കുമരകം: കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെ മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായി. കുമരകം ഇടവട്ടം കോയിക്കൽച്ചിറ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കുമരകം നാഷ്ണന്തറ രാജു( 51) വിനെ വെറുതെ വിട്ടുകൊണ്ട് കോട്ടയം അസിസ്റ്റന്റ് ജില്ലാ കോടതി ഒന്ന് ജഡ്ജി തങ്കച്ചൻ ഉത്തരവായി. പ്രതിക്കുവേണ്ടി അഭിഭാഷകനായ വിഷ്ണുമണി ഹാജരായി. 2017 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്നു കോടതി പറഞ്ഞു.
Read MoreCategory: Kottayam
കോട്ടയത്ത് പെൺകുട്ടികളെ കാണാതാകുന്ന കേസുകൾ കൂടി; പലതും ഒളിച്ചോട്ടമെന്ന് പോലീസ്
കോട്ടയം: പെണ്‍കുട്ടികളെ കാണാതാകുന്ന കേസുകൾ വർധിക്കുന്നു. ഇതിൽ പലതും ഒളിച്ചോട്ടമാണ്. ഇന്നലെ ജില്ലയിലെ രണ്ടിടത്ത് പെണ്‍കുട്ടികളെ കാണാതായി. പതിനെട്ടുകാരിയെ എഴുമാൻതുരുത്തിൽ നിന്ന് കാണാതായി. തൃക്കൊടിത്താനത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ പോലീസ് തിരുവല്ലയിൽ കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടു. എഴുമാൻതുരുത്തിൽ നിന്ന് കാണാതായ പതിനെട്ടുകാരി ഇന്നലെ കോട്ടയത്തെ കോളജിലേക്ക് പോയതാണ്. വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല. പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെയാണ് മാതാപിതാക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നല്‍കിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃക്കൊടിത്താനത്തു നിന്ന് കാണാതായ പതിമൂന്നുകാരിയെ പോലീസ് കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും ചതിക്കുഴിയിൽ വീഴുമായിരുന്നു. ചെറിയ മാനസിക അസ്വസ്ഥതയുള്ള കുട്ടിയായിരുന്നു. അതിനാൽ പോലീസും ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ ഒരു പരിചയക്കാരനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്. പെണ്‍കുട്ടികളെ കാണാതായതിന് കോട്ടയം ജില്ലയിൽ ആഴ്ചയിൽ എട്ടും പത്തും…
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്‍കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreചെങ്ങളത്ത് ആക്രിക്കട കത്തി നശിച്ചപ്പോൾ ഉടമയ്ക്ക് നഷ്ടം ലക്ഷങ്ങൾ; വിലക്കുറവായതിനാൽ സാധനങ്ങൾ വിൽക്കാതെ കൂട്ടിവച്ചതാണ് ഇത്രയും നഷ്ടമുണ്ടാതയെന്ന് ഉടമ
കുമരകം: ചെങ്ങളം മൂന്നുമൂലയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കത്തി ചാന്പലായി. ഇന്നു പുലർച്ചെ 5.30നാണ് തീ പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചെങ്ങളം അട്ടിപ്പുരയിൽ മുഹമ്മദുകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. പഴയ പത്രം, കാർഡ് ബോർഡ്, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കത്തി നശിച്ചത്. കോട്ടയത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. മൂന്നര മണിക്കൂർ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ രാവിലെ ഒന്‍പതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20 വർഷത്തോളം വായനശാല കവലയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന ആക്രിക്കട മൂന്നുമൂലയിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമായി. ഇപ്പോൾ പഴയ പത്രത്തിനും പ്ലാസ്റ്റിക്കിനും വില കുറവായതിനാൽ വിറ്റഴിക്കാനാവാതെ കുടുതൽ സാധനങ്ങൾ കടയിൽ സ്റ്റോക്കുണ്ടായിരുന്നതായി കട ഉടമ അവകാശപ്പെ ട്ടു.