കോട്ടയം: കോവിഡ് സ്ഥിരീകരിച്ചോ, ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണം. മൂന്നു ദിവസത്തിലധികം തുടരുന്ന കടുത്ത പനി, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, ഓക്സിജൻ സാച്ചുറേഷൻ 94 ശതമാനത്തിൽ കുറവ് അല്ലെങ്കിൽ ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, നെഞ്ചുവേദന, ആശയക്കുഴപ്പം, എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണവും പേശീവേദനയും തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ, ഉടൻ പ്രദേശത്തെ ദ്രുതകർമ സംഘം(ആർആർടി) അംഗങ്ങളുമായി ബന്ധപ്പെട്ട് പരിചരണ കേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കിടക്ക സൗകര്യം ഉറപ്പുവരുത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിലോ മറ്റു വാഹനത്തിലോ കേന്ദ്രത്തിലെത്തിക്കണം. ഇ-സഞ്ജീവനി ആപ് വഴി ഡോക്ടറെ വീഡിയോ കാളിൽ ബന്ധപ്പെട്ടും ചികിത്സാ നിർദ്ദേശം സ്വീകരിക്കാം. ഗൃഹ ചികിത്സയിൽ കഴിയുന്നവർ പ്രദേശത്തെ ആർആർടി, ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഫോണ് നന്പരുകൾ കൈയിൽ കരുതണം. കുറഞ്ഞത് ഏഴു ദിവസം നന്നായി വിശ്രമിക്കുകയും ദിവസം…
Read MoreCategory: Health
പ്രമേഹവും ദന്താരോഗ്യവും(1)പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായാൽ?
പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല. മറ്റു പല ഘടകങ്ങളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു. പ്രമേഹ രോഗികളുടെ ഉമിനീരിൽ… പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ…
Read Moreആഹാരശീലങ്ങളും ആസ്ത്മയും തമ്മിൽ…
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി യോജിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം. അതിനാൽ ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ലചിട്ടകൾ പാലിക്കണം. ചില ഭക്ഷണം ചിലരിൽഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരുപ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല. ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി പൊരുത്തപ്പെടാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. മീൻ കഴിക്കുന്നത്…പഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മീനിൽ അടങ്ങിയഒമേഗ – 3 ഫാറ്റി ആസിഡാണ് ആസ്ത്്മ സാധ്യത കുറയ്ക്കു ന്നത്. പ്രതിരോധശേഷിപഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു. പുളിയുള്ള…
Read Moreആസ്മയ്ക്ക് പിന്നിൽ അലർജിയാണോ?
ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചി ക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം. ചിലരിൽ സൈനസൈറ്റിസ്…ശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള…
Read Moreചർമരോഗചികിത്സ; ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ് ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. റെറ്റിനോയ്ഡുകൾ അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നു കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം…
Read Moreകോവിഡ് ബാധിതരെ പരിപാലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൈകളുടെ ശുചിത്വം*രോഗിയുമായോ രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാൽ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക. * 40 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുകയോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. * വെള്ളം ഉപയോഗിച്ചു കൈ കഴുകിയ ശേഷം ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന പേപ്പർ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ചു കൈ തുടയ്ക്കുകയും നനഞ്ഞ ടവലുകൾ മാറ്റുകയും ചെയ്യുക. * ഗ്ലൗസ് ധരിക്കുന്നതിനു മുന്പും ശേഷവും കൈ കഴുകുക. * രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സന്പർക്കം ഒഴിവാക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക. * രോഗി ഉപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. * രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. മാസ്ക്ക്* രോഗബാധിതരോടൊപ്പമുള്ള സമയത്ത് എൻ 95 മാസ്കോ ഡബിൾ…
