മാനന്തവാടി: സൂര്യകാന്തിപ്പൂക്കളുടെ സീസണല്ലാതിരുന്നിട്ടും 60 സെന്റ് സ്ഥലത്താണ് ഹൈബ്രിഡ് ഇനത്തിലുള്ള സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. ജീവനക്കാരുടെ മൂന്നു മാസത്തെ പ്രയത്നഫലമായാണ് തോട്ടം ഒരുക്കിയത്. സാധാരണഗതിയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് സൂര്യകാന്തിപ്പൂക്കളുടെ സമയം. ഈ സമയത്താണ് ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സൂര്യകാന്തിപ്പൂക്കൾ കാണാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. എന്നാൽ ജനുവരിയിലും സൂര്യകാന്തി പൂക്കളുടെ വിരുന്നൊരുക്കുകയാണ് പഴശി പാർക്ക്. മൂന്നുമാസം മുന്‍പാണ് പഴശി പാർക്കിന്റ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗാർഡ്നർ ജോളി ജോസിന്റെ നേതൃത്വത്തിൽ ജീവനക്കാർ സൂര്യകാന്തി ചെടികൾ നട്ടുവളർത്താൻ തുടങ്ങിയത്. മികച്ച പരിപാലനം നൽകിയതോടെ മാസങ്ങൾക്കിപ്പുറം സഞ്ചാരികളുടെ മനം കവരുന്ന സൂര്യ കാന്തിതോട്ടമായി മാറ്റിയെടുക്കുകയായിരുന്നു. ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാണുന്ന വലിയ പൂക്കളാണെന്നതാണ് ഇവയുടെ പ്രത്യേകത. കുട്ടികളുമായി രക്ഷിതാക്കൾ പൂന്തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പൂന്തോട്ടം കാണാൻ എത്തുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാർ.
Read MoreCategory: Edition News
തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും;‘ഭായിമാർ’ മടങ്ങുന്നു; നിർമാണമേഖല പ്രതിസന്ധിയിലേക്ക്
ചെങ്ങന്നൂർ: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ നിർമാണ-കാർഷിക മേഖലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു. പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഐആർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനാണ് ഇത്തവണ തൊഴിലാളികൾ നേരത്തെ മടങ്ങിത്തുടങ്ങിയത്. തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളുംസാധാരണയായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാറുള്ളത്. എന്നാൽ, ഇത്തവണ വോട്ടർപട്ടികയിലെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായുള്ള എസ്ഐആർ നടപടികൾക്ക് ഹാജരാകേണ്ടതുണ്ട്. വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അസമിൽനിന്നും ബംഗാളിൽനിന്നുമുള്ള ഭൂരിഭാഗം തൊഴിലാളികളും പണി പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. പ്രതിസന്ധിയിലാകുന്ന പ്രധാന മേഖലകൾകേരളത്തിലെ അവിദഗ്ധ തൊഴിലാളി മേഖലയുടെ 80 ശതമാനത്തോളവും ഇതരസംസ്ഥാ ന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം വരെ തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇവരുടെ മടക്കം വിവിധ മേഖലകളെ…
Read Moreവീട്ടിലേക്ക് വഴിയില്ലാതെ 14 നിർധന കുടുംബങ്ങൾ; അനുവദിച്ച വീട് നിർമിക്കാൻ കഴിയാതെ ഒരു കുടുംബം
