നിലമ്പൂർ :പാൽവില വർധന ആവശ്യപ്പെട്ട് നിലന്പൂരിൽ ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. ജില്ലയിലെ ക്ഷീരകർഷകരും ക്ഷീര സംഘങ്ങളിലെ ജീവനക്കാരും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. നിലന്പൂർ മിൽമ ഓഫീസിന് മുന്നിലാണ് പാലൊഴുക്കി പ്രതിഷേധ ധർണ നടത്തിയത്. പാൽ പാത്രങ്ങളിലും കുപ്പികളിലും കരുതിയിരുന്ന പാലൊഴുക്കി കളഞ്ഞു. നിലന്പൂർ കോടതിപ്പടിയിൽനിന്ന് സ്ത്രീകൾ ഉൾപ്പടെ നൂറുക്കണക്കിന് ക്ഷീരകർഷകരും സംഘം ജീവനക്കാരും പ്രകടനമായെത്തിയാണ് അരുവാക്കോട് മിൽമ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തിയത്. പൊന്നാനി ബ്ലോക്കിലെ വട്ടംകുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് അഷ്റഫ് ധർണ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലിന് ലഭിക്കുന്ന തുക കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. കാലിത്തീറ്റയ്ക്ക് ഉൾപ്പടെ വലിയ വില നൽകി വാങ്ങി പശുവളർത്തൽ നടത്താൻ സാധ്യമല്ല. പാലിന് വില വർധിപ്പിച്ച് ക്ഷീരകർഷക മേഖലയെ…
Read MoreCategory: Edition News
മന്ത്രി വാക്കു പാലിച്ചു; മലപ്പുറം സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക് പ്രവേശനം; പൂച്ചെണ്ട് നൽകി സ്വീകരിച്ച് നഗരസഭാധ്യക്ഷ
മലപ്പുറം: നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷയുടെ ഇടപെടലിനെത്തുടർന്ന് മലപ്പുറം നഗരസഭയുടെ കോട്ടപ്പടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്ക് പ്രവേശനമായി. ഇതോടെ ബസുകൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗണ്‍സിലർമാർ ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ പൂച്ചെണ്ട് നൽകി ആദരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനത്തിനിടെ കെഎസ്ആർ ടിസി ബസുകളും നഗരസഭയുടെ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ആവശ്യം ചെയർപേഴ്സണ്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് നേരിട്ട് ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീ കരിച്ചാണ് മന്ത്രി ഉത്തരവായത്. തുടർന്ന് കെഎസ്ആർടിസി ബസുകൾ നഗരസഭ സ്റ്റാൻഡിൽ പ്രവേശിച്ചത്. സ്വീകരണച്ചടങ്ങിൽ വൈസ് ചെയർപേഴ്സണ്‍ ജിതേഷ് ജി. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർമാരായ സി.കെ.…
Read Moreമുസ്ലിംസഹോദരങ്ങൾക്കൊപ്പം നോമ്പെടുത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്
വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്. പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും. വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു.
Read Moreസൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തി; കാസര്‍ഗോട് സ്വദേശികളുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: സൗദി അറേബ്യയിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് കേരളത്തിലേക്ക് കടത്തിയ കാസര്‍കോട് സ്വദേശികളുടെ 32 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കാസര്‍ഗോട് സ്വദേശികളായ സി.ടി. സുലൈമാന്‍, ഒ.ടി. നഫീസത്ത്, മുഹമ്മദ് സിനാന് സുലൈമാന്‍ എന്നിവരുടെ ഭൂസ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവരുടെ 4.55 കോടിയുടെ സ്വത്തുക്കള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.അബുദാബിയിലെ ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസസ് എല്‍എല്‍സിയുടെ ഉടമയായിരുന്ന കാസര്‍കോട് തിരുത്തുമ്മല്‍ ചേനോത്ത് അബ്ദുള്‍ റഹിമാന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പിഎസ്സിയില് നിന്ന് 160 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. 2013-17 കാലത്തെടുത്ത വായ്പത്തുക തിരിച്ചടച്ചില്ല. ബിസിനസിനായി എടുത്ത വായ്പത്തുകയുടെ ഒരുഭാഗം സഹോദരനായ സി.ടി. സുലൈമാന്റെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് വഴി കേരളത്തില്‍ എത്തിച്ചു. ഇതുപയോഗിച്ച് 2022ല്‍ കാസര്‍കോട്ട് വീട് നിര്‍മിച്ച് ഭാര്യയുടെയും മകന്റെയും പേരിലാക്കിയതായി ഇഡി കണ്ടെത്തിയിരുന്നു. ബാങ്ക് അധികൃതര്‍ കാസര്‍കോട് ചന്ദേര പോലീസ്…
