തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ 2024 ലെ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം അജികുമാറിനെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എസ്ഐടി ഇരുവർക്കും നോട്ടീസ് നൽകി.രണ്ട ു ദിവസത്തിനകം ഇരുവരെയും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. പ്രശാന്തിനെയും അജികുമാറിനെയും നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപം സ്വർണം പൂശിയ കേസിലും കട്ടിളപ്പാളി കേസിലും കുടുതൽ പേർ അറസ്റ്റിലാകുകയും കുടുതൽ പേരുടെ മൊഴികളും ലഭിച്ചതിനെത്തുടർന്നാണ് ഇരുവരെയും എസ്ഐടി വീണ്ട ും ചോദ്യം ചെയ്യുന്നത്. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഇടനില നിന്ന് ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയത് പ്രശാന്ത് പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് ശബരിമലയിലെ പാളികൾ കൊണ്ട ് പോയത് ഹൈക്കോടതി ദേവസ്വം…
Read MoreCategory: Loud Speaker
ഛത്തീസ്ഗഡിൽ രണ്ടുലക്ഷം വിലയിട്ട 29 മാവോയിസ്റ്റുകൾ ആയുധംവച്ചു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്‍പാകെ ആയുധംവച്ചു കീഴടങ്ങി. ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്. അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം. 29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
Read Moreമധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു; വിദേശത്ത്കയറ്റി അയയ്ക്കാനുള്ള മാംസമാണ് ഹിന്ദുത്വ സംഘടനകൾ പിടിച്ചെടുത്തത്
ന്യൂഡൽഹി: മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു. തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി. പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം…
Read Moreകേന്ദ്രഭരണ പ്രദേശം കിട്ടാതെ പിന്നോട്ടില്ലെന്ന് കുക്കികൾ
ന്യൂഡൽഹി: മണിപ്പുരിലെ കുക്കി- സോ ഗോത്രവിഭാഗങ്ങൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കുന്നതിന് രേഖാമൂലം ഉറപ്പു കിട്ടിയശേഷമേ പുതിയ സർക്കാർ രൂപീകരണത്തോടു സഹകരിക്കുകയുള്ളൂവെന്ന് ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും. കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുരിലും മോറെയിലും തെംഗ്നോപാലിലുമടക്കം ഇന്നലെ നടന്ന റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുക്കി എംഎൽഎമാരും ഗോത്രസംഘടനകളായ കുക്കി സോ കൗണ്‍സിലും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം നേതാക്കളും വീട്ടമ്മമാരും പങ്കെടുത്ത റാലിയിൽ പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമുയർത്തി പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി. ജില്ലാ ആസ്ഥാനമായ ചുരാചന്ദ്പുർ നഗരത്തിൽ നാലു കിലോമീറ്റർ നീണ്ട ശക്തി പ്രകടനമാണ് കുക്കികൾ നടത്തിയത്. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിനുമുന്പായി കുക്കികൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശമെന്ന ആവശ്യം കേന്ദ്രം നിറവേറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗോ ഹട്ടിയിൽ ചൊവ്വാഴ്ച…
Read Moreകെ.എം. മാണിക്കു സ്മാരകം: കവടിയാറിൽ 25 സെന്റ് ഭൂമി അനുവദിച്ചു
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെ.എം. മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ.എം. മാണി ഫൗണ്ടേഷനു തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ജല അഥോറിറ്റിയുടെ കൈവശമുള്ള ഭൂമി ആർ ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കു പാട്ടത്തിനു നൽകും. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിനു നൽകും. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്കാന് പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷനു സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.