ഇന്നലെ വൈകുന്നേരം ചവറുകൾക്ക് ഇട്ട തീ പടർന്നാണ് വൻ അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ തട്ടുകട ഉടമ ബാബു പുലർച്ചെ…
Read Moreപതിനെട്ടാം പടി ചവിട്ടി മഞ്ജു ശബരിമലയിൽ; വേഷപ്രഛന്നയായല്ല താൻ പോയത്; മുടിയിൽ നരയായി തോന്നിയത് ഭസ്മം; തെളിവായി ചിത്രങ്ങളും വീഡിയോയും
പത്തനംതിട്ട: വേഷം മാറിയല്ല ശബരിമലയിൽ പോയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ്.പി. മഞ്ജു. ശബരിമല ദർശനം നടത്തിയെന്ന് അവകാശപ്പെട്ട് മഞ്ജു പുറത്തുവിട്ട ചിത്രത്തിൽ മുടിനരച്ചതായി കാണപ്പെട്ടതു സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അവർ. വേഷപ്രഛന്നയായല്ല താൻ പോയതെന്നും മുടിയിൽ ഭസ്മമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു. സന്നിധാനത്തെത്തിയ താൻ നെയ്യഭിഷേകം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തി. അയ്യപ്പ സേവാ സംഘമാണ് തന്നെ സഹായിച്ചതെന്നും മഞ്ജു അറിയിച്ചു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശബരിമല ദർശനം നടത്തിയ വിവരം മഞ്ജു പങ്കുവച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ അയ്യപ്പ ദർശനം നടത്തിയതായി മഞ്ജു അവകാശപ്പെട്ടു. ശബരിമല സന്നിധാനത്ത് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും ഇവർ പുറത്തുവിട്ടു. പതിനെട്ടാം പടിയിലൂടെ തന്നെയാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും മഞ്ജു അറിയിച്ചു. വേഷപ്രച്ഛന്നയായിട്ടാണു മഞ്ജു സന്നിധാനത്തെത്തിയതെന്നു ഇവർ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. പ്രായം ചെന്ന സ്ത്രീയാണെന്നു…
Read Moreകനത്ത മഞ്ഞുവീഴ്ച; തേയില കൃഷിയ്ക്ക് തിരിച്ചടിയാവുന്നു; 870 ഹെക്ടർ പ്രദേശത്തുള്ള തേയിലകൃഷി കരിഞ്ഞുണങ്ങി
മൂന്നാർ: അതിശൈത്യത്തിൽ മഞ്ഞുവീഴ്ച ശക്തമായത് തേയില കൃഷിയ്ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഞ്ഞുവീഴ്ച മൂലം 870 ഹെക്ടർ പ്രദേശത്തുള്ള തേയിലകൃഷിയാണ് കരിഞ്ഞുണങ്ങിയത്. കണ്ണൻ ദേവൻ ഹിൽ പ്ലാേൻഷൻ കന്പനിയുടെ അധീനതയിലുള്ള എസ്റ്റേറ്റുകളിലെ തേയിലകൃഷിയ്ക്കാണ് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. 26.47 ലക്ഷം കിലോ പച്ചക്കൊളുന്താണ് കരിഞ്ഞുണങ്ങിയത്. കഴിഞ്ഞ വർഷത്തേക്കാളും വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. 