ചേര്‍ത്തല; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നു നടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്നു സിപിഎം ചേര്‍ത്തല ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോര്‍ന്നുവെന്നും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എതിര്‍പ്പുയര്‍ത്തിയത് എ.എം. ആരിഫ് മാത്രമായിരുന്നു.കേരളം വികസിക്കണമെന്നാഗ്രഹിച്ച വികസനനായകന് തന്നെയാണ് പിണറായി വിജയനെങ്കിലും പരുക്കന്‍ സ്വഭാവം തിരിച്ചടിയായി. എല്ലാം പിണറായിയെന്ന നിലയിലായി കാര്യങ്ങള്‍. ഇതു ജനങ്ങളില്‍ വെറുപ്പിനിടയാക്കി. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ആരായിരുന്നാലും മത്സരിപ്പിച്ചത് മോശം സന്ദേശം നല്കി. ജനങ്ങളെ ആകര്ഷിക്കാനല്ല മറിച്ച് എതിരാക്കുന്നതായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍. അധികാരത്തോട് ആര്‍ത്തിയുള്ള നെറികേടിന്റെ ആള്‍രൂപമായ ജി. സുധാകരനെതിരേ നേരത്തെതന്നെ നടപടിയെടുക്കണമായിരുന്നു. വലിയ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള പ്രാദേശിക നേതാക്കളെ മറ്റുള്ളവരെ മുന്‍നിര്‍ത്തി വെട്ടിനിരത്തിയ ആളാണ് ആദര്‍ശം വിളമ്പുന്നത്.…
Read MoreCategory: Edition News
മറയൂരിൽ പോലീസിനെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ സംഭവം; മൂന്നുപേര്‍ പിടിയില്‍
മറയൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാബു നഗര്‍ സ്വദേശികളായ സന്തോഷ് കുമാര്‍ (35), ഹരികുമാര്‍ (30), മുത്തുകുമാര്‍ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും ബാബുനഗര്‍ സ്വദേശിയായ സന്തോഷ് കുമാറിന്റെ പിക്കപ്പ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്കുമാറിനു നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. പോലീസിനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതികള്‍ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവില്പ്പോയഒന്നാം പ്രതി സന്തോഷ് കുമാറിനെ ഇന്നലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. മറ്റു പ്രതികളായ ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരെ സംഭവദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍…
Read Moreക്രിപ്റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ വൻ തട്ടിപ്പ് ; വിദേശ മലയാളിക്കെതിരേ അന്വേഷണം
കോട്ടയം: ക്രിപ്റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന യുകെ മലയാളിക്കെതിരേ അന്വേഷണം. എറണാകുളം എളംകുളം സ്വദേശിയും യുകെ നോര്‍ത്താംപ്റ്റണില്‍ താമസക്കാരനുമായ സുഭാഷ് ജോര്‍ജ് മാനുവലിനെതിരേയാണ് പരാതി. മലയാളികൾക്ക് പുറമേ ശ്രീലങ്ക, പാക്കിസ്ഥാൻ, ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലെ പൗരന്മാരും ഇയാളുടെ തട്ടിപ്പിനിരയായെന്നാണ് വിവരം. തട്ടിപ്പിനിരയായവരുടെ പരാതിയിൽ സുഭാഷിനോട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ മേയ് 12ന് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. സുഭാഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയെ നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉൾപ്പെടെ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ നാട്ടിലെത്തിയ ഇയാള്‍ 20ന് കറുകച്ചാല്‍ സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു.പ്രതിയായ സുഭാഷ് ക്രിപ്റ്റോ ട്രേഡിംഗിലൂടെ 300 ഇരട്ടി വരെ ലാഭം കൊയ്യാമെന്നു…
Read Moreഭരണംമാറിയതോടെ മണ്ണ് മാഫിയ സംഘങ്ങള്‍ സജീവമായി; നികത്തുന്നത് ഏക്കറ്കണക്കിന് ഭൂമി
കാക്കനാട്: ഭരണം മാറിയതോടെ ജിലയിലുടനീളം മണ്ണ് മാഫിയാ സംഘങ്ങള്‍ സജീവമാവുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലകളിലടക്കം ഏക്കറു കണക്കിന് ഭൂമിയാണ് രാപ്പകല്‍ ഭേദമില്ലാതെ ഓരോ ദിവസവും നികത്തപ്പെടുന്നത്. തണ്ണീര്‍ത്തടങ്ങള്‍, കൃഷിയിടങ്ങള്‍, തരിശു നിലങ്ങള്‍ എന്നിവയിലേക്ക് റോഡുണ്ടാക്കാനെന്ന വ്യാജേന റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് സമ്പാദിച്ച ശേഷം ഈ ഇളവ് പ്രയോജനപ്പെടുത്തി ബിടി ആറില്‍ നിലം എന്നും തണ്ണീര്ത്തടമെന്നും രേഖപ്പെടുത്തിയിട്ടുള്ള ഏക്കറുകണക്കിന് സ്ഥലമാണ് നികത്തിയെടുക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഇടച്ചിറ മഞ്ചേരിക്കുഴി പാലത്തിനു സമീപം പത്തേക്കറിലധികം ഭൂമി മണ്ണിട്ടു നികത്തുന്നതായി പരിസരവാസികള്‍ പറയുന്നു. വലിയ ടിപ്പറുകളിലും ടോറസുകളിലുമായി മണ്ണെത്തിച്ച് മൂന്നും നാലും ജേസിബികള് ഉപയോഗിച്ച് അതിവേഗത്തിലാണ് ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്തുന്നത്. റവന്യൂ വകുപ്പില്‍ പരാതി നല്‍കിയിട്ടും, ഇന്‍ഫോപാര്‍ക്ക് പോലീസില്‍ വിവരം അറിയിച്ചിട്ടും യാതൊരു നിയമനടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റവന്യൂ വകുപ്പില്‍…
