വള്ളിവട്ടം: യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജ് കന്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം വിദ്യാർഥികൾ രൂപകൽപന ചെയ്ത ’ലാറസ്’ സോഫ്റ്റ്വെയർ സൈബർ വീഡിയോ അനലിറ്റിക് രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. വിവിധ ആവശ്യങ്ങൾക്കു ഉപയോഗിക്കാവുന്ന ഫീച്ചറുകളുടെ വലിയൊരു സമുച്ചയമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നീ ഫീച്ചറുകളുടെ സഹായത്തോടെ ആൾക്കൂട്ടത്തിൽനിന്ന് ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ കാമറയുടെ സഹായത്തോടെ നിരീക്ഷിച്ചു അതിൽ സംശയാസ്പദമായ സവിശേഷതകളുള്ള വ്യക്തികളെ പ്രത്യേകം നിരീക്ഷിച്ചു വിശകലനം ചെയ്തു. പോലീസിലേക്കോ ബന്ധപ്പെട്ട അധികാരികളിലേക്കോ ഓഡിയോ, വീഡിയോ അലെർട്ട് മെസേജ് വഴി കൈമാറ്റം ചെയ്യുവാൻ സാധിക്കും. സോഫ്റ്റ്വെയർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പരീക്ഷണങ്ങളിൽ ചൈൽഡ് മിസിംഗ്, സ്ത്രീ സുരക്ഷ, എടിഎം റോബറി, അതീവ സുരക്ഷാ മേഖലകൾ, ഫ്ളാറ്റ് സമുച്ഛയങ്ങൾ, വ്യവസായ ശാലകൾ, ഹോം സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ ഫലപ്രദമായി സുരക്ഷയൊരുക്കുവാൻ സാധിക്കും. പോലീസിന്റെ വിവിധ…
Read MoreCategory: Thrissur
20കാരിയെ പ്രമുഖ ക്ഷേത്രത്തിലെ പൂജാരി പിഡിപ്പിച്ചതായി പരാതി; സംഭവം മുളങ്കുന്നത്തുകാവില്‍
മുളങ്കുന്നത്തുകാവ്: യുവതിയെ ക്ഷേത്ര പൂജാരി പിഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 20കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസ് നടപടികൾ ആരംഭിച്ചു. ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിനു ശേഷം അബോധാവസ്ഥയിൽ കണ്ട യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ബോധം വന്ന യുവതി പിന്നിട് കടുത്ത മാനസിക വിഭ്രാന്തി കാട്ടിത്തുടങ്ങി. കൂടുതൽ നിരീക്ഷണം നടത്തിയപ്പോളാണ് യുവതിയെ പൂജാരി പീഡിപ്പിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്.
Read Moreശബരിമലയോട് വനംവകുപ്പിന് ശത്രുതാ മനോഭാവമില്ല ; ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ ആരോപണത്തിന് മറുപടിയുമായി വനം മന്ത്രി കെ രാജു
തൃശൂർ: ശബരിമലയോട് വനംവകുപ്പിന് ശത്രുതാ മനോഭാവമില്ലെന്ന് വനംവകുപ്പു മന്ത്രി കെ.രാജു. വനംവകുപ്പിന് ശത്രുതാ മനോഭാവമാണുള്ളതെന്നും ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ തടസം നിൽക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പത്മകുമാർ പറഞ്ഞതിന് തൃശൂരിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. വളരെ സൗഹാർദ്ദപരമായാണ് വനംവകുപ്പും സർക്കാരും ശബരിമലയെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനത്തെ വനത്തിന്റെ അവസ്ഥയിൽ തന്നെ നിലനിർത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മാസ്റ്റർ പ്ലാനിൽ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമേ ശബരിമലയിൽ അനുമതി നൽകുകയുള്ളുവെന്നും മന്ത്രി രാജു പറഞ്ഞു.
