കോഴഞ്ചേരി : ബലി പെരുന്നാൾ അവധി കണക്കിലെടുത്ത് മറുനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഓടിക്കാതെ കെഎസ്ആർടിസി. വലഞ്ഞത് അന്തർ സംസ്ഥാന യാത്ര ചെയ്യേണ്ടിയിരുന്ന വിദ്യാർഥികളും ജോലിക്കാരും. നൂറുകണക്കിനാളുകളാണ് പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ബസ് ക്ഷാമം മൂലം ഏറെ വലഞ്ഞത്. ഇവർക്ക് ചെലവ് കുറഞ്ഞ യാത്രയും ഇക്കുറി അപ്രാപ്യമായി. കെഎസ്ആർടിസി ബംഗളൂരു – എറണാകുളം റൂട്ടിൽ പതിവ് സർവീസ് മാത്രമാണ് നടത്തിയതെന്ന് യാത്രക്കാർ പറയുന്നു. ബലിപ്പെരുന്നാളിന്റെ തലേ ദിവസമായ 27 നാണ് യാത്രക്കാർ ബസില്ലാതെ വലഞ്ഞത്. തിരുവല്ല, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി, അടൂർ എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അമിത ചാർജ് നൽകിയാണ് 27 ന് നാട്ടിൽ എത്തിയത്. കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ മികച്ച ലാഭമുണ്ടാക്കുമ്പോഴാണ് ഈ റൂട്ടിനെ കെഎസ് ആർ ടി സി…
Read MoreCategory: Edition News
ബോധവത്കരണ നാടകം; ‘പോരാട്ടം’ ഇന്ന്
കോട്ടയം: തിരുവഞ്ചൂര്‍ നാടക ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ തിയറ്റേഴ്സിന്റെ ബോധവത്കരണ നാടകം പോരാട്ടം ഇന്നു വൈകുന്നേരം ആറിനു കോട്ടയം പബ്ലിക് ലൈബ്രറി കെപിഎസ് മേനോന് ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്. തിരുവഞ്ചൂര്‍ തിയറ്റേഴ്സിന്റെ പ്രഥമ നാടകമാണ്. അനില്‍ ഇഞ്ചിക്കാല രചന, സത്യന് പത്മനാഭന് സംവിധാനം, ജോസ് കടയില്‍ സഹസംവിധാനം, ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം എന്നിവർ നിര്‍വഹിച്ചു. തിരുവഞ്ചൂര്‍ സ്വദേശികള്‍ മാത്രമാണ് നാടകത്തില്‍ അഭിനയിക്കുന്നത്.
Read Moreജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ് മുന്‍ മന്ത്രി ടി.യു. കുരുവിള
കൊച്ചി: ജനിച്ചുവളര്‍ന്ന ഗ്രാമത്തിന്റെ ലാവണ്യം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും, മുന്നിലെത്തിയ പ്രതിസന്ധികളെ ചടുലമായി കീഴടക്കി, തനതായ വഴിവെട്ടി മുന്നേറിയ രാഷ്ട്രീയ ജീവിതം. ഇന്നലെ അന്തരിച്ച മുന്‍ മന്ത്രി ടി.യു. കുരുവിളയുടെ ജീവിതവും രാഷ്ട്രീയവും കഠിനാധ്വാനവും വിജയവും സമം ചേരുന്നൊരു ഫോര്‍മുലയാണ്. ചെറുപ്പത്തില്‍ നാട്ടിലെ പേരെടുത്ത നീന്തല്ക്കാരനെന്ന ഖ്യാതി കുരുവിളയ്ക്കുണ്ടായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും വിജയങ്ങളിലേക്കു നീന്തിക്കയറാനുള്ള കുതിപ്പില്‍, തടസങ്ങളെപ്പോലും അദ്ദേഹം ഊര്‍ജമാക്കി. സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റിലേക്കും അവിടുന്നു സംസ്ഥാനത്തിന്റെ പൊതുമരാമത്ത് മന്ത്രിവരെയുമെത്തിയ അദ്ദേഹത്തിന്റെ സുദീര്‍ഘ പൊതുജീവിതത്തിനു മാറ്റേറെയാണ്. 1964-78 കാലഘട്ടത്തില്‍ കീരംപാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.യു. കുരുവിള നാടിന്റെ എല്ലാ ആവശ്യങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ നേതൃമികവിന്റെ വഴികള്‍ തുറക്കാനുള്ള അവസരം കൂടിയായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഭരണരംഗത്തും യാക്കോബായ സഭയിലെ നേതൃപദവികളിലുമെല്ലാം അദ്ദേഹം നക്ഷത്രത്തിളക്കങ്ങള്‍ അടയാളപ്പെടുത്തി. കേരളാ കോണ്‍ഗ്രസിന്റെ…
Read Moreമുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുൻ ചാലക്കുടി എംപിയും എറണാകുളം ഡിസിസി പ്രസിഡന്റും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5.30നു പറവൂർ തോന്ന്യകാവ് ശ്മശാനത്തിൽ. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്ന കെ.പി. ധനപാലൻ, ആറുവർഷം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. 2014 ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മിൽമ ചെയർമാനായും നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ കളത്തിൽ കുടുംബാംഗമാണ്. ഭാര്യ: സുമ. മക്കൾ: മിലാഷ്, പരേതനായ ബ്രിജിറ്റ്. മരുമകൾ: ഹൃദ്യ.