Read Moreജപ്പാൻ ജ്വരത്തിനെതിരേ തണ്ണീർമുക്കത്ത് പ്രതിരോധ നടപടി തുടങ്ങി; ശുചിത്വം പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മുഹമ്മ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ നടപടികൾ തുടങ്ങി. ഒരു കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.ആരോഗ്യവകുപ്പ് ഉദ്യോസ്ഥരുടെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഇതിന്റ് ഭാഗമായി കൊതുകുനിവാരണ പ്രവർത്തനം വ്യാപകമാക്കി. ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തിയാണ് ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. വീടുകളും പരിസരങ്ങളും വൃത്തിയാക്കുക, പൊതുകിണറുകൾ ശുചിയാക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുമുണ്ട്. ആരോഗ്യപ്രവർത്തകരും വോളന്റിയേഴ്സുമുൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തുകയും ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യും.പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കെതിരേ നീയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ജയന്തി , ഡോ. മനു മഹീധരൻ, വൈസ് പ്രസിഡന്റ് ലിജി ,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ്, പ്രവീൺ ജി. പണിക്കർ, യമുന,…
Read Moreകോടികൾ ചെലവഴിച്ച് നിർമാണമാരംഭിച്ച സർക്കാർ കെട്ടിടം പാതിവഴിയിൽ; പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് നിർമാണമാരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പണി പാതിവഴിയിൽ. കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണശാലയ്ക്കായി നിർമിക്കുന്ന കെട്ടിടമാണ് മാസങ്ങളായി സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫിയകളുടെയും താവളമായി മാറിയത്. നിലവിൽ വണ്ടാനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറു ഭാഗത്തായാണ് സംഭരണശാല പ്രവർത്തിക്കുന്നത്. ഇതു മാറ്റിസ്ഥാപിക്കുന്നതിനായി രണ്ടു വർഷം മുൻപാണ് നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിന് എതിർവശത്തായി പുതിയ കെട്ടിടത്തിന്റെ നിർമാണമാരംഭിച്ചത്. എന്നാൽ, കഴിഞ്ഞ കുറേ മാസമായി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതോടെ ഈ കെട്ടിടം ഇപ്പോൾ ലഹരിമാഫിയകളുടെ താവളമായി മാറി. സന്ധ്യ കഴിഞ്ഞാൽ നിരവധി പേരാണ് മദ്യ, ലഹരി ഉപയോഗത്തിനായി കെട്ടിടത്തിനുള്ളിൽ തമ്പടിക്കുന്നത്. കൂടുതലും യുവാക്കളും വിദ്യാർഥികളുമാണ് എത്തുന്നത്. പല തവണ പോലീസിൽ പരാതി അറിയിച്ചിട്ടും പട്രോളിംഗിനായി പോലീസ് ഈ വഴിക്കു വരാറില്ല. കെട്ടിടത്തിനുള്ളിൽ മുഴുവൻ മദ്യക്കുപ്പികളാണ്. ചിലപ്പോൾ…
Read Moreതോട്ടില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ച് സുഹൃത്തുക്കള്‍
എടത്വ: തോട്ടില്‍ മുങ്ങിത്താഴ്ന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ച് സുഹൃത്തുക്കള്‍. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാഥിയെയാണ് കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന് ഷാരോണ്‍ സെബാസ്റ്റ്യന്‍, പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകന് മൈക്കിള്‍ സി. സിജോ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ആഴമേറിയ സ്ഥലത്ത് മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കൂടെയുണ്ടായിരുന്ന മൈക്കിള്‍ പിടിച്ചുവലിച്ച് കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്കു കഴിഞ്ഞില്ല. മറ്റു കുട്ടികളുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയ ഷാരോണ്‍ മൈക്കിളിനൊപ്പം തോട്ടില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ കരയ്ക്കെത്തിക്കുകയായിരുന്നു. പച്ച അമര്‍ ജവാന് ട്രോഫി നടക്കുന്ന നട്ടയത്തില് കഴിഞ്ഞ വള്ളംകളി സീസണില്‍ ആഴം കൂട്ടിയിരുന്നു. ഇവിടെയാണ് വിദ്യാര്‍ഥി മുങ്ങിത്താഴ്ന്നത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച ഷാരോണിനെയും മൈക്കിളിനെയും പഞ്ചായത്തംഗം ബിജു ഫിലിപ്പ്…
