‘കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ലെ​ങ്കി​ലും വാ​ട്ട​ർ ബി​ല്ല് കൃ​ത്യ​മാ​യെ​ത്തു​ന്നു​ണ്ട് ’;പു​ല​ർ​ച്ചേ​യെ​ത്തു​ന്ന വെ​ള്ള​ത്തി​നാ​യി ഉ​റ​ക്ക​മു​ണ​ർ​ന്നി​രി​ക്കേ​ണ്ട അ​വ​സ്ഥ

പാ​രി​പ്പ​ള്ളി: കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി ചാ​ത്ത​ന്നൂ​ർ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ക​ല്ലു​വാ​തു​ക്ക​ൽ, ചി​റ​ക്ക​ര , ന​ട​യ്ക്ക​ൽ , ആ​ലു​വി​ള , വ​ട്ട​ക്കു​ഴി​ക്ക​ൽ, വേ​ള മാ​ന്നൂ​ർ തു​ട​ങ്ങി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​ജീ​വ​ൻ മി​ഷ ന്‍റെ​ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ളി​ലെ ജ​ല​വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ണ​ക്‌​ഷ​ൻ ല​ഭി​ച്ചു കു​റ​ച്ച് മാ​സ​ങ്ങ​ൾ ജ​ല​വി​ത​ര​ണ​മി​ല്ലാ​തെ ത​ന്നെ കൃ​ത്യ​മാ​യി ബി​ല്ലു മാ​ത്രം വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം വീ​ണ്ടും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ത്തി​നാ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ളു​യ​ർ​ന്ന​പ്പോ​ൾ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന​ട​പ​ടി​യെ​ന്നോ​ണം പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ഉ​റ​ങ്ങു​ന്ന സ​മ​യം നോ​ക്കി പു​ല​ർ​ച്ചേ ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്ത് അ​ര​മ​ണി​ക്കൂ​ർ സ​മ​യം വെ​ള്ളം വി​ത​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​ത്ത് ടാ​പ്പി​ലൂ​ടെ മാ​ത്രം ജ​ലം സ്വീ​ക​രി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി…

Read More

വ​ഴി​യോ​ര​ത്ത് ചാഞ്ഞ് നി​ൽ​ക്കു​ന്ന​ത് കു​റ്റ​ൻ​മ​രം; ഇ​തി​​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​ർ; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച കു​ണ്ട​റ​യി​ൽ

കു​ണ്ട​റ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള​പു​രം സെ​ന്‍റ് വി​ൻ​സ​ന്‍റ് സ്കൂ​ൾ ജം​ഗ്‌​ഷ​നി​ൽ നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​മ​രം നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നും അ​നേ​കം വി​ശ്വാ​സി​ക​ൾ വ​ന്നു​ചേ​രു​ന്ന പ​ള്ളി​ക്കും എ​തി​ർ​വ​ശ​ത്താ​ണ് നി​ൽ ക്കു​ന്ന​ത്. ബ​സു​ക​ൾ ലോ​റി​ക​ൾ എ​ന്നി​വ പോ​കു​മ്പോ​ൾ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ലേ​ക്ക് വീ​ണ ശി​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക​ടം പ​റ്റാ​തെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ത​ല നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ഈ ​മ​രം കാ​റ്റി​ൽ ആ​ടി​യു​ല​യു​ന്ന​ത് ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​ര​ത്തി​ൽ ത​ട്ടാ​തെ പോ​കാ​ൻ ക​ഴി​യി​ല്ല. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു ഏ​തു സ​മ​യ​വും നി​ല​പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

ക്രി​ക്ക​റ്റു​ക​ളി​ക്കി​ടെ ത​ർ​ക്കം; യു​വി​നെ ബാ​റ്റു​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് യു​വാ​ക്ക​ൾ; മൂ​ന്നു​പേ​രെ വീ​ട്ടി​ൽ​നി​ന് പൊ​ക്കി പോ​ലീ​സ്