തലയോലപ്പറമ്പ്: വീട്ടിലേക്ക് എത്താൻ വഴിയില്ലാത്തതിനാൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് 14 നിർധന കുടുംബങ്ങൾ. തലയോലപ്പറമ്പ് അഞ്ചാം വാർഡിലെ വെട്ടിക്കാട്ട് മുക്കിലെ എസ്തപ്പാൻ നഗർ നിവാസികളാണ് വാഹന സൗകര്യമുള്ള വഴിയില്ലാത്തതിനാൽ സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നത്. ഇവിടത്തെ 14 കുടുംബങ്ങളിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. വെട്ടിക്കാട്ടുമുക്ക് -പുണ്ഡരീകപുരം റോഡുമായി ബന്ധപ്പെട്ടുളള നടപ്പുവഴിയിലൂടെയാണ് ഇവർ പുറം ലോകത്തെത്തുന്നത്. ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ കഴിയുന്ന മൂന്നടി നടപ്പു വഴിയാണ് ഇവർക്കുള്ളത്. ഈ നടപ്പുവഴിയിലൂടെ 200 മീറ്ററെങ്കിലും നടന്നാൽ മാത്രമേ ഗതാഗതയോഗ്യമായ വഴിയിലെത്തൂ. എസ്തപ്പാൻ നഗർ നിവാസികൾ സർക്കാരിൽനിന്ന് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്താണ് താമിസിക്കുന്നത്. എസ്തപ്പാൻ നഗറിലെ ഓലേത്ത്മ്യാലിൽ ശശികുമാറിന് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും വഴിയില്ലാത്തതിനാൽ കെട്ടിട നിർമാണ സാമഗ്രികൾ എത്തിച്ച് ഭവന നിർമാണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ശശികുമാർ കാൻസർ രോഗിയായതിനാൽ ഭാര്യ അംബിക കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛവരുമാനത്തിലാണ് ശശികുമാറിന്റെ…
Read Moreകളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
ഇരിങ്ങാലക്കുട: രണ്ടര വയസുമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ തല അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി പാത്രം മുറിച്ച് കുട്ടിയെ രക്ഷിച്ചു. കല്ലേറ്റുംകര വടക്കുംമുറിയില്‍ പൂവത്തിങ്കല്‍ വീട്ടില്‍ സജീഷിന്റെ രണ്ടരവയസുള്ള മകള്‍ ദീപ്തശ്രീയുടെ തലയാണ് കളിച്ചുകൊണ്ടിരിക്കേ അബദ്ധവശാല്‍ അലുമിനിയം കലത്തിനുള്ളില്‍ കുടുങ്ങിയത്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാധുനിക ഉപകരണങ്ങളുമായി കുട്ടിയുടെ വീട്ടിലെത്തി. സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കലം അറുത്തുമാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Read Moreനോവായി ദുര്‍ഗ കാമി; നേപ്പാള്‍ സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം മരണത്തിന് കീഴടങ്ങിയ നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിയുടെ (21) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കള്‍ തീരുമാനമെടുക്കും. ഇന്നലെ രാത്രി 10.05 ഓടെയാണ് ദുര്‍ഗാ കാമി മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മരണകാരണം. കഴിഞ്ഞമാസം 22 നാണ് തിരുവനന്തപുരത്ത് മസ്തിഷ്മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്.ഷിബുവിന്റെ (46) ഹൃദയം ദുര്‍ഗയില്‍ മാറ്റി വച്ചത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡാനന്‍ ഡിസീസ് എന്ന അത്യപൂര്‍വ ജനിതക രോഗമായിരുന്നു ദുര്‍ഗ കാമിക്ക്. ഈ രോഗത്തിന് ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു ചികിത്സാ മാര്‍ഗവുമില്ലായിരുന്നു.…
Read Moreഎറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ജില്ലാ കോടതി ഓഫീസിലെ ഇ- മെയിലിലേക്ക് തമിഴ്നാട് റിട്രീവല്‍ ഗ്രൂപ്പ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഉച്ചതിരിഞ്ഞ് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. കോടതിയില്‍ ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറുകയായിരുന്നു. തമിഴ്നാട്ടിലെ 1979ലെ നായനാര്ദാസ് പോലീസ് യൂണിയന് നടപ്പിലാക്കണമെന്നായിരുന്നു ആവശ്യം. ബോംബ് ഭീഷണിയെ തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം വിവിധ കോടതിയിലെ നടപടികള്‍ തടസമില്ലാതെ നടന്നു.
