കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം കമ്മീഷൻ എത്തും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. നാളെയും മറ്റന്നാളും ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം കമ്മീഷനെ തീരുമാനിക്കും. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്ന് സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. കേന്ദ്രകമ്മറ്റിയംഗം എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ എന്നിവരിലൊരാൾ കമ്മീഷനംഗമാകാനാണ് സാധ്യത. അല്ലെങ്കിൽ സംസ്ഥാന കമ്മറ്റിയംഗങ്ങൾ ഉൾപ്പെടുന്ന മൂന്നു പേരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചേക്കും. കഴിഞ്ഞ തവണ പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതുമായി ബന്ധപ്പെട്ട് ബേബി ജോണ്‍ ഏകാംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്. ഇതനുസരിച്ച് പാർട്ടി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽ കമ്മീഷൻ പരിശോധന നടത്തുകയും പാർട്ടി അംഗങ്ങളിൽ നിന്നും വിവരങ്ങൾ ആരായുകയും നിരവധി നേതാക്കൾക്കെതിരെ സംഘടനാ നടപടിയെടുക്കുകയും ചെയ്തിരുന്നു. പാർട്ടി വോട്ടുകൾ ചോർന്നില്ലായിരുന്നെങ്കിൽ പാലായിൽ വിജയിക്കാമായിരുന്നുവെന്നാണ്…
Read MoreCategory: Loud Speaker
ഗൂഗിൾ മാപ്പ് ചതിച്ചു; ഇന്ത്യ കാണാനെത്തിയ ജര്‍മന്‍ സഞ്ചാരികൾ ചതുപ്പിൽ കുടുങ്ങി
ഗൂഗിൾ മാപ്പ് ആളുകളെ വഴി തെറ്റിക്കുന്നത് പുതിയ സംഭവമല്ല. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജര്‍മന്‍ ടൂറിസ്റ്റുകളാണ് ഏറ്റവുമൊടുവിൽ ഗൂഗിൾ മാപ്പിന്റെ ചതിയിൽപ്പെടുന്നത്. രാജസ്ഥാന് സന്ദര്‍ശനത്തിലാണ് ഗൂഗിള്‍ മാപ്പ് ഇവരെ ചതിച്ചത്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് രാജസ്ഥാനിലെ മെനാറില്‍ നിന്ന് ഉദയ്പൂരിലേക്കുള്ള യാത്ര മധ്യേയാണ് ഗൂഗിള്‍ മാപ്പ് കുരുക്കൊരുക്കിയത്. ആറുവരി പാതയായ നാവാനിയ ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ എളുപ്പമുള്ള വഴി ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ചത്. ഗൂഗിളിനെ പൂര്‍ണമായും വിശ്വസിച്ച് ഉടന്‍ തന്നെ ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ യാത്ര ചെളി നിറഞ്ഞ ഒരു ചതുപ്പിലാണ് അവസാനിപ്പിക്കേണ്ടി വന്നത്. വിനോദസഞ്ചാരികള്‍ കുടുങ്ങിയ റോഡ് വളരെ ഭയാനകമായ അവസ്ഥയിലായിരുന്നു. ആ പ്രദേശത്തെ നാട്ടുകാര്‍ പോലും മഴ സമയത്ത് ഇത് ഉപയോഗിക്കുമായിരുന്നില്ല. ഒരു ട്രാക്ടര്‍ മുമ്പ് ആ റോഡില്‍ കുടുങ്ങിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒടുവില്‍, കാറിലുണ്ടായിരുന്നവര്‍ ട്രാക്ടറിന്റെ സഹായം തേടുകയായിരുന്നു. സഞ്ചാരികള്‍…
Read Moreഭർത്താവിനെതിരേ ലൗ ജിഹാദ് ആരോപണവുമായി മുസ്ലിം യുവതി; വീട്ടിൽ വിദേശ സന്ദർശകർ എത്താറുണ്ടെന്നും യുവതി
ലക്നോ: ബംഗളൂരു സ്വദേശിയായ ഭർത്താവിനെതിരേ ലൗ ജിഹാദ് ആരോപണവുമായി ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ മുസ്ലിം യുവതി പോലീസിൽ പരാതി നൽകി. ലക്നോയ്ക്കടുത്ത ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ് ഭർത്താവ് അഷ്റഫിനെതിരേ യുവതി പരാതി നൽകിയത്. ബംഗളൂരു നഗരത്തിൽ ഒരു ദർഗയുടെ ചുമതലക്കാരനായ ഭർത്താവും ഭർതൃമാതാവും ലൗജിഹാദ് പ്രസ്ഥാനം നടത്തുകയാണെന്നും ഭർത്താവ് അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നുണ്ടെന്നും വീട്ടിൽ വിദേശ സന്ദർശകർ എത്താറുണ്ടെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം അഷ്റഫിനെതിരേ കേസെടുത്തതായി ലക്നോ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രാചി സിംഗ് പറഞ്ഞു.
