ചേര്‍ത്തല: ദേശീയപാതയ്ക്കു സമീപം നഗരത്തിലേക്കുള്ള റോഡിനോടു ചേര്‍ന്ന് ചേര്‍ത്തല കാര്‍ത്ത്യായനിദേവീ ക്ഷേത്രത്തിനായുള്ള അലങ്കാര ഗോപുര നിര്‍മാണം നഗരസഭ തടഞ്ഞു. നഗരസഭയുടെയോ പൊതുമരാമത്തു വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഗോപുരനിര്മാണമെന്നുകാട്ടിയാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. ദേശീയപാതയോട് ചേര്‍ന്ന് നഗരത്തിലേക്കുള്ള പൊതുമരാമത്ത് റോഡിനു സമീപമാണ് ഗോപുരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര ഉപദേശകസമിതി സഹകരിച്ച് ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങിയതോടെയാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, റോഡിനു കുറുകെയടക്കമുള്ള നിര്‍മാണം ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമാണെന്നും പ്രത്യേക അനുമതിയില്ലാതെ നിര്‍മാണം നടത്താനാകില്ലെന്ന നിലപാടിലാണ് നഗരസഭ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നേരിട്ടെത്തി നോട്ടീസ് നല്കി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചത്.
Read MoreCategory: Edition News
അമ്മയുടെ കൈയിൽ നിന്നും വഴുതി വീണത് പമ്പയാറിന്റെ ആഴങ്ങളിലേക്ക്; ആറുവയസുകാരിക്ക് രക്ഷകരായി ബോട്ട് ജീവനക്കാർ
ആലപ്പുഴ: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്റെ ജീവനാണ് പമ്പയാറിന്റെ ആഴത്തിൽനിന്ന് ജലഗതാഗതവകുപ്പിന്റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്. ഇന്നലെ രാവിലെ എട്ടോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം. കൈനകരി കെ.ഇ. കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്. ഇന്നലെ ബോട്ടിലേക്കു കയറുന്നതിനിടെ അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് മാസ്റ്റർ മിഥുൻ പി.മോഹൻ, സ്രാങ്ക് ജെ. അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ…
Read Moreആദിത്യയ്ക്ക് കൂട്ടിന് രണ്ടുപേർക്കൂടി..! വൈക്കം -തവക്കക്കടവ് ഫെറിയില്മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തും
വൈക്കം: സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ വൈക്കം -തവക്കക്കടവ് ഫെറിയില്‍ മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നു. സോളാര്‍ ബോട്ടുകളുടെ സര്‍വീസിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിക്കും. നിലവില്‍ വൈക്കത്തുനിന്ന് തവണക്കടവിലേക്ക് മൂന്ന് സ്റ്റീല്‍ ബോട്ടുകളും ഒരു സോളാര്‍ ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. മൂന്ന് സോളാര്‍ ബോട്ടുകള്‍ കൂടി എത്തുന്നതോടെ നിലവിലുള്ള പഴയ മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ ഒഴിവാക്കാനാവും. 2017ലാണ് ഏഷ്യയിലെ തന്നെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യ വൈക്കത്ത് സര്‍വീസ് തുടങ്ങിയത്. സോളാര്‍ ബോട്ട് ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഇല്ലാതാക്കുന്നു. വളരെ നേര്‍ത്ത ശബ്ദമായതിനാല്‍ യാത്രക്കാര്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഇന്ധനലാഭവുമുണ്ട്. ബാറ്ററികളില്‍ ഊര്‍ജ്ജം സംഭരിച്ച് പിന്നീട് പ്രവര്‍ത്തിക്കാനുമാവും. ഫെബ്രുവരി അവസാനത്തോടെ സോളാര്‍ ബോട്ടുകള്‍ മാത്രമായിരിക്കും വൈക്കത്ത് നിന്ന് തവണകടവിലേക്ക് സര്‍വീസ് നടത്തുന്നത്.
