കോട്ടയം: ജെസ്ന തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് ജെസ്നയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. 2018 മാർച്ച് 22ന് രാവിലെ ജെസ്ന വീടുവിട്ടു പോയ സാഹചര്യത്തിൽ സ്ഥിരീകരണം ലഭിക്കാനാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും വിവരങ്ങൾ ആരായുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ (20) ബികോം നാലാം സെമസ്റ്റർ മോഡൽ പരീക്ഷ എഴുതിയതിനു പിന്നാലെയാണ് കാണാതായത്. ഏപ്രിൽ ആദ്യവാരം യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങേണ്ടതുമായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ പരീക്ഷയ്ക്ക് 12 ദിവസം ബാക്കിനിൽക്കെ, ജെസ്ന വ്യക്തമായി വീട്ടിൽ ഒന്നും പറയാതെ എവിടേക്കായിരിക്കാം പോയതെന്നാണ് പോലീസിനെ കുഴയ്ക്കുന്നത്. മുൻപു കരുതിയതുപോലെ പുഞ്ചവയലിലുള്ള ആന്റിയുടെ വീട്ടിലേക്കായിരിക്കില്ല ജെസ്ന പോയതെന്നും മറ്റാരുടെയെങ്കിലും ഇടപെടൽ ഇതിൽ ഉണ്ടായിട്ടുണ്ടാകാം എന്നുമാണ് സംശയിക്കുന്നത്. അധികം സംസാരിക്കുകയോ ഏറെ ബന്ധങ്ങൾ സ്ഥാപിക്കുകയോ ചെയ്യാത്ത ജെസ്ന…
Read MoreCategory: Kottayam
വിചിത്രമായ ന്യായങ്ങള്! ഏഴുവർഷം ഒളിച്ചുകളിച്ച ആധാർ ഒടുവിൽ അഞ്ജിതയുടെയും അനിതയുടെയും വീട്ടിലെത്തി
ഏഴു വർഷത്തോളമായി ഒളിച്ചുകളിച്ച ആധാർ കാർഡുകൾ ഒടുവിൽ മുട്ടുചിറ മാഞ്ഞൂരാൻ വീട്ടിലേക്ക് എത്തി. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ആധാർ ലഭിച്ച ആഹ്ലാദത്തിലാണ് മുട്ടുചിറ മാഞ്ഞൂരാൻ വീട്ടിൽ ആന്റണി- ട്രീസ ദന്പതികളുടെ പെൺമക്കളായ അഞ്ജിതയും (17) അനിതയും (15). മുട്ടുചിറയിൽ ടിവി റിപ്പയറിംഗ് സെന്റർ നടത്തുകയാണ് ആന്റണി. വർഷങ്ങൾക്കു മുന്പേ അഞ്ജിതയും അനിതയും ആധാർ കാർഡിന് അപേക്ഷ നൽകിയിരുന്നു. പക്ഷേ, അനിതയ്ക്കു മാത്രമേ കാർഡ് ലഭിച്ചുള്ളൂ. തുടർന്ന് അഞ്ജിത പലവട്ടം അപേക്ഷ നൽകി. എന്നാൽ, ഒരോ പ്രാവശ്യവും അഞ്ചിതയ്ക്കു കാർഡ് നൽകുന്നതിനു പകരം അനുജത്തി അനിതയുടെ പേരിലുള്ള കാർഡ് അപ്ഡേഷൻ നടത്തി നൽകുകയാണ് അധികൃതർ ചെയ്തത്. ഇങ്ങനെ അനിതയ്ക്കു പലപ്പോഴായി നാല് ആധാർ കാർഡുകൾ ലഭിച്ചു. ഒടുവിൽ രണ്ടു മാസം മുന്പ് അഞ്ജിതയുടെ പേരിൽ ആധാർ കാർഡ് എത്തി. പ്രശ്നം തീർന്നല്ലോ എന്നോർത്ത് എല്ലാവരും ആശ്വസിച്ചപ്പോഴാണ് ഞെട്ടലോടെ മറ്റൊരു…
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreകോട്ടയത്തിന്റെ ടൂറിസം വികസനം ഇനിയും അകലെ; മനോഹരമായ പദ്ധതികൾ പലതും കടലാസുകളിൽ ഒതുങ്ങി
കോട്ടയം: വൈകുന്നേരം കുട്ടികളുമൊത്ത് അൽപസമയം ചെലവഴിക്കാൻ കോട്ടയത്ത് എവിടെയെങ്കിലും ഇടമുണ്ടോ…? ടൂറിസം സാധ്യതകൾ ധാരാളമുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അധികൃതർക്കാവുന്നില്ല. നഗരമധ്യത്തിലുള്ള മുനിസിപ്പൽ പാർക്ക് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. പുതുവർഷത്തിൽ തുറക്കും എന്നു പറയുന്നുണ്ടെങ്കിലും തീർച്ചയില്ല. വൈകുന്നേരങ്ങളിൽ കുട്ടികളുമായി