പഴയങ്ങാടി: വടക്കേ മലബാറുകാരുടെ സ്വന്തം ഇഷ്ടദേവൻ മുത്തപ്പൻ. റെയിൽവേയ്ക്കുമുണ്ട് മുത്തപ്പന്റെ കഥ പറയാൻ.1920 ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ (ഇപ്പോൾ ബേക്കൽ ഫോർട്ട് സ്റ്റേഷൻ) മദ്രാസിൽ നിന്നുള്ള യന്ത്രസാമഗ്രികൾ ഇറക്കിവച്ചു. ഉടമ വരുന്നതിനു മുമ്പേ ഈ യന്ത്രസാമഗ്രികൾ കാണാതാകുന്നു. മുത്തപ്പവിശ്വാസിയായ സ്റ്റേഷൻ മാസ്റ്റർ മുത്തപ്പനെ ഉള്ളുരുകി പ്രാർഥിക്കുന്നു. സാമഗ്രികൾ തിരിച്ചുകിട്ടിയാൽ മുത്തപ്പനെ കെട്ടിയാടിക്കാമെന്ന് പറയുന്നു. പിറ്റേനാൾ കടലോരത്തുവച്ച് സാധനം കണ്ടെത്തുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷത്തോളം രൂപ വരുന്നതായിരുന്നു അത്രെ അത്.സ്റ്റേഷൻ മാസ്റ്റർ അന്നത്തെ മദിരാശിയിലെ റെയിൽവേ ഉദ്യോഗസ്ഥർക്ക് സന്ദേശം കൈമാറി. കെട്ടിയാടിക്കാൻ അനുവാദം ലഭിച്ചു. മുത്തപ്പൻ തനിക്ക് ഇവിടെ ആരൂഢം നിർമിക്കണമെന്ന് കോലം മുഖേന പറഞ്ഞ കാര്യം വീണ്ടും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. തുടർന്ന് അനുവാദം ലഭിക്കുന്നു… ഇത് ചരിത്രം. പിന്നീട് തിരൂർ മുതൽ മംഗലാപുരം വരെയുള്ള പല റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും റെയിൽവേ മുത്തപ്പൻ…
Read MoreCategory: Edition News
വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം: കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം
കണ്ണൂർ: വന്യമൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15 മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഉപവാസ സത്യഗ്രഹത്തിന്റെ ഭാഗമായി കണ്ണൂരിലും 50 മണിക്കൂർ ഉപവാസം നടക്കും. കർഷക സംഘടനാ രംഗത്ത് ദീർഘകാല പ്രവർത്തനപാരമ്പര്യമുള്ള കിസാൻ ജോസാണ് 50 മണിക്കൂർ ഉപവസിക്കുന്നത്.നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ഉപവാസം കണ്ണൂർ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ല ഗാന്ധി സെന്റിനറി സൊസൈറ്റി പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിക്കും. വിവിധ കർഷക സംഘടനാ നേതാക്കളും സാമൂഹ്യ സാംസ്കാരിക സംഘടനാനേതാക്കളും അഭിവാദ്യമർപ്പിക്കും. 19 ന് വൈകുന്നേരം അഞ്ചിന് 50 മണിക്കൂർ ഉപവാസം സമാപിക്കും.സമാപന സമ്മേളനം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
Read Moreമുണ്ടക്കയം – കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടഭീഷണിയാകുന്നു
മുണ്ടക്കയം: പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു. എരുമേലിയിൽ പോകാതെ പമ്പയിലേക്ക് നേരിട്ട് യാത്രചെയ്യുന്ന തീർഥാടകരാണ് കൂടുതലായും മുണ്ടക്കയം-വണ്ടൻപതാൽ-കോരുത്തോട് റോഡ് ഉപയോഗിക്കുന്നത്. നിരപ്പായ വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗത്തുകൂടി തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷമുള്ള ഇറക്കത്തിലും കൊടുംവളവുകളിലും വേഗത്തിലുള്ള വാഹന യാത്ര അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഓരോ തീർഥാടനകാലത്തും പനയ്ക്കച്ചിറ പഴയപാലം ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കുത്തിറക്കമിറങ്ങി പിന്നീടുള്ള കയറ്റം തുടങ്ങുന്ന ഭാഗത്തെ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്കിടയാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക വാഹനങ്ങളാണ് കൂടുതലും വേഗനിയന്ത്രണങ്ങൾ പാലിക്കാതെ പോകുന്നത്. ഇത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ തീർഥാടന കാലത്ത് ഈ പാതയിൽ അമിതവേഗത്തിൽ വന്ന ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് വഴിയോരത്ത്…
