ചാവക്കാട്: ഇനി ക്യൂ നിൽക്കേണ്ട. കയറി ഇരിക്കാം. വിദ്യാർഥികളെ ബസ് ജീവനക്കാർ വരിനിർത്തുകയാണെന്നും ബസിൽ കയറ്റുന്നില്ലെന്നും പരാതിയെത്തുടർന്നാണ് വിദ്യാർഥികളെ ഇനി മുതൽ വരി നിർത്താതെ ബസിൽ കയറ്റാൻ തീരുമാനം. വിദ്യാർഥികളെ മാറ്റി നിർത്തുന്നത് അവസാനിപ്പിച്ച് വിദ്യാർഥികളും ബസ് ഉടമ- തൊഴിലാളികളും നല്ല സൗഹൃദം ഉണ്ടാക്കാൻ ചാവക്കാട് പോലീസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാവക്കാട് മേഖലയിലെ ബസ് തൊഴിലാളികളും വിദ്യാർഥികളും മറ്റു പ്രദേശത്തുകാർക്ക് മാതൃകതീർക്കും. സാധാരാണ യാത്രക്കാരെ പോലെ സീറ്റിൽ ഇരിക്കുന്നതിനും തടസമില്ല. ഭാവി പൗരൻമാരായ വിദ്യാർഥികളും ജീവിതമാർഗം തേടുന്ന തൊഴിലാളികളും തമ്മിൽ നല്ല ബന്ധം നിലനിർത്താനും ധാരണയായി. യോഗത്തിലെടുത്ത തീരുമാനങ്ങൾ ഉടമകളും യൂണിയൻ നേതാക്കളും ബസ് ജീവനക്കാരെ അറിയിക്കും. ഓരോ റൂട്ടിലേക്കുള്ള ബസുകൾക്ക് കയറ്റിയിടാൻ ചാവക്കാട് ബസ് സ്റ്റാൻഡിൽ അനുവദിച്ച ട്രാക്കിൽ നിർബന്ധമായും ബസ് കയറ്റിയിടണം. മത്സരോട്ടം അവസാനിപ്പിക്കണം. സമാന്തര സർവീസിനെതിരെ നടപടി എടുക്കും. കെഎസ്ആർടിസി…
Read MoreCategory: Thrissur
മികച്ച വിദ്യാർഥി പച്ചക്കറി കർഷകനുള്ള അവാർഡ് അതുൽകൃഷ്ണയ്ക്ക്; മകന്റെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ പരോളിൽ ബാലാജി എത്തുന്നു; ഇരട്ടി സന്തോഷമെന്ന് അതുൽ
കുന്നംകുളം: ജില്ലയിലെ മികച്ച വിദ്യാർഥി പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ പെരുന്പിലാവ് ടി.എം. ഹൈസ്കൂളിലെ അതുൽകൃഷ്ണയുടെ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ജയിലിൽ കഴിയുന്ന സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം എം. ബാലാജിക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി. പച്ചക്കറി കൃഷി രംഗത്ത് ഏറെ അവാർഡുകൾ നേടിയ ആളാണ് മുൻ ഏരിയാ സെക്രട്ടറി കൂടിയായ എം. ബാലാജി. അച്ഛന്റെ വഴിയെ മകനും കാർഷികവൃത്തിയിൽ കഴിവ് തെളിയിക്കുകയും വീട്ടിലും മറ്റും പച്ചക്കറികൃഷിയിൽ സജീവമായി ഇടപെടുകയും ചെയ്തു. പനഠനത്തോടൊപ്പം നടത്തിയ പച്ചക്കറി കൃഷിയിലൂടെ അതുൽ കൃഷ്ണ മികച്ച വിളവും സ്വന്തമാക്കി. ഇതാണ് ജില്ലയിലെ മികച്ച കർഷക വിദ്യാർഥിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ തടവിന് ശിക്ഷക്കപ്പെട്ട് എം. ബാലാജി ഇപ്പോൾ കണ്ണൂർ ജയിലിലാണ്. അച്ഛനിൽനിന്നും സ്വായത്തമാക്കിയ കാർഷിക അറിവ് പ്രായോഗികമായി നടപ്പിൽ വരുത്തി. മികച്ച കുട്ടി കർഷകനായ അതുലിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളുകയെന്ന…
Read Moreഏഴുവർഷം കഴിഞ്ഞീട്ടും ആ മൃതദേഹം അജ്ഞാതമായി തുടരുന്നു ; കഴുത്തറുത്ത് കൊല്ലപ്പെട്ട ആ സ്ത്രീ ആരാണ് ?