Read Moreആലപ്പുഴ സാക്ഷി… മഹിളാമന്ദിരത്തിലെ കലയ്ക്ക് താലി ചാർത്തി അനൂപ്; സദ്യയൊരുക്കി കാറ്ററിംഗ് അസോസിയേഷൻ
ആലപ്പുഴ: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും ആലപ്പുഴ നഗരസഭയുടെയും കീഴിൽ പ്രവർത്തിച്ചുവരുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയായ കല വിവാഹിതയായി. ഹരിപ്പാട് താമല്ലാക്കൽ കമലാസനന്റെയും രമയുടെയും മകൻ അനൂപാണ് കലയെ വിവാഹം ചെയ്തത്. കൊട്ടാരം ശ്രീ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കാറ്ററിംഗ് അസോസിയേഷൻ സദ്യ ഒരുക്കി. നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ.എ. ഷുക്കൂർ, മഹിളാ മന്ദിരം മാനേജിംഗ് കമ്മിറ്റി അംഗം എ.എൻ. പുരം ശിവകുമാർ തുടങ്ങി നിരവധി പേർ ഈ മംഗളമുഹൂർത്തത്തിനു സാക്ഷിയായി.
Read Moreകോട്ടാങ്ങല്‍ ടിഞ്ചു മൈക്കിള്‍ കൊലക്കേസില്‍ പ്രതി കുറ്റക്കാരൻ; സാക്ഷികളില്ലാതിരുന്ന കേസ് തെളിഞ്ഞത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവിൽ
പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങലില്‍ യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീര്‍ (നെയ്മോന്- 44) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജി.പി. ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) 2019 ഡിസംബര്‍ 15നാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിന് ജോസഫിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടിൽ. ഈ സമയം എത്തിയ നസീര്‍ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം…
Read Moreകൊലകൊല്ലിയെന്ന് വെറുതേ വിളിക്കുന്നതല്ല; ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിൽ അഞ്ചു വര്‍ഷത്തിനിടെ 45-ലധികം അപകടങ്ങള്‍, 14 മരണം
അടിമാലി: മനോഹരമായ പാത, പക്ഷേ പ്രദേശവാസികള്‍ ഈ പാതയെ വിളിക്കുന്നത് “കൊലകൊല്ലി റോഡ്’ എന്നാണ്. ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിന്റെ കാര്യമാണിത്. കാക്കാകട മുതല്‍ ഗ്യാപ്പ് വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരമാണ് കൊലകൊല്ലി മേഖല എന്ന് അറിയപ്പെടുന്നത്. അപകടങ്ങള്‍ കണ്ടും നിലവിളികള്‍ കേട്ടും മനസ് മരവിച്ച അവസ്ഥയിലാണ് കാക്കാകട, ചൊക്രമുടി നിവാസികള്‍. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്ന തമിഴ്നാട്, കര്‍ണാടക സ്വദേശികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മാണം പൂര്‍ത്തികരിച്ച് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍45 ലധികം അപകടങ്ങള്‍ക്കാണ് ഈ പാത സാക്ഷ്യം വഹിച്ചത്.14 പേരുടെ ജീവന് നഷ്ടമായി. കഴിഞ്ഞ ദിവസം തമിഴ്നാട് ട്രിച്ചിയില്‍നിന്ന് എത്തിയവരുടെ വാന്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഹരിത ചെക്ക് പോസ്റ്റ് , ടെയ്ക്ക്…
Read Moreപുതിയമുഖം… കുമരകത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്കു കുതിപ്പേകാൻ ഹെലിപാഡ് വരുന്നു
കോട്ടയം: ലോക സഞ്ചാര ഭൂപടത്തില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് ഇനി ഹെലികോപ്റ്ററുകളുടെ ചിറകടിശബ്ദമുയരും. സംസ്ഥാന ബജറ്റില്‍ ഹെലിപാഡ് നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചോടെ ഹെലിപാഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശരവേഗം കൈവരും. പദ്ധതി പൂര്‍ത്തിയായാല്‍ കുമരകത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കു വന്‍ മുതല്‍ക്കൂട്ടാകും. ഏറെ നാളായുള്ള ആവശ്യമായിരുന്നു കുമരകത്തെ ഹെലിപാഡ്. രാഷ്ട്രതലവന്മാര് ഉള്‍പ്പെടെയുള്ള പ്രമുഖരും വിദേശ പൗരന്മാരും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ സന്ദര്ശത്തിനെത്തിയാല് കുമരകത്തെത്തി സമയം ചെലവഴിക്കാതെ മടങ്ങാറില്ല. കായല്‍ സവാരി നടത്താനും പ്രമുഖര്‍ സമയം കണ്ടെത്താറുണ്ട്. 