വരുന്നവർ ആശ്രയിച്ചിരുന്നത് മുനിസിപ്പൽ പാർക്കിനെയായിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ടതോടെ അവിടേക്കും പോകേണ്ടതില്ല. കോടിമത ബോട്ട് ജെട്ടിയിൽ ഇരിക്കാനും വിശ്രമിക്കാനുമൊക്കെ സംവിധാനമൊരുക്കിയെങ്കിലും അതും ഫലപ്രദമായില്ല. തുടക്കത്തിൽ ആളുകൾ വന്നു പോയിരുന്നു. ഇപ്പോൾ അതും വിസ്മൃതിയിലായി. കച്ചേരിക്കടവിൽ പുതുതായി നിർമിച്ച വാട്ടർ ഹബ് പണി പൂർത്തിയായിട്ടും തുറക്കുന്നില്ല. ഇപ്പോൾ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിനു കോടികൾ അനുവദിച്ചിട്ടുണ്ട്. കോട്ടയത്ത് ഇപ്പോൾ ആകെയുള്ളത് കാഞ്ഞിരം മലരിക്കൽ പ്രാദേശിക ടൂറിസവും മണർകാട്ടെ നാലുമണിക്കാറ്റുമാണ്. ഇതു രണ്ടും ജനകീയ സംരംഭങ്ങളാണ്. ഇവിടെ സർക്കാരിനോ ടൂറിസം വകുപ്പിനോ വലിയ റോളില്ല. വേന്പനാട്ട് കായലിലൂടെ ഒഴുകി നടക്കുന്ന ജലയാനങ്ങൾ…
Read Moreമകരവിളക്കിനു നട തുറന്നു ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ കൂടുതൽ ശക്തമാക്കി പോലീസ്
ശബരിമല: മകരവിളക്കിനു നട തുറന്നതോടെ ശബരിമലയിലേക്ക് വൻ ഭക്തജനപ്രവാഹം. ഇന്നു രാവിലെ നട തുറക്കുന്പോൾ ദർശനത്തിനെത്തിയവരുടെ നീണ്ട നിര സന്നിധാനത്തു ദൃശ്യമായിരുന്നു. തിരക്ക് വർധിച്ചതോടെ സുരക്ഷയും കൂടുതൽ കർശനമാക്കി. ഇരുമുടിക്കെട്ടില്ലാതെ ർശനത്തിന് എത്തുന്നവരെയും മെറ്റൽ ഡിറ്റക്ടർ വഴിയാണ് കടത്തിവിടുന്നത്. ഇതിനു വേണ്ടി മാളികപ്പുറത്ത് പ്രത്യേക സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്കു കാലത്ത് കൂടുതൽ യുവതികളെത്തിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംഘർഷം ഒഴിവാക്കാൻ യുവതികളുടെ മലകയറ്റം ഒഴിവാക്കുകയാണ് പോലീസ് ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം എത്തിയ തീർഥാടകസംഘങ്ങളിലെ രണ്ട് ഇതര സംസ്ഥാനക്കാരായ യുവതികളെ പന്പയിൽ നിന്നു തിരിച്ചയച്ചു. കർണാടകയിൽ നിന്നുള്ള 30 കാരിയെയും വിശാഖപട്ടണത്തുനിന്നെത്തിയ ഒരു സ്ത്രീയെയുമാണ് പോലീസ് പിന്തിരിപ്പിച്ചത്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നൽകിയ ഉപദേശം സ്വീകരിച്ച് ഇവർ പിൻവാങ്ങുകയായിരുന്നു. വിശാഖപട്ടണത്തുനിന്നെത്തിയ സ്ത്രീക്ക് 50 വയസുണ്ടെന്ന് അവർ വാദിച്ചെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ…
Read Moreഇന്ധന വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; നേട്ടം എണ്ണക്കമ്പനികൾക്ക്
കോട്ടയം: ലോകവിപണിയിൽ ഇന്ധനവില കൂപ്പു കുത്തിയിട്ടും ഇന്ത്യക്കാർക്കുമാത്രം ഗുണമില്ല. വിലയിടിവിന്റെ ഗുണം ജനങ്ങൾക്കു നല്കാതെ എണ്ണക്കന്പനികൾ കൊള്ളയടിക്കുന്ന കാഴ്ചയാണ് സർക്കാരിന്റെ കൺമുന്നിൽ അരങ്ങേറുന്നത്. രാജ്യത്ത് ഇന്ധനവില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. പെട്രോളിന് 70.93 രൂപയും ഡീസലിന് 66.60 രൂപയുമാണ് കോട്ടയത്ത് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില തുടർച്ചയായി ഇടിയുന്നതിനെത്തുടർന്ന് എണ്ണക്കന്പനികൾ വില കുറച്ചത്. എന്നാൽ രാജ്യന്തര വിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കാൻ എണ്ണക്കന്പനികൾ തയാറാകുന്നില്ല. കഴിഞ്ഞ ഒക്ടോബർ 18 മുതലാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞു തുടങ്ങിയത്. അന്ന് ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 86.56 ഡോളറായിരുന്നു വില. ഇതിപ്പോൾ 53.43 ഡോളറായി. 