Read Moreരാജ്യത്ത് 45,892 പേർക്ക് കോവിഡ്; കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ
ന്യൂഡൽഹി: രാജ്യത്ത് 45,892 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചത്തേക്കാൾ (43,733) കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേർ രോഗം ബാധിച്ചു മരിച്ചു. 44,291 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകൾ 3,07,09,557 ആയി. ആകെ കോവിഡ് മരണം 4,05,028 ആയി. നിലവിൽ ചികിത്സയിലുള്ളവർ 4,60,704. ഇതുവരെ രോഗമുക്തരായവർ 2,98,43,825. നിലവിൽ ചികിത്സയിലുള്ളവർ 4,60,704. ഇതുവരെ രോഗമുക്തരായവർ 2,98,43,825. രോഗമുക്തിനിരക്ക് 97.18 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 2.37 ശതമാനവുമാണ്. രാജ്യത്താകെ 36,48,47,549 വാക്സിനുകൾ നൽകി.
Read Moreസ്വകാര്യബസിലെ കൂട്ടബലാത്സംഗം! യുവതി മുമ്പും പീഡനത്തിന് ഇരയായെന്ന് പോലീസ്; അന്ന് താമരശേരിയിലെത്തിയ യുവതിയെ രക്ഷപ്പെടുത്തിയത് പോലീസുകാര്‍
കോഴിക്കോട്: സ്വകാര്യബസില്‍ കൂട്ടബലാത്സംഗത്തിനിരയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിക്കു നേരേ മുമ്പും പീഡനമുണ്ടായെന്നു വിവരം. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ ചേവായൂര്‍ സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പരാതികളിലെല്ലാം പ്രതികളെ പിടികൂടിയിരുന്നു. ഒരു വര്‍ഷം മുമ്പ് താമരശേരിയിലെത്തിയ യുവതിയെ പോലീസുകാര്‍ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്നത് ക്രൂരമായ പീഡനമാണെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിക്കുന്നതിനും മറ്റു മാനസിക പ്രശ്നങ്ങളുണ്ടാവാതിരിക്കാനും യുവതിയെ കൗണ്‍സിലിംഗിനു വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതക കേസിലുള്‍പ്പെടെ ബന്ധമുള്ള പന്തീര്‍പ്പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38) ആണ് ഒളിവിലുള്ളത്. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരാണ് ഇന്നലെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായ…
Read Moreഇന്ധനവില വർധന: 38 കിലോമീറ്റർ സൈക്കിൾ ചവിട്ടി ബംഗാൾ മന്ത്രിയുടെ പ്രതിഷേധം
കോൽക്കത്ത: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് 38 കിലോ മീറ്റർ സൈക്കിൾ ചവിട്ടി എത്തി പശ്ചിമ ബംഗാൾ മന്ത്രി. തൊഴിൽമന്ത്രിയും സിംഗൂരിലെ എംഎൽഎയുമായ ബെച്ചാറാം മന്നയാണ് വ്യത്യസ്തപ്രതിഷേധം നടത്തിയത്. തൃണമൂൽ കോണ്‍ഗ്രസ് നേതാവായ മന്ന ഹൂഗ്ലി ജില്ലയിലെ വീട്ടിൽ നിന്ന് കോൽക്കത്തയിലെ നിയമസഭയിലേക്കാണ് സൈക്കിൾ ചവിട്ടിയത്. നിയമസഭയുടെ ബജറ്റ് സമ്മേളനം നടന്നുവരികയാണ്. രാവിലെ എട്ടിനു വീട്ടിൽനിന്നിറങ്ങിയ എംഎൽഎ ഉച്ചയ്ക്ക് 12.30നു നിയമസഭാ മന്ദിരത്തിലെത്തി. ഇന്ധനവില നിരന്തരം വർധിപ്പിച്ച് മോദിസർക്കാർ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് ബെച്ചാറാം മന്ന കുറ്റപ്പെടുത്തി. കോൽക്കത്തയിൽ പെട്രോൾ വില നൂറു കടന്നിരുന്നു. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 10നും 11നുമാണു പ്രതിഷേധം.