Read Moreഅഞ്ചു ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
ചാത്തന്നൂർ: വിപണിയിൽ അഞ്ചു ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വില്പനയ്ക്കെത്തിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. ഇരവിപുരം, വഞ്ചിക്കോവിൽ, ശ്രീനഗർ 73, മേലച്ചുവിള തൊണ്ടിലിൽ വീട്ടിൽ ദീപു(38)വിനെയാണ് കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് ടീമും ഇരവിപുരം പോലീസും ചേർന്നു പിടികൂടിയത്. കഴിഞ്ഞ20ന് കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പോലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഒന്നാം പ്രതിയായ ആദർശിന്റെ വഞ്ചിക്കോവിലിലുള്ള വീട്ടിലും രണ്ട് കാറുകളിലും നിന്നായി വിപണിയിൽ അഞ്ചു ലക്ഷം രൂപയോളം വില വരുന്ന 66 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിനുശേഷം ദീപു ഒളിവിലായിരുന്നു. ഇയാൾ സമാനകേസുകളിൽ അറസ്റ്റിലായ ആളാണ്. ഇയാൾ വീണ്ടും കച്ചവടം തുടങ്ങിയതായി യോദ്ധാവ് ആപ്ലിക്കേഷനിലൂടെ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.ഇരവിപുരം…
Read Moreകിഴിവ് കൊടുത്തില്ല,പിആർഎസ് കിട്ടിയില്ല; മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ സമരവുമായി ദമ്പതികൾ
ചമ്പക്കുളം: കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് കൊയ്തെടുത്ത നെല്ലിന് ഒന്‍പതുമാസം കഴിഞ്ഞും പി ആർ രസീത് കിട്ടാതെ കർഷകനും ഭാര്യയും മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ ഇരിപ്പു സമരത്തിന്. പുളിങ്കുന്ന് കൃഷിഭവന് കീഴിൽ വരുന്ന വടക്കേ മതികായിൽ പാടശേഖരത്തിലെ കൃഷിക്കാരായ ഉത്തമനും ഭാര്യ സുനിതകുമാരിയുമാണ് ഇന്നലെ ഉച്ചമുതൽ മങ്കൊമ്പ് പാഡി ഓഫീസിൽ ഇരുപ്പ് സമരം നടത്തുന്നത്… കർഷകൻ പറയുന്നത്.2024-2025 വർഷത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് 2025 മാർച്ച് അവസാനത്തോടെയാണ് നടന്നത്. കൃഷി ചെയ്ത നാല് ഏക്കർ നിലത്തിൽ നിന്നും 98.45 ക്വിന്റൽ നെല്ല് ലഭിച്ചു. നെല്ല് സംഭരിക്കാനെത്തിയ മില്ലുകാർ ക്വിന്റലിന് മൂന്നു കിലോ നിരക്കിൽ കിഴിവ് ആവശ്യപ്പെട്ടതോടെ പാടശേഖര സമിതി നെല്ലിന്റെ ഗുണമേന്മ പരിശോധന നടത്താതെ തന്നെ മൂന്ന് കിലോ കിഴിവ് നൽകാൻ തയാറായി. എന്നാൽ തങ്ങളുടെ നെല്ലിന്റെ ഗുണമേന്മ പരിശോധിക്കാൻ ആവശ്യപ്പെട്ടതോ ടെ പാഡി മാർക്കറ്റിംഗ് ഓഫിസർ ഗുണമേന്മ പരിശോധന നടത്തി. 1.5 കിലോഗ്രാം…
Read Moreവൃക്കദാനത്തിലൂടെ പ്രിയതമന് പുതുജീവന്‍ നല്കിയ ഷൈലജ ടീച്ചര്‍ വിടവാങ്ങി