Read Moreഭിന്നശേഷിക്കാരന് ഹണിട്രാപ്പ് സംഘത്തിന്റെ ക്രൂരമര്‍ദനം: സഫാനയേയും സംഘത്തേയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ശേഷം യുവതിയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ ചാലാക്ക സ്വദേശിനി സഫാന ഷുക്കൂര്‍(27), ഇവരുടെ കാമുകന് അമല്‍ വേണുഗോപാല്‍(32), സുഹൃത്തുക്കളായ ജോണ്‍ രാഹുല്‍(23), ആനന്ദ് മുരുകന്(29) എന്നിവരാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവരില്‍ സഫാന സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും. കൊല്ലം നല്ലില സ്വദേശിയും ബധിരനും മൂകനുമായ അമല്‍ ദേവ്( 30) ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. വാരിയെല്ലിനു പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreപോലീസുകാരനെ കാര്‍ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മൊഴി വിശ്വസിക്കാതെ പോലീസ്; ഇവർക്കൊപ്പം ഒരു യുവതി ഉണ്ടായിരുന്നതായി സൂചന
കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം ചവറ സ്വദേശി ഇര്‍ഷാദ്(27, പന്മന സ്വദേശി ഷംനാദ്(27) എന്നിവരെയാണ് ഇന്നലെ കൊല്ലത്തെ ഒളിസങ്കേതത്തില്‍ നി്ന്നും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. സംഭവസമയത്ത് പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു. പോലീസ് പരിശോധനയില്‍ മദ്യപിച്ചതടക്കം പുറത്തറിയുമെന്ന് ഭയന്നാണ് പരിശോധന വെട്ടിച്ച് കടന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ലഹരി കടത്തടക്കം സംശയിക്കുന്നുണ്ട്. സംഭവസമയത്ത് കാറില്‍ ഒരു യുവതിയുണ്ടായിരുന്നതായും സൂചനയുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് വാഹന പരിശോധനക്കിടെ എറണാകുളം നോര്‍ത്ത് സ്റ്റഷനിലെ എഎസ്ഐയെ കാറിടിച്ച് അപായപ്പെടുത്താനുള്ള ശ്രമമുണ്ടായത്. രാത്രികാല പരിശോധനകളുടെ ഭാഗമായി പോലീസ് വാഹനങ്ങളടക്കം പരിശോധിക്കുകയായിരുന്നു ഇവിടെ. ഈ സമയം അമിതവേഗത്തില്‍ വന്ന കാര്‍ നിര്‍ത്താന്‍ പോലീസ് കൈ കാണിച്ചെങ്കിലും ആദ്യം വേഗം…
Read Moreയുഡിഎഫ് അധികാരത്തിലേറുമ്പോൾ കുട്ടനാടിന് പ്രത്യേക ഡെവലപ്മെന്റ് അഥോറിറ്റിയെന്ന് വി.ഡി. സതീശൻ
രാമങ്കരി: കുട്ടനാടൻ ജനതയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നോണം യുഡിഎഫ് അധികാരത്തിൽ വരുന്പോൾ മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചു നിയമപരമായി അധികാരങ്ങളുള്ള കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിക്ക് രൂപംനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുതുയുഗയാത്രയുമായി ബന്ധപ്പെട്ട് യുഡിഎഫ്. കുട്ടനാട് നിയോജകമണ്്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി എസ്എൻഡിപി ശാഖായോഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ പോലെ കർഷകർക്ക് ഉത്പാദനചെലവ് പ്ലസ് 50 ശതമാനം എന്ന കണക്കിൽ വരുമാനം ലഭ്യമാകും വിധം നടപടികൾ സ്വീകരിക്കും. നെല്ല് സംഭരണം ഈ സർക്കാർ തകർത്ത് തരിപ്പണമാക്കി. കേന്ദ്രം നെല്ലിന് ഒരു രൂപ കൂട്ടുന്പോൾ ഇവരിവിടെ ഇൻസെന്റീവ് ഒരു രൂപ കുറയ്ക്കും ഇപ്പോൾ 33 രൂപ കർഷകർക്ക് ലഭിക്കേണ്ടതാണ്. യഥാർഥത്തിൽ ഇവർ ആളുകളെ പരിഹസിക്കുകയാണ്. കുട്ടനാടിനെ സംരക്ഷിക്കാൻ കഴിഞ്ഞ10 വർഷമായി ഈ സർക്കാർ ഒരു ചെറുവിരൽ പോലും…