24 വര്‍ഷം മുമ്പു മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സന്ദര്ശനത്തിലൂടെയാണു കുമരകം രാജ്യാന്തരശ്രദ്ധ നേടുന്നത്. തുടര്‍ന്ന്, ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെ, ചാള്‍സ് രാജകുമാരന്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായല്‍സൗന്ദര്യം കണ്ടറിഞ്ഞവരാണ്. ഒടുവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കുമരകം സന്ദര്‍ശിച്ചിരുന്നു. ജി 20 ഉച്ചകോടിക്കു…
Read Moreരണ്ടാം വിവാഹം കഴിച്ച ഭാര്യയെ സംശയം; രാത്രിയിൽ വീടിന് തീയിട്ട് ഭാര്യയെ കൊല്ലാൻ ശ്രമം; പൊള്ളലേറ്റ രജനിയും മകനും ആശുപത്രിയിൽ
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം. വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്. രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
Read Moreകൊല്ലത്ത് ഗേറ്റ്പൂട്ടി ആശുപത്രി ജീവനക്കാർ കല്യാണമുണ്ണാൻ പോയി; മരുന്ന് വാങ്ങാനാവാതെ രോഗികൾ
അഞ്ചല്‍ : സഹപ്രവര്‍ത്തകന്റെ കല്ല്യാണം കൂടാന്‍ ആശുപത്രി പൂട്ടി കൂട്ടമായി പോയി ജീവനക്കാര്‍. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ,സിപിഐ പ്രവര്‍ത്തകര്‍ ജീവനക്കാര്‍ പൂട്ടിയ ഗേറ്റില്‍ കൊടികള്‍ സ്ഥാപിച്ചു പ്രതിഷേധിച്ചു. അഞ്ചല്‍ ഇഎസ്ഐ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വിചിത്രവും നാടകീയവുമായ കാര്യങ്ങള്‍ നടന്നത്. കൊല്ലത്ത് നടന്ന സഹപ്രവര്‍ത്തകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ രാവിലെ ആശുപത്രിയില്‍ എത്തിയ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ആശുപത്രിയും പൂട്ടി കൊല്ലത്തേക്ക് പുറപ്പെട്ടു. ഇതറിയാതെ തോട്ടം മേഖലയില്‍ നിന്നും ഉള്‍പ്പടെയുള്ള തൊഴിലാളികളടക്കം നിരവധിപേര്‍ ആശുപത്രിയിലെത്തി. ചികിത്സയോ മരുന്നോ ലഭിക്കാതായതോടെ ഇവര്‍ നിരാശരായി മടങ്ങി. സംഭവമറിഞ്ഞ് സിപിഐ എഐവൈഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ആശുപത്രി പൂട്ടിയിട്ടിരിക്കുന്നതിന്റെ കാര്യം തിരക്കിയതോടെയാണ് കല്ല്യാണ വിശേഷം അറിയുന്നത്. ഇതോടെ ഉന്നതരെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും നിര്ത്തിവച്ചുകൊണ്ടോ പൂട്ടിയിട്ടുകൊണ്ടോ കല്ല്യാണം കൂടാന്‍ പോകുന്നതിന് ആര്‍ക്കും…
Read Moreഇന്ത്യയുടെ ഹൃദയത്തിൽ ഫാസിസം വേരുറപ്പിക്കുന്നു; കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് അരുന്ധതി റോയ്
തിരുവനന്തപുരം: ഫാസിസ്റ്റ് വർഗീയശക്തികളും നിർമിത ബുദ്ധി കോർപ്പറേറ്റുകളും ഇന്ത്യയുടെ സമസ്ത മേഖലകളിലും വൻ അധിനിവേശം നടത്തുന്ന ഈ ഘട്ടത്തിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് ലോക പ്രശസ്ത ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ്.മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം ഇന്നലെ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അരുന്ധതി. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർഥം പ്രവർത്തിക്കുന്ന സംഘടനയാണ് മലയാറ്റൂർ ഫൗണ്ടേഷൻ. ഉത്തരേന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ അവിടെ നടക്കുന്ന വർഗീയ കലഹങ്ങൾ ദിവസവും എന്റെ ഹൃദയം തകർക്കുകയാണ് . അരുന്ധതി റോയ് പറഞ്ഞു. കഴിഞ്ഞ വർഷം 300 പള്ളികൾ തീവച്ചു എന്നാണ് റിപ്പോർട്ട് . മണിപ്പൂരിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളും എല്ലാവർക്കും…
Read More