നെന്മാറ: വേനൽമഴ ശക്തമായതോടെ പാടശേഖരങ്ങളിൽ ആവശ്യത്തിനു വെള്ളംലഭിച്ചതിനാൽ നെന്മാറ മേഖലയിലെ കാർഷികരംഗം വീണ്ടും സജീവമായി. രണ്ടാംവിള കൊയ്ത്തിനുശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് വിവിധ ഭാഗങ്ങളിലുമായി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർ ഒറ്റഞാർ നടീൽ പദ്ധതിയുമായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ്. ഇടവിട്ടു ലഭിക്കുന്ന മഴയും പാടങ്ങളിൽ വെള്ളംനിറയാൻ തുടങ്ങിയതും കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊടിയിൽ നേരിട്ടു വിത്തുവിതയ്ക്കാൻ കഴിയാത്ത അവസ്ഥയും മഴ കൂടിയാൽ കളശല്യം രൂക്ഷമാകുമെന്ന ആശങ്കയും കാരണം ഇത്തവണ പല കർഷകരും പരമ്പരാഗത രീതിയിൽ ഞാറ്റടി ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത്. കഴിഞ്ഞ സീസണുകളിൽ കളനീക്കത്തിനായി കൂലിച്ചെലവ് വൻതോതിൽ ഉയർന്നതും കർഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽതന്നെ നിയന്ത്രിതമായ രീതിയിൽ നെൽത്തൈ വളർത്തി പിന്നീട് യന്ത്രസഹായത്തോടെ നടീൽ നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്ന വിലയിരുത്തലിലാണു പലരും. മൂപ്പുകുറഞ്ഞ ‘ഉമ’ ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് കൂടുതലായും ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കുന്നത്. ചെളിയിൽ…
Read MoreCategory: Edition News
മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കായൽ ഡ്രഡ്ജിംഗ്: നിർത്തിവയ്ക്കാൻ നിർദേശം നൽകി മന്ത്രി മോൻസ് ജോസഫ്
കായംകുളം: ദേവികുളങ്ങര പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്നുവന്ന കായൽ ഡ്രഡ്ജിംഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തരമായി നിർത്തിവയ്ക്കാൻ ജലവിഭവമന്ത്രി മോൻസ് ജോസഫ് ഉത്തരവിട്ടു. സഹകരണ-എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് ജലവിഭവ മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കായൽ ഡ്രഡ്ജ് ചെയ്ത് മണ്ണെടുക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഡ്രഡ്ജിംഗ് കാരണം കായൽത്തീരം ഇടിയുന്നതായും സമീപപ്രദേശങ്ങളിലെ കിണറുകൾ ഇടിഞ്ഞുതാഴുന്നതായും വീടുകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ മന്ത്രി എം. ലിജുവിനോട് പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ പരാതിയെത്തു ടർന്ന് ഇന്നലെ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തീരത്തുനിന്നു അകലെ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഡ്രഡ്ജർ മാത്രം ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തണമെന്നും വലിയ വാഹനങ്ങളിൽ മണൽ കൊണ്ടുപോകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ…
Read Moreകാറ്ററിംഗിന്റെ മറവിൽ എംഡിഎംഎ വില്പന: രണ്ടുയുവാക്കൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കാറ്ററിംഗിന്റെ മറവിൽ ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കൊടുങ്ങല്ലൂർ പോലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്ലീം (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 7.15-ഓടെ എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് ചുവന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറ്ററിംഗ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ വലയിലായത്.
