ലീ​ഗി​ന്‍റെ ന​യ​ത​ന്ത്ര​ജ്ഞ​ൻ: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്

മലപ്പുറം: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നും മു​സ്‌​ലിം ലീ​ഗി​ന്‍റെ സ​മു​ന്ന​ത ദേ​ശീ​യ നേ​താ​വു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (74) വീ​ണ്ടും സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്. സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ബി​ന്ദു​വാ​യി വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, പ​രി​ച​യ​സ​ന്പ​ന്ന​ത​യു​ടെ​യും ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ​യും ക​രു​ത്തി​ലാ​ണ് വീ​ണ്ടും മ​ന്ത്രി​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വ​ര​വ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. ആ​കെ പോ​ൾ ചെ​യ്ത 1,96,885 വോ​ട്ടി​ൽ 1,31,632 വോ​ട്ടും (67.60 ശ​ത​മാ​നം) അ​ദ്ദേ​ഹം നേ​ടി. 85,327 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. നി​യ​മ​സ​ഭ​യി​ലേ​ക്ക് ഒ​ന്പ​താം മ​ത്സ​ര​മാ​ണ് ഇ​ക്കു​റി കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​ത്. എ​ട്ടു​ത​വ​ണ എം​എ​ൽ​എ​യാ​യി. വീ​ട് ഉ​ൾ​പ്പെ​ടു​ന്ന മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​മു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു ഇ​ത്ത​വ​ണ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടേ​ത്. മു​സ്‌​ലിം ലീ​ഗ് അ​ഖി​ല​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എ​ന്നി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു​വ​ര​വേ​യാ​ണ് ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തി​യ​ത്. മു​സ്‌​ലിം ലീ​ഗി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര സ്ഥാ​ന​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി വ​ഹി​ക്കു​ന്ന​ത്. 1991-1995 ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ…

Read More

പേ​​​​രാ​​​​വൂ​​​​ർ ഇ​​​നി മ​​​​ന്ത്രി മ​​​​ണ്ഡ​​​​ലം: കെ.​പി. നൂ​റു​ദ്ദീ​ന് ശേ​ഷം സ​ണ്ണി ജോ​സ​ഫി​ലൂ​ടെ പേ​രാ​വൂ​രി​ന് ല​ഭി​ച്ച​ത് വീ​ണ്ടു​മൊ​രു മ​ന്ത്രി​യെ

കെ.​പി. നൂ​റു​ദ്ദീ​ന് ശേ​ഷം സ​ണ്ണി ജോ​സ​ഫി​ലൂ​ടെ പേ​രാ​വൂ​രി​ന് ല​ഭി​ച്ച​ത് വീ​ണ്ടു​മൊ​രു മ​ന്ത്രി​യെ. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ നാ​ലാം ത​വ​ണ വി​ജ​യി​ച്ച ശേ​ഷം മ​ന്ത്രി​യാ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ‌കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നി​ട​യി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം. കെ. ​സു​ധാ​ക​ര​ന്‍റെ പി​ൻ​ഗാ​മി​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് എ​ട്ടി​നാ​ണ് സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴാ​ണ് സ​ണ്ണി ജോ​സ​ഫി​നെ തേ​ടി മ​ന്ത്രി​സ്ഥാ​ന​വു​മെ​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു​ള്ള ഏ​ക മ​ന്ത്രി​യാ​ണ് സ​ണ്ണി ജോ​സ​ഫ്. കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​മാ​യ കെ.​കെ. ശൈ​ല​ജ​യെ മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് മാ​റ്റി പേ​രാ​വൂ​രി​ൽ സി​പി​എം മ​ത്സ​രി​പ്പി​ച്ച​തോ​ടെ പേ​രാ​വൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ‌്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. ര​ണ്ട് ജ​ന​കീ​യ എം​എ​ൽ​എ​മാ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ പേ​രാ​വൂ​രി​ൽ ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ പ​ബ്ലി​ക്ക്…

