നെടുമങ്ങാട്: അഴിക്കോട് ഒറോസ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.ഹോട്ടൽ ജീവനക്കാരായ അഴിക്കോട് സ്വദേശികളായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസിനും ആണ് ഗുരുതര പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. രാത്രിയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ആയതു ആകാം അപകട കാരണമെന്നു പറയുന്നു. രാവിലെ ഹോട്ടൽ തുറന്നശേഷം ചായ ഇടുന്നതിനു വേണ്ടി വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് കത്തിക്കുമ്പോൾ ലീക്കായ ഭാഗത്ത് നിന്ന് തീ പടർന്ന് പൊട്ടിത്തെറിച്ച് തൊട്ടടുത്ത ഗ്ലാസും പാത്രങ്ങളും പൊട്ടിച്ചിതറുകയായിരിന്നു.
Read MoreCategory: Edition News
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; അഡ്വ. അവനീഷ് കോയിക്കരയുടെ സര്‍വെ ഫലം യാഥാര്‍ഥ്യമായി
കൊച്ചി: കേരളത്തിലെ നഗരസഭകള്‍ യുഡിഎഫ് ഭരിക്കുമെന്ന വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റായ അഡ്വ അവനീഷ് കോയിക്കര നടത്തിയ സര്‍വ്വെ ഫലം യാഥാര്‍ഥ്യമായി. കേരളത്തില്‍ ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 4 കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളില്‍ 55 മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ഭരിക്കുമെന്നായിരുന്നു സര്‍വ്വെ റിപ്പോര്‍ട്ട്. 2010ന് ശേഷം യുഡിഎഫ് നേടുന്ന മികച്ച സീറ്റ് നിലയാണ് ഇത്തവണ നേടിയത്. ഒക്ടോബറില്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് നവംബറില്‍ മാധ്യമങ്ങള്‍ക്കും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും സമര്‍പ്പിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പേരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അഡ്വ. അവനീഷ് കോയിക്കര സജ്ജരാക്കിയിരുന്നു. സൗജന്യമായി സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പൊളിറ്റിക്കല്‍ മാസ്റ്ററി എന്ന പരിശീലന പരിപാടിയിലൂടെയാണ് അഞ്ചു വര്‍ഷം കൊണ്ട് ഇത്രയധികം പേരെ ഒരുക്കിയെടുത്തത്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായിരിക്കുമ്പോഴും സൈക്കോലീഗല്‍ കണ്‍സള്‍ട്ടന്റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, മാസ്റ്റര്‍ മൈന്‍ഡ്…
Read Moreകോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിനും തോമസ് കുന്നപ്പള്ളിക്കും സാധ്യത
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പ് എത്തിയേക്കും. ആകെയുള്ള 23 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മെംബര്‍മാരില്‍ സീനിയര്‍ ജോഷി ഫിലിപ്പാണ്. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നത്. 2015ല്‍ ആദ്യ വട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലൂടെയാണ് നേതൃപദവിയിലേക്കുയര്ന്നത്. ജോഷി ഫിലിപ്പിനൊപ്പം കുമരകത്ത് അട്ടിമറി വിജയം നേടിയ പി.കെ. വൈശാഖിന്റെ പേരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം വൈശാഖിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍…
Read Moreഐആർസിറ്റിസി രാജ്യത്ത് 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജീവമാക്കി
