കൊച്ചി: കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് കടല്‍ കടക്കാനൊരുങ്ങുന്നു. ആറ് മാസം മുതല്‍ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ഇനി ലക്ഷദ്വീപിലേക്കും എത്തും.ഇവിടെയുള്ള പത്ത് ദ്വീപുകളില്‍ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകള്‍ക്കും ഭാരക്കുറവുള്ള കുട്ടികള്‍ക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. അടുത്ത മാസം ആദ്യം ലക്ഷദ്വീപിലേക്ക് ന്യൂട്രിമിക്സ് കയറ്റി അയയ്ക്കും. നിലവില്‍ ഒരു തവണത്തെ ഓര്‍ഡര്‍ ആണ് ലഭിച്ചിരിക്കുന്നത്. ആവശ്യം അറിയിച്ചുകൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ അളവില്‍ ഉല്പന്നം ആവശ്യമാകുമെന്നാണ് പ്രതീക്ഷ. പാക്കറ്റിന് 122 രൂപ നിരക്കില്‍ 390 കിലോ ന്യൂട്രിമിക്സാണ് ലക്ഷദ്വീപിലേക്ക് കയറ്റി അയയ്ക്കുക. ലക്ഷദ്വീപിലെ അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കല്പെനി, കവരത്തി, കില്‍ത്താന്‍, മിനികോയ്…
Read MoreCategory: Edition News
പണയത്തിനു ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയതായി പരാതി
കൊച്ചി: പണയത്തിന് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളത്തുള്ള ഹെക്സാര്‍ക്ക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരായാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. പരാതിയില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയിലുള്ള ട്രിനിറ്റി കാസില്‍ ഫ്ളാറ്റ് രണ്ടു വര്‍ഷത്തേക്ക് പണയത്തിന് നല്‍കാമെന്നും എഗ്രിമെന്റ് പ്രകാരം കാലാവധി കഴിയുമ്പോള്‍ നല്കിയ പണത്തിന്റെ 50 ശതമാനവും കമ്പനിയുടെ ഇന്സ്പെക്ഷന് കഴിഞ്ഞ് 30 ശതമാനവും ഫ്ളാറ്റിന്റെ താക്കോല്‍ തിരികെ നല്കുമ്പോള് 20 ശതമാനവും നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് ഹെക്സാര്‍ക്ക് ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ പ്രതികള്‍ പണം തട്ടിയെടുക്കുകയായിരുന്നു. 2025 ഫെബ്രുവരി എട്ടു മുതല്‍ 15 വരെയുള്ള കാലയളവില്‍ പല തവണകളായിട്ടാണ് 20 രൂപ തട്ടിയെടുത്തത്. തുടര്‍ന്ന് പരാതിക്കാരന് ഫ്ളാറ്റില്‍ താമസിച്ചുവരവെ ഫ്ളാറ്റിന്റെ യഥാര്‍ഥ…
Read Moreയുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥന: സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറ്റം; പ്രതിക്ക് ഒന്നരവർഷം തടവ്
ആലപ്പുഴ: സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതിക്ക് ഒന്നരവർഷം തടവ്. ഓച്ചിറ പായിക്കുഴി തോണ്ടുകണ്ടത്തിൽ ഇൻസാഫിന് (33) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പരുമല സ്വകാര്യസ്ഥാപനത്തിലെ സെയിൽസ്മാനായ പ്രതി വിദ്യാർഥിയായ യുവതിയെ പിന്തുടർന്ന് പ്രണയാഭ്യർഥ നടത്തുകയും നിരസിച്ചപ്പോൾ സ്ത്രീത്വത്തിന് അപമാനകരമായ രീതിയിൽ പെരുമാറുകയുമായിരുന്നു എന്നാണ് കേസ്. മാന്നാർ മഹാദേവ ക്ഷേത്രത്തിനു സമീപം 2019 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. മാന്നാർ എസ്ഐ സോമൻ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി. എഎസ്ഐ നിർമലാദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ രജനീഷ് ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ലജിത ഡിക്രൂസ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
Read Moreഅവിചാരിതമായ കണ്ടുമുട്ടൽ; അടൂരിൽ പാലക്കാട് എംപിയും എംഎൽഎയും തമ്മിൽ കൂടിക്കാഴ്ച
പത്തനംതിട്ട: സ്വകാര്യ ഹോട്ടലിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടവും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനുമായി കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ച തികച്ചും അവിചാരിതമായിരുന്നുവെന്നും മുൻ കൂട്ടി തീരുമാനിച്ചതോ രാഷ്ട്രീയമായ വിഷയങ്ങളോ ചർച്ചയ്ക്ക് പിന്നിൽ ഉണ്ടായിട്ടില്ലെന്ന് എംപി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. അടൂരിലെ സ്വകാര്യ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് രാഹുൽ മാങ്കൂട്ടം അങ്ങോട്ടേയ്ക്ക് എത്തിയത്. റെസ്റ്റോറന്റിൽ തന്റെ ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് രാഹുൽ എത്തിയതെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. പാലക്കാട് സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ല. പാലക്കാട് എംപിയെന്ന നിലയിൽ പാലക്കാട് എംഎൽഎയുമായി സംസാരിക്കിതിരിക്കാന് കഴിയില്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡ് ആണെന്നും സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ട്രിയുടെ നേതൃത്വത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇതിൽ തനിക്ക് ഇടപെടേണ്ടതായ യാതൊരു സാഹര്യവുമില്ലെന്നും വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കി.