Read Moreഎതിർകക്ഷിയുടെ മുന്നിൽ വെച്ച് പരാതിക്കാരൻ യുവാവിന് എസ്ഐയുടെ ക്രൂരമർദനം; പരിക്കേറ്റ സാലിഹ് ആശുപത്രിയിൽ ചികിത്സയിൽ; ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ്
പെരിഞ്ഞനം: പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ വ്യാപാരിയെ എസ്ഐ മർദിച്ചതായി പരാതി. കയ്പമംഗലം ചളിങ്ങാട് കരിപ്പാക്കുളം വീട്ടിൽ സാലിഹിനെയാണ് (31) കയ്പമംഗലം എസ്ഐ മർദിച്ചതായി പരാതി നൽകിയത്. പരാതി നൽകാനായി സ്റ്റേഷനിൽ ചെന്നപ്പോൾ മർദിച്ചുവെന്നാണ് ആരോപണം. പരിക്കേറ്റ ഇയാളെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മൂന്നുപീടികയിൽ ഫലവർഗങ്ങൾ കച്ചവടം നടത്തുന്നയാളാണ് സാലിഹ്. സമീപത്തു പെട്ടി ഓട്ടോയിൽ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നയാൾക്കെതിരെ രണ്ട് ദിവസം മുന്‍പ് സാലിഹ് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇരുകൂട്ടരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എതിർ കക്ഷിയുടെ മുന്നിൽ വെച്ച് എസ്ഐ മർദിക്കുകയായിരുന്നെന്ന് സാലിഹ് ആരോപിച്ചു. ഇതേ സമയം ഇയാളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യാപാരം സംബന്ധിച്ച പരാതിഒത്തുതീർപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് എസ്എ പറഞ്ഞു.
Read Moreബൈക്കിലെത്തിയ സംഘം വൃദ്ധയുടെ രണ്ടരപവന്റെ മാല കവർന്നു; ഏഴുമാസത്തിനുള്ളിൽ പ്രദേശത്ത് നടക്കുന്ന മൂ ന്നാമത്തെ മാലപൊട്ടിക്കൽ
ചേർപ്പ്: ഊരകത്ത് ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം വിലസുന്നു. ഇന്നലെ വൈകിട്ട് മുറ്റം അടിച്ചുവാരുന്ന വയോധികയായ വീട്ടമ്മയുടെ രണ്ടരപവൻ മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഊരകം ക്ഷേത്രത്തിനു സമീപം വിളങ്ങോട് റോഡിൽ മാങ്ങാട്ടുകരപറന്പിൽ കുഞ്ഞുപെണ്ണിന്റെ (74) മാലയാണ് നഷ്ടപ്പെട്ടത്. വൈകിട്ട് വീടിന്റെ മുൻവശത്തെ റോഡ് അടിച്ചുവാരുന്പോഴാണ് സംഭവം. അയൽവാസിയായ സ്ത്രീയോട് സംസാരിക്കുന്ന സമയത്ത് ബൈക്കിന്റെ പുറകിൽ ഇരുന്നയാൾ ചാടിയിറങ്ങി മാല പൊട്ടിക്കുകയായിരുന്നു. തുടർന്ന് ഈ ബൈക്കിൽതന്നെ രക്ഷപ്പെട്ടു. ബൈക്കിന്റെ സൈലൻസറിന്റെ ശബ്ദം കാരണം ഇവർ ബഹളമുണ്ടാക്കിയത് ആരും കേട്ടില്ല. ചേർപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏഴുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് ഈ പരിസരങ്ങളിൽ മാലമോഷണം നടക്കുന്നത്.
