വിളപ്പിൽശാല: റോഡിന്റെ വഴിമുടക്കിയായി തൊണ്ടി മുതലുകൾ. ഇവ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. പേയാട് – വിളപ്പിൽശാല – വെള്ളനാട് റോഡിലാണ് തൊണ്ടിമുതലുകൾ വില്ലനായി മാറുന്നത്. വിളപ്പിൽശാല സ്റ്റേഷനു സമീപത്തുള്ള റോഡിലാണ് പോലീസ് പിടിച്ചെടുത്ത ടിപ്പറുകളും ജെസിബികളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നുന്നത്. തിരക്കേറിയ റോഡിൽ ഈ പാർക്കിംഗ് വരുത്തുന്ന അപകടം ചില്ലറയല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ തൊണ്ടിവാഹനങ്ങളിലൊന്നിൽത്തട്ടി അപകടം സംഭവിച്ചിരുന്നു. 2019-ലാണു പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയത്. തുടക്കത്തിൽ സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് തൊണ്ടുവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വസ്തു ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെനിന്നു പിന്നീട് മാറ്റേണ്ടി വന്നു. ഇതോടെയാണ് റോഡുതന്നെ പോലീസ് പാർക്കിംഗ് കേന്ദ്രമാക്കിയത്. കേസുകൾ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. എന്നാൽ സ്റ്റേഷൻ പരിസരത്ത് ഇവ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പോലീസുകാരെ വലയ്ക്കുന്നത്. സമീപത്തെവിടെയെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാമെന്നു…
Read MoreCategory: Edition News
കുട്ടനാട് സീറ്റിൽ കേരള കോൺഗ്രസ് മത്സരിക്കും; വേറെ ഒരു പാർട്ടിക്കും അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ്
ആലപ്പുഴ: 1964 മുതൽ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കുട്ടനാട്ടിൽ മത്സരിച്ചിട്ടുള്ള കേരള കോൺഗ്രസ് തന്നെ ഇത്തവണയും ഇവിടെ മത്സരിക്കുമെന്നും യുഡിഎഫ് മാനദണ്ഡപ്രകാരം വേറെ ഒരു പാർട്ടിക്കും കുട്ടനാടിനുവേണ്ടി അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം പറഞ്ഞു. എൽഡിഎഫ് തരംഗമുണ്ടായ കഴിഞ്ഞ രണ്ടുതവണയും ചെറിയ വിത്യാസത്തിലാണു പരാജയപ്പെട്ടത്. ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ കുട്ടനാട് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ ജാഥയുടെ ജില്ലയിലെ പര്യടനം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. വൈസ് ചെയർമാൻ തോമസ് എം. മാത്തുണ്ണി, രാജൻ കണ്ണാട്ട്, ഉന്നതാധികാര സമിതി അംഗങ്ങളായ സിറിയക്ക് കാവിൽ, എ.എൻ. പുരം ശിവകുമാർ, ജൂണി കുതിരവട്ടം, അഡ്വ. കെ. ജി. സുരേഷ്, സാബു തോട്ടുങ്കൽ,…
Read Moreഇടതു സർക്കാർ കേരളത്തെ കട്ടുമുടിച്ചു; നിയമസഭാതെരഞ്ഞെടുപ്പ് ഇവർക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്
മാവേലിക്കര: മാവേലിക്കര മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയിലെ സ്വർണം മോഷ്ടിക്കാൻ കൂട്ടുനിന്ന സർക്കാരിനെതിരേ ജനം വിധി നിർണയിക്കാൻ കാത്തിരിക്കുകയാണെന്നും ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെയും കേരളത്തെ കട്ടുമുടിച്ച ഇടതുസർക്കാനെതിരെയുമുള്ള താക്കീതായി നിയമസഭാ തെരഞ്ഞെടുപ്പ് മാറുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് പുതു യുഗസൃഷ്ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പത്രപ്രവർത്തകൻ ജോർജ് പൊടിപ്പാറയും കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവും പ്രഭാഷണം നടത്തി. ഡോ. മറിയാ ഉമ്മൻ, നഗരസഭാ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വൈസ് ചെയർമാൻ കെ. ഗോപൻ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് സി. അനിത, ജില്ലാ പഞ്ചായത്തംഗം…
Read Moreആധുനിക ലോകം നേരിടുന്ന വലിയ വിപത്തായ മനുഷ്യക്കടത്തിനെതിരേ പോരാടാൻ കൈകോർത്ത് കനോഷ്യൻ സഭ