Read Moreമഴയിൽ തകർന്ന് അന്പലപ്പുഴ ജംഗ്ഷൻ; ഗതാഗത നിയന്ത്രണത്തിന് നടപടിയെടുക്കാൻ നിർദേശം നൽകി ജി. സുധാകരൻ
അമ്പലപ്പുഴ: നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്ന് അപകട സാധ്യത വർധിച്ച അന്പ ലപ്പുഴ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് നടപടി സ്വീകരിക്കാൻ നിർദേശം.ജി.സുധാകരൻ എംഎൽഎയാണ് ഇതുസംബന്ധിച്ച നിർദേശം പോലീസിന് കൈമാറിയത്. ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യത്തെത്തുടർന്ന് സമര സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മാസങ്ങളോളം നാട്ടുകാർ സമരം നടത്തിയിരുന്നു. ഇതിൽ യാതൊരു തീരുമാനവും ഉണ്ടാകാതെ വന്നതോടെയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചത്.എന്നാൽ മഴയായതോടെ ജംഗ്ഷൻ കുണ്ടും കുഴിയുമായി തകർന്നടിഞ്ഞ് നിത്യവും അപകടങ്ങൾക്കും കാരണമായി. തുടർന്ന് നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് ജില്ലാ നിയമ സേവന അഥോറിറ്റി പ്രതിനിധി ബി.ബിന്ദു ഭായ് ഇവിടെയെത്തി അന്വേഷണം നടത്തി ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിക്കണമെന്ന റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ജി.സുധാകരൻ എംഎൽഎയും സ്ഥലം സന്ദർശിച്ചത്. എസ്എൻ കവല ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് എല്ലാ ദിവസവും വലിയ അപകടത്തിനും…
Read Moreഅമ്പലപ്പുഴയിൽ വിശേഷദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു; ഉപഭോക്താക്കൾ ദുരിതത്തിൽ
അമ്പലപ്പുഴ: വിശേഷ ദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു. ഉപഭോക്താക്കൾ ദുരിതത്തിൽ.നടപടി സ്വീകരിക്കാതെ അധികൃതർ.ദേശീയ പാതയോരത്ത് വണ്ടാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണ് ഇത്തരത്തിൽ അടച്ചിടുന്നത്. ബക്രീദ് ദിനമായ വ്യാഴാഴ്ചയും പമ്പ് അടച്ചിട്ടിരുന്നു. ഓണം, പെരുനാൾ തുടങ്ങി എല്ലാ ഉത്സവ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഈ പെട്രോൾ പമ്പ് തുറക്കാറില്ല.ഇതിനെതിരെ ഉപഭോക്താക്കൾ പരാതി നൽകിയിട്ടും സിവിൽ സപ്ളൈസ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവശ്യ സർവീസിൽ ഉൾപ്പെടുന്ന പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം കുറേ നാളായി ഈ പെട്രോൾ പമ്പിൽ പാലിക്കാറില്ല. ഇരു ചക്ര വാഹനക്കാരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്. വണ്ടാനം കഴിഞ്ഞാൽ കിലോമീറ്ററുകൾക്കപ്പുറം കാക്കാഴം, കപ്പക്കട എന്നിവിടങ്ങളിലാണ് പമ്പുകൾ ഉള്ളത്. വണ്ടാനത്തെ പെട്രോൾ പമ്പ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാത്തതിനെതിരെ പെട്രോളിയം കമ്പനിക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Read Moreപാചകവാതകത്തിനു പിന്നാലെ ഹോട്ടലുടമകൾക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന
കോട്ടയം: പാചകവാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പേ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന. മത്തി മുതല്‍ വിള വരെയുള്ള മുഴുവന്‍ മീനുകള്‍ക്കും പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങള്‍ക്കും വില കൂടിയതാണു തിരിച്ചടിയായത്. നോണ്‍ വെജ് ഹോട്ടലുകളിലെയും അറേബ്യന്‍ ഭക്ഷണം വില്‍ക്കുന്ന കടകളിലെയും വിഭവങ്ങളിലെ പ്രധാന ഇനമായ കോഴി ഇറച്ചി വിലയിലുണ്ടായ വര്‍ധനവാണ് വലിയ ആഘാതമാകുന്നത്. മീന്‍ വിലയും കുതിക്കുകയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപ പിന്നിട്ടപ്പോള്‍, പീസ് മീന്‍ വില അഞ്ഞൂറിലെത്തി. വറ്റയ്ക്ക് 900 രൂപയും നെയ്മീന് 1200 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്. കൂടിയ വില നല്കിയാലും ആവശ്യത്തിനു വലിയ മീനുകള്‍ കിട്ടാനില്ല. ഒരുമാസം മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴിവില റോക്കറ്റ് പോലെയാണു കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170-190 രൂപയാണ് ഇറച്ചിക്കോഴി വില. ചിക്കന്‍ ഇല്ലാതെ നോണ്‍ വെജ് ഹോട്ടലുകള്‍ക്കും…