Read Moreകലാപൂരത്തിന് അരങ്ങുണർന്നു; കലാപകാരികളെ ചെറുത്തു തോൽപ്പിക്കാനുള്ള ആയുധമാണ് കല;കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി
തൃശൂർ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ കുടമാറ്റത്തിന് അരങ്ങുണർന്നു. വടക്കുന്നാഥനുചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി അഞ്ചുനാൾ നഗരം നാദതാളലയങ്ങളിൽ മുഴുകും. ചെണ്ടമേളവും കഥകളിയും നൃത്തവും പാട്ടുമെല്ലാമായി പൂരനഗരി മറ്റൊരു ഉത്സവത്തിമർപ്പിലേക്ക്. 15,000 പ്രതിഭകളാണു മേളയിൽ മാറ്റുരയ്ക്കുക. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് ഔദ്യോഗികതുടക്കമായി. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലുള്ള പ്രധാന വേദിയിൽ നിർവഹിച്ചു. കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കലയെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർ ഇക്കാലത്ത് ഉണ്ട്. ഇത്തരം തിട്ടൂരങ്ങൾ കാറ്റിൽ പറത്തി ജാതിയും മതവും നോക്കാതെ കലകൾ അവതരിപ്പിക്കണം. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും…
Read Moreലോട്ടറി ക്ഷേമനിധിയിൽ കോടികളുടെ തട്ടിപ്പ്: പിന്നിൽ ഉന്നത സിപിഎം നേതാക്കൾ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി
കോട്ടയം: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിനു പിന്നില്‍ സിപിഎമ്മിലെ ഉന്നതരുടെ പങ്കുണ്ടെന്നും അടിയന്തരമായി ബോര്‍ഡ് പിരിച്ചുവിട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പുറത്തുവന്ന 14. 93 കോടി രൂപ അഴിമതിയുടെ ഒരംശം മാത്രമാണെന്നും അഴിമതി മുഴുവന്‍ പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണം. ലോട്ടറി വില്പന തൊഴിലാളികള്‍ കൊടിയ വെയിലും മഴയും നേരിട്ട് ലോട്ടറിവിറ്റ് ഖജനാവില്‍ എത്തിക്കുന്നതു പ്രതിവര്‍ഷം പതിനാറായിരം കോടി രൂപയില്‍ അധികമാണ്. നിയമപരമായി ഇതിന്റെ ഒരു ശതമാനം തുക സര്‍ക്കാര്‍ ബോര്‍ഡിലേക്ക് അടയ്ക്കുന്നതും ലോട്ടറി തൊഴിലാളികള്‍ മാസംതോറും അടക്കുന്ന 50 രൂപ അംശാദായ തുകയുമാണ് ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ടത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലാളികളുടെ ബോണസ്…
Read Moreബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ: ഉറവിടം കണ്ടെത്താനായില്ല
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Read Moreസമൃദ്ധിക്കു ഭീഷണിയാകുമോ ഇന്ദിര കാന്റീന്: കൊച്ചിയില്‍ പുതിയ രാഷ്ട്രീയപ്പോര്
കൊച്ചി: കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിളമ്പുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര കാന്റീന് പദ്ധതി കൊച്ചിയിലും നടപ്പാക്കാനുള്ള കോര്പറേഷന് പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രീയപ്പോര്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൊച്ചിയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച സമൃദ്ധി അറ്റ് കൊച്ചി ജനകീയ ഹോട്ടലിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. പത്ത് രൂപയ്ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അതിന്റെ മറവില്‍ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ല. സദുദ്ദേശ്യമായിരുന്നെങ്കില്‍ നിലവിലുള്ള സമൃദ്ധിവഴിതന്നെ ഈ നിരക്കില്‍ ഭക്ഷണം നല്‍കാം. പകരം സമൃദ്ധിയുടെതന്നെ സ്ഥലം ഉപയോഗിച്ച് അവിടെ ഇന്ദിര കാന്റീന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍നിന്ന് യുഡിഎഫിന്റെ ഗൂഢലക്ഷ്യം വ്യക്തമാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. നഗരത്തിലെയും ഫോര്ട്ടുകൊച്ചിയിലെയും സമൃദ്ധി അറ്റ് കൊച്ചിയുടെ ഭാഗമായാകും ഇന്ദിര കാന്റീന് ആരംഭിക്കുന്നതെങ്കിലും ഭാവിയില്‍ സ്വതന്ത്ര ഭക്ഷണശാലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേയര്‍ വി.കെ. മിനിമോള്‍…
Read Moreശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ച സംഭവത്തിലും എസ്ഐടി അന്വേഷണം; അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ച സംഭവത്തിലും എസ്ഐടിയുടെ അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് അന്വേഷണം നടക്കുന്നത്. ദേവസ്വം വിജിലന്‍സും ഇതേക്കുറിച്ച് സമാനമായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്.2017 കാലഘട്ടത്തിലാണ് ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി. കൊടിമരം ജീര്ണാവസ്ഥയിലായതു കാരണമാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. കൊടിമര നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ. ? തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വാജി വാഹനം പഴയ കൊടിമരത്തില്‍ നിന്ന് ഇളക്കി മാറ്റിയതാണോ , അതോ പഴയ വാജി വാഹനം പുറത്തേക്കു കടത്തി വില്‍പ്പന നടത്തിയൊ, കൊടിമര നിര്‍മാണത്തിലെ സ്പോണ്സര് ആരൊക്കെയാണ് എത്ര തുക വിനിയോഗിച്ചു എന്നീ കാര്യങ്ങളാണ് എസ്ഐടി അന്വേഷിക്കുന്നത്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പഴയ കൊടിമരത്തിലെ വാജി വാഹനം…
Read More