23.83 ലക്ഷം കിലോയായിരുന്നു കഴിഞ്ഞ വർഷത്തെ നഷ്ടം. ഇത്തവണ 6.75 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രാത്രിയിൽ മഞ്ഞുപുതയ്ക്കുന്ന തേയിലച്ചെടികൾ രാവിലെ വെയിലേൽക്കുന്നതോടെ ചൂടേറ്റ് കരിയുകയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ അതിശൈത്യം മൂന്നാറിൽ തുടരുകയാണ്. സമീപകാലങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ് മൂന്നാറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിലായിരുന്നു തണുപ്പ് ഏറ്റവും കൂടുതൽ. മൈനസ് രണ്ടു ഡിഗ്രിവരെ താപനിലതാഴ്ന്നിരുന്നു. സൈലന്റ് വാലി, പെരിയവരൈ, കന്നിമല, സെവൻമല തുടങ്ങിയ എസ്റ്റേറ്റ് പ്രദേശങ്ങളിൽ തണുപ്പ് മൈനസ് രണ്ടു…
Read Moreആളുകളുടെ ശബ്ദം കേട്ടാലുടൻ മൂർഖൻ പുറത്തെത്തി ചീറ്റും! നാടിനെ ഭീതിയിലാഴ്ത്തിയ മൂർഖനെ പിടികൂടി
നെടുങ്കണ്ടം: മൈലാടുംപാറയിൽ ഒന്നര ആഴ്ചയായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖനെ പിടികൂടി. മൈലാടുംപാറയ്ക്ക് സമീപം വെങ്കായപ്പാറ കോളനിയിൽ നടപ്പുവഴിയോടു ചേർന്നുള്ള മണ്പുറ്റിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ആളുകളുടെ ശബ്ദം കേട്ടാലുടൻ മൂർഖൻ പുറത്തെത്തി ചീറ്റുകയും ഫണം വിടർത്തി ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. ശല്യം രൂക്ഷമായതോടെ പഞ്ചായത്തംഗം ജോമോനും പൊതുപ്രവർത്തകൻ ജിബീഷ് വള്ളക്കടയും പാന്പ് പിടുത്തത്തിൽ വിദഗ്ധനായ കട്ടപ്പന അഗ്രോ കെമിക്കൽ ഉടമ ഷുക്കൂറിനെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പാന്പിനെ പിടിക്കാനായി ഷുക്കൂർ എത്തിയെങ്കിലും പാന്പ് മാളത്തിലൊളിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി നാലര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൂർഖൻ പിടിയിലായത്. പിടികൂടിയ പാന്പിന് ആറു വയസോളം പ്രായമുള്ളതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
Read Moreഹാജര്‍ രേഖപ്പെടുത്തിയില്ല, രണ്ടു ദിവസത്തെ ശമ്പളവും ഉപേക്ഷിച്ചു! അധ്യാപകര്‍ പണിമുടക്കി, പഠനം മുടക്കാതെ
തൊടുപുഴ: കുട്ടികളുടെ പഠനം മുടക്കാതെ തന്നെ പണിമുടക്കിൽ പങ്കെടുത്ത ഒരു കൂട്ടം അധ്യാപകർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം കുട്ടികളോടുള്ള ഉത്തരവാദിത്വവും നിറവേറ്റി. തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പിൽ യുപി സ്കൂളിലെ അധ്യാപകരാണ് പണി മുടക്കിൽ പങ്കെടുത്തു തന്നെ വിദ്യാർഥികളുടെ അധ്യയനം നഷ്ടപ്പെടുത്താതിരുന്നത്. ഹർത്താലു കളും പ്രളയവും വിദ്യാർഥികളുടെ ഒട്ടേറെ പഠനദിവസങ്ങൾ നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് അധ്യാപകർ ഇത്തരമൊരു തീരുമാനമെടുത്തത്. പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ആരും ഹാജർ രേഖപ്പെടുത്തിയില്ല. രണ്ടു ദിവസത്തെ ശന്പളവും ഉപേക്ഷിച്ചു. പ്രധാനാധ്യാപകൻ ഉൾപ്പെടെ എട്ട് അധ്യാപകരും ഓഫീസ് ജീവനക്കാരനുമാണ് സ്കൂളിലുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരുൾപ്പെടെ ഇവരെല്ലാം ജോലിക്കു ഹാജരായി. ഏഴു വരെ ക്ലാസുകളിലായി 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അധ്യാപകർ എത്തുമെന്നറിഞ്ഞതോടെ ആദ്യ ദിവസം 64 കുട്ടികളും ഇന്നലെ 75 കുട്ടികളും സ്കൂളിലെത്തിയതായി ഹെഡ്മാസ്റ്റർ ടോം.വി.തോമസ് പറഞ്ഞു.