Read Moreസംഘടനാ പുനഃസംഘടന; കണ്ണൂർ ഡിസിസിക്കായി ചരട് വലി തുടങ്ങി; ഗ്രൂപ്പുകളികളിൽ ഉയർന്നുവരുന്ന പേരുകൾ ഇങ്ങനെ
സ്വന്തം ലേഖകൻകണ്ണൂര്: കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ അഴിച്ചു പണി നടത്താനുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ തീരുമാനത്തിനൊപ്പം അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കണ്ണൂർ ഡിസിസിയിലും മാറ്റം വരും. തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും അന്ന് രാജിവെക്കേണ്ടതില്ലെന്നായിരുന്നു കെപിസിസി നേതൃത്വം അറിയിച്ചത്. പിന്നീട് കെപിസിസി തലപ്പത്ത് അഴിച്ചു പണി വരികയും കെ. സുധാകരൻ പ്രസിഡന്റാകുകയും ചെയ്തതിനു പിന്നാലെയാണ് സംഘടനാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂർ ഡിസിസിയും അഴിച്ചു പണിയും. പുനഃസംഘടനയിൽ ഡി സി സി ഭാരവാഹികളുടെ നാലിലൊന്നായി ചുരുങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ എണ്‍പതിനടുത്ത് ജില്ലാ ഭാരവാഹികളുണ്ട്. ഇത് പതിനഞ്ചോ ഇരുപതോ ആക്കി ചുരുക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ നീക്കം.പുനഃ സംഘടനക്ക് ഗ്രൂപ്പ് പരിഗണന ബാധകമാകില്ലെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്…
Read Moreമനുഷ്യാവകാശത്തെ ചങ്ങലയ്ക്കിടേണ്ടി വന്ന ജനാധിപത്യത്തിന്റെ പേരോ ഇന്ത്യ ? സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ വെല്ലുവിളി ഇനിയില്ലെന്ന് നടൻ ജോയി മാത്യു
സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ വെല്ലുവിളി ഇനിയില്ലെന്ന് നടൻ ജോയി മാത്യു. മനുഷ്യാവകാശത്തെ ഐസിയുവിൽപ്പോലും ചങ്ങലക്കിടേണ്ടി വന്ന ജനാധിപത്യത്തിന്റെ പേരോ ഇന്ത്യയെന്നും സോഷ്യൽ മീഡിയയിലൂടെ ജോയി മാത്യൂ ചോദിക്കുന്നു. സ്റ്റാൻ സ്വാമി എന്ന ജെസ്യുട്ട് പുരോഹിതന്റെ വെല്ലുവിളി ഇനിയില്ല. നിരന്തരമായ പീഡനങ്ങൾക്കും, മനുഷ്യാവകാശലംഘനങ്ങൾക്കും, ജയിൽ വാസത്തിനും അവസാനമായി ആരുടെ ദയക്കും ജാമ്യത്തിനും കാത്തുനിൽക്കാതെ എൺപത്തിനാലുകാരനായ അദ്ദേഹം ഈ ലോകം വിട്ടുപോയിരിക്കുന്നു. മനുഷ്യാവകാശത്തെ ഐസിയുവിൽപ്പോലും ചങ്ങലക്കിടേണ്ടി വന്ന ജനാധിപത്യത്തിന്റെ പേരോ ഇന്ത്യ ? സ്റ്റാൻ സാമിക്ക് അഭിവാദ്യങ്ങൾ. ഇന്ന് ഉച്ചയോടെയാണ് ഈശോ സഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ മരണവിവരം കോടതിയെ അറിയിച്ചത്. എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ…
Read Moreവനിതാ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നത് തടയാൻ കരുക്കൾ നീക്കി മുസ്ലിം ലീഗ്! ഐഎൻഎല്ലിലേക്കെന്ന് ബേനസീർ തീരുമാനം എടുത്തിട്ടില്ലെന്ന് മെഹ്മൂദ ബീഗം
കോട്ടയം: വനിതാ ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ.എ മെഹ്മൂദ ബീഗവും ജനറൽ സെക്രട്ടറി ഡോ. കെ.കെ ബേനസീറും പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് രാജിവച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിൽ. രാജിവച്ച ഡോ. കെ.കെ ബേനസീർ ഐഎൻഎല്ലിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരോടൊപ്പം കൂടുതൽ വനിതാ ലീഗ് പ്രവർത്തകരും നേതാക്കളും ഐഎൻഎല്ലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. വനിതാ പ്രവർത്തകരും നേതാക്കളും ഐഎൻഎല്ലിലേക്ക് കൂട്ടത്തോടെ പോകാനുള്ള നീക്കം തടയിടാനുള്ള കരുനീക്കങ്ങൾ ലീഗ് നേതൃത്വം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ വനിതാ ലീഗിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്നതെന്നും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിന്തുണ കിട്ടിയില്ലെന്നും രാജിവച്ച നേതാക്കൾ ആരോപിക്കുന്നു. അതേസമയം, ലീഗിന്റെ ഒൗദ്യോഗിക സ്ഥാനം രാജിവച്ചെങ്കിലും മറ്റൊരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡോ. എ. മെഹ്മൂദ ബീഗം രാഷ്ട്ര ദീപികയോട് പറഞ്ഞു.
Read Moreരണ്ടാം മോദി സര്‍ക്കാർ; രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയിലേക്ക്; സ്മൃതി ഇറാനിയെ ഒഴിവാക്കിയേക്കും
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന ഇന്ന് വൈകിട്ട് നടക്കും. നിരവധി പുതുമുഖങ്ങളേയും യുവാക്കളേയും ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. മലയാളി വ്യവസായിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ ചില മന്ത്രിമാരെ ഒഴിവാക്കുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രി ഹർഷ വർധൻ, വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ, തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വർ എന്നിവർ ഇതിനോടകം രാജിവച്ചിട്ടുണ്ട്. സ്മൃതി ഇറാനിയേയും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും. അവർക്ക് യുപിയുടെ ചുമതല നൽകിയേക്കുമെന്നാണ് വിവരം. അതേസമയം, കേരളത്തിൽ നിന്നുള്ള വി. മുരളീധരന് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പ്രമോഷൻ കിട്ടിയേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകും എന്നാണ് സൂചന.
Read More