Read Moreപാടത്തെ ചെളിയിൽ നിന്നും പറിച്ചെടുക്കുന്ന താമര ബക്കറ്റിലാക്കി കാത്ത് നിൽക്കും, വില പറയില്ല ആവശ്യമുള്ളത് തന്നാൽ മതി : കുമരകം റോഡരികില്‍ താമരതൈകളുമായി കാത്തുനില്ക്കാന് ഇനി ജയിംസ് ഇല്ല
കുമരകം: റോഡരികില്‍ താമരതൈകള് വില്‍ക്കാനായി കാത്തുനിന്നിരുന്ന മണ്ണാന്ത്ര ജയിംസ് ഓര്‍മയായി. കുമരകം കണ്ണാടിച്ചാല്‍ ജംഗ്ഷനു സമീപം വിരിഞ്ഞ താമരപ്പൂക്കളോടുകൂടിയ താമര തൈകളുമായി പകലന്തിയോളം മഴയും വെയിലും കൂസാതെ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ജയിംസ് (72) യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നവജീവനില്‍ വച്ചായിരുന്നു അന്ത്യം. പാടത്തെ ചെളിയില്‍നിന്നു വേരോടെ പറിച്ചെടുക്കുന്ന താമര ബക്കറ്റിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കുമരകത്ത് വിനോദയാത്രയ്ക്കെത്തുന്നവരാണ് ജയിംസിന്റെ താമര സ്വന്തമാക്കുന്നവരിലേറെയും. ആരോടും വില പറയില്ല. കിട്ടുന്നതു മാത്രം വാങ്ങും. താമര നട്ടുവളര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നൽകും. താമരയുടെ കച്ചവടം കഴിഞ്ഞാല്‍ വീശുവലയുമായി പാടത്തും തോടുകളിലുമെത്തും. വീശിക്കിട്ടുന്ന മീനും റോഡരികില്‍ത്തന്നെ വില്‍ക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കാറിടിച്ചു പരിക്കേറ്റതോടെയാണ് ജയിംസിന്റെ ആരോഗ്യസ്ഥിതി മോശമായത്. അതോടെയാണ് ഇത്തരം ചെറിയ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്താന്‍ ആരംഭിച്ചത്. ഭാര്യ തങ്കമ്മ (എടത്വാ) മക്കള്‍: രശ്മി, ജെസ്മോന്. മൃതദേഹം ഇന്ന്…
Read Moreനെയ്യാറിന്റെ കരയിടിയുന്നു. ആശങ്കയും ഭീതിയുമായി തീരനിവാസികൾ
നെയ്യാർഡാം : നെയ്യാറിന്റെ കരയിടിയുന്നു. ആശങ്കയും ഭീതിയുമായി നിവാസികളും. നെയ്യാറിന്റെ കള്ളിക്കാട്, കാട്ടാക്കട ഭാഗങ്ങളിലാണ് വൻ തോതിൽ കരയിടിയുന്നത്. രണ്ടുവർഷം മുമ്പുണ്ടായ പേമാരിയിലാണ് ആദ്യമായി വലിയ തോതിൽ മണ്ണിടിഞ്ഞത്. പിന്നീട് അതിന്റെ തുടർച്ചയുണ്ടായി. നെയ്യാർ കടന്നുപോകുന്നയിവിടെ കൃഷിഭൂമികൾ ഇടിഞ്ഞു താഴുന്നത് പതിവാണ്. അടുത്തുള്ള വീടുകളും അപകടഭീഷണി നേരിടുകയാണ്. ഈ പ്രദേശത്തെ 50 ഓളം വീടുകൾ ഭീഷണിയിലാണ്. കഴിഞ്ഞ മഴയിൽ ഇരമ്പിയാർത്തുവന്ന വെള്ളം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കരകളെ വിഴുങ്ങി. തെങ്ങുകളും കരയിൽ നിന്നിരുന്ന മുളങ്കൂട്ടവും വെള്ളത്തിൽ മുങ്ങുന്ന നിലയാണ്. മാത്രമല്ല ഇടിയാൻ പാകത്തിൽ നിൽക്കുന്ന കൃ ഷി ഭൂമികളും ഇവിടുള്ളവരുടെ ആശങ്ക വർധിപ്പിക്കുകയാണ്. ആറ്റിലെ ശക്തമായ ഒഴുക്കിൽ ശോഭനയുടെ 18 സെന്റ് ഭൂമിയിലെ 13 സെന്റും ഇടിഞ്ഞു നെയ്യാറിലേക്കു പതിച്ച അവസ്ഥയാണ്. ഇതേ അവസ്ഥ തന്നെയാണ് നിവാസികളുടേതും. മഴ ഒന്നു കനത്താൽ മതി, നദി തങ്ങളുടെ…
Read Moreഗ്രൗണ്ടിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും; കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളില്ല