Read Moreവലിയ അപകടങ്ങൾക്ക് കാത്തുനിൽക്കരുതേ; എസി റോഡിലെ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
രാമങ്കരി: എസി റോഡിലെ പ്രധാന ജംഗ്ഷനുകളിൽ നേരത്തേ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പ്രധാന ജംഗ്്ഷനുകളായ കൈനകരി പണ്ടാരക്കളം, പൂപ്പള്ളി, നെടുമുടി, മങ്കൊന്പ്, പള്ളിക്കുട്ടുമ്മ, രാമങ്കരി തുടങ്ങിയ നാലുംകൂടിയ കവലകളിൽ ഒരിടത്തുപോലും പഴയ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഇതോടെ മറ്റു റോഡുകളിൽ നിന്ന് ഏത് വാഹനത്തിനും ഒരു നിയന്ത്രണവുമില്ലാതെ എസി റോഡിലേക്ക് കടന്നുവരുവാനും,തിരിഞ്ഞുപോകുവാനും സാധിക്കുമെന്ന സ്ഥിതിയാണ്. ഇത് പലപ്പോഴും വൻ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നു മാത്രമല്ല നിരവധി പേരുടെ ജീവൻ പോലിയുന്നതിനുപോലും കാരണമാകുന്നു. റോഡിൽ രാത്രി വെളിച്ചം ലഭിക്കുവാനായി ആവിഷ്കരിച്ച ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കൽ പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. അതിനാൽ രാത്രിയാകുന്നതോടെ കുറ്റാക്കൂരിരിട്ടിൽ മറയുന്ന റോഡിൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് പ്രധാന അപകട ജംഗ്ഷനുകളൊന്നുപോലും മുൻകൂട്ടി തിരിച്ചറിയുവാനുള്ള സൗകര്യവുമില്ല. ഓരോ ദിവസവും ഇവിടെ അപകടങ്ങളുടെ എണ്ണം…
Read Moreനിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ അക്ഷരനഗരിയിലെ പ്രായം കൂടിയ വോട്ടർ ശോശാമ്മ യാത്രയായി; വിടപറഞ്ഞത് 110-ാം വയസിൽ
മീനടം: ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ യാത്രയായി. ഇന്നലെ അന്തരിച്ച മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസ് (110)ജില്ലയിലെ പ്രായം കൂടിയ വോട്ടര്‍മാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം മൂലം വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ശോശാമ്മ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പു പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ ശോശാമ്മയെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. മീനടം പോസ്റ്റ് ഓഫീസ് ജംഗ്ഷന് അടുത്തു താമസിക്കുന്ന ശോശാമ്മ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിരുന്നു. ഇവര്‍ക്കു വീടിനടുത്തുള്ള മീനടം എല്‍പി സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്. വനിതാ ശിശുസംരക്ഷണ ഓഫീസറായി വിരമിച്ച മൂത്തമകള്‍ ഏലിയാമ്മ സ്കറിയയാണു ഒപ്പമുള്ളത്. ഏലിയാമ്മയുടെ പേരക്കുട്ടികളായ സക്കറിയ മാര്‍ക്കോസ്, എബിന് ഏബ്രഹാം എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശോശാമ്മയുടെ രണ്ടാമത്തെ മകള്‍ അച്ചാമ്മ നൈനാന്…
Read Moreഭർതൃവീട്ടിൽനിന്ന് 30പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി കോട്ടയത്ത് പോലീസ് പിടിയിൽ
പൂച്ചാക്കൽ: ഭർതൃവീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല കോർത്തുശേരി എസ്എൽപുരം ജി. ആതിരയെയാണ് (26) പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല തൈക്കാട്ടുശേരി കൊച്ചുപറമ്പിൽ വീട്ടിൽ രഘുനാഥന്റെ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു കടന്ന സംഭവത്തിലാണ് അറസ്റ്റ്. മോഷണ ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽക്കഴിഞ്ഞ പ്രതിയെ ഇന്നലെ കോട്ടയത്തുനിന്ന് ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിന്റെ നിർദേശാനുസരണം എസ്എച്ച്ഒ ഷെഫീക്ക്, എസ്ഐ വീനസ്, എഎസ്ഐ ലിജിമോൾ, സിപിഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Read More