പേ​രൂ​ര്‍​ക്ക​ട: ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി ടെ ​യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഫെ​ബി​ന്‍ (22), അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ഡേ​വി​ഡ് (24), ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ദേ​വ​ന്‍ സ​തീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ന്‍​സി​സി റോ​ഡ് സ്വ​ദേ​ശി അ​ക്ഷ​യ് (25) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ലേ​ദി​വ​സം നി​ല​നി​ന്ന വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ല്‍​വ​ച്ച് അ​ക്ഷ​യെ ക​ണ്ട അ​ഞ്ചം​ഗ​സം​ഘം ക്രി​ക്ക​റ്റ് ബാ​റ്റും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഒ​രു കാ​ലി​നും ഒ​രു കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ക്ഷ​യ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​ക്ഷ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ലെ ചാ​യ​ക്ക​ട​യി​ല്‍ പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ന്നും ഇ​വി​ടെ ചാ​യ കു​ടി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്…

Read More

ഡ്രൈ ​ഡേ ദി​ന​ത്തി​ൽ ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ; പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ക​ലാം​ഗ​നും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യും

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ച്ച​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​ന​ട​ന്നു ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഡ്രൈ ​ഡേ ക​ളി​ലും വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പ്രേം ​ന​വാ​സ്, പൊ​ടി​യ​ൻ എ​ന്ന പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ ചാ​രാ​യം ക​ട​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ടി​യ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രേ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ​രാ​തി​സെ​ല്ലി​ൽ ല​ഭി​ച്ച പ​രാ​തി യെ​ത്തു​ട​ർ​ന്നാ​ണ് ആ​ര്യ​നാ​ട് എ​ക്സൈ​സ് പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഡ്രൈ ​ഡേ ആ​യി​രു​ന്ന ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ പൂ​വ​ച്ച​ൽ ഹൈ​സ്‌​കൂ​ളി​നു സ​മീ​പം റോ​ഡ​രു​കി​ൽ വ​ച്ചാ​ണ് എ​ക് സൈ​സ് പാ​ർ​ട്ടി പ്ര​തി​ക​ളു​ടെ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഈ ​സ​മ​യം ഇ​രു​വ​രു​ടെ​യും കൈ​വ​ശ​വും ഓ​ട്ടോ​റി​ക്ഷ​യി​ലു​മാ​യി 11 ലി​റ്റ​ർ ചാ​രാ​യം, അ​ര ലി​റ്റ​ർ കൊ​ള്ളു​ന്ന മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ളി​ൽ നി​റ​ച്ചു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ചാ​രാ​യം എ​ത്തി​ക്കു​ന്ന​താ​ണ്…

Read More

ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​ര​നെന്ന് കോടി, ശി​ക്ഷ നാ​ളെ

ത​ല​ശേ​രി: ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ നാ​ളെ വിധിക്കും. ചാ​ലാ​ട് മു​ള്ള​ക​ണ്ടി എ​ര​ത്താ​ൻ​ക​ണ്ടി വീ​ട്ടി​ൽ ഭ​ര​ത​ന്‍റെ മ​ക​ൻ പി.​എം.​ ഷൈ​ജുവി​നെ (41) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി എം.​വി. ശ്രീ​ഗു​രു​വി​നെയാ​ണ് (44) ത​ല​ശേ​രി  ര​ണ്ടാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ടി​റ്റി ജോ​ർ​ജ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2018 ഡി​സം​മ്പ​ർ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യാം​മൂ​ല​യി​ൽ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ട്ട ഷൈ​ജു​വി​നെ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് ഷൈ​ജു മ​ര​ണ​പ്പെ​ട്ട​ത്. പ​യ്യാ​മ്പ​ല​ത്തെ കാ​വ​ൽ​ക്കാ​ര​നാ​യ പ്ര​തി കൊ​ല്ല​പ്പെ​ട്ട ഷൈ​ജു​വി​ന്‍റെ​യും സൃ​ഹൃ​ത്തു​ക്ക​ളു​ടെ​യും കൂ​ടെ മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പ്ര​കൃ​തിവി​രു​ദ്ധ വേ​ഴ്ച​യ്ക്ക് ശ്ര​മി​ച്ച​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നുമാണ് കേ​സ്. ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​വ​ടി…