2017 ജൂലൈയ്ക്ക് ശേഷം വില ഇത്രയും താഴുന്നത് ആദ്യമായാണ്. എന്നാൽ ഇന്ധനവിലയിൽ 20 ശതമാനം മാത്രമാണ് ഇന്ത്യയിൽ കുറവുണ്ടായിരിക്കുന്നത്. എണ്ണക്കന്പനികൾക്ക്…
Read Moreആശുപത്രി കോമ്പൗണ്ടിലെ കമാനം അപകടഭീഷണിയാകുന്നു; കോട്ടയം മെഡിക്കൽ കോളജിലെ സ്ഥാപിച്ച കമാനത്തിന്റെ അപാകതകളെക്കുറിച്ച് ഡ്രൈവർമാർ പറയുന്നത്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിൽ ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന സഹകരണസ്ഥാപനം സ്ഥാപിച്ച കമാനം മാറ്റണ മെന്ന് ആവശ്യം. ആശുപത്രി റോഡ് മുഴുവൻ റീ ടാറിംഗ് ചെയ്യുകയും നിലവിലുള്ളതിന്റെ ഇരട്ടി വീതിയിൽ റോഡ് പുനർനിർമിക്കുകയും ചെയ്തതിനെത്തുടർന്നാണ് കമാനം മാറ്റണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലേക്ക് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ രോഗികളുമായി വരുന്നവർ അമിതവേഗത്തിലാണ് എത്തുന്നത്.പ്രധാന റോഡിൽനിന്നും അത്യാഹിത വിഭാഗം റോഡിന്റെ ഉള്ളിലേക്കു കയറ്റി സ്ഥാപിച്ചിരിക്കുന്നതിനാൽ വാഹനം വളവ് തിരിഞ്ഞ് അകത്തേക്കു പ്രവേശിക്കുന്പോഴാണ് റോഡിന്റെ മധ്യഭാഗത്ത് കമാനം കാണുവാൻ കഴിയുന്നത്. ഇത് അപകടങ്ങൾക്കു കാരണമാകുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. കഴിഞ്ഞ മാസം തൊടുപുഴയിൽനിന്ന് രോഗിയുമായി വന്ന ആംബുലൻസ് ഈ കമാനത്തിൽ ഇടിച്ചു കമാനം തകർന്നിരുന്നു. കമനത്തിനു വേണ്ടത്ര ഉയരമില്ലെന്നും ആക്ഷേപമുണ്ട്. നിലവിലുള്ള സ്ഥലത്തുനിന്ന് അല്പം കൂടി മുന്നോട്ട് കയറ്റി കമാനം ഉയരത്തിൽ സ്ഥാപിച്ചാൽ അപരിചിതരായ…
Read Moreകുറവിലങ്ങാടിന്റെ ‘പത്രവണ്ടി’യും പണിമുടക്കി; എല്ലാം ശരിയാകുമെന്ന് കെഎസ്ആർടിസി
കുറവിലങ്ങാട്: പതിറ്റാണ്ടുകളോളം ദിനപത്രങ്ങളുമായി യാത്ര നടത്തിയതോടെ കുറവിലങ്ങാടിന്റെ പത്രവണ്ടിയെന്ന് പേരുകിട്ടിയ കഐസ്ആർടിസി ബസും ഒടുവിൽ യാത്ര നിറുത്തി. കണ്ടക്ടർ ക്ഷാമത്തിന്റെ പേരിലാണ് പതിറ്റാണ്ടുകളായി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് ദിവസങ്ങളായി നിരത്തിലിറങ്ങാത്തതത്. പാലാ -കുറവിലങ്ങാട് സ്റ്റേ സർവീസാണ് മുടങ്ങിയത്. പതിറ്റാണ്ടുകളായി കെഎസ്ആർടിസി ജീവനക്കാരടക്കം ആശ്രയിച്ചിരുന്ന കഐസ്ആർടിസി സർവീസാണ് മുടങ്ങിയിരിക്കുന്നത്. രാത്രി 9.30ന് പാലായിൽ നിന്ന് പുറപ്പെട്ട് 10.15ന് കുറവിലങ്ങാട്ടെത്തി സ്റ്റേ ചെയ്ത് പുലർച്ചെ 5.15ന് പാലായിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് പാലാ ഭാഗത്തുനിന്ന് കുറവിലങ്ങാട് വരെയുള്ള ജോലിക്കാരടക്കമുള്ളവരുടെ സ്ഥിരം