Read Moreവേലിയേറ്റം ശക്തം; ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ കുട്ടനാട്; ആശങ്കയിൽ കർഷകർ
മങ്കൊമ്പ്: കുട്ടനാടൻ ജനതയ്ക്കു ദുരിതങ്ങളും കർഷകർക്ക് ആശങ്കയും സമ്മാനിച്ച് വീണ്ടും വേലിയേറ്റം ശക്തമാകുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് കുട്ടനാട്ടിൽ അനുഭവപ്പെടുന്നത്. ഇക്കൊല്ലത്തെ ഏറ്റവും ശക്തമായ വേലിയേറ്റമാണ് ഇന്നലെ അനുഭവപ്പെട്ടത്. പൊതുവേ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇന്നലെ വൈകുന്നേരം വരെ വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച വേലിയേറ്റം പതിവിനു വിപരീതമായി ഉച്ചവരെ തുടർന്നു. എന്നാൽ, പതിവുപോലെ വേലിയിറക്കവും ഏറെ വൈകി. സാധാരണയായി വേലിയിറക്കം ആരംഭിച്ചാൽ രണ്ടു മണിക്കൂറിനുള്ളിൽ വെള്ളം ഇറങ്ങേണ്ടതാണ്. ഇന്നലെ വൈകുന്നേരവും പല പുരയിടങ്ങളിൽനിന്നു വെള്ളം ഇറങ്ങിയിരുന്നില്ല. ജലനിരപ്പുയർന്നുവന്ന വേഗത്തിൽ ആയിരുന്നില്ല ഇന്നലെ വെള്ളമിറങ്ങിയത്. പതിവിൽ കവിഞ്ഞുള്ള വേലിയേറ്റ പ്രവണത കർഷകരെയാണ് ഏറെ ആശങ്കാകുലരാക്കുന്നത്. കായൽ മേഖലകളിലടക്കം പുഞ്ചകൃഷി പാതിവഴിയോടടുത്തെത്തി നിൽക്കുകയാണ്. പല പാടശേഖരങ്ങളും, കായൽനിലങ്ങളും മടവീഴ്ച ഭീഷണി നേരിടുകയാണ്.വേലിയേറ്റ സമയത്ത കൃഷിയിടങ്ങളിലേക്കു വെള്ളം കവിഞ്ഞു കയറുകയാണ്. ആദ്യഘട്ടത്തിൽ വിത പൂർത്തിയായ പുളിങ്കുന്ന്…
Read Moreശബരിമലയില്‍ മണ്ഡലകാല ദര്‍ശനത്തിന് 24 ലക്ഷത്തിലധികം പേര് എത്തി; കാനനപാതവഴിയുള്ള ഭക്തരുടെ വരവ് കൂടി
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ചശേഷം ഇതേവരെ വിവിധ കാനനപാതകളിലൂടെ 1,02,338 പേരാണ്. സത്രം, പുല്ലുമേട് വഴി 64,776 ഭക്തരാണ് സന്നിധാനത്ത് ഇതേവരെ എത്തിയത്. 4000 മുതല്‍ 5000 വരെ ഭക്തരാണ് പ്രതിദിനം ഈ വഴിയിലൂടെ എത്തുന്നത്. കാനനപാതകള്‍ വഴിയുള്ള ഭക്തരുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. സന്നിധാനത്ത് എത്തിയ ആകെ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. 13 വരെ 23,47,554 ഭക്തരാണ് പമ്പ – ശബരിമല പാതയിലൂടെ സന്നിധാനത്ത് എത്തിയത്. വിവിധ കാനന പാതകളിലൂടെ എത്തിയ ഒരു ലക്ഷം ഭക്തരെ കൂടി കൂട്ടുമ്പോള്‍ എത്തിയവരുടെ എണ്ണം 24 ലക്ഷം കവിയും. \ ശരാശരി 80,000 തീര്‍ഥാടകരാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. കഴിഞ്ഞ എട്ടിനാണ് ഏറ്റവും അധികം പേരെത്തിയത്. 1,01,844 പേര്. നവംബര്‍ 24നും…
Read Moreമലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി; 31 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
മലപ്പുറം: മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്തു വർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. നിസാറിന്റെ വീട്ടിൽവച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല. യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ഖബറടക്കം നടത്തും.
