അമ്പലപ്പുഴ: ഒരു മഴയിൽത്തന്നെ കുട്ടനാട് വെള്ളത്തിലായി. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കൽ നടപടികൾ വേഗത്തിലാക്കാൻ കുട്ടനാട് എംഎൽഎ തോട്ടപ്പള്ളിയിലെത്തി. മുൻ വർഷങ്ങളിലെ പോലെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നതിനും സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനുമായാണ് റെജി ചെറിയാൻ എംഎൽഎ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചത്. എംഎൽഎ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. തോട്ടപ്പള്ളി സ്പിൽവേ മൂലം കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകരുത്. അതിനാലാണ് കാലവർഷത്തിനു മുൻപേ പൊഴി വീതികൂട്ടാനും ഷട്ടറുകളുടെ സ്ഥിതി അറിയാനും എംഎൽഎ എത്തിയത്. മുൻവർഷങ്ങളിലെ കോലാഹലങ്ങൾ ഇത്തവണ ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും എംഎൽഎ പറഞ്ഞു. സാധാരണ മഴയ്ക്കു മുൻപേ 18 മീറ്റർ വീതിയിലും ഏഴു മീറ്റർ ആഴത്തിലും പൊഴി മുറിച്ച് നീരൊഴുക്ക് സുഗമമാക്കിയിരുന്നു. നിലവിൽ 50 മീറ്റർ വീതിയിൽ പൊഴി തുറന്നുകിടക്കുകയാണ്. മഴ കൂടുന്നതനുസരിച്ച് 50 മീറ്റർ വീതിയിലും പൊഴിമുറിക്കും. സ്പിൽവേയിലെ ആകെയുള്ള 40 ഷട്ടറുകളിൽ…
Read MoreCategory: Edition News
കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി; മുൻമന്ത്രി റോഷിക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം
തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം. 30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്. ഈഘട്ടത്തില്‍ ലാഭത്തിന്റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പാലക്കാട് കാഞ്ഞിരപ്പുഴ, ഭൂതത്താന്‍കെട്ട് എന്നീ ജലാശയങ്ങളിലെ വിനോദഗ്രാമം പദ്ധതി, ചെറുതോണി ഡാമില്‍ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ നടപ്പാക്കുന്നതിനും ഈ കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. അന്വേഷണം സ്വാഗതാര്‍ഹം: റോഷിസര്ക്കാരിന് ഒരു നയാപൈസപോലും ചെലവില്ലാത്ത പദ്ധതിയാണിതെന്നും അന്വേഷണം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉപകാരപ്പെടുമെന്നും റോഷി അഗസ്റ്റിന്…
Read Moreഇന്‍സ്റ്റഗ്രാം വഴി പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് വില്‍പ്പന; പ്രതി അറസ്റ്റില്‍
കോട്ടയം: പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് പതിപ്പുണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം പള്ളറപ്പറമ്പ് സ്വദേശിയായ പള്ളറ തെക്കേക്കണ്ടി വീട്ടില്‍ പി.സി. ഹിബാത്തുല് റഹ്മാനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഡിസി ബുക്സിനുമാത്രം പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റി വ്യാജകോപ്പികള്‍ നിര്‍മിക്കുകയും വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി വില്‍ക്കുകയുമായിരുന്നു പ്രതി. ഒ.വി. വിജയന്, ടി.ഡി. രാമകൃഷ്ണന്, ബഷീര്‍, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളാണ് പ്രതി വിറ്റത്. പകര്‍പ്പവകാശ ലംഘനം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും പുസ്തക പ്രസാധനമേഖലയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ഓള് കേരള ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Read Moreഅടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധന നഷ്ടമുണ്ടാക്കുന്നതായി പമ്പുടമകള്‍