ആശ്രയമായിരുന്നു. രാവിലത്തെ യാത്രയിൽ കുറവിലങ്ങാട് നിന്ന് പാലാ റൂട്ടിൽ പത്രക്കെട്ടുകൾ അയച്ചിരുന്നതും ഇതേ ബസിലാണ്. രാവിലെ കഐസ്ആർടിസി പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ജീവനക്കാരടക്കം പാലായിലേക്ക് ആശ്രയിച്ചിരുന്നതും ഇതേ ബസാണ്. പാലായിൽ നിന്ന് വൈകുന്നേരം 7.30ന് വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വിട്ടാൽ പിന്നെ വീട്ടിലെത്താൻ ഓട്ടോറിക്ഷ മാത്രമാണ്…
Read Moreരാഷ്ട്രീയക്കളിയിൽ വനിതകളെ പരിചകളാക്കി സംസ്ഥാനസർക്കാർ ഉപയോഗിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
മരങ്ങാട്ടുപിള്ളി: സർക്കാരിനെതിരെയുള്ള വെല്ലുവിളികളെ നേരിടാൻ കണ്ടെത്തിയ വഴിയാണ് വനിതാ മതിലെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.’ രാഷ്ട്രീയക്കളിയിൽ വനിതകളെ പരിചകളാക്കി സംസ്ഥാനസർക്കാർ ഉപയോഗിക്കുകയാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. കോണ്ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പാർട്ടി ജന്മദിന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു തിരുവഞ്ചൂർ. കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലയിൽ പാർട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജി കുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ് ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ.സുരേന്ദ്രൻ ,’ കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, മാർട്ടിൻ പന്നിക്കോട്ട്, കെ.വി. മാത്യു,…
Read Moreഡിപ്പാർട്ട്മെന്റൽ പരീക്ഷ; വിജ്ഞാപനം വൈകുന്നു, സർക്കാർ ജീവനക്കാരും അധ്യാപകരും ആശങ്കയിൽ
കോട്ടയം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പിഎസ്സി ജനുവരിയിൽ നടത്തേണ്ട ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വൈകുന്നതിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശങ്ക. 2018 ജനുവരിയിൽ നടത്തിയ ഡിപ്പാർട്ട്മെന്റൽ പരീക്ഷയുടെ വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചത് 2017 നവംബർ 29നാണ്. അപേക്ഷകൾ 2017 ഡിസംബർ 31 വരെ സ്വീകരിച്ചിരുന്നു. വിജ്ഞാപന തീയതിയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും തമ്മിൽ ഒരു മാസത്തെ ദൈർഘ്യം ഉണ്ടായിരുന്നു. അവസാനമായി നടന്ന 2018 ജൂലൈയിലെ പരീക്ഷയ്ക്ക് വിജ്ഞാപനം ഇറക്കിയത് മേയ് അഞ്ചിനാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ് ആറിനായിരുന്നു. ഇവിടെയും ഒരു മാസം ദൈർഘ്യം ഉണ്ടായിരുന്നു. സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ് പിഎസ്സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടത്തുന്നത്. ഡിസംബർ അവസാനം വിജ്ഞാപനം ഇറക്കിയാലും 2019 ജനുവരിയിൽ പരീക്ഷ നടക്കാൻ സാധ്യത കുറവാണ്. 2019 ജനുവരിയിലാണ് പരീക്ഷയുടെ വിജ്ഞാപനം ഇറക്കുന്നതെങ്കിൽ മാർച്ച് മാസത്തിലേക്ക് പരീക്ഷ നീളാൻ…
Read More