Read Moreകോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ ആപത്ത് ; ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ* കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക * വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്കുക. * എല്ലായ്പ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോഉപയോഗിക്കുക * വിശ്രമിക്കുക. ധാരാളം പാനീയം ഉപയോഗിക്കുക. * കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചുകഴുകുക. സാനിറ്റൈസ് ചെയ്യുക. * പാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. * ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ് ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുക. ഹോം ഐസൊലേഷനിലുള്ള മിതമായലക്ഷണങ്ങളുള്ള/ലക്ഷണങ്ങൾ ഇല്ലാത്തരോഗികൾക്കുള്ള നിർദേശങ്ങൾ* ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിർത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോർട്ട് ചെയ്യുക. * അനുബന്ധരോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം തുടരുക. * ഇ സഞ്ജീവനി തുടങ്ങിയ ടെലി കണ്സൾട്ടേഷൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക. * പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക * ദിവസം…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ ? ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന; നിസാരമായി അവഗണിക്കരുത്
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള “കാത്ത് ലാബ്’ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധം വർധിച്ചുവരികയാണ്. ഏവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സാമഗ്രികൾ മോടിപിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ആശുപത്രി ഉടമകൾ. പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്പോൾ സാങ്കേതിക മികവുള്ള ചികിത്സകൾ സജ്ജമാക്കാൻ ആക്രാന്തം കാണിക്കുന്ന മലയാളികൾ എന്നാൽ ഏറ്റവും കാതലായ പ്രതിരോധത്തിന്റെ കാര്യം മറന്നുപോകുന്നു. ഇത്രയൊക്കെ ചികിത്സാസൗകര്യമുള്ള ആശുപത്രികൾ കേരളത്തിൽ തല ഉയർത്തിയിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തിൽ കുറവിനു പകരം വർധന കാണുന്നത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന വിവിധ ആപത് ഘടകങ്ങളെ നിയന്ത്രണ വിധേയമാക്കാത്തതുകൊണ്ടുതന്നെ. പ്രായഭേദമില്ലാതെ… വിദേശരാജ്യങ്ങളിൽ സാധാരണ അറുപതു വയസിനു ശേഷമാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്. എന്നാൽ, കേരളത്തിൽ 40 വയസ് കഴിഞ്ഞവർ ഹൃദയാഘാതം വന്നു മരിക്കുന്നു. ഇപ്പോൾ മുപ്പതു വയസുകാരിലും ഇവിടെ ഹൃദ്രോഗസാധ്യത ഏറിവരുന്നു. വയോജന പരിപാലനം 2022-ൽ കേരളത്തിലെ ജനസംഖ്യ 3.59 കോടിയായിരിക്കുമെന്നാണ് കണക്കുകൾ. ഇതിൽ 50 ലക്ഷം പേർ അറുപത്…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണം പാകം ചെയ്യാൻ മടിച്ച് മലയാളികൾ
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ “ഭക്ഷണഭ്രാന്ത്’ മനസിലാക്കിയ അയൽസംസ്ഥാനക്കാർ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതിചെയ്യുന്നു. അമോണിയ കലർത്തിയ മത്സ്യംഹോർമോൺ കുത്തിവച്ച കോഴി, അമോണിയ കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, കലർപ്പ് ചേർന്ന എണ്ണ, കൃത്രിമ പാൽ, മായം കലർന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം. ഇതൊക്കെപ്പോരേ മലയാളികളുടെ ആരോഗ്യത്തെ നിലംപരിശാക്കാൻ. ഭാവിയിൽ കാൻസറോ ജീവിത ശൈലി രോഗങ്ങളോ ഉണ്ടാകുന്പോൾ നാമെന്തിന് അദ്ഭുതപ്പെടുന്നു? ഭക്ഷണം പാകം ചെയ്യാൻ മടി!വീട്ടിൽ ശുദ്ധഭക്ഷണം പാകപ്പെടുത്തുന്നതിനു മലയാളിക്കു മടിയാണ്. പറ്റുമെങ്കിൽ ഭക്ഷണം ഹോട്ടലിലോ അല്ലെങ്കിൽ പാഴ്സലോ…അങ്ങനെ പോകുന്നു ഇവിടത്തെ ഭക്ഷണ വികൃതികൾ. വീട്ടിലെ പറന്പിൽ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്തു വിഷമില്ലാത്ത ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്ന നമ്മുടെ പഴയ കാലം പോയ്മറഞ്ഞു. ജീവിതശൈലീരോഗങ്ങൾഇന്ത്യയിൽ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങൾ മൂലമാണ്. ഇതുതന്നെയാണ് കേരളത്തിന്റെ ശാപവും.…
Read Moreമലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!
കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-ൽ 60 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 1.56 കോടി വിവിധതരം വാഹനങ്ങളുണ്ട്. വാഹനങ്ങൾ വഴിക്കുള്ള അന്തരീക്ഷ മലിനീകരണമാണ് പ്രധാന പ്രശ്നം. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ, സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മ പൊടിപടലങ്ങൾ ഇവവഴി, ശ്വസിക്കുന്ന വായു വിഷപങ്കിലം. അന്തരീക്ഷ മലിനീകരണത്തെപ്പറ്റി ഇന്റർനാഷണൽ റിസേർച്ച് ജേർണൽ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളിയുടെ റിപ്പോർട്ട് ഏവരേയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മാരകരോഗങ്ങൾക്കു പിന്നിൽ2012-ൽ ഒരു കിലോമീറ്ററിനുള്ളിൽ 865 ഗ്രാം കാർബൺ മോണോക്സൈഡ്, 2018-ൽ അത് 1727 ഗ്രാമായി. 2030-ൽ 3200 ഗ്രാമായും 2040-ൽ 4400 ഗ്രാമായും വർധിക്കും. ഇതേരീതിയിൽ മറ്റു വാതകങ്ങളിലും വിനാശകരമായ വർധനയുണ്ടാകും. ഹൃദ്രോഗം, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നതിനുപിന്നിൽ വായു…
Read More