Read Moreകടക്ക് പുറത്ത്… നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാനാകാതെ സുധാകരനും ഐസക്കും
അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിന്നു. ഇടയ്ക്ക് പർട്ടിയോട് ഇടഞ്ഞുനിന്ന ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയനും ദേശീയ സെക്രട്ടി എം.എ. ബേബിയും സന്ദർശിച്ചതോടെ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരിന്നു. എന്നാൽ, കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകി. തോമസ് ഐസക്കിന്റെ പേര് പരിഗണിച്ചിട്ടില്ല. മുൻമന്ത്രി ജി. സുധാകരൻ ചർച്ചകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ച ലിസ്റ്റിൽ അദ്ദേഹവുമില്ല. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയാറാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയോട് സുധാകരൻ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ജില്ലയിലെ ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
Read Moreഅലമാരയിൽ സൂക്ഷിച്ചിരുന്ന മാല മുക്കുപണ്ടമായി; വീട്ടിലെ കള്ളനെ കൈയോടെ കുടുക്കി വീട്ടുടമ
ഉപ്പുതറ: രോഗിയായ വീട്ടമ്മയെ പരിചരിക്കാൻനിന്ന വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച യുവതിയെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം താന്നിമൂട് ശ്യാമളാലയത്തിൽ ദിവ്യ (35)യാണ് അറസ്റ്റിലായത്. മേരികൂളം ചേമ്പളം ഇലവുങ്കൽ റോസമ്മയുടെ വീട്ടിൽനിന്നാണ് ഇവർ രണ്ട് മാല മോഷ്ടിച്ചത്. മക്കൾ എല്ലാവരും വിദേശത്താണ്. രോഗിയായ റോസമ്മയെ പരിചരിക്കാനും വീട്ടുജോലിക്കുമായി രണ്ടുവർഷം മുൻപാണ് ദിവ്യ റോസമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നതും ദിവ്യയായിരുന്നു. കഴിഞ്ഞ 12ന് റോസമ്മയുടെ ഇളയ മകൻ അഭിലാഷ് വിദേശത്തുനിന്നു നാട്ടിലെത്തി. പണം ആവശ്യമായി വന്നപ്പോൾ മാല പണയം വയ്ക്കാൻ തീരുമാനിച്ചു. രണ്ടുമാലയും ചേർത്ത് ആറ് പവൻ തൂക്കമുണ്ടായിരുന്നു. പണയം വയ്ക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് രണ്ട് മാലയും മുക്കുപണ്ടമാണെന്നറിഞ്ഞത്. വീട്ടിലെത്തി ദിവ്യയോട് വിവരം ചോദിച്ചെങ്കിലും നിഷേധിച്ചു. മറ്റാരെങ്കിലും വീട്ടിൽ വന്നാലും മുറിക്കുള്ളിൽ ആരും കയറാറില്ലായിരുന്നു.അലമാരയുടെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം റോസമ്മയ്ക്കും ദിവ്യക്കുമല്ലാതെ മറ്റാർക്കും അറിയുമായിരുന്നില്ല.…
Read Moreപതിനാറുകാരിയെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി പീഡനം; പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തി 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. തിരുപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് (25) പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് തിരുപ്പൂരിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് തിയറ്ററിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുകയും പീഡനവിവരം അറിയുകയും ചെയ്തത്. തുടര്‍ന്നു പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreവി.ഡി. സതീശൻ ധിക്കാരിയും അഹങ്കാരിയും; കെഎസ് യു പ്രതിഷേധം ശുദ്ധപോക്രിത്തരമെന്ന് എം.എം.മണി