Read Moreഏലച്ചെടികൾ വെട്ടി നശിപ്പിച്ച നിലയിൽ; പിന്നിൽ ബിഎംഎസ് നേതാക്കളാണെന്ന ആരോപണവുമായി കർഷകർ
ഉപ്പുതറ: ചീന്തലാറിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്തിരുന്ന ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി. വലിയ പുരയ്ക്കൽ വി.ജി. ഗണശൻ, വസന്ത ഭവനിൽ പളനിവേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പീരുമേട് ടീ കന്പനിയുടെ ഭൂമിയാണിത്. കന്പനി പൂട്ടിയതോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തേയിലത്തോട്ടവും തരിശു ഭൂമിയും ഏറ്റെടുത്ത് തൊഴിലാളികൾക്ക് വീതിച്ചുനൽകിയിരുന്നു. മിച്ചമുള്ള ഭൂമി ഓരോ ട്രേഡ് യൂണിയനും കൈവശംവച്ചിരുന്നു. ഇങ്ങനെ ബിഎംഎസ് യൂണിയൻ കൈവശംവച്ചിരുന്ന സ്ഥലം അതേ യൂണിയനിൽപ്പെട്ട ഗണേശനും പളനി വേലിനും കൃഷി ചെയ്യാൻ പാട്ടത്തിന് നൽകി. ഉടന്പടി വ്യവസ്ഥയിലെ തർക്കം പലതവണ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ, ഉടന്പടി കാലാവധി സംബന്ധിച്ച പ്രശ്നം ശാശ്വതമായി പരിഹരിച്ചിരുന്നില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഏലച്ചെടികൾ വെട്ടിനശിപ്പിക്കപ്പെട്ടത്. മോട്ടോറും ടാങ്കും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. ബിഎംഎസ് നേതാക്കളുടെ അറിവോടെയാണ് കൃഷി നശിപ്പിച്ചതെന്നാരോപിച്ച് ഗണേശനും പളനിവേലും ഉപ്പുതറ പോലീസിൽ പരാതി നൽകി. ആറ്…
Read Moreഅധ്യയനവര്‍ഷാരംഭം സ്കൂളുകള്‍ ഒരുങ്ങുന്നു; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കു മുന്‍ഗണന
കോട്ടയം: ജൂണ്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സ്കൂളുകള്‍ അവസാനവട്ട ഒരുക്കത്തില്‍.പ്രവേശനോത്സവത്തിന് മുന്നോടിയായി മുഖംമിനുക്കുകയാണ് ഒട്ടുമിക്ക സ്കൂളുകളും. സ്കൂള്‍ കെട്ടിടങ്ങളുടെയും ക്ലാസ്മുറികളുടെയും ശുചിമുറികളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. ക്ലാസ്മുറികളുടെ പെയിന്റിംഗ്, സ്കൂള്‍ മുറ്റം അലങ്കരിക്കല്‍, ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍ തുടങ്ങിയവയും പുരോഗമിക്കുന്നുണ്ട്. പല സ്കൂളുകളുടെയും മൈതാനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കാടുംപടലും വെട്ടിനീക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. സ്കൂള്‍ ഫിറ്റ്നസ് അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതോടെ സ്കൂള്‍ മാനേജ്മെന്റുകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. സ്കൂളും പരിസരവും പൂര്‍ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെയാ ണ് അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പിക്കാനുള്ള…
Read Moreഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് കെഎസ്ആർടിസി ബസിൽ ഇടിച്ചു ;ഒഴിവായത് വൻ അപകടം
പെരുവന്താനം: റോഡിന്റെ വശത്തെ ചെങ്കുത്തായ കയറ്റത്തിൽനിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻവശത്തിടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം നാല്പതാം മൈലിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി രാജുവിനു പരിക്കേറ്റു.പാറക്കല്ല് ഇടിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം തകർന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്. കുമളിയിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകു ഭാഗത്താണ് പാറക്കല്ല് ഉരുണ്ടുവന്ന് ഇടിച്ചത്.ഇതു മധ്യഭാഗത്തായിരുന്നെങ്കിൽ ബസ് മറിയാനുള്ള സാധ്യത ഏറെയായിരുന്നു. റോഡിന്റെ താഴ്ഭാഗത്ത് വലിയ ഗർത്തമാണ്. വാഹനത്തിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗത തടസമുണ്ടായി. പെരുവന്താനം പോലീസും ഹൈവേ പോലീസും ചേർന്ന് വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.ഏതാനും മാസങ്ങൾക്കു മുമ്പ് പുല്ലുപാറയ്ക്ക് സമീപവും റോഡിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നുവീണിരുന്നു. അന്നും തലനാരിഴക്കാണ് വലിയ അപകടം…
Read More