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി: കു​റ്റാ​രോ​പി​ത​നെ പു​റ​ത്താ​ക്കു​ന്ന കീ​ഴ്വ​ഴ​ക്ക​മി​ല്ല; യു​ഡി​എ​ഫ് എ​തി​ര്‍​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി​യെ എ​തി​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കു​റ്റാ​രോ​പി​ത​നാ​യ എം​എ​ല്‍​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ കീ​ഴ്‌വ​ഴ​ക്കം സ​ഭ​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. കു​റ്റാ​രോ​പി​ത​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വില്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഭാ​വി​യി​ല്‍ അതു നി​ര​വ​ധി പേ​രെ ബാ​ധി​ക്കും. കൂ​ടാ​തെ ഭ​ര​ണ​പ​ക്ഷ​ത്തെ പ​ല​രും കു​റ്റാ​രോ​പി​ത​രാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യം. അ​യോ​ഗ്യ​താ വി​ഷ​യം നി​യ​മ​സ​ഭ എ​ത്തി​ക്‌​സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് ഘ​ട​ക​ക​ക്ഷി​ക​ളും യോ​ജി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തെ ഡി.​കെ. മു​ര​ളി​യാ​ണ് രാ​ഹു​ലി​നെ​തി​രെ സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​പ​രാ​തി സ്പീ​ക്ക​ര്‍ എ​ത്തി​ക്‌​സ് ക​മ്മി​റ്റി​ക്കു വി​ടു​ക​യാ​യി​രു​ന്നു.

Read More

മ​ര​ണ വീ​ട്ടി​ൽ ബ​ന്ധു​വാ​യി ക​ട​ന്നു​കൂ​ടി; ച​ട​ങ്ങി​നി​ടെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി യു​വാ​വ് മു​ങ്ങി;​സം​ഭ​വം രാ​മ​ങ്ക​രി​യി​ൽ

രാമ​ങ്ക​രി: സം​സ്ക്കാ​ര​ച​ട​ങ്ങി​നി​ടെ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ പേ​ഴ്സി​നു​ള്ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യോ​ളം വ​രു​ന്ന റി​യാ​ലും 5000 രൂ​പ​യോ​ളം വ​രു​ന്ന ദി​നാ​റും കൈ​ക്ക​ലാ​ക്കി​യ വി​രു​ത​ൻ പി​ന്നീ​ട് ആ​രും അ​റി​യാ​തെ മു​ങ്ങി​യെ​ങ്കി​ലും സി ​സി ടി​വി​യി​ൽ കു​ടു​ങ്ങി.രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്കു​ട്ടു​മ്മ നാ​ലു​പ​റ​യി​ൽ പ​ങ്ക​ജാ​ക്ഷ​ന്‍റെ ഭാ​ര്യ വ​ത്സ​മ്മ(63) യു​ടെ സം​സ്ക്കാ​ര ച​ട​ങ്ങ് ന​ട​ന്ന ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ ബ​ന്ധു​വാ​യി ന​ടി​ച്ച് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ യു​വാ​വ് ആ​ദ്യം മു​റി​ക​ളി​ൽ പ​ര​തി ന​ട​ന്ന​ശേ​ഷം അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പേ​ഴ്സ് കൈ​വ​ശ​പ്പെ​ടു​ത്തി പ​തി​നാ​യി​രം രൂ​പ​യോ​ളം വ​രു​ന്ന റി​യാ​ലും 5000 രൂ​പ​യോ​ളം വ​രു​ന്ന ദി​നാ​റും കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​താ​വി​ന്‍റെ വേ​ർ​പാ​ട് അ​റി‌​ഞ്ഞ് വി​ദേ​ശ​ത്ത് നി​ന്നും സം​സ്ക്കാ​ര​ച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യെ​ത്തി​യ​താ​യി​രു​ന്നു മ​ക്ക​ളാ​യ ര​മേ​ശും, ര​ജി​ത്തും. ഇ​വ​ർ മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പേ​ഴ്സ​സി​ൽ നി​ന്നു ത​ക്കം നോ​ക്കി വി​ദേ​ശ ക​റ​ൻ​സി കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.ച​ട​ങ്ങ് ഒ​ക്കെ ക​ഴി​ഞ്ഞ് പി​ന്നീ​ട് പേ​ഴ്സ്…