Read Moreവെറും ചിരട്ടയല്ല; കിലോയ്ക്ക് 33 രൂപയാണു വില
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിരട്ട ആവശ്യപ്പെട്ട് എത്തുന്ന വ്യാപാരികളുടെ എണ്ണം വര്‍ധിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ചിരട്ട വില 33 രൂപയായി വര്‍ധിച്ചതോടെയാണ് കച്ചവടക്കാര്‍ എത്തിത്തുടങ്ങിയത്. ആക്രി സാധനങ്ങള്‍ തേടി എത്തുന്നവരാണ് ചിരട്ടയും ആവശ്യപ്പെടുന്നത്. നാളുകള്‍ക്കു മുമ്പുവരെ ആര്‍ക്കും വേണ്ടാതെ പറമ്പിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന ചിരട്ടയ്ക്ക് അപ്രതീക്ഷിതമായിട്ടാണു വില വര്‍ധിച്ചത്. സിലിണ്ടര്‍ പ്രതിസന്ധിയെതുടര്ന്നു വീടുകളിലും ഹോട്ടലുകളിലും പാചകം വിറകടുപ്പിലേക്കു മാറിയതോടെ പലരും ഉപേക്ഷിച്ചിട്ടിരുന്ന ചിരട്ടകള്‍ വിറകിനൊപ്പം അടുപ്പുകളില്‍ തീ കത്തിക്കാനും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് വില വര്‍ധിച്ചതോടെ ചിരട്ട ആവശ്യപ്പെട്ടു കച്ചവടക്കാരും പരക്കം പായുന്നത്. മുമ്പു പല വീടുകളിലും ഹോട്ടലുകളിലും ബോര്‍മകളിലും ഉണങ്ങിയ ചിരട്ടകള്‍ തീപിടിപ്പിക്കുന്നതിനും കത്തിക്കുന്നതിനുമായി വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പലരും തേങ്ങ ചുരണ്ടിയശേഷം ചിരട്ട ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമായിരുന്നു. ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും…
Read Moreബ്രേക്ക് ഡൗണായ ഓട്ടോ തള്ളി കൊടുത്തില്ല; യാത്രക്കാരനായ സുഹൃത്തിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ചു
വല്ലാർപാടം: ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് എൻജിൻ നിലച്ച ഓട്ടോറിക്ഷ തള്ളാൻ സഹായിക്കാത്ത ദേഷ്യത്തിൽ യാത്രക്കാരനായ സുഹൃത്തിനെ ഓട്ടോ ഡ്രൈവർ ചില്ല് ഗ്ലാസ് കൊണ്ട് തലക്കടിച്ചതായി പരാതി. പനമ്പുകാട് ഈരേത്തറ സഞ്ജിത്തിനാണ് (32) അടിയേറ്റത്. നെറ്റിയിൽ മുറിവേറ്റ ഇയാൾക്ക് നാലു തുന്നൽ ഇട്ടിട്ടുണ്ട്. സംഭവത്തിൽ സഞ്ജിത്ത് കൊടുത്ത പരാതിയിൽ വല്ലാർപാടം സ്വദേശി നിബിൻ പോൾ എന്നയാൾക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഫോട്ടോഷൂട്ടിനെത്തിയ യുവമോഡൽ പാറമടയിൽ മുങ്ങിമരിച്ചു
പെരുമ്പാവൂർ: ഫോട്ടോ ഷൂട്ടിനായി എത്തിയ സൗത്ത് ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു. സൗത്ത് ഡൽഹി സ്വദേശി കുരൺ ചന്ദ്ര ജോഷി മകൻ ദിവ്യാൻഷൂ ജോഷി (26) ആണ് കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിൽ പെട്ടമല പാറമടയിൽ മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫോട്ടോ ഷൂട്ടിനായി ഡൽഹിയിൽ നിന്നും പതിനഞ്ചോളം വരുന്ന സംഘമാണ് അവിടെ എത്തിയത്. ഇതിൽ ദിവ്യാൻഷൂ ജോഷിയും രണ്ട് സുഹൃത്തുക്കളുമാണ് ആദ്യം എത്തിയത്. എന്നാൽ പാറമടയിൽ ദിവ്യാൻഷു ജോഷി ഇറങ്ങി നോക്കിയപ്പോൾ തന്നെ മുങ്ങിപോകുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം പാതളക്കരണ്ടി ഉപയോഗിച്ച് യുവാവിനെ പുറത്തെത്തിച്ച് പെരുമ്പാവൂർ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം നൂറ് അടിക്കു മുകളിൽ ആഴമുള്ള പാറമടയിൽ ഏകദേശം 30 അടി ആഴത്തിലേക്ക് യുവാവ് മുങ്ങിപോയിരുന്നു. ഫോട്ടോ ഷൂട്ടിലെ മോഡലായിരുന്നു ജോഷി. വസ്ത്രത്തിന്റെ ബ്രാൻഡുമായി ബന്ധപ്പെട്ട്…
Read More