ചേർത്തല: ആധുനിക ലോകം നേരിടുന്ന വലിയ വിപത്തുകളിലൊന്നായ മനുഷ്യക്കടത്തിനെതിരേ ശക്തമായ പ്രതിരോധമുയർത്താൻ കനോഷ്യൻ സഭയുടെ കീഴിലുള്ള പ്രൊവിൻസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് – ഇന്ത്യ സൗത്ത് മുൻകൈയെടുക്കുന്നു. സഭയുടെ സോഷ്യൽ ആക്ഷൻ മിനിസ്ട്രിയും എഡ്യൂക്കേഷൻ മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച നോട്ട് ഫോർ സെയിൽ എന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഉല്ലാസ് മാത്യു നിർവഹിച്ചു. സഭയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബുകൾ രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. വിദ്യാർഥികളിലും യുവജനങ്ങളിലും ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയാണ് ഇത്തരം ക്ലബുകളിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി മനുഷ്യക്കടത്തിനെതിരേയുള്ള വിപുലമായ ബോധവത്കരണ ക്ലാസുകളും സോഷ്യൽ ആക്ഷൻ മിനിസ്ട്രി ആനിമേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക കർമപദ്ധതികളുടെ രൂപീകരണവും നടന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, കനോഷ്യൻ സ്കൂളുകളിലെ അധ്യാപകർ, സന്യസ്തർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ…
Read Moreകോടതിയിൽ കേസ് നിലനിൽക്കുന്ന ഭൂമി ജപ്തി ചെയ്യാനൊരുങ്ങി കേരളബാങ്ക്; കടമെടുത്ത 10 ലക്ഷം രൂപയിൽ 6 ലക്ഷത്തോളം തിരിച്ചടച്ചിരുന്നു
ഉപ്പുതറ: ഹൈക്കോടതിയിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും കേസ് നിലവിലുള്ള ഭൂമി ലേലം ചെയ്യാൻ കേരള ബാങ്ക്. കർഷകനായ മേച്ചേരിൽ ബാബുവിന്റെ ഭൂമിയാണ് ചൊവ്വാഴ്ച കേരള ബാങ്ക് ലേലം ചെയ്യുന്നത്. ഇതോടെ രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത ഉപ്പുതറയിലെ ഭൂമിപ്രശ്നം വീണ്ടും രൂക്ഷമായി. രാജമാണിക്യം റിപ്പോർട്ടിന്റെ പേരിൽ ഉപ്പുതറ വില്ലേജിലെ ആറ് സർവേ നമ്പരിലെ ഭൂമിയുടെ കരമടയ്ക്കുന്നതും പോക്കുവരവ് ചെയ്യുന്നതും 2016ൽ റവന്യൂവകുപ്പ് തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം. ഇതോടെ ഭൂമി ഈടിന്മേൽ പുതിയ വായ്പ എടുക്കാനോ പഴയത് പുതുക്കാനോ കഴിയാതെ കർഷകർ വലയുകയാണ്. നിരവധി കർഷകർ ജപ്തി ഭീഷണിയിലുമാണ്. ഇങ്ങനെ വായ്പ തിരിച്ചടവിൽ മുടക്കംവന്ന മേച്ചേരിൽ ബാബുവിന്റെ പേരിലുള്ള ഭൂമിയാണ് കേരളബാങ്ക് ലേലം ചെയ്യുന്നത്. 2013ൽ 10 ലക്ഷം രൂപ വസ്തു ഈടിന്മേൽ ബാബു വായ്പയെടുത്തിരുന്നു. ഇതിൽ ഏഴ് ലക്ഷം രൂപ തിരിച്ചടച്ചു. 2017ൽ ഇതേ വസ്തു…
Read Moreഒഡീഷയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കുന്ന മൂവർ സംഘം പിടിയിൽ; കണ്ടെത്തിയത് 40 കിലോ കഞ്ചാവ്
കുമളി: തേനി ജില്ലയിലെ ലോവര്‍ ക്യാമ്പ് വഴി ആഡംബര കാറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശികളായ മുനിസ്വാമി (39), ബാലസുബ്രഹ്മണ്യന് (39), സെല്‍വി (47) എന്നിവരാണ് പിടിയിലായത്. കാര്‍, 1.20 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. തേനി എസ്പി സ്നേഹപ്രിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയിരുന്നു. കുമളി അതിര്‍ത്തി വഴി ആഡംബര കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ലോവര്‍ ക്യാമ്പ് എസ്ഐ കറുപ്പയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് ലോവര്‍ ക്യാമ്പ് – കുമളി മലയോര പാതയിലെ പെന്നിക്വിക്ക് മണിമണ്ഡപത്തിന് സമീപമുള്ള ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഒഡീഷയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രാഥമിക…
Read Moreകാട്ടുപന്നി കുറുകെ ചാടി: കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപ്പനക്കാരൻ ദാരുണാന്ത്യം
കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്‍പ്പനക്കാരനായ ഗൃഹനാഥന് മരിച്ചു.കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന് (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ച അഞ്ചോടെയാണു സംഭവം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് ഓട്ടോയില്‍ വില്പനയ്ക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപം വച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.പരിക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.