Read More

ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്ത​തു; ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​ർ​ക്ക്  ക്രൂ​ര​മ​ർ​ദ​നം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി  സു​നി​ൽ​കു​മാ​ർ 

തു​റ​വൂ​ർ: ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദിച്ച​താ​യി പ​രാ​തി. തു​റ​വൂ​ർ ഗ​വ.​ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ നോ​ർ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട്ട് കൂ​ട്ടാ​ലി​ക്ക​ൽ സു​നി​ൽ​കു​മാ​ർ (52)നാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രിക്കേ​റ്റ് ചേ​ർ​ത്ത​ല സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യു​മാ​യി എ​ത്തി​യ ഓ​ട്ടോ രോ​ഗി​യെ ഇ​റ​ക്കി​യശേ​ഷം ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്‌​ത​പ്പോ​ൾ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ നി​ന്നു ഓ​ട്ടോ മാ​റ്റി​യി​ടാ​ൻ പ​റ​യു​ക​യും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദിക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളൂ​രു​ത്തി വ​ലി​യ​വീ​ട്ടി​ൽ അ​ഖി​ലി(31)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം; സ്റ്റാ​ൻ​ഡി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്നെന്ന് പരാതി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യോ​ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​യി​ത്തം. ഉ​ടു​മ്പ​ന്‍​ചോ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ കി​ഴ​ക്കേ​ക്ക​വ​ല ബി​എ​ഡ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ​രെ വെ​ല്ലു​വി​ളി​ച്ചാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ടൗ​ണി​ലേ​ക്ക് വ​രേ​ണ്ട യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ക്ലേ​ശം ചെ​റു​ത​ല്ല. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ശേ​ഷം 50 മു​ത​ല്‍ 90 രൂ​പ വ​രെ മു​ട​ക്കി ഓ​ട്ടോ​റി​ക്ഷാ വി​ളി​ച്ച് ടൗ​ണി​ലേ​ക്ക് എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള​ത്. മൂ​ന്നാ​ര്‍, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ഉ​ടു​മ്പ​ന്‍​ചോ​ല, ചെ​മ്മ​ണ്ണാ​ര്‍, പൂ​പ്പാ​റ, ശാ​ന്ത​ന്‍​പാ​റ, ദേ​വി​കു​ളം, മാ​വ​ടി, മ​ഞ്ഞ​പ്പാ​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ബ​സു​ക​ള്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി അ​ടു​ത്ത ചാ​ലു​വ​രെ സ്റ്റാ​ൻ​ഡി​ൽ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ്.…

Read More

മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം:​പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചിട്ടും ര​ക്ഷ​യി​ല്ല;​ ഇ​രു​ട്ടി​ല്‍ ത​പ്പി പോ​ലീ​സ്

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. സം​ഭ​വം ന​ട​ന്ന് ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും തു​മ്പ് ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് കു​ഴ​ങ്ങു​ന്നു. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് വി​ര​ല്‍ ചൂ​ണ്ടു​ന്ന ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. ചൊ​ക്ക​നാ​ട് എ​സ്‌​റ്റേ​റ്റ് സ്വ​ദേ​ശി​യും ഫാ​ക്ട​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യ രാ​ജ​പാ​ണ്ടി സു​ബ്ബ​യ്യ (68) കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​തെ​വ​ന്ന​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150ൽ ​അ​ധി​കം പേ​രെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഏ​ഴി​നു ഫാ​ക്ട​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് സി​സി​ടി​വി കാ​മ​റ​ക​ളി​ല്‍ തെ​ളി​ഞ്ഞെ​ങ്കി​ലും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു സ​മീ​പ​ത്തെ​ങ്ങും കാ​മ​റ​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും…

Read More