കാട്ടാക്കട: വണ്ടി ഓടിച്ച് പഠിക്കേണ്ടത് ചെളിക്കുണ്ടിൽ, മഴപെയ്താൽ കയറി നിൽക്കാനിടമില്ല, കാട്ടാക്കടയിൽ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു പരാതി ഉയരുന്നു. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നൽകി ഡ്രൈവർമാരെ വാർത്തെടുക്കാൻ ആരംഭിച്ചതാണീ സ്കൂൾ. ഉദ്ഘാടനത്തിനു പിന്നാലെ വാണിജ്യസമുച്ചയത്തിലെ മുകളിലെ നിലയിൽ ഒഴിഞ്ഞുകിടന്ന ഹാളിൽ മികച്ച സൗകര്യത്തോടെ ഓഫീസും പഠനമുറിയുമൊക്കെ ഒരുക്കുകയും ചെയ്തു. ഒപ്പം ഡിപ്പോയ്ക്ക് പുറകിൽ ഗാരേജിനു സമീപത്തായി മൈതാനത്തിൽ “എട്ടും’ “എച്ചും’ ഉൾപ്പെടെ പഠിക്കാൻ താത്കാലിക സൗകര്യവും ഉണ്ടാക്കി. ഇതിനോടു ചേർന്നു ഷീറ്റ് മറച്ചുള്ള ഒരു ഷെഡ്ഡും ഉണ്ടാക്കി. എന്നാൽ മഴക്കാലമായതോടെ ഗ്രൗണ്ട് കുഴി നിറഞ്ഞു ചെളിക്കുളമായി മാറി. പരിശീലകരും പഠിക്കാൻ എത്തുന്നവരും ഒരുപോലെ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനത്തിന്റെ യും ചെറുവാഹനങ്ങളുടെയും ഹെവി വാഹനത്തിന്റെയുമൊക്കെ പരിശീലനം നടത്തുന്നതും ഇവിടെയാണ്. എട്ടെടുക്കാനും എച്ച് എടുക്കാനും ടി എടുക്കാനുമൊക്കെ ചെളിയിൽ കസർത്ത് കാണിക്കേണ്ട സ്ഥിതി. അടച്ച…
Read Moreറീചാർജ് ചെയ്യാൻ ഇനി ആപ്പുകൾ മാറേണ്ട; ബിഎസ്എൻഎൽ പേ ആപ്പ് പുറത്തിറക്കി
പരവൂർ: ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ മറ്റ് മൂന്നാം കക്ഷി പേയ്മെന്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ മൊബൈൽ റീചാർജുകളും ബിൽ പേയ്മെന്റുകളും നേരിട്ട് നടത്താം.ഇതിനായി ഭീം യുപിഐ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ബിഎസ്എൻഎൽ പേ കമ്പനി തങ്ങളുടെ ഔദ്യോഗിക സെൽഫ് കെയർ ആപ്പിൽ ലൈവാക്കി. ബിഎസ്എൻഎൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. മൊബൈൽ റീചാർജ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ വിവിധ ആപ്പുകൾക്കിടയിൽ മാറിമാറി ഉപയോഗിക്കേണ്ടി വരുന്ന പൊതുപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്. കൂടുതൽ വേഗതയേറിയതും തടസമില്ലാത്തതുമായ പേയ്മെന്റ് അനുഭവമാണ് ബിഎസ്എൻഎൽ പേ ഉറപ്പുനൽകുന്നത്. റീചാർജ് ചെയ്യുമ്പോൾ പേയ്മെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടാതെ സെൽഫ് കെയർ ആപ്പിനുള്ളിൽ തന്നെ ഇടപാടുകൾ പൂർത്തിയാക്കാം.പ്ലാറ്റ്ഫോമിൽ ഓട്ടോപേ, യുപിഐ ലൈറ്റ്, ആവർത്തിച്ചുള്ള റീചാർജുകൾ എന്നിവയ്ക്കുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ റീചാർജുകൾക്കും…
Read Moreസ്വകാര്യവ്യക്തി പൊതുതോട് നികത്തി; പ്രദേശം വെള്ളക്കെട്ടിൽ; 40 ഓളം കുടുംബങ്ങൾ ദുരിതത്തിൽ
അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒരു പ്രദേശം മുഴുവൻ ഒറ്റമഴയിൽ വെള്ളക്കെട്ടിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ എൻഎസ്എസ് യുപി സ്കൂളിന് കിഴക്ക് പഴനിലം ഭാഗത്തെ 40 ഓളം കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഈ പ്രദേശത്തെ കരവെള്ളം പൂക്കൈത ആറുമായി ബന്ധപ്പെട്ടുള്ള വെട്ടിക്കരിത്തോട്ടിലേക്ക് ഒഴുകിയിരുന്ന കൈത്തോടാണ് നീരൊഴുക്കിനായി പൈപ്പുകൾ സ്ഥാപിച്ചശേഷം