Read Moreമദ്യപിക്കാൻ ഇരുന്നത് നടുറോഡിൽ; ഹോണടിച്ചെത്തിയ ലോറിക്കാരനെ ഭീഷണിപ്പെടുത്തി യുവാക്കൾ; സംഭവം കോഴിക്കോട്
കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്കൂളിന് സമീപമായിരുന്നു സംഭവം. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreമകളെ മർദിക്കുന്നത് ചോദ്യം ചെയ്ത് ഭാര്യാ മാതാവ്; അമ്മായിയമ്മയുടെ വീട് അഗ്നിക്കിരയാക്കി മരുമകൻ
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Read Moreതോടിന് സംരക്ഷണ ഭിത്തി കെട്ടിയാൽ വീട്ടിൽ വെള്ളം കയറും; കുത്തിയിരിപ്പു സമരവുമായി വീട്ടമ്മയും കുടുംബവും
ഇരിട്ടി: തോടിന് സംരക്ഷണ ഭിത്തി കെട്ടിയാൽ തോടിന്റെ വീതി കുറഞ്ഞ് മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുമെന്ന് ചൂണ്ടിക്കാട്ടി പ്രവൃത്തി നടക്കുന്നിടത്ത് വീട്ടമ്മയുടെയും കുടുംബത്തിന്റെയും കുത്തിയിരിപ്പ് സമരം. ആറളം പഞ്ചായത്തിലെ പൂതക്കുണ്ടിൽ നിർമിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനടുത്തായുള്ള തോടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നിടത്താണ് പ്രവൃത്തി തടഞ്ഞ് പൂതക്കുണ്ടിലെ മമ്മാലി സാവിത്രിയും കുടുംബവും സമരത്തിനിറങ്ങിയത്. പൂതക്കുണ്ടിൽ വയോജനവിശ്രമ കേന്ദ്രം പണിയാൻ പൂതക്കുണ്ട് സ്വദേശി കുമാരൻ നാല് സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു. ഇവിടെ 25 ലക്ഷം രൂപ മുതൽമുടക്കിൽ കെട്ടിട നിർമാണം നടത്തുന്നതിന്റെ ഭാഗമായാണ് തോടിന് സംരക്ഷണഭിത്തി കെട്ടുന്നത്. തോടിൽ നിന്നും ഒരു മീറ്റർ താഴ്ച്ചയിൽ 4.5 മീറ്റർ ഉയരത്തിൽ 17 മീറ്റർ നീളത്തിലാണ് ഭിത്തി കെട്ടുന്നത്. ഭിത്തി കെട്ടുന്നതോടെ ഇവിടെ തോടിന്റെ വീതി കുറയുകയും വെള്ളമൊഴുക്ക് തടസപ്പെട്ട് വീട്ടിൽ വെള്ളം കയറുമെന്നുമാണ് മറുകരയിൽ താമസിക്കുന്ന സാവിത്രിയും കുടുംബവും പറയുന്നത്.…
Read More