ ചേർന്നാണ് ക്ലബിന് ആവശ്യമായ സ്ഥലം വിട്ടു നൽകിയത്. ആദ്യ ഘട്ടത്തിൽ 30ലക്ഷം രൂപ മുതൽ മുടക്കിലാണ് മന്ദിരം നിർമിച്ചത്. കൂടാതെ അടുത്ത സാന്പത്തിക വർഷത്തിൽ ഇൻഡോർ സ്റ്റേഡിയം, കോണ്‍ഫറൻസ് ഹാൾ തുടങ്ങിയ നിർമിക്കുവാനായി…
Read Moreഐ ആം ഫോർ ആലപ്പിയുടെ വിജയഗാഥ തുടരുന്നു; കറവപ്പശുവിനെ ദാനംചെയ്ത് ചലച്ചിത്രതാരം പൃഥ്വിരാജും
ആലപ്പുഴ: ഐ ആം ഫോർ ആലപ്പിയുടെ വിജയഗാഥ തുടരുന്നു. പ്രളയത്തിൽ കറവപ്പശുക്കളെ നഷ്ടപ്പെട്ട പ്രളയബാധിതരായ രണ്ടുപേർക്കുകൂടി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം പശുക്കളെ വിതരണം ചെയ്തു. സബ് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ സാന്നിധ്യത്തിൽ ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പരിസരത്തുനടന്ന ചടങ്ങിൽ ചലച്ചിത്രതാരം മല്ലിക സുകുമാരൻ പശുക്കളെ വിതരണം ചെയ്തു. പൃഥ്വിരാജും ആന്ധ്രപ്രദേശ് റൂറൽ ഡവലപ്മെൻറ് ട്രസ്റ്റുമാണ് പശുക്കളെ സംഭാവനയായി നൽകിയത്. വെളിയനാട് ബ്ലോക്കിലെ മറിയാമ്മ ചാക്കോ, ആര്യാട് ബ്ലോക്കിലെ നിഷാദ് എന്നിവർക്കാണ് കറവപ്പശുക്കളെ വിതരണം ചെയ്തത്. ക്ഷീരമേഖലയിലെ പ്രളയ ദുരിതാശ്വാസസമിതിയുടെ നേതൃത്വത്തിൽ ഡൊണേറ്റ് എ കാറ്റിൽ പരിപാടിയുടെ 15ാംഘട്ട വിതരണ ഉദ്ഘാടനമായിരുന്നു ഇത്. ഇതോടെ ജില്ലയിലെ 74 കർഷകർക്കാണ് വിവിധ ദാതാക്കളുടെ സഹായത്തോടെ പശുക്കളെ വിതരണം ചെയ്തത്. പദ്ധതി പ്രകാരം 133 ക്ഷീര കർഷകർക്ക് കറവപ്പശുക്കളെ ലഭിക്കും. ചടങ്ങിൽ ക്ഷീര…
Read Moreപരമ്പരാഗത കാനനപാതയിലുടെ പരിമിതികളെ അതിജീവിച്ച് പന്ത്രണ്ടാമതും പതിനെട്ടാംപടി ചവിട്ടി നാഗപ്പ
ശബരിമല: നാഗപ്പയ്ക്ക് രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. അരയ്ക്ക് കീഴ്പ്പോട്ട് ചലനശേഷി ഇല്ലെങ്കിലും നാഗപ്പ മലകയറിയത് പരമ്പരാഗത കാനനപാതയിലുടെ. അയ്യനെക്കണ്ട് വണങ്ങാനുള്ള അതിയായ ആഗ്രഹങ്ങളുമായി കല്ലും മുള്ളും കാലുക്ക് മെത്തയാക്കി സന്നിധാനത്തെത്തുന്നത് ഇത് തുടര്‍ച്ചയായി പന്ത്രണ്ടാമത്തെ വര്‍ഷം. ഇരുകൈകളും കൊണ്ട് വശങ്ങളില് അമര്‍ത്തി ശരീരം ഉയര്‍ത്തി അല്‍പ്പാല്‍പ്പമായി നിരങ്ങി നീങ്ങിയാണ് നാഗപ്പ കഠിനമായ മലകയറ്റം പൂര്‍ത്തിയാക്കുന്നത്. എല്ലാത്തിനും സാക്ഷിയായി കലിയുഗവരദനായ അയ്യപ്പനുണ്ടെന്നും അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് ഈ പോരായ്മകളെ അതിജീവിച്ച് തനിക്ക് മറ്റുള്ളവരെപ്പോലെ മലകയറാന്‍ കഴിയുന്നതെന്നും നഗപ്പ സാക്ഷ്യപ്പെടുത്തുന്നു. അചഞ്ചലമായ അയ്യപ്പഭക്തിയാണ് തന്നെ ഇങ്ങോട്ട് ഓരോവര്‍ഷവും നയിക്കുന്നതെന്ന് നാഗപ്പ പറഞ്ഞു. ഉച്ചയ്ക്ക് 12 ഓടെയാണ് ജീപ്പില്‍ കര്‍ണാടക ബീജാപ്പൂര്‍ സ്വദേശി നാഗപ്പയും അയ്യപ്പന്മാരുടെ സംഘവും പമ്പയിലെത്തിയത്. ഉച്ചയ്ക്ക് 12.30 ന് മലകയറ്റം തുടങ്ങിയ നാഗപ്പ 6.30 ന് സന്നിധാനത്തെത്തി. വൈകല്യങ്ങളെ അതിജീവിക്കാന്‍ കരുത്ത് നല്കിയ കലിയുഗവരദനെ കണ്ട് സായുജ്യമടഞ്ഞാണ്…
Read More