സ്വകാര്യവ്യക്തി നികത്തിയത്. റോഡിന് കുറുകെ കലുങ്കും നിർമിച്ചിരുന്നു. മണ്ണിനടിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് കാലപ്പഴക്കത്താൽ തകർന്നതാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണം. വ്യാഴാഴ്ച തുടർച്ചയായി പെയ്ത ഒറ്റ മഴയിൽ പഴനിലം അശോകൻ, ഷെരീഫ് എന്നിവരുടെ വീടുകൾ പൂർണമായും വെള്ളത്തിലായി. ഇവർ ബന്ധുവീടുകളിൽ അഭയംതേടിയിരിക്കുകയാണ്. മഴ തുടരുന്നതോടെ മറ്റ് വീടുകളും വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയിലാണ്. പ്രദേശത്തെ പലരുടെയും കരകൃഷികൾ വെള്ളത്തിലായി. വീടും പരിസരങ്ങളും വെള്ളക്കെട്ടിലാണ്. തുടർച്ചയായി വെള്ളം കെട്ടിക്കിടന്നാൽ വീടുകൾക്കു നാശമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തങ്ങളുടെ ദുരിതത്തിന് പരിഹാരം…
Read Moreവിലക്കയറ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നിർമാണ മേഖല പ്രതിസന്ധിയിൽ
ഉപ്പുതറ: നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളി ക്ഷാമവും നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി.നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നതുകാരണം കരാറെടുക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കെട്ടിട നിർമാണം കരാറെടുക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളിലുണ്ടായ ക്രമാതീതമായ വില വർധന നിർമാണ മേഖലയിലുള്ളവരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാപാര മേഖലയിൽ വിൽപ്പന പകുതിയായി കുറഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നതിൽ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം സ്ഥലങ്ങളിലേക്കു പോയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. അതിനാൽ പലയിടത്തും നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
Read Moreവനിതാ ഐടിഐ ഭക്ഷ്യവിഷബാധ: ഉന്നതതല അന്വേഷണം തുടങ്ങി; കോളജ് അധികൃതർ പ്രതിക്കൂട്ടിൽ
ചെങ്ങന്നൂർ: ഗവ. വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ഉന്നതതല അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ്, പോലീസ്, നഗരസഭ ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന്റെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച് അടിയന്തര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോളജിലേക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പുറംകരാറുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഐടിഐയിലും പരിസരത്തും അടിയന്തര പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തി. ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തിയാൽ കരാർ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും. അഞ്ചു വിദ്യാർഥിനികൾ ചികിത്സയിൽ150 വിദ്യാർഥിനികൾ പഠിക്കുന്ന സർവേയർ വിഭാഗത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം…
Read More