ചേറ്റുവ: ഏഴുവർഷം കഴിഞ്ഞിട്ടും ആ മൃതദേഹം അജ്ഞാതമായി തുടരുന്നു. കഴുത്ത് അറുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിൽ ചേറ്റുവ അഴിമുഖത്ത് കടൽഭിത്തിയുടെ കരിങ്കല്ലുകൾക്കിടയിൽ ഏഴ് വർഷം മുന്പ് കണ്ടെത്തിയ അജ്ഞാത സ്ത്രീ ആരാണെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ ബാക്കി. കോടതിയിൽ റിപ്പോർട്ട് സമർപിക്കുന്നതിനും കേസ് ക്ലോസ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സി.ബി.സി.ഐ.ഡി വിഭാഗം ഈ അജ്ഞാത സ്ത്രീയെക്കുറിച്ചുള്ള നോട്ടീസ് പുറത്തിറക്കി. രേഖാചിത്രം സഹിതമാണ് നോട്ടീസ്. ഇത് കണ്ടിട്ടും ആരും ഇതുവരെയും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ പറഞ്ഞു. വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ പരിധിയിലെ ചേറ്റുവ അഴിമുഖത്ത് 2011 ജൂണ് 26 ന് ഉച്ചക്ക് 12.50 ടൈയാണ് മൃതദേഹം കണ്ടത്. കഴുത്ത് 90 ശതമാനം അറുത്ത് മുറിച്ച് കൊലപ്പെടുത്തി കൈകൾ കൂട്ടിക്കെട്ടി ഒരു ആങ്കറിൽ ബന്ധിച്ച നിലയിലാണ് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിൽ അജ്ഞാതയായ സ്ത്രീയുടെ…
Read More365 ദിവസവും ചക്ക, “ആയുർ ജാക്ക്’ വൈറലായി; ആയുർജാക്കിന്റെ സവിശേഷതയറിഞ്ഞാൽ നിങ്ങൾ ഞെട്ടും
തൃശൂർ: എന്നും കായ്ക്കുന്ന നാടൻ ചക്ക സമൂഹമാധ്യമങ്ങളിൽ വൈറലായി. പരിസ്ഥിതി സംരക്ഷകനും കാർഷിക അവാർഡു ജേതാവുമായ വർഗീസ് തരകന്റെ “ആയുർ ജാക്ക്’ പോസ്റ്റാണ് വൈറലായത്. നാലു ദിവസംകൊണ്ട് 13,000 പേർ ഷെയർ ചെയ്തു, 7.60 ലക്ഷം പേർ കാണുകയും ചെയ്തു. “ചൂടു ചെറുക്കാൻ പച്ചപ്പിലേക്കു വരണം. 365 ദിവസവും കായ്ക്കുന്ന ’ആയുർ ജാക്ക്’ നട്ടു വളർത്തൂ.’ എന്ന സന്ദേശവുമായി കായ്ച്ചു നിൽക്കുന്ന ചെറിയ പ്ലാവിൻചെടിയുടെ ചിത്രങ്ങൾ സഹിതമാണ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. ചിത്രവും സന്ദേശവും വൈറലായതോടെ വർഗീസ് തരകന് ഫോണ് കോളുകളുടേയും സന്ദേശങ്ങളുടേയും പ്രവാഹമാണ്. തൈകൾ ആവശ്യപ്പെട്ടാണ് എല്ലാവരും സമീപിക്കുന്നത്. വർഷക്കാലം തുടങ്ങുന്നതോടെ ആയുർ ജാക്ക് തൈകൾ നൽകാനുള്ള തയാറെടുപ്പിലാണ് വർഗീസ് തരകൻ. നല്ല മധുരമുള്ള വരിക്കച്ചക്കയാണിത്. ഒന്നരവർഷം പ്രായമാകുന്പോഴേക്കും ചക്ക വിളയും. വളർച്ചയെത്തിയ പ്ലാവിൽ വർഷം മുന്നൂറിലേറെ ചക്കയുണ്ടാകും. ഇതാണ് ആയുർ ജാക്കിന്റെ സവിശേഷത. കുറുമാലിലെ…
Read Moreഅസി. പ്രഫസർ നിയമനം: കാർഷിക സർവകലാശാലയിൽ ക്രമക്കേടിനു കളമൊരുങ്ങുന്നു ; മന്ത്രിയുടെ ആജ്ഞാനുവർത്തിയുടെ ഭാര്യയെ നിയമിച്ചത് വിവരങ്ങൾ ചോർത്തി അഴിമതി നടത്താനാണെന്നാണ് ആരോപണം