കോട്ടയം: ഓരോ ദിവസവുമുണ്ടാകുന്ന ഇന്ധന വിലവര്‍ധനയില്‍ പമ്പുടമകള്‍ക്കും വലിയ നഷ്ടം. ഓരോ തവണ വില വര്‍ധിക്കുമ്പോഴും 10 – 15 ശതമാനത്തിന്റെ വില്പന കുറവുണ്ടാകുന്നതായി പമ്പുടമകള്‍ പറയുന്നു. ശരാശരി 2000 ലിറ്റര്‍ വില്‍പ്പന നടത്തിയിരുന്ന പമ്പില്‍ 200 – 300 ലിറ്ററിന്റെ വില്പന കുറവാണുണ്ടാകുന്നത്. തലേന്നുവരെ 100 രൂപയ്ക്കും 500 രൂപയ്ക്കും പെട്രോളും ഡീസലും വാങ്ങിയിരുന്നവര്‍ വില കൂടിയാലും അതേ തുകയ്ക്കു മാത്രമാകും വാങ്ങുക. പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെങ്കിലും വാങ്ങുന്ന ഇന്ധനത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതു വഴിയാണ് വില്പനയും കുറയുന്നത്. ലിറ്റര്‍ അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന കമ്മീഷനിലും പമ്പുടമകള്‍ക്ക് കുറവുണ്ടായത് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സമീപകാല വില വര്‍ധനവിലൂടെ 20,000 ലിറ്ററിന്റെ ഒരു ലോഡ് ഇന്ധനം ഇറക്കാന്‍ അധികമായി 1.40 ലക്ഷം രൂപ നീക്കിവയ്ക്കേണ്ടി വരുന്നതായും ഉടമകള്‍ പറയുന്നു. പല ചെറുകിട പമ്പുടമകള്‍ക്കും വന്‍ ബാധ്യതയാണു വില വര്ധനയുണ്ടാക്കിയിരിക്കുന്നത്.വില കൂടിയാലും കമ്മീഷനില്‍…
Read Moreഅമ്മയുടെ ദോഷം മാറ്റാൻ പൂജയ്ക്കെത്തി: മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികാതിക്രമം; മന്ത്രവാദി അറസ്റ്റിൽ
തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികാതിക്രമം. മന്ത്രവാദി അറസ്റ്റിൽ. ചിങ്ങേലി സ്വദേശി ശരത് ബാബു ആണ് അറസ്റ്റിലായത്. രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയുടെ ദോഷം മാറ്റാനെന്ന പേരിലായിരുന്നു പീഡനം.
Read Moreമോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; സിന്ധുവിന് കൂടുതല്‍ ഏജന്റുമാരുണ്ടെന്ന് നിഗമനം
കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ അറസ്റ്റിലായ സിന്ധുവിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മുഖ്യസൂത്രധാരന്‍ മാവേലിക്കര സ്വദേശി ബിലാലി(ശ്രീകുമാര്‍)ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഏജന്റുമാര്‍ക്കായി അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ വിശദാംശങ്ങള്‍ ബിലാല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശത്ത് ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി, മോഡലിംഗ് രംഗത്തും ഇതുവഴി സിനിമയിലും സീരിലയിലും അവസരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിലാലിന് പുറമേ കേസില്‍ ഇതിനകം അറസ്റ്റിലായ സിന്ധു, പി. മഞ്ജിമ, അലീന എബ്രഹാം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അലീനയുടെ ലിവിംഗ് പാര്‍ട്ണറായ ഗുണ്ടാ നേതാവ് ഔറംഗസേബിനെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം…
Read Moreമരച്ചില്ലകൾ വെട്ടിമാറ്റാൻ നടപടിയില്ല; അപകടഭീതിയിൽ യാത്രക്കാർ; ജനരോക്ഷം ശക്തമാകുന്നു
ആലപ്പുഴ: പട്ടണത്തിലെ റോഡുകളിലേക്കും വൈദ്യുത ലൈനുകളിലേക്കും അപകടകരമായ രീതിയിൽ വളർന്നുനിൽക്കുന്ന വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റാത്ത അധികൃതരുടെ നടപടിക്കെതിരേ ജനരോഷം ശക്തമാകുന്നു.കാലവർഷം അടുത്തെത്തിയിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നഗരസഭയോ കെഎസ്ഇബിയോ തയാറാകുന്നില്ല. മരങ്ങളുടെ ചില്ലകൾ റോഡുകളിൽ വൈദ്യുത ലൈനുകളുടെ മുകളിലേക്കുവരെ പടർന്നുകിടക്കുകയാണ്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ചില്ലകൾ കമ്പികളിൽ തട്ടി വൻതോതിൽ സ്പാർക്കിംഗ് ഉണ്ടാകുന്നതും വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവാണ്. ഏതു നിമിഷവും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൻ ദുരന്തമുണ്ടാകാമെന്ന ഭീതിയിലാണ് യാത്രക്കാർ. വലിയൊരു അപകടം നടന്നതിനുശേഷം മാത്രം ഉണർന്നുപ്രവർത്തിക്കാനാണോ അധികൃതരുടെ ഭാവമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. റോഡുകളിലേക്ക് വൃക്ഷശിഖരങ്ങൾ പടർന്നുപന്തലിച്ചതോടെ കരിയിലകൾ വീണ് റോഡുകൾ മൂടുന്നതും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. നേരിയ മഴ പെയ്താൽ പോലും ഈ കരിയിലകൾ റോഡിൽ കിടന്ന് ചീഞ്ഞ് വഴുക്കലുണ്ടാക്കുന്നത് പതിവാണ്.ഇതിനിടയിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ ഇരട്ടത്താപ്പ് കാണിക്കുന്നതായും ആക്ഷേപമുണ്ട്. പട്ടണത്തിലെ സർക്കാർ ഓഫീസ് വളപ്പുകളിൽനിന്ന് റോഡിലേക്ക്…