Read Moreസുപ്രീംകോടതി വിധി പുലിവാലായി ; രണ്ടരയേക്കർ സ്ഥലമില്ലാത്ത ആന ഉടമസ്ഥന്മാർ “വാരിക്കുഴിയിൽ’
സ്വന്തം ലേഖകൻ തൃശൂർ: ആനയൊന്നിനു രണ്ടര ഏക്കർ സ്ഥലം കൈവശമില്ലാത്തവനും ആനയെ പരിപാലിക്കാൻ പൂർവാർജിത സ്വത്ത് ഇല്ലാത്തവനും ഷെൽട്ടർ ഇല്ലാത്തവനും ഇനി ആനയുടമസ്ഥാനാകാൻ കഴിയില്ല. സുപ്രീം കോടതി വിധിയാണ് ആനയുടമസ്ഥർക്കു തിരിച്ചടിയായിരിക്കുന്നത്. ഏറ്റവും കൂടുതൽ നാട്ടാനകളുള്ള കേരളത്തിലെ ആനയുടമകൾക്കും സ്വന്തമായി ആനകളുള്ള ദേവസ്വം ബോർഡുകൾക്കും പുതിയ വെല്ലുവിളിയാണ് കോടതി ഉത്തരവ്. നിയമപ്രകാരമുള്ള എല്ലാ രേഖകളും സൗകര്യങ്ങളും ഉള്ള നാട്ടാനകളെ കണ്ടെത്തി 2019 ജനുവരി രണ്ടാംവാരത്തോടെ സുപ്രീം കോടതിയിൽ നൽകാനാണ് ഉത്തരവ്. ഇതനുസരിച്ച് വിവരങ്ങൾ കണ്ടെത്തി ഡിസംബർ 31നുമുന്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിക്കു വിവരങ്ങൾ നൽകാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശം നല്‍കിയിരിക്കയാണ്. കേരളത്തിലെ 371 നാട്ടാനകളുടെയം വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. ഇപ്പോൾതന്നെ ഭൂരിപക്ഷം ആനയുടമസ്ഥരും രണ്ടരയേക്കർ ഭൂമി ഇല്ലാത്തവരാണ്. ദേവസ്വം ബോർഡുകൾക്കുവരെ ആനകളുടെ…
Read More‘സ്വാമി ശരണം ഈ ഗൃഹത്തിലുള്ളവർ ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ധർമത്തിൽ വിശ്വസിച്ചു ജീവിക്കുന്നു ശരണമയപ്പ’; അയ്യപ്പധർമത്തിന്റെ പേരിൽ വീടുകളിൽ പോസ്റ്ററുകൾ
തൃശൂർ: അയ്യപ്പധർമത്തിന്റെ പേരിൽ തൃശൂർ നഗരത്തിലെ വീടുകളിൽ ഒരു സംഘം ആളുകളെത്തി പോസ്റ്ററുകൾ ഒട്ടിപ്പിച്ചു. പോസ്റ്ററൊട്ടിപ്പിച്ചവർ സ്ഥലം വിട്ടപ്പോൾ ചിലവീട്ടുകാർ പറിച്ചുകളയുകയും ചെയ്തു. സ്വാമി ശരണം ഈ ഗൃഹത്തിലുള്ളവർ ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ധർമത്തിൽ വിശ്വസിച്ചു ജീവിക്കുന്നുശരണമയപ്പ എന്നാണ് പോസ്റ്ററുകളിലുള്ളത്. ഞങ്ങളുടെ ഈശ്വരഭക്തിയും അയ്യപ്പഭക്തിയും പ്രകടിപ്പിക്കാൻ വീട്ടുവാതിൽക്കൽ പോസ്റ്ററോട്ടിക്കേണ്ടതില്ലെന്ന നിലപാടാണ് പോസ്റ്റർ കീറിയെറിഞ്ഞവരുടെ നിലപാട്. തൃശൂർ വെളിയന്നൂർ ഭാഗത്തെ വീടുകളിൽ ചിലർ ഈ പോസ്റ്റർ കൊണ്ടുവന്ന് കൊടുക്കുകയും ഇത് വീടിനു മുന്നിൽ പതിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയുമായിരുന്നു. ചിലരെല്ലാം ഇതനുസരിച്ച് വീടിനു മുന്നിൽ ഇത് ഒട്ടിച്ചുവെച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായാണ് വീടുവീടാന്തരമുള്ള പോസ്റ്റർ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
Read Moreകൺമുന്നിൽ കണ്ടിട്ടും കാണാതെ ഉദ്യോഗസ്ഥർ; ഇപ്പെ ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടും നടപടിയില്ല; ടൗണിലെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് 20 ദിവസം പിന്നിടുന്നു; പ്രതിഷേധിച്ച് കച്ചവടക്കാർ