സ്വന്തം ലേഖകൻ തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ ക്രമക്കേടുകൾക്കു കളമൊരുങ്ങുന്നു. നിയമന നടപടികൾ രഹസ്യമായി നടത്തുന്ന സർവകലാശാല റിക്രൂട്ട്മെന്റ് വിഭാഗത്തിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ എഐവൈഎഫ് സംസ്ഥാന നേതാവിന്റെ ഭാര്യയെ നിയമിച്ചതു ക്രമക്കേടിനു വഴിയൊരുക്കാനാണെന്ന് ആക്ഷേപം ഉയർന്നു. നിയമനത്തിന് അവസരമൊരുക്കാൻ സൗകര്യങ്ങൾ വർധിപ്പിക്കാതെ സീറ്റുകൾ ഇരട്ടിയാക്കിയതിനെതിരേ വിദ്യാർഥികൾ സമരവും തുടങ്ങി. കാലിക്കട്ട് സർവകലാശാലയിൽ കംപ്യൂട്ടർ അസിസ്റ്റൻറായിരുന്ന ഉദ്യോഗസ്ഥയെ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിലൂടെ കേരള കാർഷിക സർവകലാശാലയിലേക്കു സ്ഥലംമാറ്റി കൊണ്ടുവരികയായിരുന്നു. ഇവരെ രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി റിക്രൂട്ട്മെന്റ് സെക്ഷനിലെ ജോലിക്കു നിയോഗിക്കുകയുമായിരുന്നു. അസിസ്റ്റൻറ് പ്രഫസർ നിയമനത്തിൽ സഹായിക്കാനാണെന്ന് ഉത്തരവിൽ രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ നൽകിയവരുടെ അക്കാദമിക് യോഗ്യത, വിവിധ വിഭാഗങ്ങളിൽ ലഭിച്ച മാർക്ക്, ജാതി സംവരണം തുടങ്ങിയ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നത് റിക്രൂട്ട്മെന്റ് വിഭാഗത്തിലാണ്.…
Read Moreപുല്ലൂരിലെ അപകടവളവിൽ കച്ചവടം നിരോധിച്ച് പിഡബ്ല്യൂഡി; റോഡരികിലെ കച്ചവടം നിരോധിക്കാൻ അധികാരമില്ലെന്ന് വഴിയോര കച്ചവടക്കാർ
ഇരിങ്ങാലക്കുട: പുല്ലൂരിലെ അപകടവളവിൽ റോഡിന്റെ ഇരുവശത്തും മണ്ണടിച്ചിട്ടിരിക്കുന്ന സ്ഥലത്ത് വഴിയോര കച്ചവടം നിരോധിച്ചതിനെതിരെ വഴിയോര കച്ചവടക്കാർ രംഗത്ത്. ചില സ്ഥാപിത താല്പര്യക്കാരുടെ താല്പര്യങ്ങൾക്കു വേണ്ടിയാണെന്നു കച്ചവടം നിരോധിച്ച തെന്നും, വഴിയോര കച്ചവടം നിരോധിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും പിഡബ്ല്യുഡി വകുപ്പിനും അധികാരമില്ലെന്നും വഴിയോര കച്ചവടക്കാർ അവകാശപ്പെട്ടു. പൊതുമരാമത്ത് വകുപ്പും വ്യാപാരികളും ചേർന്നാണു ബോർഡുകൾ പുല്ലൂർ അപകട വളവിൽ കച്ചവടം നിരോധി ച്ചെന്ന് സൂചിപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏറെ അപകടങ്ങൾ നടന്ന പുല്ലൂർ ഉരിയചിറ അപകടവളവ് രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് വളവ് നിവർത്തുന്നത്. പണി പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ റോഡിൽ മീൻ കച്ചവടം മുതൽ ഫ്രൂട്ട്സ്, വസ്ത്രങ്ങൾ വരെ കച്ചവടം തുടങ്ങിയിരുന്നു. റോഡരികിൽ കച്ചവടത്തിനായി സാധനങ്ങൾ നിരന്നതോടെ ഇവിടെ വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നത് കൂടുതൽ അപകട സാധ്യതയാണ് വരുത്തിവയ്ക്കുന്നത്. ഈ സാഹചര്യത്തിലാണു വഴിയോര കച്ചവടം…