Read More

‘വ​ഴി​യി​ൽ​ക്കൂ​ടി പോ​കു​ന്ന​വ​രെ​യൊ​ന്നും അ​മ്മേ എ​ന്ന് വി​ളി​ക്ക​ണ്ട, എ​നി​ക്കൊ​രു അ​മ്മ​യു​ണ്ട് അ​ത് സി​ന്ധു കൃ​ഷ്ണ​യാ​ണ്’: ‘അ​മ്മ വി​ളി’ പ്ര​ശ്നം; മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് ദി​യ കൃ​ഷ്ണ

തിരുവനന്തപുരം: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും യു​ട്യൂ​ബ​റും ബി​സി​ന​സു​കാ​രി​യു​മൊ​ക്കെ​യാ​യ ദി​യ കൃ​ഷ്ണ​യെ മലയാളികൾക്ക് പ്ര​ത്യേ​കി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ പ്ര​ശ്ന​ത്തി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി. ത​ന്‍റെ ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ഷി​ന്‍റെ അ​മ്മ​യെ അ​മ്മ​യെ​ന്ന് വി​ളി​ക്കി​ല്ല ദി​യ പ​റ​ഞ്ഞ​ത് ചി​ല​രെ​യെ​ങ്കി​ലും ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ച്ഛ​നെ​ന്നും അ​മ്മ​യെ​ന്നും വി​ളി​ക്കാ​ൻ ത​നി​ക്ക് വീ​ട്ടി​ൽ ആ​ളു​ണ്ടെ​ന്നും അ​തി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ വ​ഴി​യി​ലു​ള്ള​വ​രെ അ​ച്ഛാ അ​മ്മ എ​ന്ന് വി​ളി​ക്കാ​മെ​ന്നും ദി​യ പ​റ​ഞ്ഞ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചു. മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ദി​യ സം​സാ​രി​ക്കു​ക​യെ​ന്നും വി​മ​ർ​ശ​നം വ​ന്നു. പ​ല​രും ഇ​വ​രെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മാ​പ്പ് പ​റ​യാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ദി​യ. ഇ​ത് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം കു​റി​പ്പും പ​ങ്കു​വ​ച്ചു. “കു​റ​ച്ച് നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ​ക്കെ​തി​രേ ഞാ​ൻ പ​റ​യാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ന്ന് തോ​ന്നു​ന്നു. എ​ന്‍റെ ഈ ​ഫോ​ളോ​വ​ർ പ​റ​ഞ്ഞ…

Read More

പി​ണ​റാ​യി ശൈ​ലി തി​രി​ച്ച​ടി​യാ​യി: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ബേ​ബി​ക്കും ‌‌പി​ണ​റാ​യി​ക്കു​മെ​തി​രേ വി​മ​ർ​ശ​നം

ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു പി​ന്നാ​ലെ ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി​യു​ടെ മേ​ൽ മാ​ത്രം ചു​മ​ത്തേ​ണ്ടെ​ന്നും എ​ല്ലാ​വ​ർ​ക്കും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നു​മു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​ടെ പ്ര​സ്താ​വ​ന വ​രെ വി​മ​ർ​ശ​ന വി​ധേ​യ​മാ​യി. കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ൽ പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി പ്ര​ധാ​ന കാ​ര​ണ​മാ​യെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ഇ​ത്ത​ര​ത്തി​ലു​ള്ള ശൈ​ലി തി​രു​ത്തി​യേ മ​തി​യാ​കൂ എ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു. ‌പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ‌ എ​ല്ലാ​ക്കാ​ല​ത്തും ‘ഞ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്, പ​ഠി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്തും’ തു​ട​ങ്ങി​യ പ്ര​സ്താ​വ​ന​ക​ളി​ൽ കാ​ര്യ​മി​ല്ല. വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​നി​ര​ത്തി പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണ് എ​ന്നൊ​ക്കെ പ​റ​യു​ന്ന പ​തി​വു​രീ​തി​ക്കു പ​ക​രം വ​സ്തു​ത​ക​ൾ വ​സ്തു​ത​ക​ളാ​യി കാ​ണാ​ന്‍ ത​യാ​റാ​ക​ണം. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​താ​യും…