സ്വന്തം ലേഖകൻ തൃശൂർ: ഒന്നും രണ്ടുമല്ല കഴിഞ്ഞ 20 ദിവസമായി തൃശൂർ കോർപറേഷന്റെ കണ്മുന്നിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നന്നാക്കാൻ അധികാരികൾക്ക് സമയമില്ല. ജോസ് തീയറ്റർ ജംഗ്ഷനിൽ നിന്നും എംഒ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഫുട്പാത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നതുമൂലം നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വഴുക്കി വീഴുന്നവരും കുറവല്ല. സമീപത്തെ ജ്വല്ലറികൾ, പച്ചമരുന്നുകട എന്നിവിടങ്ങളിലുള്ളവരും ബുദ്ധിമുട്ടിലാണ്. പലതവണ കോർപറേഷൻ അധികാരികൾക്ക് ഇവർ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നൊരാൾ ഒരു തവണ വന്ന് എല്ലാം പരിശോധിച്ച ശേഷം ഇപ്പൊ ശര്യാക്കിത്തരാമെന്ന് പറഞ്ഞ് തിരിച്ചുപോയശേഷം പിന്നീട് വന്നിട്ടില്ലെന്ന് കടക്കാർ പറയുന്നു. വീണ്ടും കോർപറേഷനിൽ ഇവർ പരാതി നൽകിയെങ്കിലും ഇന്നുവരാം നാളെവരാമെന്ന് പറയുന്നതല്ലാതെ ആരും പൈപ്പ് നന്നാക്കാനെത്തിയിട്ടില്ലത്രെ. മീറ്റർ റീഡിംഗിന് വന്നവരോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഈ ഭാഗത്ത ്കുടിവെള്ളവും മുടങ്ങിയിരിക്കുകയാണ്. സ്ലാബുകൾ…
Read Moreബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ യുവാവ് കളിയാക്കി; സംഭവമറിഞ്ഞെത്തിയ സഹപാഠികൾ യുവാവിനെ ക്രൂരമായി മർദിച്ചു; ഒടുവിൽ പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ..!
തൃശൂര്‍: ശക്തന് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ കളിയാക്കിയതിന് യുവാവിനെ പെണ്‍കുട്ടിയുടെ സഹപാഠികള്‍ മര്‍ദിച്ചു. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം. കോളജിലേക്കു പോകുവാനായി ബസ് കയറാന്‍ വന്ന പെണ്‍കുട്ടിയെ കളിയാക്കിയതിനെ തുടര്‍ന്ന് സഹപാഠികളായ 12 പേര് ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പോലീസ് ഇവരെ സ്റ്റേഷനില്‍ കൊണ്ടുപോകുകയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് യുവാവിനേയും മര്ദിച്ചവരേയും താക്കീത് നല്കി വിട്ടയക്കുയും ചെയ്തു.
Read Moreഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരിതെളിയും; ചെമ്പൈ പുരസ്ക്കാരം സംഗീതഞ്ജൻ പാലാ സി.കെ.രാമചന്ദ്രന്
ഗുരുവായൂർ: ഗുരുപവനപുരിയെ കർണാടക സംഗീതത്തിന്റെ മാസ്മരികതയിലാഴ്ത്തി ചെന്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും. പിന്നീടുള്ള 15രാപ്പകലുകൾ ക്ഷേത്രനഗരം സംഗീത സാന്ദ്രമാകും.വൈകിട്ട് നാലരക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനാകും.മന്ത്രി വി.എസ്.സുനിൽകമാർ മുഖ്യാതിഥിയാകും.ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്പൈ സ്മാരക പുരസ്ക്കാരം സംഗീതഞ്ജൻ പാലാ സി.കെ.രാമചന്ദ്രന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. തുടർന്ന്്് പുരസ്ക്കാര ജേതാവ് ഉദ്ഘാടന കച്ചേരി അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 6.30മുതൽ സംഗീതാർച്ചനകൾ തുടങ്ങും.ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ദീപം കൊണ്ടുവന്ന്് സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകൾ ആരംഭിക്കുക. രാവിലെ മുതൽ രാത്രി 11 വരെ സംഗീതാർച്ചനകൾ നീണ്ടു നിൽക്കും. രാത്രി ആറര മുതൽ ഒന്‍പതര വരെ സ്പെഷ്യൽ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികൾ 15ന് ആരംഭിക്കും. രാവിലെ 9 30 മുതൽ ഉച്ചക്ക് 12.30 വരേയും…
Read More