Read Moreനിയമങ്ങൾ വന്നതുകൊണ്ട്സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ലെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന ലതിക സുഭാഷ്
തൃശൂർ: നിയമങ്ങൾ വന്നതുകൊണ്ട് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ കുറയില്ലെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി സംഘടിപ്പിച്ച “പെണ്കരുത്ത്: നീതിക്ക് പ്രതിരോധത്തിന്’ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നീസ അധ്യക്ഷയായി. ഹൈദരാബാദ് അമൂമത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ഖാലിദ പർവീണ്, മാധ്യമപ്രവർത്തക ശബ്ന സിയാദ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അസോസിയേറ്റ് പ്രഫസർ സിസ്റ്റർ ഡോ. റോസ് ആന്റോ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല, പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട വിനായകന്റ അമ്മ ഓമന ഏങ്ങണ്ടിയൂർ, ജിഐഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ്, “വിംഗ്സ്’ പ്രസിഡന്റ് തസ്നിം ഫാത്തിമ, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. ഫാത്വിമ സുഹ്റ, ഫരീദ അൻസാരി, സംസ്ഥാന സമിതിയംഗം…
Read Moreമീൻ കഴിക്കാം, ഐസിലെ വിഷത്തെ പേടിക്കാതെ..! നൂതനസങ്കേതവുമായി വിദ്യാർഥികൾ
ചാലക്കുടി: മത്സ്യസംസ്കരണ വിപണന മേഖല രാസവസ്തുക്കളുടെ അമിത ഉപയോഗത്താൽ വിഷമയമാകുന്നതിനെ പ്രതിരോധിക്കാൻ നൂതന സാങ്കേതികവിദ്യയുമായി കൊരട്ടി ഗവ. ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥികൾ. കേരളതീരത്ത് മത്സ്യലഭ്യതയിൽ ഉണ്ടായിട്ടുള്ള വൻ ഇടിവും ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതവുംമൂലം മറുനാടൻ മത്സ്യത്തിന്റെ കേരളത്തിലേക്കുള്ള വരവ് വർധിക്കുന്ന സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയ്ക്കു പ്രാധാന്യമേറുന്നത്. വിഷരഹിതവും മാലിന്യവിമുക്തവുമായ ഐസ് സംസ്കരണം സാധ്യമാക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ഐസ് നിർമിക്കുന്നതിനാവശ്യമായ ജലത്തിലെ ഘടകങ്ങൾ പരിശോധിച്ച് ശുദ്ധജലമാണെങ്കിൽ മാത്രം കടത്തിവിടുന്ന സംവിധാനമാണ് ഇതിന്റെ സവിശേഷത. കൂടാതെ താപനിലയിലുള്ള വ്യത്യാസം മുഖേന ഉണ്ടാകുന്ന വൈദ്യുതിനഷ്ടം പരിഹരിക്കുവാനും മാർഗമുണ്ട്. ഇവയെ ആൻഡ്രോയ്ഡ് ഫോൺ വഴി നിയന്ത്രിക്കാം. ഈ സിസ്റ്റത്തിലൂടെ ശുദ്ധമായ ഐസ് ലഭിക്കുന്നതോടൊപ്പം അമോണിയ വിഷബാധയിൽനിന്നും രക്ഷനേടാനും കഴിയും. അമൽ ദിലീപ്, പി.എം.ആഷിക്, കെ.എം.വിപിൻ, പി.എസ്.അനീഷ്, പി.ജി.ഡയ്ജോ, കെ.എസ്. ആകാഷി എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്. പാലക്കാട് പോളിടെക്നിക്ക് സംഘടിപ്പിച്ച ആൾ കേരള…