Read More

അ​ടു​ക്ക​ള ബ​ജ​റ്റ് ക​ത്തു​ന്നു; കു​തി​ച്ച് പ​ച്ച​ക്ക​റി​വി​ല

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം പ​ച്ച​ക്ക​റി​വി​പ​ണി​യി​ൽ വീ​ണ്ടും പൊ​ള്ളു​ന്ന വി​ല​ക്ക​യ​റ്റം. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും മ​ഴ​കു​റ​ഞ്ഞ​തും ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞ​തു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. വി​പ​ണി​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മി​ക്ക ഇ​ന​ങ്ങ​ൾ​ക്കും കി​ലോ​യ്ക്ക് പ​ത്തു മു​ത​ൽ നൂ​റു രൂ​പ​യ്ക്കു​മു​ക​ളി​ൽ​വ​രെ വി​ല വ​ർ​ധി​ച്ചു. ബീ​ൻ​സും ഇ​ഞ്ചി​യും കു​തി​പ്പി​ൽ ക​ഴി​ഞ്ഞ മാ​സം ചി​ല്ല​റ​വി​പ​ണി​യി​ൽ 75 രൂ​പ​യു​ണ്ടാ​യി​രു​ന്ന ബീ​ൻ​സി​ന് ഇ​ന്ന​ല​ത്തെ നി​ര​ക്ക് 135 രൂ​പ​യാ​ണ്. ഒ​റ്റ​മാ​സം​കൊ​ണ്ട് ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ഇ​ഞ്ചി​യു​ടെ വി​ല 75 – 77ൽ ​നി​ന്ന് 135-140ലേ​ക്ക് കു​തി​ച്ചു. വെ​ളു​ത്തു​ള്ളി​വി​ല പ​ത്തു​രൂ​പ​യോ​ളം ഉ​യ​ർ​ന്ന് 170 -180 രൂ​പ​യി​ലെ​ത്തി​നി​ൽ​ക്കു​ന്നു. അ​മ​ര 55-60 രൂ​പ​യി​ൽ​നി​ന്ന് 85 രൂ​പ​യി​ലേ​ക്കു​യ​ർ​ന്നു. ചു​വ​ന്ന​പ​യ​ർ 55-60 (പ​ഴ​യ​വി​ല 40-45), നാ​ട​ൻ ത​ക്കാ​ളി 44-50 (35-40), കാ​ബേ​ജ് 30-35 (20-25), മു​രി​ങ്ങ 40-45 (25-30), കാ​ര​റ്റ് 40-45 (30-35), പ​ട​വ​ലം 55-60…

Read More

ക​നാ​ൽ ജ​ല​മെ​ത്തി​യി​ല്ല; വെ​ങ്ങാ​നൂ​രി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

വി​ഴി​ഞ്ഞം : മ​ഴ​ക്കാ​ല​മ​ടു​ക്കാ​റാ​യെ​ങ്കി​ലും ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​ത്ത​ത് വെ​ങ്ങാ​നൂ​ർ ഏ​ലാ​യി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തെ ബാ​ധി​ച്ചു. നെ​യ്യാ​ർ ഡാ​മി​ൽ നി​ന്ന് പ​ള്ളി​ച്ച​ൽ വ​ഴി വെ​ങ്ങാ​നൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്താ​ത്ത​താ​ണ് നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ക​നാ​ൽ വ​ഴി ഇ​ട​വി​ട്ട് വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഇ​തു പ്ര​തീ​ക്ഷി​ച്ച് വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളും വാ​ഴ​യും കൃ​ഷി ചെ​യ്ത​വ​രെ​യാ​ണ് ഏ​റെ ബാ​ധി​ച്ച​ത്. പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും ക​രി​ഞ്ഞു​ണ​ങ്ങി​യ​താ​യും ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​തി​വ് പോ​ലെ ഇ​ക്കൊ​ല്ല​വും ക​നാ​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പു​ല്ലു വെ​ട്ടി​മാ​റ്റി​യെ​ങ്കി​ലും അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ്ണും ച​പ്പു ച​വ​റു​ക​ളും പൂ​ർ​ണ​മാ​യി മാ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