എടത്വ: വൃക്കദാനത്തിലൂടെ പ്രിയതമന് പുതുജീവന്‍ നല്കിയ ഷൈലജ ടീച്ചര്‍ അര്‍ബുദത്തിനു മുന്പില് കിടങ്ങി. തലവടി മുണ്ടുചിറ വീട്ടില്‍ ഷൈലജ ടീച്ചര്‍ (65) ആണ് അന്തരിച്ചത്. തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്ത് ജോലി നോക്കുന്നതിനിടെ 2003-ല്‍ നടത്തിയ പരിശോധനയിലാണ് ഭര്‍ത്താവ് ലാലസന്‍ വൃക്കരോഗം സ്ഥിരീകരിച്ചത്. ചികിത്സകള്‍ തുടര്‍ന്നുവെങ്കിലും 2007 അദ്ദേഹത്തിന് വിദഗ്ധ പരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് സ്ഥിതീകരിച്ചു. ഡയാലിസിസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആദ്യ ഡയാലിസിസ് നടത്തിയപ്പോള്‍തന്നെ ലാലസന്‍ കൂടുതല്‍ ക്ഷീണിതനായിരുന്നു. വൃക്ക മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ലാലസന്‍ യോജിക്കുന്ന വൃക്ക കിട്ടാന്‍ സമയമെടുക്കുമെന്ന് ഷൈലജ തിരിച്ചറിഞ്ഞു.ബയോളജി അധ്യാപിക കൂടിയായ ടീച്ചര്‍ തന്നെയാണ് ഡോക്ടറോട് വൃക്കമാറ്റ ശസ്ത്ര ക്രിയെക്കുറിച്ച് ആദ്യം സംസാരിച്ചത്. തുടര്‍ന്ന്…
Read Moreവൈക്കത്തെ കായലോര ബീച്ചിലെത്തുന്നവർക്കായി നിർമിച്ച ശുചിമുറികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ
വൈക്കം: നഗരസഭ ലക്ഷങ്ങൾ വിനിയോഗിച്ച് സ്ഥാപിച്ച നഗരത്തിലെ ശുചിമുറികളിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ. കായലോര ബീച്ചിലും നഗരഹൃദയത്തിൽ അന്ധകാരത്തോടിനു സമീപത്തുമുള്ള ശുചിമുറികളുടെ പൈപ്പുകളും ഫ്ലഷുകളുമാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തിരിക്കുന്നത്. അന്ധകാരത്തോടിനു സമീപത്തെ ശുചിമുറി ഉപയോഗിക്കാനാവാത്തവിധം മലിനമാക്കിയിട്ടുണ്ട്. ഏറെക്കാലത്തെ ആവശ്യത്തത്തുടർന്നാണ് ഏതാനും മാസം മുമ്പ് നഗരസഭ നാലിടങ്ങളിലായി 11 ലക്ഷത്തിലധികം രൂപ മുടക്കി ശുചിമുറികൾ സ്ഥാപിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് മുറികളായുള്ള ശുചിമുറി സംവിധാനമാണ് നാലിടങ്ങളിലും സ്ഥാപിച്ചത്. ബീച്ചിലെ ശുചിമുറികളിലെ ക്ലോസറ്റിലെ ഫ്ലഷ് സംവിധാനത്തിന്റെ ഭാഗങ്ങളാണ് കേടുവരുത്തിയിരിക്കുന്നത്. പുരുഷൻമാരുടെ ശുചിമുറിലെ ഫ്ലഷ് ടാങ്കിലെ പൈപ്പ് അടർത്തിമാറ്റിയ നിലയിലാണ്. സ്ത്രീകളുടെ ശുചിമുറിയിലും ഫ്ലഷ് സംവിധാനം പ്രവർത്തിക്കുന്നില്ല. അന്ധകാരത്തോടിനു സമീപത്തെ ശുചിമുറിയിയിൽ കയറാനാവാത്ത വിധത്തിൽ ക്ലോസറ്റാകെ മലിനപ്പെടുത്തുകയും ഫ്ലഷ് ടാങ്ക് അടിച്ച് തകർത്തിരിക്കുകയുമാണ്. വാതിലുകളടക്കം തകർത്തത് നഗരസഭാ അധികൃതർ മാറ്റിവച്ചിട്ടും വീണ്ടും സാമൂഹ്യ വിരുദ്ധർ ഉപകരണങ്ങൾ തകർക്കുകയും ടാപ്പുകളും പൈപ്പുകളും ഊരി കടത്തുകയും…
Read More