Read Moreഅധിക പലിശ വാങ്ങിയതു തിരികെ നൽകാാൻ എസ്ബിഐയോടു ഉപഭോക്തൃ കോടതി; പലിശ നിരക്ക് കുറഞ്ഞത് അറിയിക്കാതെ കൂടിയ നിരക്ക് വാങ്ങിയതാണ് തിരികെ നൽകാൻ ഉത്തരവായത്
വടക്കാഞ്ചേരി: അധിക പലിശ വാങ്ങിയതു എസ് ബിഐ ഉപഭോക്താവിനു തിരികെ നൽകണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. എസ്ബിഐയുടെ എളനാട് ശാഖയിൽനിന്ന് തൃക്കണായ മലയത്തു കൈപ്പുള്ളി ആനന്ദൻ – ശ്രീജ ദന്പതികൾ 13.3% പലിശക്ക് വാങ്ങിയ ഹൗസ് ലോണിന്റെ പലിശ നിരക്ക് 2013 ജൂണ് മുതൽ 10.15 % ആയി കുറച്ചു കൊണ്ടുള്ള ഓർഡർ ഉണ്ടായിട്ടും ആ വിവരം വായ്പക്കാരെ അറിയിക്കാതെ കൂടിയ നിരക്കിലുള്ള പലിശ വർഷങ്ങളോളം ഈടാക്കിയ ബാങ്കിനെതിരെയാണു വിധി. തൃശൂർ ജില്ല ഉപഭോക്തൃ നിയമ സഹായവേദി വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ. വിജയകുമാർ മുഖേന തൃശൂർ ജില്ലാ ഫോറത്തിൽ നൽകിയ പരാതിയുടെ വിധിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എളനാട് ശാഖ മാനേജർ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഫോറം മെന്പർ വി.വി. ജോസാണു വിധിപുറപ്പെടുവിച്ചത്. വായ്പക്കാരായ…
Read Moreഅജ്ഞാതജീവിയല്ല; നാട്ടിൽ ഭീതിപരത്തുന്നത് അജ്ഞാത മനുഷ്യൻ; ഉറക്കം നഷ്ടപ്പെട്ട് തീരവാസികൾ; പിന്നിൽ കഞ്ചാവ് ഉപഭോക്താക്കളെന്ന് നാട്ടുകാർ
ചാവക്കാട്; അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആടുകൾ നഷ്ടപ്പെട്ട് ഉറക്കം നഷ്ടപ്പെട്ടിരുന്ന തീരവാസികൾക്ക് ഇപ്പോൾ അജ്ഞാത മനുഷ്യർ ഉറക്കം കളയുന്നു.21 വർഷം മുന്പാണ് ചാവക്കാട് തീരമേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണം ആരംഭിച്ചത്. കൂട്ടിൽ കിടക്കുന്ന ആടുകളെ രാവിലെ ചത്തനിലയിൽ കാണും. കഴുത്തിൽ ആഴത്തിൽ രണ്ട് ദ്വാരം. മറ്റ് പരിക്കുകൾ കാണില്ല. ആടിന്റെ രക്തം മുഴുവൻ നഷ്ടപ്പെട്ട നിലയിലായിരിക്കും. ആടുകൾക്ക് നേരെ വ്യാപകമായ നിലയിൽ ആക്രമണം തുടരുകയും ആക്രമിക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴാണ് അജ്ഞാതജീവി എന്ന പേര് വന്നത്. തീരമേഖലയിൽ ആട് കൃഷി വ്യാപകമായതിനാൽ അജ്ഞാതജീവിയുടെ ആക്രമണം ഇപ്പോഴും പലയിടത്തായി നടക്കുന്നു. അൽപം കുറവുണ്ടെങ്കിലും. ഇതിനിടയിൽ തെരുവ് നായ്ക്കൾ ഒറ്റക്കും കൂട്ടമായും ആടുകള ആക്രമിക്കലും കടിച്ചു കൊല്ലുന്നതും ഇപ്പോഴും ചിലയിടത്ത് നടക്കുന്നുണ്ട്. പശുക്കളെയും തെരുവ് നായ്ക്കൾ വെറുതെ വിടുന്നില്ല. അജ്ഞാതജീവിക്കും തെരുവ് നായ്ക്കൾക്കും പിന്നാലെ ഇപ്പോൾ വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത് അജ്ഞാത…
Read More