ക​ട​ലി​ന​ക്ക​രെ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് കേ​ര​ള​ത്തി​ൽ സാ​ഫ​ല്യം : മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ താ​ലി ചാ​ർ​ത്തി ക​നേ​ഡി​യ​ൻ പൗ​ര​ൻ

തി​രു​വ​ല്ലം: കാ​ന​ഡ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ സ​ഫ​ല​മാ​യി. വി​ദേ​ശി-​സ്വ​ദേ​ശി വി​വാ​ഹ​ത്തി​നാ​ണ് റി​സോ​ര്‍​ട്ട് സാ​ക്ഷി​യാ​യ​ത്. പേ​യാ​ട് എ​വി മി​സ് ഡി.​എ​സ്.​സു​ധീ​ഷ് ബാ​ബു-​എ.​എ​ന്‍.​സൂ​ര്യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ ശ​ര​ണ്യ സു​ധീ​ഷി​ന്‍റെ​യും (28) ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഡെ​വി​ഡ് വൈ​സ്മാ​ന്‍-​സാ​ന്ദ്രാ വൈ​സ്മാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷോ​ണ്‍ വൈ​സ്മാ​നു​മാ​ണ് (32) പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം താ​ലി ചാ​ര്‍​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന​ത്. കാ​ന​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യ​മാ​ണ് മൂ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം സ​ഫ​ല​മാ​യി മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ സു​വോ​ള​ജി പ​ഠ​ന​ത്തി​ന് ശേ​ഷം ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​ര​ണ്യ ഷോ​ണ്‍ വൈ​സ്മാ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും തു​ട​ര്‍​ന്ന് അ​ടു​പ്പ​ത്തി​ലാ​യ​തും. ശ​ര​ണ്യ​യു​ടെ മു​ത്ത​ശ്ശി സ​രോ​ജ​ത്തി​ന് വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹം പാ​ച്ച​ല്ലൂ​രി​ല്‍​വെ​ച്ച് ന​ട​ത്താ​ന്‍ ഇ​ട​യാ​യ​ത്. ല​ഗൂ​ണ റി​സോ​ര്‍​ട്ട് ഉ​ട​മ എ​സ്.​ഉ​ദ​യ​രാ​ജ് വി​വാ​ഹ​ത്തി​നു വേ​ണ്ട ഒ​രു​ക്ക​മെ​ല്ലാം…

Read More

വ​യോ​ധി​ക​യാ​യ അ​മ്മ​യ്ക്ക് മ​ര്‍​ദ​ന​വും വ​ധ​ഭീ​ഷ​ണി​യും; പോ​ലീ​സ് കേ​സെ​ടു​ത്തു

പെ​രി​ങ്ങോം: കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മ​ക​നെ​തി​രേ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളോ​റ ക​രി​പ്പാ​ലി​ലെ കെ. ​ജാ​ന​കിയു​ടെ (70) പ​രാ​തി​യി​ലാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം 22ന് ​പ​രാ​തി​ക്കാ​രി​യു​ടെ ക​രി​പ്പാ​ലി​ലെ വീ​ട്ടി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടു​ക്ക​ള​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ​രാ​തി​ക്കാ​രി​യെ പ്ര​തി ത​ട​ഞ്ഞു​വ​ച്ച് മു​ഖ​ത്ത​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ​യാ​ണ് ഉ​ത്ത​ര​വ് ലം​ഘി​ച്ച് അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യ പ്ര​തി അ​തി​ക്ര​മം കാ​ണി​ച്ച​ത്. ഇ​റ​ച്ചി വാ​ങ്ങി​ക്കൊ​ടു​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട പ്ര​തി​യോ​ട് അ​തി​ന് ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് അ​മ്മ​യെ മ​ര്‍​ദി​ച്ച​തെ​ന്നും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

