പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നത് ഇരുമുന്നണികളെയും വെട്ടിലാക്കുന്നു.ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്. അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്. വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്. സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ…
Read MoreCategory: Loud Speaker
സുരക്ഷാകാരണങ്ങളാൽ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ വിമാനത്താവളത്തിലെത്തിയില്ല
തിരുവനന്തപുരം: പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കോര്പറേഷന് മേയര്‍ അഡ്വ. വി.വി. രാജേഷ് വിമാനത്താവളത്തിലെത്തിയില്ല. സുരക്ഷാകാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തിലേക്ക് എത്താതിരുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ എത്തിയാല്‍ അദ്ദേഹം പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും മേയര്‍ക്ക് വേദിയില്‍ എത്തുന്നത് വൈകാന്‍ ഇടയാക്കും. എസ്പിജിയുടെ സുരക്ഷ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോയതിന് ശേഷം മാത്രമെ മേയര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ഇക്കാരണത്താല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകില്ലെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. പുത്തരിക്കണ്ടത്തെ രണ്ട് വേദികളുടെ മുന്നില്‍ വച്ച് പ്രധാനമന്ത്രിയെ മേയര്‍ സ്വീകരിച്ചു.
Read Moreവെളുത്തിട്ട് പാറാനും സമ്മതിക്കില്ലേ… ഫേസ്ക്രീം കാണാനില്ല: വയോധികയായ അമ്മയുടെ വാരിയെല്ല് കമ്പിപ്പാരയ്ക്ക് തല്ലി ഒടിച്ച് മകൾ
കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്. ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്നം ഉണ്ടാക്കാറുണ്ട്. മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
Read Moreട്വന്റി20 എൻഡിഎയിൽ; തങ്ങളെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചവർക്കുള്ള മറുപടിയെന്ന് സാബു ജേക്കബ്
തിരുവനന്തപുരം: സാബു എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാർട്ടി എൻഡിഎയിൽ. സാബു എം.ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ കൊച്ചിയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ട്വന്റി 20 ഇന്ന് എന്‍ഡിഎയുടെ ഭാഗമായി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ട്വന്റി20യും സാബു ജേക്കബും ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. എന്‍ഡിഎ മുന്നോട്ട് വയക്കുന്ന കാഴ്ചപ്പാട്, വികസിത കേരളം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്നിവയാണ്. ഇത് ഞങ്ങള്‍ മുന്നോട്ടുവച്ച് നാടിന്റെ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ആദ്യമേ പറഞ്ഞതാണ്.’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദങ്ങളുടെ രാഷ്ട്രീയ സംസ്കാരം നാടിനെ ബാധിക്കുന്നുണ്ട്. വികസിത കേരളം മുന്നോട്ട് വയ്ക്കുന്ന പാര്‍ട്ടിയാണ് എന്‍ഡിഎ എന്ന് ജനങ്ങള്‍ക്ക് മനസിലായി. ട്വന്റി20 എന്ന പാര്‍ട്ടി ജനങ്ങളുടെ പ്രശ്നങ്ങള്‍…
Read Moreസ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളിക്ക് വ്യക്തമായ പങ്കുണ്ട്; എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകംപള്ളിക്കുമേല് നടപടിയെടുക്കാതിരിക്കാന്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ്. 2019 ല്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയെന്നറിഞ്ഞിട്ട് 2025 ല്‍ വീണ്ടും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ഏല്‍പ്പിച്ചത് ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞ് കൊണ്ടാണ്. പ്രതിപക്ഷം മാതൃകാപരമായാണ് സഭയില്‍ പ്രതിഷേധിച്ചത്. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി എം.ബി രാജേഷിനും വി.ശിവന്‍കുട്ടിക്കും സമനില തെറ്റിയോ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Moreപോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ട്; നിരവധി തവണ കണ്ടിട്ടുണ്ട്; പോറ്റിയുടെ വീട്ടിൽ പോയതിന്റെ ചിത്രങ്ങൾ പുറത്ത്; മറുപടിയുമായി കടകംപള്ളി
തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്.പോറ്റിയുടെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പങ്കെടുത്തത്. പോലീസ് അകമ്പടിയോടെയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.പോറ്റിയുമായി അനാവശ്യമായ ഒരു ഇടപാടുമില്ല. ശബരിമലയില്‍ വച്ച് നിരവധി തവണ പോറ്റിയെ കണ്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കടകംപള്ളി സുരേന്ദ്രനും സിപിഎം നേതാവ് രാജു എബ്രഹാമും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പോയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.m
Read Moreനിയമസഭയിലും പോറ്റിപ്പാട്ട്; സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്ന് ഭരണപക്ഷം പാടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കുക, എസ്ഐടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അവസാനിപ്പിക്കുക എന്നി കാര്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. പോറ്റിയേ കേറ്റിയേ പാരഡിഗാനം ആലപിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടങ്ങിയത്. സ്വര്ണംകട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്നു ഭരണപക്ഷം പാടിയത് വാക്കേറ്റത്തിനിടയാക്കി.പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമാണു നടത്തിയത്. സഭാനടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ശബരിമലയിലെ സ്വര്‍ണം സോണിയാഗാന്ധിയുടെ വീട്ടിലുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയയെ ഡല്‍ഹിയില്‍ വച്ച്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പുചുമതല കിട്ടിയോ? ഫോണിൽ വിളിച്ചു, സർക്കുലർ കിട്ടിയിട്ടില്ലെന്ന് ജി. സുധാകരൻ
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ. മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു. ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു…
Read Moreബെവ്കോ ബ്രാണ്ടി പേരിടൽ മത്സരം: സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്ജിക്കാരന് വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും…
Read Moreദീപക്കിന്റെ മരണം: ബന്ധുവീട്ടിൽ നിന്ന് ഷിംജിത അറസ്റ്റിൽ
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ. ബന്ധുവിന്റെ വീട്ടിൽ നിന്നും മെഡിക്കൽ കോളജ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ, പോലീസ് ഇവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ഷിംജിത മുസ്തഫയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് ഷിംജിത മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read More