Read Moreപട്ടാപ്പകല്‍ നിസ്കാര സമരത്ത് വയോധികയുടെ രണ്ടര പവന്റെ മാല കവര്‍ന്നു; കഴുത്ത് ഞെരിച്ചും കണ്ണിൽ കുത്തിയും പരിക്കേൽപിച്ചു
പെരിങ്ങോം: വീട്ടില്‍ അതിക്രമിച്ച് കടന്ന്, നിസ്കരിക്കുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവർന്നു. കുറ്റൂര്‍ കോയിപ്രയിലെ എ.പി. പാത്തുമ്മയുടെ (75) സ്വര്‍ണമാലയാണ് തസ്കരന് പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വീട്ടില്‍ വയോധിക മാത്രമാണ് സംഭവ സമയത്തുണ്ടായിരുന്നത്. നിസ്കരിക്കുന്നതിനിടയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പാത്തുമ്മയുടെ പിന്നിലെത്തി ഇവരുടെ കഴുത്തില്‍നിന്നും മാല പൊട്ടിച്ചെടുത്തത്. നിസ്കാര സമയത്തിട്ടിരുന്ന തട്ടം ഊരിയെടുത്ത് വയോധികയുടെ മുഖം മുഴുവനായും മറച്ചശേഷം മോഷ്ടാവ് രണ്ട് കൈകൊണ്ട് വയോധികയുടെ കഴുത്തു പിടിച്ച് ഞെരിച്ച് നിശബ്ദയാക്കിയിരുന്നു. കൂടാതെ, വയോധികയുടെ കണ്ണില്‍ കുത്തി ഒന്നും കാണാന്‍ പറ്റാത്ത സാഹചര്യവുമുണ്ടാക്കി. ഇതിന് ശേഷമായിരുന്നു ലോക്കറ്റോടുകൂടിയ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്. ഇവരുടെ കൈകകളിലുണ്ടായിരുന്ന മൂന്നുവളകളും ഊരിയെടുത്തു. ശാരീരിക അസ്വസ്ഥതയിലായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൈയിലെ മൂന്നു വളകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. കണ്ണില്‍ കുത്തുകയും കഴുത്ത് ഞെരിക്കുകയും…
Read Moreപാലാ ഭരണം; രണ്ടിടത്തുനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു; ആലോചിച്ച് തീരുമാനിക്കുമെന്ന് ബിനു പുളിക്കക്കണ്ടം
പാലാ: പാലാ നഗരസഭയില്‍ ആരു ഭരണം നടത്തണം എന്നതില്‍ താനും കുടുംബാംഗങ്ങളും വിജയിച്ച വാര്‍ഡുകളിലെ ജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്വതന്ത്രന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഭൂരിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം മാനിച്ച് ഏത് മുന്നണിക്കൊപ്പമെന്ന് തീരുമാനിക്കും. ഇരു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ വിളിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടില്ല. സത്യപ്രതിജ്ഞ കഴിഞ്ഞേ തീരുമാനമെടുക്കൂ. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പരസ്യ പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ തവണ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ബിനുവിന് ചെയര്മാന് സ്ഥാനം നല്കുന്നതിൽ കേരള കോണ്‍ഗ്രസ്-എം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അന്നുമുതല്‍ കറുത്ത വേഷത്തിലാണ് ബിനു നഗരസഭാ കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നത്. തുടര്‍ന്ന് സിപിഎം സ്വതന്ത്രയാണ് ചെയര്‍പേഴ്സനായത്. ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ടതോടെ ജോസ് കെ. മാണിയെ…
Read Moreപിണറായി പഞ്ചായത്തിലെ ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകയുടെ കാർ തകർത്തു
കൂത്തുപറമ്പ്: പിണറായി പഞ്ചായത്തിലെ ഓലായിക്കരയിൽ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലേക്ക് മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥിയുടെ കാറിനു നേരേ അക്രമം. എസ്ഡിപിഐ ഓലായിക്കര ബ്രാഞ്ച് സെക്രട്ടറി കെ.പി.അഷറഫിന്റെ ഭാര്യ കെ.സി. നൗഷീനയുടെ കാറിന്റെ ചില്ലുകൾ തകർത്തു. എസ്ഡിപിഐയുടെ പോഷക സംഘടനയായ വുമൺ ഇന്ത്യാ മൂവ്മെന്റിന്റെ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റാണ് നൗഷീന. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നൗഷീന പാട്യം ഡിവിഷനിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഇടവഴി ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി വീടിനോട് ചേർന്നുള്ള റോഡ് സൈഡിൽ വാഹനം നിർത്തിയിട്ട് രാത്രി ഏഴോടെ അഷറഫും കുടുംബവും പുറത്തുപോയ സമയത്താണ് കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്തത്. രാത്രി 9.30 ഓടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അഞ്ചുവർഷങ്ങൾക്ക് മുമ്പ് അഷറഫിന്റെ വീടിന് നേരേ ബോംബെറിഞ്ഞിരുന്നു.വിവരമറിഞ്ഞ ഉടൻ പിണറായി പോലീസ് സ്ഥലത്തെത്തി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൗഷീന പിണറായി പോലീസിൽ പരാതി…
Read Moreഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തലശേരി പോലീസ്.പാനൂർ പാറാട് പുത്തൂർ ക്ലബിന് സമീപം മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ തലശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അശ്വതിയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് തലശേരി എസ്എച്ച്ഒ ബിജു പ്രകാശ്, എസ്ഐ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി. വൈകുന്നേരം 6.10-ഓടെ തലശേരി സദാനന്ദപൈ പെട്രോൾ…
Read More