ആ​ളി​ക്ക​ത്തി പ​യ്യ​ന്നൂ​രും ത​ളി​പ്പ​റ​മ്പും; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് രൂ​ക്ഷ വി​മ​ര്‍​ശ​നം

ക​​​ണ്ണൂ​​​ര്‍: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും നേ​​​രി​​​ട്ട ദ​​​യ​​​നീ​​​യ പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചേ​​​ര്‍​ന്ന സി​​​പി​​​എം ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി നേ​​​താ​​​ക്ക​​​ൾ. പ​​​യ്യ​​​ന്നൂ​​​ര്‍, ത​​​ളി​​​പ്പ​​​റ​​​മ്പ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റെ നി​​​ല​​​പാ​​​ടി​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ര്‍​ശ​​​നം ഉ​​​യ​​​ര്‍​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ പ്ര​​​ശ്‌​​​നം കൂ​​​ടു​​​ത​​​ല്‍ വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ർ​​​ന്നു. യോ​​​ഗം രാ​​​ത്രി വൈ​​​കും വ​​​രെ നീ​​​ണ്ടു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, കെ.​​​കെ. ശൈ​​​ല​​​ജ, പി.​​​കെ. ശ്രീ​​​മ​​​തി തു​​​ട​​​ങ്ങി​​​യ മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് അ​​​ഴീ​​​ക്കോ​​​ട​​​ന്‍ മ​​​ന്ദി​​​ര​​​ത്തി​​​ല്‍ യോ​​​ഗം ചേ​​​ര്‍​ന്ന​​​ത്.പാ​​​ര്‍​ട്ടി​​​യു​​​ടെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​ക​​​ളാ​​​യ പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും യു​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​ജ​​​യ​​​മാ​​​ണു യോ​​​ഗ​​​ത്തി​​​ല്‍ ചൂ​​​ടേ​​​റി​​​യ ച​​​ര്‍​ച്ച​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ത​​​ട്ടി​​​പ്പ് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച് പാ​​​ര്‍​ട്ടി​​​വി​​​ട്ട വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ ജ​​​യി​​​ച്ച​​​ത് പാ​​​ര്‍​ട്ടി​​​ക്കു വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​യി. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍, എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പി​​​ന്‍​ഗാ​​​മി​​​യാ​​​യി…

Read More

ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​ര്‍; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ല്‍ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ക​ള​മ​ശേ​രി​യി​ലെ ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് നി​സ്സാ​ന്‍ പ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ക്കി ഭാ​സ്‌​ക​ര്‍ സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണി​ത്. ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ന്റെ ഭാ​ഗ​മാ​യി ദു​ല്‍​ഖ​റി​ന്റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. താ​ര​ത്തി​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഉ​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​സ്റ്റം​സ്. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം, കേ​സി​ല്‍ കോ​ഴി​ക്കോ​ട്ടെ റോ​ഡ് വേ​യ് കാ​ര്‍ ഡീ​ല​ര്‍ പ​ങ്കാ​ളി​യാ​യ സൈ​ന്‍ മ​ര്‍​വ​യെ വ്യാ​ഴാ​ഴ്ച ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്ത് സം​ഘ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. വാ​ഹ​ന​ക്ക​ട​ത്തി​ന് പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​മാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്ഗാ​വോ​ന്‍ സ്വ​ദേ​ശി​യും പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​യി​ലെ…

Read More