നെടുങ്കണ്ടം: വി.ഡി. സതീശൻ വൃത്തികെട്ട പ്രതിപക്ഷ നേതാവെന്ന് എം.എം. മണി എംഎൽഎ. നെടുങ്കണ്ടത്ത് നടന്ന പുതുയുഗ യാത്രയിൽ മണിക്കെതിരേ നടത്തിയ പരാമർശത്തിനാണ് മണിയുടെ മറുപടി. ഇത്രയും വൃത്തികെട്ട ഒരു പ്രതിപക്ഷനേതാവിനെ താൻ ഇതുവരെയും കണ്ടിട്ടില്ല. ധിക്കാരിയും അഹങ്കാരിയുമായ പൊതുപ്രവർത്തകനാണ് സതീശൻ. ഉടുമ്പൻചോലയല്ലാതെ ഇത്രയധികം വികസനം നടന്ന മറ്റൊരു മണ്ഡലവും ഇന്ത്യയിൽ ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ശുദ്ധ പോക്രിത്തരമാണെന്നും സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെയാണ് അവരെ ആക്രമിച്ചതെന്നും ഇതൊന്നും അംഗീകരിക്കുവാൻ കഴിയില്ലെന്നും മണി പറഞ്ഞു.
Read Moreപഴയങ്ങാടി പാലത്തിലെ ടെലിഫോൺ കേബിൾ മോഷണം പോയി; ഇൻർനെറ്റ് ബന്ധം താറുമാറായി
പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്കുള്ള ടെലിഫോൺ കേബിൾ മുറിച്ചു കൊണ്ടുപോയതായി പരാതി.പാലത്തിലെ 30 മീറ്ററിൽ കൂടുതൽ നീളത്തിൽ കേബിൾ മുറിച്ച് മോഷണം നടത്തിയതായാണ് പരാതി. ഇന്ന് പുലർച്ചെയാണ് സംഭവമെന്നു കരുന്നുന്നു. താവം മേൽപ്പാലത്തിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഈ വഴി വാഹന പെരുപ്പവും മറ്റും കുറഞ്ഞ സാഹചര്യം മുതലാക്കിയാണ് മോണം നടത്തിയതെന്നാണ് അനുമാനം. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. കേബിൾ മുറിച്ചു മാറ്റിയതോടെ പഴയങ്ങാടി ഭാഗത്തെ ഇന്റർനെറ്റ് ബന്ധം പൂർണമായും താറുമാറായ നിലയിലാണ്.
Read Moreപരിക്കേറ്റ റഷ്യൻ യുവതിക്ക് ആശ്വാസഹസ്തവുമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ്
പരിയാരം: സ്കൂട്ടറിൽ നിന്ന് വീണ് ഇടത് കൈത്തണ്ടയിൽ പരിക്കുപറ്റിയ റഷ്യൻ യുവതിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ പത്തിന് ഇടത് കൈത്തണ്ടയിൽ വേദനയും നീരും അധികമായതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത നതാലിയ എന്ന രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അതേ ദിവസം തന്നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. കൈത്തണ്ടയിൽ സംഭവിച്ച ഒടിവ് ഓപ്പൺ റിഡക്ഷൻ ഇന്റേർണൽ ഫിക്സെഷൻ സർജറി മുഖേന ഇംപ്ലാന്റുകൾ ഘട്ടിപ്പിക്കുകയാണ് ചെയ്തത്. രോഗിയെ 16ന് ഡിസ്ചാർജ് ചെയ്തു.കേരളത്തിൽ യോഗ ഗവേഷണത്തിന് റഷ്യയിൽ നിന്ന് വന്ന നതാലിയക്ക് കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്റെ മികവും സുതാര്യതയും അതിശയിപ്പിക്കുന്നതും കുറ്റമറ്റതാണെന്ന അഭിപ്രായമാണ് പറയാനുണ്ടായിരുന്നത്. ചുരുങ്ങിയ ചെലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ ഈ വിഭാഗത്തിൽ പെടുന്ന ശാസ്ത്രക്രിയകൾക്ക് റഷ്യ…
Read More