Read Moreകുട്ടനാട്ടിലെ മുൻ എംഎൽഎ മന്ത്രിസ്ഥാനത്തിനു പുറകെ നടന്നതിനാൽ കുടിവെള്ളപ്രശ്നം ശ്രദ്ധിച്ചില്ലെന്ന് വെള്ളാപ്പള്ളി
എടത്വ: കുട്ടനാട്ടിലെ മുൻ എംഎൽഎ മന്ത്രിസ്ഥാനത്തിന് പുറകേ നടന്നതിനാൽ ഇവിടത്തെ കുടിവെള്ള പ്രശ്നം ശ്രദ്ധിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായന മാനവസേവ ട്രസ്റ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് കുട്ടനാടെങ്കിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നിലവിലെ എംഎൽഎ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ കക്ഷി ആയതിനാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് വിശ്വാസമുണ്ട്. ശ്രീനാരായണ വാക്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാനവസേവ ട്രസ്റ്റിന് എല്ലാവിധ പിന്തുണയും വെള്ളാപ്പള്ളി വാഗ്ദാനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എ.ജി. സുഭാഷ് അധ്യക്ഷത വഹിച്ചു. രോഗീപരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിലും പഠനോപകരണങ്ങളുടെ വിതരണോദ് ഘാടനം രക്ഷാധികാരി…
Read Moreപഴയ കോച്ചുകൾ ഇനി സ്ക്രാപ്പിലേക്കല്ല,റസ്റ്ററന്റിലേക്ക്! ഫുഡ് ഓൺ വീൽസ് പദ്ധതിയുമായി റെയിൽവേ
പരവൂർ: കാലഹരണപ്പെട്ടതും സർവീസ് അവസാനിപ്പിച്ചതുമായ ട്രെയിൻ കോച്ചുകൾ ഇനി ആക്രിവിലയ്ക്ക് വിൽക്കില്ല. പകരം അവ ജനങ്ങൾക്ക് രുചിവൈവിധ്യങ്ങൾ സമ്മാനിക്കുന്ന അത്യാധുനിക റെസ്റ്ററന്റുകളാകും.ദക്ഷിണ റെയിൽവേ നടപ്പിലാക്കുന്ന ഫുഡ് ഓൺ വീൽസ് പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചി മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനിൽ തുടക്കമാവുകയാണ്. ഡീ-കമ്മീഷൻ ചെയ്ത (സർവീസ് നിർത്തിയ) ഒരു ട്രെയിൻ കോച്ചിനെ പൂർണമായി നവീകരിച്ചാണ് ഇവിടെ റെസ്റ്ററന്റ് ഒരുക്കുന്നത്. റെസ്റ്റോറന്റ് നടത്തിപ്പിനായി ദക്ഷിണ റെയിൽവേ ഇതിനോടകം തന്നെ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളെ കൂടുതൽ ജനകീയമാക്കാനും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വേറിട്ട പദ്ധതി.കാഴ്ചയിൽ പഴയ ട്രെയിൻ കോച്ചിന്റെ തനത് രൂപം നിലനിർത്തുമെങ്കിലും, അകത്തേക്ക് കയറിയാൽ ആധുനിക ഡൈനിംഗ് സൗകര്യങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്: മരം കൊണ്ടുള്ള ആകർഷകമായ ഇന്റീരിയർ ഡിസൈൻ ആയിരിക്കും ഉണ്ടാകുക. വിവിധ തരം മൾട്ടി-ക്യൂസീൻ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.ആധുനിക രീതിയിലുള്ള അടുക്കള, കൃത്യമായ മാലിന്യ നിർമാർജന…
Read Moreഅവധിക്കാല യാത്ര തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി
പരവൂർ: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്. ഹുബ്ബള്ളി –കൊല്ലം സ്പെഷല്‍ (07313- ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെയും കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ (07314 -തിങ്കളാഴ്ചകളിൽ) 22 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .( 06523- തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06524- ചൊവ്വാഴ്ചകളിൽ) 23 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് .(06547 -ബുധനാഴ്ചകളിൽ) 24 വരെയും തിരുവനന്തപുരം നോർത്ത് (-06548 വ്യാഴാഴ്ചകളിൽ) 25 വരെയും എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555- വെള്ളിയാഴ്ചകളിൽ) 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു( 06556- ഞായറാഴ്ചകളിൽ) 28 വരെയുമാണ് ദീർഘിപ്പിച്ചത്.
Read More