Read Moreആയിരം കിലോമീറ്റര്‍ കാല്‍നടയായി ‘റാമു’ ശബരിമലയിലേക്ക്; കാഞ്ഞിരപ്പള്ളിയില്‍ എത്തുമ്പോഴും യാതൊരു വിഷമതകളുമില്ല
കാഞ്ഞിരപ്പള്ളി: ആയിരം കിലോമീറ്റർ കാൽനടയായി റാമു എന്ന നായ ശബരിമലയിലേക്ക്. കഴിഞ്ഞ 12ന് കർണാടകയിലേ ഗദകിൽ നിന്നും യാത്ര തുടങ്ങിയതാണ് വിശ്വനാദ് സ്വാമിയും സംഘവും. ഗദകിലെ അന്നദാന മഹാപ്രഭു സന്നിദഹാളിൽ നിന്നുമാണ് ഏഴംഗം സംഘം കെട്ടുനിറച്ച് കാൽനടയായി യാത്ര ആരംഭിച്ചത്. 12ന് ആരംഭിച്ച യാത്രയിൽ ഇവർക്കൊപ്പം കൂടിയതാണ് റാമു എന്ന നായയും. ഇപ്പോൾ ഏതാണ്ട് 900 കിലോ മീറ്റർ കാൽനടയായി കാഞ്ഞിരപ്പള്ളിയിൽ എത്തുന്പോഴും യാതൊരു വിഷമതകളുമില്ലാതെ ഇവർക്കൊപ്പം തന്നെയുണ്ട് റാമു എന്ന നായയും. കർണാടകയിലെ ഗൂഡല്ലൂർപേട്ട് ഹോട്ടലിന്റെ മുന്നിൽ നിന്നുമാണ് നായ ഇവർക്കൊപ്പം കൂടിയത്. ഇവർക്കൊപ്പം നടന്നും ഭക്ഷണം കഴിച്ചും രാത്രിയിൽ അന്പലങ്ങളിൽ അന്തിയുറങ്ങിയും ഏതുസമയത്തും വിട്ടുമാറാതെ ഒപ്പമുണ്ട് റാമു. ഗുരുസ്വാമിയായ വിശ്വനാദ് സ്വാമിക്കൊപ്പം പുനീത്, ഉച്ചപ്പ, പരമേശ്വർ, രമേശ്, മല്ലു, നരസിംഗ എന്നിവരാണ് സംഘത്തിലുള്ളത്. നായ പോരുന്നതുവരെ ഒപ്പം കൊണ്ടുപോകുവാനാണ് നിലവിൽ ഇവരുടെ തീരുമാനം.
Read Moreപണിമുടക്കെന്നാൽ ഇവർക്ക് കഠിനാധ്വാനം! രണ്ടു ദിവസവും അധ്യാപകർ വിറക് കീറി; സ്കൂളിലെ കഞ്ഞിപ്പുരയിലേക്ക്
കുറവിലങ്ങാട്: പണിമുടക്കിന്റെ പേരിൽ ബഹൂഭൂരിപക്ഷവും വീടുകളിലൊതുങ്ങുകയോ സമരരംഗത്തിറങ്ങുകയോ ചെയ്യുന്പോൾ പണിമുടക്കിനെ കഠിനാധ്വാനത്തിന്റെ വേളയാക്കി മാറ്റുകയാണ് ഇവിടെ ഒരു കൂട്ടം അധ്യാപകർ. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് എൽപി സ്കൂൾ അധ്യാപകരാണ് പിടിഎ പ്രസിഡന്റിന്റെ കരുത്തിൽ വേറിട്ട അധ്വാനത്തിലൂടെ മാതൃകയായത്. കടനാട് സ്വദേശിയായ ഹെഡ്മാസ്റ്റർ മാർട്ടിൻ ജോസഫും പിടിഎ പ്രസിഡന്റും കടപ്ലാമറ്റം ടെക്നിക്കൽ സ്കൂൾ അധ്യാപകനുമായ ബെന്നി ജോസഫ് കൊച്ചുകിഴക്കേടവുമാണ് പണിമുടക്കിനെ പണിയെടുപ്പ് ദിവസമാക്കിയത്. പണിമുടക്കിന്റെ രണ്ടു ദിവസവും ഈ മാതൃകാ അധ്യാപകർ വിറക് കീറുകയായിരുന്നുവെന്നറിയുന്പോഴാണ് തൊഴിലിന്റെ മഹത്വവും സന്ദേശവും വെളിവാകുന്നത്. സ്കൂളിന്റെ പരിസരത്തുണ്ടായിരുന്ന പാഴ്ത്തടികളാണ് സ്കൂളിലെ കഞ്ഞിപ്പുരയിലേക്കാവശ്യമായ വിറകാക്കി ഇവർ മാറ്റിയത്. കഞ്ഞിപ്പുരയിലെ ഗ്യാസ് പണിമുടക്കിയാലുള്ള മുൻ കരുതലും പരിസരശുചിത്വവുമായിരുന്നു ലക്ഷ്യം. ഈ അധ്യാപകർക്കൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും തങ്ങളാലാവുന്ന വിധത്തിൽ സഹായിച്ചു. പണിയെടുത്ത അധ്യാപകരെല്ലാം ഒപ്പിടാതെ പണിമുടക്കിനും പിന്തുണയറിയിച്ചുവെന്നതും വ്യത്യസ്തതയായി. അധ്യാപകരായ ബിജു ജെ. തോമസ്,…
Read More