പരവൂർ: ഐആർസിറ്റിസി വെബ്സൈറ്റിലെ പുതിയ ഉപഭോക്തൃ ഐഡികളിൽ റെയിൽവേ വിശദമായ പരിശോധനകൾ നടത്തി വിജയകരമായി കുറവ് വരുത്തി.ഉപഭോക്തൃ ഐഡികൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനം നിലവിൽ വന്നതോടെ പുതിയ ഐഡികൾ പ്രതിദിനം ഏകദേശം ഒരു ലക്ഷം എന്ന കണക്കിൽ നിന്ന് ഇപ്പോൾ ദിനംപ്രതി 5,000 പുതിയ ഐഡികളായി കുറയ്ക്കാൻ കഴിഞ്ഞു. ഈ കർശന നടപടിയിലൂടെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ 3.03 കോടിയിലധികം വ്യാജ അക്കൗണ്ടുകളാണ് നിർജീവമാക്കിയിട്ടുള്ളത്. ഇത് കൂടാതെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതിന് 2.7 കോടി ഐഡികൾ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ താത്ക്കാലികമായി നിർത്തിവച്ചിട്ടുമുണ്ട്. ഈ ഐഡികളിൽ വിശദമായ പരിശോധനകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കാനാണ് ഐആർസിറ്റിസിയുടെ തീരുമാനം. വ്യാജ ഐഡികൾ വഴി വ്യാപകമായി ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ് നടത്തുന്നതിനെതിരേ റെയിൽവേ ആരംഭിച്ചിട്ടുള്ള നടപടികൾക്ക് നല്ല ഫലങ്ങളാണ് ലഭിക്കുന്നതെന്നും ഐആർസിറ്റിസി അധികൃതർ വ്യക്തമാക്കി. എല്ലാ…
Read Moreകോൺഗ്രസ് തോൽക്കുന്ന വാർഡെന്ന പേരുദോഷം മാറ്റി; 40 വർഷങ്ങൾക്കു ശേഷം മകൻ വാർഡ് തിരിച്ചുപിടിച്ചു
മുക്കൂട്ടുതറ: അച്ഛനുശേഷം വാർഡിൽ കോൺഗ്രസ് ജയിക്കുന്നത് 40 വർഷങ്ങൾക്ക് ശേഷം മകനിലൂടെ. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാർഡിലാണ് ഈ വേറിട്ട കാഴ്ച. മുട്ടപ്പള്ളി വാർഡിൽ 40 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എൻ.ജി. കൊച്ചുരാമന്റെ മകനായ മനോജ് കുമാറാണ് ഇത്തവണ ജയിച്ചത്. എൻ.ജി. കൊച്ചുരാമൻ മെംബറായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർഥികളെല്ലാം പരാജയപ്പെടുകയായിരുന്നു. കോൺഗ്രസ് തോൽക്കുന്ന വാർഡായി മുട്ടപ്പള്ളി മാറിയതോടെയാണ് ഇതിന് മാറ്റമുണ്ടാക്കാൻ അന്തരിച്ച എൻജി കൊച്ചുരാമന്റെ മകനും അധ്യാപകനുമായ മനോജ് കുമാറിനെ സ്ഥാനാർഥിയാക്കുന്നതിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത്. അച്ഛന് ലഭിച്ചിരുന്ന സ്വീകാര്യതയാണ് മകൻ മനോജിന് വിജയം ഒരുക്കിയത്. എൻ.ജി. കൊച്ചുരാമന്റെ പേരിൽ സ്മാരകമായി റോഡ് വരെയുള്ള ഈ വാർഡിൽ ശക്തമായ മത്സരത്തിനൊടുവിൽ സിപിഎമ്മിന്റെ സിറ്റിംഗ് മെംബറെ പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിക്കുകയായിരുന്നു.
Read Moreമാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായം ഇല്ല
ഇരിട്ടി: തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം റോഡിൽ ഹനുമാൻ കോവിലിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ ജില്ലയിലെ നീർവേലിയിൽ നിന്നും കർണാടകയിൽ യാത്രക്കാരെ ഇറക്കി തിരിച്ചു വരികയായിരുന്ന ബിഷാറ ബസിനാണ് തീപിടിച്ചത്. ബസിന് തീ പിടിക്കുമ്പോൾ ഡ്രൈവറും സഹായിയും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഇരിട്ടിയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. വനത്തിന് നടുവിലെ ചുരം പാതയിൽ മൊബൈൽ നെറ്റ്വർക്കുകൾ ലഭ്യമല്ലാതിരുന്നതിനാൽ വിവരം പുറം ലോകത്തെ അറിയിക്കാൻ വൈകിയതാണ് ബസ് പൂർണമായും കത്തിനശിക്കാൻ കാരണം. ഇതോടെ ചുരം പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ബസിന്റെ തീ പൂർണമായും അണച്ച ശേഷം…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറിമാലിന്യം പുറത്തേക്ക് ഒഴുകുന്നു: കംഫർട്ട് സ്റ്റേഷനിലെ മുറികളിൽ വെളിച്ചം ഇല്ലാതായിട്ട് ആഴ്ചകൾ; ഗൗനിക്കാതെ അധികാരികൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിലെ പൈപ്പ് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുക്കുന്നു. ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന കാരുണ്യ സുരക്ഷ ഇൻഷ്വറൻസ് കൗണ്ടറിനോട് ചേർന്ന ശുചി മുറിയിലെ പൈപ്പാണ് പൊട്ടിയൊഴുകുന്നത്. ഡോക്ടർമാർ കാർ പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിലേക്കാണ് ശുചിമുറിയിൽനിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത്. ആശുപത്രി അധികാരികളെ ജീവനക്കാർ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടായില്ല. അതേസമയം ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ പൈപ്പും ബ്ലോക്കായിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനിലെ മുറികളിൽ വെളിച്ചം ഇല്ലാതായിട്ട് ആഴ്ചകളായി. ഇതേ തുടർന്ന് കംഫർട്ട് സ്റ്റേഷൻ രാത്രികാലങ്ങളിൽ ഇരുട്ടിലാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനു പുറമേ കംഫർട്ട് സ്റ്റേഷനിലെ ഫ്ലഷ് ടാങ്ക്, ഷവർ തുടങ്ങിയവയെല്ലാം തകരാറിലാണ്. ആയിക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമെത്തുന്ന മെഡിക്കൽ കോളജിലെ ശുചിമുറികളുടെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreരാഹുലിനെതിരേയുള്ള ബലാത്സംഗപരാതികൾ; അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടതിനെതിരായ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണം എസ്ഐറ്റിക്ക്. എസ്പി. പൂങ്കുഴലിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. രണ്ടാമത്തെ പീഡന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ്.നേരത്തെ ഒന്നാമത്തെ പീഡന കേസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. പിന്നീട് വനിതാ ഐപിഎസ് ഉദോഗസ്ഥയെ അനേഷണ ചുമതല നൽകി സംസ്ഥാന പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു.
Read Moreവീഡിയോ കോളിൽ വിളിച്ച് ആത്മഹത്യാശ്രമം; യുവാവിന് രക്ഷകരായി തലശേരി പോലീസ്
തലശേരി: സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ തലശേരി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തലശേരി ചിറക്കരയിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വീഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഒട്ടും സമയം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേയ്ക്ക് കുതിച്ചു. എസ്ഐ ഷമീൽ, എസ്ഐ അശ്വതി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ചിറക്കരയിലെ വീട്ടിലെത്തിയത്. വീട്ടിലെ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.ലഹരിക്ക് അടിമയായ യുവാവിനെ ഡി-അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ പോലീസ് നിർദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പോലീസ് നിർദേശം നൽകി.
Read Moreഭിന്നശേഷിക്കാരിയായ അധ്യാപികയെ സ്കൂളില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: ഭിന്നശേഷിക്കാരിയായ അധ്യാപികയെ ഭര്‍ത്താവ് സ്കൂളില്‍ കയറി കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പേരൂർ സൗത്ത് പൂവത്തുംമൂട് ഗവ. എല്‍പി സ്കൂളിൽ ഇന്നലെ രാവിലെ 10.30നാണ് നാടിനെ നടുക്കിയ സംഭവം. സ്കൂളിലെ അധ്യാപികയും പാറമ്പുഴ സ്വദേശിനിയുമായ ഡോണിയ ഡെന്നീസ് (36) ആണ് ആക്രമണത്തിനിരയായത്. ഭർത്താവ് പാറമ്പുഴ മുരിങ്ങോത്തുപറമ്പിൽ കൊച്ചുമോനെ (46) ഏറ്റുമാനൂർ പോലീസ് പിടികൂടി. കുടുംബവഴക്കിനെ തുടർന്ന് ഡോണിയ ഭർത്തൃഗൃഹത്തിൽനിന്നു മാറി ഏറ്റുമാനൂരിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇന്നലെ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന സ്കൂളിൽ എത്തിയതായിരുന്നു കൊച്ചുമോൻ. ക്ലാസിലായിരുന്ന ഡോണിയയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ഭർത്താവുമായി സംസാരിക്കാൻ അവസരമൊരുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കൈയിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഡോണിയയുടെ കഴുത്ത് അറക്കാൻ ശ്രമിച്ചു. ഡോണിയ പിന്നിലേക്ക് മാറിയതിനാൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായില്ല. കുതറിമാറിയ ഡോണിയ തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോണിയയുടെ നിലവിളി…
Read More